Manoj Manayil | മമ | Profile picture
Poet🌿Lyricist🌿Author🌿Television Programmer🌿Researcher🌿Humanist🌿
Jan 22, 2024 8 tweets 1 min read
ദശാവതാര ശ്ലോകം ഇപ്രകാരമാണ്:
'മത്സ്യ കൂർമ വരാഹശ്ച
നരസിംഹശ്ച വാമന
രാമോ രാമശ്ച രാമശ്ച
കൃഷ്ണ കൽക്കിർ ജനാർദ്ദന '

ഇതിൽ മൂന്നു രാമമന്മാരുണ്ട്.
1. പരശുരാമൻ 2. ശ്രീരാമൻ
3. ബലരാമൻ.

മൂന്നാമനായ ബലരാമനെ നീക്കം ചെയ്ത് പകരം ബുദ്ധനെ സ്ഥാപിച്ചിരിക്കുന്നു.
1/8 ബലരാമൻ ഹിന്ദുത്വവാദികൾക്ക് എന്നും അനഭിമതനാണ്. കാരണം, അദ്ദേഹം യുദ്ധത്തിനെതിരാണ്. ചതിയ്ക്കും കാപട്യത്തിനുമെതിരാണ്. മഹാഭാരതയുദ്ധത്തിൽ കൃഷ്ണനും യാദവസൈന്യവും പങ്കെടുത്തപ്പോൾ, യാദവ രാജാവായ ബലരാമൻ സർവനാശം വരുത്തുന്ന യുദ്ധം ബഹിഷ്കരിച്ച് തീർഥയാത്ര പോവുകയാണ്.
2/8
Jan 14, 2024 8 tweets 1 min read
കൗസല്യാ സുപ്രജാ രാമ...
---
ശ്രീമതി എം.എസ്. സുബ്ബലക്ഷ്മി പാടി അനശ്വരമാക്കിയ ഗീതമാണ് വെങ്കടേശസുപ്രഭാതം. തിരുപ്പതി ദേവനാണ് വെങ്കടേശൻ. പഴയ കാലത്തെ ആന്ധ്ര, വേങ്കടം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പഴയ ദ്രാവിഡദേശം(സൌത്ത് ഇന്ത്യ), കുമരി മുതൽ വേങ്കടം വരെ എന്നായിരുന്നു കണക്ക്.
1/8
വെങ്കടേശ സുപ്രഭാതം തുടങ്ങുന്നത് ഇപ്രകാരമാണ്:

"കൗസല്യാ സുപ്രജാ രാമ
പൂര്‍വാ സന്ധ്യാ പ്രവര്‍ത്തതേ
ഉത്തിഷ്ഠ നരശാര്‍ദൂല
കര്‍ത്തവ്യം ദൈവമാഹ്നികം"

യഥാർഥത്തിൽ ഈ വരികൾ വാല്മീകി രാമായണത്തിൽ നിന്നും എടുത്തിട്ടുള്ളതാണ്.
2/8
Dec 12, 2023 9 tweets 1 min read
ശബരിമലയിലെ
നടതുറപ്പ്


മണ്ഡല-മകരവിളക്കു കാലത്താണ് ശബരിമലയിൽ നടതുറക്കുകയെന്ന ധാരണ ഇക്കാലത്ത് എത്രമാത്രം അബദ്ധമാണ്?
(8️⃣ ഭാഗങ്ങൾ) മലയാളം വർഷം വൃശ്ചികം, ധനു, മകരം എന്നീ മാസങ്ങൾ ഒഴിച്ച് മാസം 5️⃣ ദിവസം എന്ന കണക്കിനു മൊത്തം 4️⃣5️⃣ ദിവസങ്ങളായി മാസാദ്യം ശബരിമലയിൽ നടതുറക്കുന്നുണ്ട്. കൂടാതെ മീനമാസത്തിലെ ഉത്സവത്തിന് 1️⃣0️⃣ ദിവസം നടതുറക്കും. മേടമാസത്തിൽ വിഷുമഹോത്സവത്തിന് 2️⃣ ദിവസം അധികമുണ്ടാകും.
1️⃣
May 19, 2023 19 tweets 3 min read
നമ്പൂതിരിമാർ വാണരുളുന്ന ക്ഷേത്രങ്ങളില്‍ പുരുഷന് ഷർട്ട് ധരിച്ച് പ്രവേശനമില്ല.

