Manoj Manayil Profile picture
Apr 22 7 tweets 2 min read Twitter logo Read on Twitter
കേരളത്തിലെ പരിവാറുകാരുടേയും താങ്കളുടെയും സ്വരത്തിൻ്റെ സാമ്യത അത്ഭുതാവഹമാണ്.

ഗോകർണത്തുനിന്ന് കുമരിയിലേക്ക് മഴുവെറിഞ്ഞ് പരശുരാമൻ കേരളം സൃഷ്ടിച്ചുവെന്ന കള്ളക്കഥ, കേരളമെന്ന ഭൂപ്രദേശത്തിൻ്റെ ഉടമസ്ഥാവകാശം തങ്ങൾക്ക് അട്ടിപ്പേരായി ലഭിച്ചതാണെന്ന് വരുത്തിത്തീർക്കാൻ-
1.
ബ്രാഹ്മണസമൂഹം രചിച്ച നിർമിതചരിത്രമാണ്(Artificial History). ഈ കള്ളത്തെ രേഖപ്പെടുത്താനാണ് അവർ 'കേരളോല്പത്തി' എന്ന ഗ്രന്ഥം നിർമിച്ചത്. ഗുണ്ടർട്ടിനേയും വില്യം ലോഗനെപ്പോലെയുമുള്ളവർ കേരളോല്പത്തി, മലയാളക്കരയുടെ ആധികാരിക ചരിത്രമാണെന്ന് തെറ്റുദ്ധരിക്കപ്പെടുകയുണ്ടായി.
2.
പരശുരാമനെ കൊങ്കൺ തീരത്തും കേരളത്തിലും സജീവസാന്നിധ്യമായി നിലനിർത്തേണ്ടതിൻ്റെ ആവശ്യകത സംഘപരിവാറിനുണ്ട്. കാരണം, പരിവാറിൻ്റെ തലപ്പത്തിരിക്കുന്നവർ ചിത്പവൻ ബ്രാഹ്മണരാണ്. അവരുടെ രാഷ്ട്രീയാധികാരിയാണ് പരശുരാമൻ. കേരളത്തിൽ പരിവാറിനെ നയിക്കുന്ന കൊങ്കിണിമാർക്കും പരശുരാമൻ കൺകണ്ടദൈവമത്രെ.
3.
കർണാടകയിലും കേരളത്തിലും ഗ്രാമപദ്ധതിയാവിഷ്കരിച്ച കുടിയേറ്റ ബ്രാഹ്മണർക്ക് ക്ഷത്രിയവിരോധിയായ പരശുരാമനെ തങ്ങളുടെ അപ്രമാദിത്വം സ്ഥാപിക്കാൻ ആവശ്യമായിരുന്നു. തങ്ങൾ കുടിയേറിയ പ്രദേശത്തിലെ തദ്ദേശീയരെ അടിമകളാക്കാനും രാജാക്കന്മാരെ ചൊല്പടിക്കു നിർത്താനും ബ്രാഹ്മണർ പരശുരാമനെ ഉപയോഗിച്ചു.
4.
വൈക്കം സത്യഗ്രഹം ഒത്തുതീർപ്പാക്കാനെത്തിയ ഗാന്ധിജിയോട് വൈക്കത്തെ ബ്രാഹ്മണർ പറഞ്ഞത്, അധികാരം പരശുരാമനും അയിത്താചരണം ശങ്കരാചാര്യരും കല്പിച്ചേല്പിച്ചതാണെന്നാണ്. വൈക്കം സത്യഗ്രഹത്തിൻ്റെ ശതാബ്ദിയാഘോഷങ്ങളുടെ സമാരംഭച്ചടങ്ങിൽ താങ്കളും പങ്കെടുത്തുവെന്നാണ് മനസ്സിലാക്കുന്നത്.
5.
ബ്രാഹ്മണർ ഒരുകാലത്ത് രാഷ്ട്രീയാധികാരം നേടാൻ ഉപയോഗിച്ച പരശുരാമ സൂചകമെന്ന വ്യാജബിംബത്തെ കേരളസ്രഷ്ടാവാക്കി മാറ്റിയ അങ്ങയുടെ കപടബൗദ്ധികതയ്ക്ക് വിദൂരനമസ്കാരം. താങ്കളെപ്പോലെ ചരിത്രബോധമുള്ളൊരാൾ പ്രച്ഛന്നവേഷം ധരിക്കുന്നത് എന്തായാലും ആശാസ്യമല്ല തന്നെ.
6.
നിർമിതചരിത്രം പടച്ചു വിടാൻ സംഘപരിവാർ കിണഞ്ഞു പരിശ്രമിക്കുന്ന ഇന്ത്യൻ സമകാലിക സാഹചര്യത്തിൽ അഹമഹമികയാ താങ്കളും സഞ്ചരിക്കേണ്ട ആവശ്യകതയില്ല തന്നെ. മലയാളിയാകാൻ പരശുരാമനെ കേരളോല്പത്തിയുടെ നായകനാക്കണമെന്നില്ലെന്ന് വിനയപൂർവം ഓർമ്മിപ്പിക്കട്ടെ.
#മനോജ്മനയിൽ
#മമ
#ശശിതരൂർ
#sasitharoor

