ഒരിക്കല്‍ ശങ്കരാചാര്യര്‍ ഭിക്ഷയെടുക്കാനായി ഒരു ദരിദ്രയായ സ്ത്രീയുടെ വീട്ടില്‍ പോയി. ആ പാവപ്പെട്ട സ്ത്രീയുടെ കൈയ്യില്‍ വിശപ്പടക്കാനുള്ള ഒന്നുമുണ്ടായിരുന്നില്ല..
അവിടവിടെ തപ്പി തപ്പി അവസാനം ഒരു ഉണക്ക നെല്ലിക്ക മാത്രം കിട്ടി. എന്നാല്‍ അവര്‍ അത് സന്തോഷപൂര്‍വ്വം ശങ്കരന് ദാനം ചെയ്യുകയാണ് ഉണ്ടായത്. ആ മഹത്ത്വം ഉള്‍ക്കൊണ്ട ശങ്കരന്‍ അവിടെ നിന്നു തന്നെ കനകധാരാ സ്തോത്രം രചിക്കുകയും അത് അവിടെ നിന്ന് ഉച്ചത്തിൽ ചൊല്ലുകയും ചെയ്തു.
അതു പൂര്‍ണമായതോടെ ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവി സ്വര്‍ണ നെല്ലിക്കകള്‍ സാത്വികയായ അവര്‍ക്ക് വർഷിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം...
ജീവിതത്തില്‍ ധനവും ഐശ്വര്യവും വരണം എന്ന് ആഗ്രഹിക്കാത്തവര്‍ ഇല്ലതന്നെ.