ശബരിമലയില്‍ ഷർട്ട്, ബർമുഡ, പാന്‍റ്, ലുങ്കി, ട്രൗസര്‍ എന്നിവ ധരിച്ച് പ്രവേശിക്കുന്നതിന് തടസ്സവുമില്ല. എന്താണ് കാര്യം? ക്ഷേത്രകാര്യങ്ങളിലെ പൊള്ളത്തരത്തെക്കുറിച്ച് വായിക്കുക

(18 ഭാഗങ്ങള്‍)
#മമ ഒരുകാലത്ത് കേരളത്തിലെ ക്ഷേത്രങ്ങളില്‍ നമ്പൂരിക്കും നായർക്കുമല്ലാതെ പ്രവേശനമുണ്ടായിരുന്നില്ല. അക്കാലത്തിന്‍റെ പ്രത്യേകത, ഉടുതുണിക്ക് മറുതുണിയുണ്ടായിരുന്നില്ല എന്നതായിരുന്നു. നമ്പൂരിയുടെ വേഷം ഒറ്റമുണ്ടും കോണകവുമായിരുന്നു. നായരും അതുതന്നെ.
1.
Apr 29, 2023 11 tweets 4 min read
തൃശൂർ പൂരം: ചില
അപ്രിയ സത്യങ്ങള്‍
(11 ഭാഗങ്ങൾ )

ആദ്യമേ ധരിക്കേണ്ടത്, തൃശൂർ പൂരത്തില്‍ ദൈവീകമായ യാതൊരു ചടങ്ങുമില്ല എന്നതാണ്. ആനപ്പുറത്ത് ദേവിയെ എഴുന്നള്ളിച്ചിരുത്തും എന്നതൊഴിച്ചാല്‍ അത് കേവലം ഒരു പ്രദർശനമാണ്. സംഘപരിവാർ പറയുന്നതുപോലെ അത് ഒരു ക്ഷേത്രോത്സവമല്ല.
1. Image തൃശൂർ പൂരത്തിലെ വെടിക്കെട്ടു സംബന്ധിച്ച് സംഘപരിവാറുകാർ ഹാലിളകിയത് ഓർക്കുക. സാധാരണ ക്ഷേത്രങ്ങളില്‍ കാണുന്ന വേല, പൂരം എന്ന അർത്ഥത്തിലും തൃശൂർ പൂരം, പൂരവുമല്ല. ഇതില്‍ പങ്കെടുക്കുന്ന ക്ഷേത്രങ്ങളുടെ ഉത്സവവുമല്ല തൃശൂർ പൂരം. അവരുടെ ഉത്സവത്തിലെ ഒരു പ്രധാനദിനം മാത്രമാണെന്നും അറിയണം.
2. Image
Apr 28, 2023 5 tweets 1 min read
ഓടിയോടി
പിടി ഉഷയുടെ
ബുദ്ധി തളർന്നു

അന്യത്ര പ്രസ്താവിച്ചത് എൻ്റെ വാക്കല്ല, പ്രൊഫ. എം.കൃഷ്ണൻ നായർ പറഞ്ഞതാണ്. ഇന്നത്തെ ഉഷയുടെ മാനസികാവസ്ഥയെക്കുറിച്ച് കാൽനൂറ്റാണ്ടിനുമുമ്പേ ആ നിരൂപണ പഞ്ചാസ്യൻ പറഞ്ഞുവച്ചിരുന്നു.

കൃഷ്ണൻ നായരുടെ വാക്കുകൾ:
1. Image ഏതെങ്കിലും പ്രവർത്തിയോ സ്വഭാവമോ അവസ്ഥയോ അത്യന്തതയിലെത്തുമ്പോൾ അതിന്റെ വിപരീതാവസ്ഥ ഉണ്ടാകുമെന്നത് പ്രകൃതിനിയമമാണ്. അതിനാൽ അത്യന്തതയേയും അപരിമിതത്വവും ഒഴിവാക്കി വേണം നമ്മൾ ജീവിക്കാൻ. ഒരു പെൺകുട്ടി പലതവണ ഓടുമ്പോൾ അവൾ മാനസികമായും ശാരീരികമായും തളരുമെന്നതിൽ സംശയമില്ല.
2. Image
Apr 22, 2023 7 tweets 2 min read
കേരളത്തിലെ പരിവാറുകാരുടേയും താങ്കളുടെയും സ്വരത്തിൻ്റെ സാമ്യത അത്ഭുതാവഹമാണ്.

