നമ്പൂതിരിമാർ വാണരുളുന്ന ക്ഷേത്രങ്ങളില്‍ പുരുഷന് ഷർട്ട് ധരിച്ച് പ്രവേശനമില്ല.
ശബരിമലയില്‍ ഷർട്ട്, ബർമുഡ, പാന്‍റ്, ലുങ്കി, ട്രൗസര്‍ എന്നിവ ധരിച്ച് പ്രവേശിക്കുന്നതിന് തടസ്സവുമില്ല. എന്താണ് കാര്യം? ക്ഷേത്രകാര്യങ്ങളിലെ പൊള്ളത്തരത്തെക്കുറിച്ച് വായിക്കുക
ഒരുകാലത്ത് കേരളത്തിലെ ക്ഷേത്രങ്ങളില്‍ നമ്പൂരിക്കും നായർക്കുമല്ലാതെ പ്രവേശനമുണ്ടായിരുന്നില്ല. അക്കാലത്തിന്‍റെ പ്രത്യേകത, ഉടുതുണിക്ക് മറുതുണിയുണ്ടായിരുന്നില്ല എന്നതായിരുന്നു. നമ്പൂരിയുടെ വേഷം ഒറ്റമുണ്ടും കോണകവുമായിരുന്നു. നായരും അതുതന്നെ.
1.
മറ്റു ജാതികള്‍ തുണിയുടുക്കുന്നതേ വരേണ്യർക്ക് ഇഷ്ടവുമായിരുന്നില്ല.
കാലം മാറി. ക്ഷേത്രപ്രവേശന വിളംബരത്തോടെ നമ്പൂരിയും നായാടിയും അമ്പലത്തില്‍ ഒരുപോലെ കയറി. അപ്പോഴും തുണിയുടെ കാര്യത്തില്‍ പഴയ സമ്പ്രദായം തുടർന്നു. അരയില്‍ മുണ്ടുചുറ്റി കയറിയ പാരമ്പര്യം മാറ്റിയില്ല.
2.
ആധുനിക പരിപ്രേക്ഷ്യത്തില്‍ ഇതിനെ ഉല്പതിഷ്ണുക്കള്‍ ചോദ്യം ചെയ്തപ്പോള്‍ ഐതിഹ്യക്കാർ അതിനെതിരെ കാപടിക ശാസ്ത്രവുമായി മുന്നിട്ടിറങ്ങി. അവർ പറഞ്ഞ കാപട്യം ഇതായിരുന്നു: വിഗ്രഹത്തിലെ ചൈതന്യം പുരുഷന്‍റെ ഹൃദയത്തിലൂടെയാണ് പ്രവേശിക്കുന്നത്. അതിനാല്‍ ഷർട്ട് ധരിച്ച് പ്രവേശിക്കരുത്.
3.
അപ്പോള്‍ ഒരു രസികൻ തിരിച്ചു ചോദിച്ചു:
''അല്ല സേട്ടാ, അപ്പോള്‍ പെണ്ണുങ്ങള്‍ക്കോ?"
ചോദ്യം കേട്ടപ്പോള്‍ ഐതിഹ്യക്കാരന്‍ ആ ചോദ്യത്തിനു പിന്നിലെ ലാക്ക് തിരിച്ചറിയുകയും, 'പെണ്ണുങ്ങള്‍ക്ക് മുഖത്തുകൂടെയാണ് ദേവചൈതന്യം ശരീരത്തില്‍ കയറുകയെന്നും' തട്ടി മൂളിച്ചു.
4.
പെണ്ണുങ്ങള്‍ക്കും ഹൃദയത്തിലൂടെ മാത്രമേ ദേവചൈതന്യ പ്രസരണം നടക്കൂ എന്നുവന്നാല്‍ അവിടെ പ്രസവം നടന്നിരിക്കും എന്നതാണ് വാസ്തവം! കേരളത്തില്‍ എവിടെയെല്ലാം സ്ത്രീകളെ ക്ഷേത്രവിരോധം നടത്തിയോ, അവിടെയെല്ലാം പൂജാരിമാരുടെ ബ്രഹ്മചര്യം ഉറപ്പു വരുത്താനായിരുന്നു അപ്രകാരം ചെയ്തത്.
5.
അല്ലാതെ ദൈവം സ്ത്രീവിരോധിയായതു കൊണ്ടല്ല.
