രണ്ടു മാസങ്ങൾക്ക് മുമ്പ്...59 വയസ്സുള്ള സ്ത്രീ ക്ലിനിക്കിൽ ഭർത്താവും ഒപ്പം
പേഴ്സനാലിറ്റി വ്യതിയാനം, വർത്തമാനം കുറവ്, പറയുന്നത് മനസ്സിലാക്കാൻ പാട്...ഓർമ്മക്കുറവും...5വർഷമെങ്കിലും...2019ഡിസംബറിൽ എൻ്റെ മെമ്മറി ക്ലിനിക്കിലേക്ക് റെഫർ ചെയ്തത്
ക്ലിനിക്കിലെ വെയിറ്റിങ്ങ് 7മാസം #Life 1/n
കോവിഡ് കാരണം ഡിലെ...പിന്നെ റെഫറൽ കൂമ്പാരത്തിലെവിടെയോ അവരുടെ ഓർമ്മപ്പിശക് ആരും കാണാതെ ... മിസ്സിങ് റഫറലുകളുടെ ഇടയിൽ നിന്നും സെക്രട്ടറി ആ റെഫറൽ കണ്ടെത്തി...അപ്പോയിൻ്റ്മെൻറ് താമസിച്ചതിൽ ക്ഷമാപണത്തോടെ അപ്പോയിൻ്റ്മെൻറ് ലെറ്റർ... 2 /n #Life
കാണുമ്പോൾ ടെസ്റ്റുകൾക്ക് ശേഷം ക്ലിനിക്കിലി സെമാൻ്റിക്ക് ഡിമെൻഷ്യ...
പണ്ടു ജീപി അറേഞ്ച് ചെയ്ത എം. ആർ.ഐ ബ്രയിൻ സ്കാൻ കൺക്ലൂസീവ് അല്ല
അതുകൊണ്ട് PET CTക്ക് അയച്ചു
ഈ ആഴ്ച്ച അവരെ കണ്ടു... ഡയഗ്നോസിസ് കൺഫേം ചെയ്തു... 3/n #Life
ആ സ്ത്രീയുടെ അസുഖത്തെക്കുറിച്ച് പറയുമ്പോൾ അവരുടെ ഭർത്താവ് അവരുടെ കൈവിരലുകളിൽ പിടിച്ച്...കൊച്ചു കുട്ടിയെപ്പോലെ കരഞ്ഞു...
അവർ ഭർത്താവ് എന്തിന് കരയുന്നു എന്ന് മനസ്സിലാവാതെ...പകച്ച്...അർത്ഥമില്ലാത്ത എന്തൊക്കയോ പുലമ്പി...ഒടുവിൽ എന്നെ ചൂണ്ടി ദേഷ്യത്തോടെ..."മേഡ് ഹിം ക്രൈ" 4/n #Life
സെമാൻ്റിക്ക് ഡിമെൻഷ്യയ്ക്ക് ചികിത്സ ഇല്ല എന്നത് സത്യം...എങ്കിലും നേരത്തെ ആ ഡയഗ്നോസിസ് കൊടുത്താൽ... ജീവിതം കൂടുതൽ പ്ലാൻ ചെയ്യാം... കുറെ ഏജൻസികളെ വിളിച്ച് പല സഹായങ്ങളും അവർക്ക് ഒരുക്കുമ്പോൾ അയാളുടെ വിതുമ്പലുകൾ നേർത്തു...
ആ സ്ത്രീയുടെ ഭർത്താവ്...എനിക്ക് കൈ തന്ന്...നന്ദിയും പറഞ്ഞു ക്ലിനിക്ക് വിടുമ്പോൾ (സായിപ്പുമാർ അങ്ങനെയാണ് ഒരു ഗുണവും കിട്ടിയില്ലെങ്കിലും നന്ദിയും , ഷേക്ഹാൻറും തരും)
8/n #Life
...ചില അറിവുകൾ...ആ സ്ത്രീക്ക് സെമാൻ്റിക്ക് ഡിമെൻഷ്യ തുടങ്ങിയത് 54 വയസ്സിന് മുമ്പ് (മറവി നമുക്ക് ഒപ്പം എപ്പോഴും...നാമൊക്കെ ഒരു നൂൽപ്പാലത്തിലൂടെയാണ് നടക്കുന്നത് എന്ന് നാമറിയുന്നില്ല)...രോഗങ്ങളെല്ലാം ഭേദമാക്കാൻ കഴിയില്ല എങ്കിലും ഒപ്പം ആശ്വാസമായി കൂടാൻ കഴിയും 9/n #Life
• • •
Missing some Tweet in this thread? You can try to
force a refresh
ഊളംപാറയിൽ ഇടയ്ക്കിടെ അഡ്മിറ്റാവുന്ന ബാലൻ എന്ന ഒരു രോഗിയുണ്ടായിരുന്നു...അയാളെ ചുറ്റിപ്പറ്റി എപ്പോഴും ഒരു നായക്കൂട്ടവും ഉണ്ടാവും എപ്പോഴും... 1/n #Life
മതിഭ്രമം വരുമ്പോൾ രൗദ്ര ഭാവം...ജടപിടിച്ച മുടിയുമായി അഡ്മിറ്റാവും...ഒപ്പം കുറെ ചാവാലിപ്പട്ടികളും... രോഗം ഭേദമാവുന്നതനുസ്സരിച്ച് നായ്ക്കൾ അയാളെ വിട്ടുപിരിയും #Life 2/n
രോഗം സ്കിറ്റ്സോഅഫക്റ്റീവ്...രോഗം മുഴുവൻ ഭേദമാവും മുമ്പ് അയാൾ ഊളമ്പാറയുടെ മതിൽ ചാടി "രക്ഷപെടും"...പിന്നെ തെരുവുകളിൽ അലഞ്ഞു തിരുഞ്ഞു നടക്കുന്നത് കണ്ട് ആരെങ്കിലും കൊണ്ടുവന്ന് അഡ്മിറ്റ് ആക്കും... തെറ്റിക്കാതെ നായ്ക്കൂട്ടം എപ്പോഴും ഒപ്പം കൂടും
വെള്ളിയാഴ്ച്ചകളിൽ അലൂമിനിയം ചോറ്റുപാത്രത്തിൽ അമ്മ കൊണ്ടുവരുന്ന പുട്ടും കടലയ്ക്കും, തെറുപ്പ് ബീഡിക്കും, കാത്തിരിക്കുന്ന...പിറുപിറുപ്പുകളിൽ ജീവിതം തേടിയിരുന്ന മനോഹരൻ 3/n #Life