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Manoj Manayil

Manoj Manayil Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @manoj_manayil

Apr 21
ലോമപാദ രാജാവ് ഭരിച്ചിരുന്ന അംഗരാജ്യത്ത് മഴപെയ്യാതിരുന്നതിൻ്റെ കാരണം, അദ്ദേഹം കാമത്താൽ മതിമറന്ന് ഒരു ബ്രാഹ്മണനെ കളവു പറഞ്ഞ് ചതിച്ചതുകൊണ്ടാണത്രെ. ഇക്കാരണം കൊണ്ട് ബ്രാഹ്മണർ അദ്ദേഹത്തെ ഉപേക്ഷിച്ചു. രാജപുരോഹിതനും നാടുവിട്ടു. അങ്ങനെ ദേവേന്ദ്രൻ അംഗരാജ്യത്ത് വരൾച്ചയുണ്ടാക്കി.
1.
ഋഷ്യശൃംഗൻ അംഗരാജ്യത്ത് കാലുകുത്തിയതോടെ അവിടെ മഴ വർഷിച്ചു.

മാൻപേട പ്രസവിച്ച മുനികുമാരനാണ് ഋഷ്യശൃംഗൻ. ശിരസ്സിൽ 'കൊമ്പു'ള്ളതുകൊണ്ടാണ് ആ മുനിക്ക് ഋഷ്യശൃംഗൻ എന്ന പേരുണ്ടായത്. ശൃംഗം എന്നാൽ കൊമ്പ് എന്നർഥം.
അപ്സരസ്സായ ഉർവശിയെക്കണ്ട് കാമാതുരനായ വിഭാണ്ഡകന് രേതസ്സ് സ്രവിച്ചു.
2.
ഈ രേതസ്സ് ചെന്നു വീണത് ഒരു നദിയിലാണ്. ദാഹിച്ചു വലഞ്ഞ ഒരു മാൻപേട ഈ നദിയിൽ നിന്ന് വെള്ളംകുടിച്ചു. വെള്ളത്തോടൊപ്പം വിഭാണ്ഡകൻ്റെ ശുക്ലവും വയറ്റിലായി. മാൻപേട ഗർഭിണിയായി. കൊമ്പുള്ള മുനികുമാരനെ പ്രസവിച്ചു.
ഋഷ്യശൃംഗനെ കൊണ്ടുവരാൻ ലോമപാദൻ വാരസ്ത്രീകളെ (ഗണികമാർ)യാണ് ഏർപ്പാടാക്കുന്നത്.
3.
Read 5 tweets
Apr 16
വിഷു ഹിന്ദു ഉത്സവമാണെന്ന് പറയാൻ അസാധ്യമായ ചരിത്രജ്ഞാന വിഹീനതയുണ്ടാവണം. മലയാംനാട്ടിൽ(ഇന്നത്തെ കേരളം) ഹിന്ദുക്കൾ വരുന്നതിനുമുന്നേ(ആദ്യം ശൈവമതക്കാരും പിന്നീട് വൈഷ്ണവരും) ഇവിടുത്തെ തദ്ദേശീയ ജനത, തങ്ങളുടെ കാർഷിക സംസ്കാരത്തിന്റെ ഭാഗമായി പിന്തുടർന്നുവന്ന ഒരു ചടങ്ങാണ് വിഷു.
1.
മഞ്ഞനിറമുള്ള കൊന്നപ്പൂ വിഷുവിന്റെ ഒരു സൂചകമെന്ന നിലയിൽ പ്രത്യക്ഷപ്പെടുന്നതിൽ നിന്നും പഴയകാല ബൗദ്ധ സ്വാധീനവും ഈ ആഘോഷത്തിൽ ദർശിക്കാം.