ക്ഷേത്രദർശനത്തില്‍ അരക്കെട്ടിനു മുകളിലുള്ള ഭാഗം എന്തുകൊണ്ട് മറയ്ക്കണം എന്നതിന് പണ്ഡിതവരേണ്യനായ കെ.പി.സി.അനുജന്‍ ഭട്ടതിരിപ്പാടിനുപോലും ഉത്തരമുണ്ടായില്ല എന്നതാണ് സത്യം(ഒരിക്കല്‍ അദ്ദേഹത്തെ സന്ദർശിച്ചപ്പോള്‍ ഞാനീ ചോദ്യം ചോദിച്ചിരുന്നു).
6.
അദ്ദേഹം പറഞ്ഞത്, രാജാവിനെ വന്ദിക്കുമ്പോഴും ദൈവത്തെ വന്ദിക്കുമ്പോഴും ശരീരം മറയരുതെന്നാണ് പ്രമാണം എന്ന്. രാജവാഴ്ച അവസാനിച്ചല്ലോ എന്ന എന്‍റെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. സ്ത്രീകളുടെ കാര്യം കൂട്ടത്തില്‍ ചോദിച്ചു. അതിനുള്ള അദ്ദേഹത്തിന്‍റെ മറുപടി എന്നെ അമ്പരപ്പിച്ചു.
7.
രാജാവിന്‍റെയും ദൈവത്തിന്‍റെയും മുന്നില്‍ ദേഹം മറയ്ക്കുന്നത് തത്വത്തില്‍ സ്ത്രീകള്‍ക്കും അനുചിതമാണത്രെ! എന്തൊരു കാഴ്ചപ്പാട്!!! ഇതില്‍ നിന്നും മനസ്സിലാകുന്നത്, ഇക്കാര്യങ്ങളിലൊന്നും ഹിന്ദു സമുദായത്തിലെ പണ്ഡിതർക്കുപോലും ഒരു ധാരണയുമില്ല എന്ന പരിതാപകരമായ അവസ്ഥയെയാണ്.
8.
ഇനി വസ്ത്രം, ആചാരത്തെ ലംഘിക്കുമോ എന്നു നോക്കാം: കേരളത്തില്‍ കണിശമായ തന്ത്രവിധി പാലിക്കുന്ന ക്ഷേത്രമാണ് ഗുരുവായൂർ. അവിടെ ഒരു വിട്ടുവീഴ്ചയുമില്ല എന്നാണ് പറയപ്പെടുന്നത്. ഒരിക്കല്‍ ഗുരുവായൂർ ക്ഷേത്രത്തില്‍ സ്ത്രീകളുടെ ചുരിദാർ പ്രശ്നം ഉടലെടുത്തു. അത് ചർച്ചയായി.
9.
പൊതുവെ യാഥാസ്ഥിതികരെന്ന് പറയപ്പെടുന്ന ഗുരുവായൂർ തന്ത്രിയും ശാന്തിക്കാരും കൂട്ടായി ഒരു തീരുമാനമെടുത്തു: ചുരിദാർ പ്രശ്നമല്ല. അങ്ങനെയാണ് സ്ത്രീകള്‍ ഗുരുവായൂരമ്പലത്തില്‍ ചുരിദാറിട്ട് കയറുന്നത്. അവിടെ ദേവന് വിഷമമുണ്ടായില്ല. ആചാരലംഘനമുണ്ടായില്ല. സോ സിമ്പിള്‍...
10.
ഇനി, ഇതേ ചുരിദാർ പൊതുവെ കേരളീയമല്ലാത്ത തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ വിലക്കപ്പെടുന്നതെന്താണ്? അതാണ് രസകരം. ഹിന്ദുത്വ രാഷ്ട്രീയക്കാരാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ മുന്നില്‍ മുണ്ട് വില്‍ക്കുന്നത്. അവർ ചുരിദാറിനെ അംഗീകരിച്ചാല്‍ മുണ്ടുകച്ചോടം പൂട്ടിപ്പോകും.
11.
അപ്പോള്‍ പ്രശ്നം കച്ചവടമാണ്. അല്ലാതെ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ അത്തരം ആചാരമൊന്നുമില്ല.
പണ്ടുകാലത്ത് കൊട്ടാരം തമ്പുരാട്ടിമാർ ബ്ലൗസ് അഴിച്ച് മുല കാണിച്ചുവേണ്ടിയിരുന്നു ശ്രീപദ്മനാഭനെ തൊഴാന്‍.