ഗോകർണത്തുനിന്ന് കുമരിയിലേക്ക് മഴുവെറിഞ്ഞ് പരശുരാമൻ കേരളം സൃഷ്ടിച്ചുവെന്ന കള്ളക്കഥ, കേരളമെന്ന ഭൂപ്രദേശത്തിൻ്റെ ഉടമസ്ഥാവകാശം തങ്ങൾക്ക് അട്ടിപ്പേരായി ലഭിച്ചതാണെന്ന് വരുത്തിത്തീർക്കാൻ-
1. ബ്രാഹ്മണസമൂഹം രചിച്ച നിർമിതചരിത്രമാണ്(Artificial History). ഈ കള്ളത്തെ രേഖപ്പെടുത്താനാണ് അവർ 'കേരളോല്പത്തി' എന്ന ഗ്രന്ഥം നിർമിച്ചത്. ഗുണ്ടർട്ടിനേയും വില്യം ലോഗനെപ്പോലെയുമുള്ളവർ കേരളോല്പത്തി, മലയാളക്കരയുടെ ആധികാരിക ചരിത്രമാണെന്ന് തെറ്റുദ്ധരിക്കപ്പെടുകയുണ്ടായി.
2.
Apr 21, 2023 5 tweets 1 min read
ലോമപാദ രാജാവ് ഭരിച്ചിരുന്ന അംഗരാജ്യത്ത് മഴപെയ്യാതിരുന്നതിൻ്റെ കാരണം, അദ്ദേഹം കാമത്താൽ മതിമറന്ന് ഒരു ബ്രാഹ്മണനെ കളവു പറഞ്ഞ് ചതിച്ചതുകൊണ്ടാണത്രെ. ഇക്കാരണം കൊണ്ട് ബ്രാഹ്മണർ അദ്ദേഹത്തെ ഉപേക്ഷിച്ചു. രാജപുരോഹിതനും നാടുവിട്ടു. അങ്ങനെ ദേവേന്ദ്രൻ അംഗരാജ്യത്ത് വരൾച്ചയുണ്ടാക്കി.
1. ഋഷ്യശൃംഗൻ അംഗരാജ്യത്ത് കാലുകുത്തിയതോടെ അവിടെ മഴ വർഷിച്ചു.

മാൻപേട പ്രസവിച്ച മുനികുമാരനാണ് ഋഷ്യശൃംഗൻ. ശിരസ്സിൽ 'കൊമ്പു'ള്ളതുകൊണ്ടാണ് ആ മുനിക്ക് ഋഷ്യശൃംഗൻ എന്ന പേരുണ്ടായത്. ശൃംഗം എന്നാൽ കൊമ്പ് എന്നർഥം.
അപ്സരസ്സായ ഉർവശിയെക്കണ്ട് കാമാതുരനായ വിഭാണ്ഡകന് രേതസ്സ് സ്രവിച്ചു.
2.
Apr 16, 2023 11 tweets 1 min read
വിഷു ഹിന്ദു ഉത്സവമാണെന്ന് പറയാൻ അസാധ്യമായ ചരിത്രജ്ഞാന വിഹീനതയുണ്ടാവണം. മലയാംനാട്ടിൽ(ഇന്നത്തെ കേരളം) ഹിന്ദുക്കൾ വരുന്നതിനുമുന്നേ(ആദ്യം ശൈവമതക്കാരും പിന്നീട് വൈഷ്ണവരും) ഇവിടുത്തെ തദ്ദേശീയ ജനത, തങ്ങളുടെ കാർഷിക സംസ്കാരത്തിന്റെ ഭാഗമായി പിന്തുടർന്നുവന്ന ഒരു ചടങ്ങാണ് വിഷു.
1. മഞ്ഞനിറമുള്ള കൊന്നപ്പൂ വിഷുവിന്റെ ഒരു സൂചകമെന്ന നിലയിൽ പ്രത്യക്ഷപ്പെടുന്നതിൽ നിന്നും പഴയകാല ബൗദ്ധ സ്വാധീനവും ഈ ആഘോഷത്തിൽ ദർശിക്കാം.