കേരളത്തിലെ ബൗദ്ധ-ശൈവ സംസ്കാരത്തേയും അടയാളങ്ങളേയും നശിപ്പിച്ചാണ് വൈഷ്ണവമതം ഇവിടെ ആധിപത്യം സ്ഥാപിച്ചത്.
2.
അധിനിവേശമായിരുന്നു ശൈവ-വൈഷ്ണവ മതങ്ങളുടെ ആയുധം. ആദ്യകാലത്ത് ഇവിടെയുണ്ടായിരുന്ന ബൗദ്ധവിഹാരങ്ങളെ ശൈവമതക്കാർ ശിവക്ഷേത്രമാക്കി പരിവർത്തിപ്പിച്ചു. വൈഷ്ണവമതത്തിൻ്റെ വരവോടെ ശൈവാലയങ്ങൾ ഒന്നൊന്നായി പിടിച്ചെടുത്ത് വൈഷ്ണവക്ഷേത്രങ്ങളാക്കി.
ഇതിന്റെ വലിയ ഉദാഹരണമാണ് തൃക്കാക്കര ക്ഷേത്രം.
3.
Read 11 tweets
Apr 14
വെറുത്തോളൂ പക്ഷേ...

ഭൂമി സർക്കാരിൻ്റേതാണ്. നാം ജീവിക്കുന്ന ഭൂമിയുടെ വാടകയാണ് കരം. സർക്കാരിന് ഇനിയൊരു മുന്നറിയിപ്പില്ലാതെ നമ്മുടെ ഭൂമി പിടിച്ചെടുക്കാം. നാം എങ്ങോട്ടുപോയി ജീവിക്കുന്നു എന്നത് സർക്കാരിൻ്റെ വിഷയമല്ല. കാരണം, സർക്കാർ വ്യക്തിനിക്ഷിപ്തമല്ല. അതുകൊണ്ടുതന്നെ.
1.
കേരളത്തിലെ വികസനത്തിന്റെ പേരിൽ കെ. റെയിൽ എന്നു പേരിട്ട് പാവപ്പെട്ടവൻ്റെ അടുക്കളയിൽ സർവേക്കുറ്റി സ്ഥാപിക്കുവാൻ സർക്കാരിന് അധികാരമുണ്ട്. പക്ഷെ അത് കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ ചെയ്യുന്നതിൽ ഒരു നൈതിക വിരുദ്ധതയുണ്ട്. സത്യത്തിൽ കെ.റെയിൽ വരേണ്ടത് ആരുടെ ആവശ്യമാണ്?
2.
കൊച്ചി മെട്രോ പദ്ധതിയിൽ ജീവിതം താറുമാറായ കുടുംബങ്ങൾ അനവധിയാണ്. കൊച്ചിയിൽ മെട്രോ ഒരിക്കലും ഒരു പ്രായോഗിക പദ്ധതിയല്ലെന്ന് എക്സ്പെർട്ടുകൾ പലതവണ ഓർമപ്പെടുത്തിയതാണ്. നഷ്ടങ്ങളിൽ നിന്നും നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തുകയാണ് കൊച്ചി മെട്രോ.
3.
Read 5 tweets
Feb 25
ജഘനവും നിതംബവും
---
ഡോ. ഡേവിസ് സേവ്യർ #പദശുദ്ധികോശം പംക്തിയിലൂടെ നമ്മെ പരിചയപ്പെടുത്തിയ ജഘനം, നിതംബം എന്നീ പദങ്ങളുടെ നിരുക്തം പരിശോധിക്കാം.