ഇന്ന് അതവർ പാലിക്കുന്നുണ്ടോ?
ഇല്ല.
അത്രയേയുള്ളു ആചാരകഥകള്‍.
12.
ഷർട്ടഴിക്കണം എന്ന കാരണത്താല്‍ ശ്രീകോവിലകത്തേക്ക് കയറാത്ത സോറിയാസിസ് ബാധിതനായ ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. അയാള്‍ പലപ്പോഴും അമ്പലക്കാരുടെ തോന്നിവാസത്തെക്കുറിച്ച് പറയാറുണ്ടായിരുന്നു.
13.
തിരക്കേറിയ ക്ഷേത്രത്തിലെ ക്യൂവില്‍ വിയർത്തൊലിച്ച് ശരീരങ്ങള്‍ തമ്മില്‍ മുട്ടിയുരുമ്മി കാത്തുനില്‍ക്കുന്ന അശ്ലീലമായ കാഴ്ച എന്തൊരു ദയനീയമാണ്.
പലരുടേയും ത്വക് രോഗങ്ങള്‍ മറ്റുള്ളവർ ഏറ്റുവാങ്ങി വീട്ടിലേക്കു കൊണ്ടുപോകുന്നത് എന്തൊരു ദുരന്തമാണ്.
ഇനി ശബരിമല നോക്കാം.
14.
ശബരിമലയില്‍ എന്താണ് ഷർട്ടിന് വിലക്കില്ലാത്തത്? ബർമുഡയോ ട്രൌസറോ പാന്‍റോ ധരിച്ച് നിങ്ങള്‍ക്ക് ശബരിമലയില്‍ ദർശനം നടത്താം. എന്താണ് കാര്യമെന്നല്ലേ? ശബരിമല ഒരുകാലത്തും ഹിന്ദു ക്ഷേത്രമായിരുന്നില്ല. പ്രാക്തനമായ പഴയ കേരളീയസംസ്കാരത്തിന്‍റെ ഭാഗമായിരുന്നു അത്.
15.
നമ്പൂരിമാർ കേരളത്തില്‍ കുടിയേറുന്നതിനു മുന്നേ ശബരിമല(ശൗര്യമല)യില്‍ ആരാധനയുണ്ടായിരുന്നു. അവിടെ ജാതിയോ മതമോ ഉച്ചനീചത്വങ്ങളോ ഉണ്ടായിരുന്നില്ല. പഴയകാല കേരളസംസ്കാരവും ഹിന്ദുമതവും തമ്മിലുള്ള പ്രധാന വൈധർമ്യം ഇതാണ്. ഈ സംസ്കാരസമന്വയത്തേയാണ് ഹിന്ദുമതം തകർത്തത്. മാനവികതയെ നശിപ്പിച്ചത്.
16.
ക്ഷേത്രങ്ങളിലെ ആചാരത്തെപ്പറ്റി ഹിന്ദുക്കള്‍ക്ക് ഒരു ചുക്കുമറിയില്ല എന്നതാണ് വാസ്തവം. വായില്‍ തോന്നുന്നത് കോതക്കു പാട്ട് എന്നാണ് കാര്യങ്ങള്‍. പണ്ടൊരു ശബരിമല തന്ത്രിയെ കേരള ഹൈക്കോടതി വിസ്തരിച്ച വാർത്ത നിങ്ങള്‍ വായിച്ചിരിക്കുമല്ലോ. തന്ത്രിമാർപോലും നിരക്ഷരരും അകുശലന്മാരുമാണ്.
17.
ചുരുക്കത്തില്‍, അമ്പലത്തില്‍ ഷർട്ട് ധരിച്ച് കയറുന്നതു തന്നെയാണ് ഉത്തമം.
മിനിമം തന്‍റെ ശരീരത്തിലെ പരാധീനതകള്‍ മറ്റുള്ളവരുടെ മുന്നില്‍ പ്രദർശിപ്പിക്കാതിരിക്കുകയെങ്കിലും ചെയ്യാമല്ലോ.
ആരോഗ്യപൂർണമായ ക്ഷേത്രദർശനത്തിന് വസ്ത്രം ആവശ്യമാണ്.
നഗ്നതാപ്രദർശനം ആശാസ്യമല്ല.