കേരളത്തിലെ ബൗദ്ധ-ശൈവ സംസ്കാരത്തേയും അടയാളങ്ങളേയും നശിപ്പിച്ചാണ് വൈഷ്ണവമതം ഇവിടെ ആധിപത്യം സ്ഥാപിച്ചത്.
2.
Apr 14, 2023 5 tweets 1 min read
വെറുത്തോളൂ പക്ഷേ...

ഭൂമി സർക്കാരിൻ്റേതാണ്. നാം ജീവിക്കുന്ന ഭൂമിയുടെ വാടകയാണ് കരം. സർക്കാരിന് ഇനിയൊരു മുന്നറിയിപ്പില്ലാതെ നമ്മുടെ ഭൂമി പിടിച്ചെടുക്കാം. നാം എങ്ങോട്ടുപോയി ജീവിക്കുന്നു എന്നത് സർക്കാരിൻ്റെ വിഷയമല്ല. കാരണം, സർക്കാർ വ്യക്തിനിക്ഷിപ്തമല്ല. അതുകൊണ്ടുതന്നെ.
1. കേരളത്തിലെ വികസനത്തിന്റെ പേരിൽ കെ. റെയിൽ എന്നു പേരിട്ട് പാവപ്പെട്ടവൻ്റെ അടുക്കളയിൽ സർവേക്കുറ്റി സ്ഥാപിക്കുവാൻ സർക്കാരിന് അധികാരമുണ്ട്. പക്ഷെ അത് കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ ചെയ്യുന്നതിൽ ഒരു നൈതിക വിരുദ്ധതയുണ്ട്. സത്യത്തിൽ കെ.റെയിൽ വരേണ്ടത് ആരുടെ ആവശ്യമാണ്?
2.
Feb 25, 2023 9 tweets 2 min read
ജഘനവും നിതംബവും
---
ഡോ. ഡേവിസ് സേവ്യർ #പദശുദ്ധികോശം പംക്തിയിലൂടെ നമ്മെ പരിചയപ്പെടുത്തിയ ജഘനം, നിതംബം എന്നീ പദങ്ങളുടെ നിരുക്തം പരിശോധിക്കാം.

സ്ത്രീയുടെ അരക്കെട്ടിന്‍റെ മുന്‍ഭാഗമാണ് ജഘനം. എന്തുകൊണ്ടാണ് ജഘനം എന്ന് ഈ ഭാഗത്തിന് പേരുവന്നതെന്നു നോക്കാം:
-1 #ജഘനം:-

"ഹന്യതേ ഇതി ജഘനം"
അർഥം: പ്രഹരിക്കപ്പെടുന്നതുകൊണ്ട് ജഘനം.

സുരത സമയത്ത്(Sexual Intercourse) പുരുഷന്മാരാല്‍ പ്രഹരിക്കപ്പെടുന്നതുകൊണ്ട് ഈ ഭാഗത്തിന് ജഘനം എന്ന് പേരുവന്നു.
This happens when having Sex in the Missionary Position(Men-On-Top).

-2
Feb 24, 2023 6 tweets 1 min read
വാസ്തവത്തിൽ വാല്മീകി ദളിതനല്ല; വ്യാസനും ദളിതനല്ല. ഇവരെ ദളിതരാക്കിയത്, പില്ക്കാല ബ്രാഹ്മണമതക്കാരുടെ താല്പര്യപ്രകാരമായിരുന്നു. അധഃകൃതൻ ബ്രാഹ്മണാനുഗ്രഹത്താൽ കേമനായി മാറുന്ന ബ്രാഹ്മണകഥന തന്ത്രം. അതുപോലെയാണ് എഴുത്തച്ഛൻ്റെ കഥയും.
-1 വാല്മീകി രാമായണത്തിൽ, വാല്മീകി രാമനോടു പറയുന്നത് (ഉത്തരരാമായണം, സർഗം-90) വാല്മീകി എന്നു പേരുള്ള ഞാൻ, മഹാബ്രാഹ്മണനായ പ്രചേതസ്സിൻ്റെ പത്ത് പുത്രന്മാരിൽ ഒരാളാണ് എന്നാണ്. അതായത് വാല്മീകി കറകളഞ്ഞ ബ്രാഹ്മണനാണെന്നർഥം. അധ്യാത്മരാമായണം പോലുള്ള വികലകൃതികളിലാണ് വാല്മീകിയെ ദളിതനാക്കിയത്.
-2