വശീകരിച്ച് ചോര കുടിക്കുന്ന യക്ഷി, മനുഷ്യന്റെ തോലിട്ട ചാത്തൻ, നിശ്ചലമായ കാലം, വന്യമായ പ്രകൃതി, ആർക്കിടെക്ച്ചർ , ഇവ കൊണ്ട് വരച്ച മന്ത്രവാദ കളത്തിൽ നമ്മളെ തളച്ചിരുത്തുന്ന ഗംഭീര സിനിമാനുഭവമാണ് ഭ്രമയുഗം. മമ്മൂട്ടിയുടെ 1/n
രാക്ഷസ സാന്നിധ്യം, ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അഭിനയ പ്രകടനങ്ങളിൽ ഒന്ന് എന്ന് നിസ്സംശയം. എന്നാൽ ഇതിന് കുറിച്ചല്ല ഈ കുറിപ്പ്. ഭ്രമയുഗം രാഷ്ട്രീയമായി അധികാരത്തിനെതിരെണെന്നും അത് സംഘപരിവാറിനോട് മുഖാമുഖം നിൽക്കുന്നുണ്ട് എന്ന് പോലും പലരും നിരീക്ഷിച് കണ്ടു. 2/n
അത്തരം വായനയുടെ ഉദ്ദേശം സ്വാഗതാർഹമാകുമ്പോൾ തന്നെ അതിനോടുള്ള ഒരു വിയോജിപ്പാണ് ഈ കുറിപ്പ്.
ഒരു പക്ഷെ രേവതിയുടെ അയോദ്ധ്യ രാമക്ഷേത്ര വാഴ്ത്തലിനോടുള്ള സംവിധായകൻ രാഹുൽ സദാശിവന്റെ ഐക്യപ്പെടൽ കണ്ടതിന്റെ സാഹചര്യം കൂടെ ഇവിടെ പ്രസക്തമാണ്. 3/n
" കലിയുഗത്തിന്റെ അപഭ്രംശമാണ്" എന്നാണ് ഭ്രമയുഗത്തെ സിനിമ വിശദീകരിക്കുന്നത് . ആ സ്റ്റേറ്റ്മെന്റ് തന്നെ അടിസ്ഥാനപരമായി revivalist ആണ്. എന്താണ് കലിയുഗത്തിൽ സംഭവിക്കുന്നത്? ധർമ്മത്തിന്റെ തകർച്ച, ധർമ്മം എന്നാൽ വാർണ്ണാശ്രമ ധർമ്മമാണ്. ബ്രഹ്മണാധികാരത്തിന്റെ തകർച്ചയുടെ കാലമാണ് കലികാലം. 4/n
ബ്രഹ്മണരുടെ ഒരു തലമുറയെ നശിപ്പിച് അധികാരം പിടിച്ചെടുത്ത ചാത്താനാണ് ഭ്രമയുഗത്തിലെ വില്ലൻ. പുറത്തുള്ള ബ്രാഹ്മണ മിത്തിന്റെ നേർ രേഖയിലുള്ള വിവർത്തനമാണിതെന്ന് സൂക്ഷ്മ വായനയിൽ തിരിഞ്ഞ് കിട്ടും. അധികാരം ചാത്തനിൽ നിന്ന് കോളനിയലിസ്റ്റുകളിലേക്ക് കൈമാറി വരുന്നിടത്താണ് സിനിമ 5/n
അവസാനിക്കുന്നത്. ഈ കൈമാറ്റത്തിലെ apparent ഇര കോയ്‌മ നഷ്ടപെട്ട ബ്രഹ്‌മാണ്യമാണ്.
ബ്രഹ്മയുഗം മോഡി കാലത്തിന്റെ അലിഗറിയാണെന്ന രാഷ്ട്രീയ വായന പലയിടങ്ങളിൽ കണ്ടു. അധികാരം ദുഷിപ്പിക്കും എന്ന ഡയലോഗിന്റെ ഉപരിപ്ലവ വായന മാത്രമാണിത്. രാഷ്ട്രീയ മായി ഭ്രമയുഗം പുരോഗമനത്തെ അല്ല പുനരുദ്ധനത്തെ 6/n
ആണ് മുന്നോട്ട് വെക്കുന്നത്.
മാസ്റ്റർ- സ്ലേവ്, അല്ലെങ്കിൽ അടിമ ഉടമ എന്ന സാമാന്യ ദ്വന്ദ്വത്തിലുപരി ദ്വിജൻ - ശൂദ്രൻ എന്ന സാമൂഹിക വിഭജനമാണ് ഇന്ത്യൻ അധികാര വ്യവസ്ഥയെ കൂടുതൽ നന്നായി പ്രതിനിധീകരിക്കുന്നത്. പൂർണമായി ഈ വിഭജന - വിവേചന യുക്തിയിൽ അല്ല പോറ്റിയും തേവനും നില്കുന്നത്, 7/n
പോറ്റി ജാതി പാലിക്കാത്ത ആളാണ്, ദൈവത്തെ ഭർത്സിക്കുന്നവൻ.