18.
• • •
Missing some Tweet in this thread? You can try to
force a refresh
ആദ്യമേ ധരിക്കേണ്ടത്, തൃശൂർ പൂരത്തില്‍ ദൈവീകമായ യാതൊരു ചടങ്ങുമില്ല എന്നതാണ്. ആനപ്പുറത്ത് ദേവിയെ എഴുന്നള്ളിച്ചിരുത്തും എന്നതൊഴിച്ചാല്‍ അത് കേവലം ഒരു പ്രദർശനമാണ്. സംഘപരിവാർ പറയുന്നതുപോലെ അത് ഒരു ക്ഷേത്രോത്സവമല്ല. 1.
തൃശൂർ പൂരത്തിലെ വെടിക്കെട്ടു സംബന്ധിച്ച് സംഘപരിവാറുകാർ ഹാലിളകിയത് ഓർക്കുക. സാധാരണ ക്ഷേത്രങ്ങളില്‍ കാണുന്ന വേല, പൂരം എന്ന അർത്ഥത്തിലും തൃശൂർ പൂരം, പൂരവുമല്ല. ഇതില്‍ പങ്കെടുക്കുന്ന ക്ഷേത്രങ്ങളുടെ ഉത്സവവുമല്ല തൃശൂർ പൂരം. അവരുടെ ഉത്സവത്തിലെ ഒരു പ്രധാനദിനം മാത്രമാണെന്നും അറിയണം. 2.
ഒരു ക്ഷേത്രത്തിലെ ഉൽസവം മറ്റൊരു ക്ഷേത്രാങ്കണത്തിൽവച്ചു നടത്താറില്ല. തൃശൂർ പൂരത്തിൽ പാറമേക്കാവും തിരുവമ്പാടിയും മറ്റ് ക്ഷേത്രങ്ങളും മറ്റൊരു ക്ഷേത്രനടയിൽ ചെന്ന് ഉൽസവം കൊണ്ടാടുക എന്നത് തെറ്റുദ്ധാരണയാണ്. ഭഗവതിയും ശാസ്താവുമാണ് പൂരത്തില്‍ പങ്കെടുക്കുന്ന ദേവതകള്‍. 3.
അന്യത്ര പ്രസ്താവിച്ചത് എൻ്റെ വാക്കല്ല, പ്രൊഫ. എം.കൃഷ്ണൻ നായർ പറഞ്ഞതാണ്. ഇന്നത്തെ ഉഷയുടെ മാനസികാവസ്ഥയെക്കുറിച്ച് കാൽനൂറ്റാണ്ടിനുമുമ്പേ ആ നിരൂപണ പഞ്ചാസ്യൻ പറഞ്ഞുവച്ചിരുന്നു.
കൃഷ്ണൻ നായരുടെ വാക്കുകൾ: 1.
ഏതെങ്കിലും പ്രവർത്തിയോ സ്വഭാവമോ അവസ്ഥയോ അത്യന്തതയിലെത്തുമ്പോൾ അതിന്റെ വിപരീതാവസ്ഥ ഉണ്ടാകുമെന്നത് പ്രകൃതിനിയമമാണ്. അതിനാൽ അത്യന്തതയേയും അപരിമിതത്വവും ഒഴിവാക്കി വേണം നമ്മൾ ജീവിക്കാൻ. ഒരു പെൺകുട്ടി പലതവണ ഓടുമ്പോൾ അവൾ മാനസികമായും ശാരീരികമായും തളരുമെന്നതിൽ സംശയമില്ല. 2.
ഈ തളർച്ച താൽക്കാലികമല്ല, ശാശ്വതവുമാണ്. പി. ടി. ഉഷ ഓടിയോടി ഭാവിജീവിതത്തെ തകർക്കുന്നത് ശരിയല്ലെന്നു എനിക്കു തോന്നി. സഹാനുഭൂതിയിൽനിന്ന് ഉദ്ഭവിച്ചതാണ് ആ തോന്നൽ. സ്ത്രീ ഓടാൻ വിധിക്കപ്പെട്ടവളല്ല. പുരുഷനു സ്ത്രീയേക്കാൾ മുപ്പതുശതമാനം ഭാരം കൂടും.
3.
കേരളത്തിലെ പരിവാറുകാരുടേയും താങ്കളുടെയും സ്വരത്തിൻ്റെ സാമ്യത അത്ഭുതാവഹമാണ്.