സ്ത്രീയുടെ അരക്കെട്ടിന്‍റെ മുന്‍ഭാഗമാണ് ജഘനം. എന്തുകൊണ്ടാണ് ജഘനം എന്ന് ഈ ഭാഗത്തിന് പേരുവന്നതെന്നു നോക്കാം:
-1
#ജഘനം:-

"ഹന്യതേ ഇതി ജഘനം"
അർഥം: പ്രഹരിക്കപ്പെടുന്നതുകൊണ്ട് ജഘനം.

സുരത സമയത്ത്(Sexual Intercourse) പുരുഷന്മാരാല്‍ പ്രഹരിക്കപ്പെടുന്നതുകൊണ്ട് ഈ ഭാഗത്തിന് ജഘനം എന്ന് പേരുവന്നു.
This happens when having Sex in the Missionary Position(Men-On-Top).

-2
ജഘനഭാരംകൊണ്ട് ശകുന്തളയുടെ ഉപ്പൂറ്റിയുടെ ഭാഗം താണിരുന്നു എന്ന് കാളിദാസന്‍ ശാകുന്തളം നാടകത്തിന്‍റെ മൂന്നാമങ്കത്തില്‍ വിശദീകരിക്കുന്നു.
മുന്നിടമഭ്യുന്നതമായ്
സന്നതമായ് പിന്നിടം ജഘനഭാരാല്‍
പെണ്മണിയുടെ ചുവടിവിടേ
വെണ്മണലില്‍ കാണ്മതുണ്ടു...
(വിവ. കേരളവർമ വലിയകോയിത്തമ്പുരാന്‍)
-3
Read 9 tweets
Feb 24
വാസ്തവത്തിൽ വാല്മീകി ദളിതനല്ല; വ്യാസനും ദളിതനല്ല. ഇവരെ ദളിതരാക്കിയത്, പില്ക്കാല ബ്രാഹ്മണമതക്കാരുടെ താല്പര്യപ്രകാരമായിരുന്നു. അധഃകൃതൻ ബ്രാഹ്മണാനുഗ്രഹത്താൽ കേമനായി മാറുന്ന ബ്രാഹ്മണകഥന തന്ത്രം. അതുപോലെയാണ് എഴുത്തച്ഛൻ്റെ കഥയും.
-1
വാല്മീകി രാമായണത്തിൽ, വാല്മീകി രാമനോടു പറയുന്നത് (ഉത്തരരാമായണം, സർഗം-90) വാല്മീകി എന്നു പേരുള്ള ഞാൻ, മഹാബ്രാഹ്മണനായ പ്രചേതസ്സിൻ്റെ പത്ത് പുത്രന്മാരിൽ ഒരാളാണ് എന്നാണ്. അതായത് വാല്മീകി കറകളഞ്ഞ ബ്രാഹ്മണനാണെന്നർഥം. അധ്യാത്മരാമായണം പോലുള്ള വികലകൃതികളിലാണ് വാല്മീകിയെ ദളിതനാക്കിയത്.
-2
വ്യാസൻ്റെ പിതാവ് പരാശരൻ ബ്രാഹ്മണനാണ്. മനുസ്മൃതിപ്രകാരം ബ്രാഹ്മണരുടെ മക്കൾ(ക്ഷത്രിയൻ്റേയും) പിതാവിന്റെ കുലനാമത്തിലാണ് അറിയപ്പെടുക. അതാണ്, കുന്തിയിലും മാദ്രിയിലും വ്യത്യസ്തരായ അഞ്ചുപേർ ഗർഭാധാനം നടത്തിയിട്ടും പിതാവിന്റെ പേരിൽ പാണ്ഡവർ എന്നറിയപ്പെട്ടത്.
-3
Read 6 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Don't want to be a Premium member but still want to support us?

Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal

Or Donate anonymously using crypto!

Ethereum

0xfe58350B80634f60Fa6Dc149a72b4DFbc17D341E copy

Bitcoin

3ATGMxNzCUFzxpMCHL5sWSt4DVtS8UqXpi copy

Thank you for your support!

Follow Us on Twitter!

:(