ഗോകർണത്തുനിന്ന് കുമരിയിലേക്ക് മഴുവെറിഞ്ഞ് പരശുരാമൻ കേരളം സൃഷ്ടിച്ചുവെന്ന കള്ളക്കഥ, കേരളമെന്ന ഭൂപ്രദേശത്തിൻ്റെ ഉടമസ്ഥാവകാശം തങ്ങൾക്ക് അട്ടിപ്പേരായി ലഭിച്ചതാണെന്ന് വരുത്തിത്തീർക്കാൻ- 1.
ബ്രാഹ്മണസമൂഹം രചിച്ച നിർമിതചരിത്രമാണ്(Artificial History). ഈ കള്ളത്തെ രേഖപ്പെടുത്താനാണ് അവർ 'കേരളോല്പത്തി' എന്ന ഗ്രന്ഥം നിർമിച്ചത്. ഗുണ്ടർട്ടിനേയും വില്യം ലോഗനെപ്പോലെയുമുള്ളവർ കേരളോല്പത്തി, മലയാളക്കരയുടെ ആധികാരിക ചരിത്രമാണെന്ന് തെറ്റുദ്ധരിക്കപ്പെടുകയുണ്ടായി.
2.
പരശുരാമനെ കൊങ്കൺ തീരത്തും കേരളത്തിലും സജീവസാന്നിധ്യമായി നിലനിർത്തേണ്ടതിൻ്റെ ആവശ്യകത സംഘപരിവാറിനുണ്ട്. കാരണം, പരിവാറിൻ്റെ തലപ്പത്തിരിക്കുന്നവർ ചിത്പവൻ ബ്രാഹ്മണരാണ്. അവരുടെ രാഷ്ട്രീയാധികാരിയാണ് പരശുരാമൻ. കേരളത്തിൽ പരിവാറിനെ നയിക്കുന്ന കൊങ്കിണിമാർക്കും പരശുരാമൻ കൺകണ്ടദൈവമത്രെ.
3.
ലോമപാദ രാജാവ് ഭരിച്ചിരുന്ന അംഗരാജ്യത്ത് മഴപെയ്യാതിരുന്നതിൻ്റെ കാരണം, അദ്ദേഹം കാമത്താൽ മതിമറന്ന് ഒരു ബ്രാഹ്മണനെ കളവു പറഞ്ഞ് ചതിച്ചതുകൊണ്ടാണത്രെ. ഇക്കാരണം കൊണ്ട് ബ്രാഹ്മണർ അദ്ദേഹത്തെ ഉപേക്ഷിച്ചു. രാജപുരോഹിതനും നാടുവിട്ടു. അങ്ങനെ ദേവേന്ദ്രൻ അംഗരാജ്യത്ത് വരൾച്ചയുണ്ടാക്കി.
1.
ഋഷ്യശൃംഗൻ അംഗരാജ്യത്ത് കാലുകുത്തിയതോടെ അവിടെ മഴ വർഷിച്ചു.
മാൻപേട പ്രസവിച്ച മുനികുമാരനാണ് ഋഷ്യശൃംഗൻ. ശിരസ്സിൽ 'കൊമ്പു'ള്ളതുകൊണ്ടാണ് ആ മുനിക്ക് ഋഷ്യശൃംഗൻ എന്ന പേരുണ്ടായത്. ശൃംഗം എന്നാൽ കൊമ്പ് എന്നർഥം.
അപ്സരസ്സായ ഉർവശിയെക്കണ്ട് കാമാതുരനായ വിഭാണ്ഡകന് രേതസ്സ് സ്രവിച്ചു.
2.
ഈ രേതസ്സ് ചെന്നു വീണത് ഒരു നദിയിലാണ്. ദാഹിച്ചു വലഞ്ഞ ഒരു മാൻപേട ഈ നദിയിൽ നിന്ന് വെള്ളംകുടിച്ചു. വെള്ളത്തോടൊപ്പം വിഭാണ്ഡകൻ്റെ ശുക്ലവും വയറ്റിലായി. മാൻപേട ഗർഭിണിയായി. കൊമ്പുള്ള മുനികുമാരനെ പ്രസവിച്ചു.
ഋഷ്യശൃംഗനെ കൊണ്ടുവരാൻ ലോമപാദൻ വാരസ്ത്രീകളെ (ഗണികമാർ)യാണ് ഏർപ്പാടാക്കുന്നത്.
3.
വിഷു ഹിന്ദു ഉത്സവമാണെന്ന് പറയാൻ അസാധ്യമായ ചരിത്രജ്ഞാന വിഹീനതയുണ്ടാവണം. മലയാംനാട്ടിൽ(ഇന്നത്തെ കേരളം) ഹിന്ദുക്കൾ വരുന്നതിനുമുന്നേ(ആദ്യം ശൈവമതക്കാരും പിന്നീട് വൈഷ്ണവരും) ഇവിടുത്തെ തദ്ദേശീയ ജനത, തങ്ങളുടെ കാർഷിക സംസ്കാരത്തിന്റെ ഭാഗമായി പിന്തുടർന്നുവന്ന ഒരു ചടങ്ങാണ് വിഷു.
1.
മഞ്ഞനിറമുള്ള കൊന്നപ്പൂ വിഷുവിന്റെ ഒരു സൂചകമെന്ന നിലയിൽ പ്രത്യക്ഷപ്പെടുന്നതിൽ നിന്നും പഴയകാല ബൗദ്ധ സ്വാധീനവും ഈ ആഘോഷത്തിൽ ദർശിക്കാം.
കേരളത്തിലെ ബൗദ്ധ-ശൈവ സംസ്കാരത്തേയും അടയാളങ്ങളേയും നശിപ്പിച്ചാണ് വൈഷ്ണവമതം ഇവിടെ ആധിപത്യം സ്ഥാപിച്ചത്.
2.
അധിനിവേശമായിരുന്നു ശൈവ-വൈഷ്ണവ മതങ്ങളുടെ ആയുധം. ആദ്യകാലത്ത് ഇവിടെയുണ്ടായിരുന്ന ബൗദ്ധവിഹാരങ്ങളെ ശൈവമതക്കാർ ശിവക്ഷേത്രമാക്കി പരിവർത്തിപ്പിച്ചു. വൈഷ്ണവമതത്തിൻ്റെ വരവോടെ ശൈവാലയങ്ങൾ ഒന്നൊന്നായി പിടിച്ചെടുത്ത് വൈഷ്ണവക്ഷേത്രങ്ങളാക്കി.
ഇതിന്റെ വലിയ ഉദാഹരണമാണ് തൃക്കാക്കര ക്ഷേത്രം.
3.
ഭൂമി സർക്കാരിൻ്റേതാണ്. നാം ജീവിക്കുന്ന ഭൂമിയുടെ വാടകയാണ് കരം. സർക്കാരിന് ഇനിയൊരു മുന്നറിയിപ്പില്ലാതെ നമ്മുടെ ഭൂമി പിടിച്ചെടുക്കാം. നാം എങ്ങോട്ടുപോയി ജീവിക്കുന്നു എന്നത് സർക്കാരിൻ്റെ വിഷയമല്ല. കാരണം, സർക്കാർ വ്യക്തിനിക്ഷിപ്തമല്ല. അതുകൊണ്ടുതന്നെ.
1.
കേരളത്തിലെ വികസനത്തിന്റെ പേരിൽ കെ. റെയിൽ എന്നു പേരിട്ട് പാവപ്പെട്ടവൻ്റെ അടുക്കളയിൽ സർവേക്കുറ്റി സ്ഥാപിക്കുവാൻ സർക്കാരിന് അധികാരമുണ്ട്. പക്ഷെ അത് കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ ചെയ്യുന്നതിൽ ഒരു നൈതിക വിരുദ്ധതയുണ്ട്. സത്യത്തിൽ കെ.റെയിൽ വരേണ്ടത് ആരുടെ ആവശ്യമാണ്?
2.
കൊച്ചി മെട്രോ പദ്ധതിയിൽ ജീവിതം താറുമാറായ കുടുംബങ്ങൾ അനവധിയാണ്. കൊച്ചിയിൽ മെട്രോ ഒരിക്കലും ഒരു പ്രായോഗിക പദ്ധതിയല്ലെന്ന് എക്സ്പെർട്ടുകൾ പലതവണ ഓർമപ്പെടുത്തിയതാണ്. നഷ്ടങ്ങളിൽ നിന്നും നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തുകയാണ് കൊച്ചി മെട്രോ.
3.