മുറുക്കി തുപ്പി കോഴിക്കാല് കടിച്ചു പറിച്, റാക്കു കുടിച്ച് ഉദ്ധരിച്ചു നിൽക്കുന്ന പൈശാചികതയുടെ മാനിഫെസ്റ്റേഷൻ ആണ് പോറ്റി എന്നാൽ അയാൾ യഥാർത്ഥത്തിൽ ബ്രഹ്മണനല്ല എന്നും ബ്രാമണന്റെ തോലിട്ട ചാത്തനാണ് എന്നും വെളിപ്പെടുത്തി സവർണ്ണ 8/n
ലാവണ്യത്തെ സംരക്ഷിക്കുന്നിടത്താണ് സിനിമ സൂക്ഷ്മമായി എവിടെ നിൽക്കുന്നു എന്ന് വെളിപ്പെടുന്നത്.
സിനിമയുടെ പുനരുത്ഥാന ഭാവന കൃത്യമായി പുറത്തുവരുന്ന ഭാഗമാണ്, നിങ്ങൾ പൂണൂലിന്റെ വിശുദ്ധി പാലിക്കാത്തവനാണ് എന്ന തേവന്റെ ആക്ഷേപം. ബ്രാഹ്‌മണ്യം വിശുദ്ധമാണ് എന്ന് തന്നെയാണ് അതിന്റെ subtext. 9/n
. തേവന്റെ ആക്ഷേപം പോറ്റിയുടെ/ചാത്തന്റെ എല്ലാ ശീലങ്ങളെയും പൈശാചികവത്കരിക്കുന്നുണ്ട്. സിനിമയിൽ നിന്ന് യഥാർത്ഥ ജീവിതത്തിലേക്ക് രാഷ്ട്രീയമായി കമ്മ്യൂണിക്കേറ്റ് ചെയ്യപ്പെടുന്നതും ഈ സൗന്ദര്യ ബോധമാണ്.
10/n
ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് ഒരാൾ ബ്രാമണനാവുന്നതെന്നു രണ്ടിടത്ത് പറയുന്ന വില്ലനെ അടിയാത്തിയിൽ ജനിച്ചതാണെങ്കിലും ഞാനും ബ്രാമണന്റെ രക്തമാണെന്ന് പറഞ്ഞാണ് അവസാനം തളയ്ക്കുന്നത്, ഇവിടെയും ജത്യാഭിമാനം സംരക്ഷിച്ചു നിർത്തുന്നത് കാണാം.11/n
അധികാരം ദുഷിപ്പിക്കും എന്ന ലിബറൽ സമൂഹത്തോടുള്ള ഭംഗിവാക്കിനെക്കാൾ രാഷ്ട്രീയമായി മുഴച്ചു നിൽക്കുന്നത് തേവന്റെ പൂണൂൽ വാഴ്ത്തലാണ്. സംവിധായകന്റെ രാമക്ഷേത്ര വാഴ്ത്തൽ അതിനോട് ചേർത്ത് വായിക്കപ്പെടേണ്ടതുമാണ്. 12/n
• • •
Missing some Tweet in this thread? You can try to
force a refresh
Thoughts on #MalaikottaiVaaliban "Truth lies not in one dream but many"
"ഒരു ക്ലാസിക് ഒരാൾക്ക് ആദ്യമായി വായിക്കാനാവില്ല , അതിനു മുൻപ് തന്നെ നിങ്ങളതിൽ പ്രവേശിച്ചിരിക്കും"എന്ന വാചകം Calvino യുടേതാണെന്ന് തോന്നുന്നു. എന്നാൽ അനേകം തവണ വായിച്ചാലും വീണ്ടും ആദ്യമായി നിങ്ങൾക്കതിലേക്കു 1/n
പ്രവേശിക്കാനാവും എന്ന് ബോധ്യപ്പെടുത്തിയ അനുഭവമായിരുന്നു പസോളിനിയുടെ Arabian nights, അതിന്റെ എപിഗ്രാഫ് ആണ് മുകളിലെ വാചകം . സമാനമായ ഒരു അനുഭവമാണ് വലിബൻ, സത്യത്തെ കുറിച്ചും സമാനമായ ഒരു ചിന്ത കാണാം. കണ്ടതും കേട്ടതുമായ ഒരുപാട് നാടോടി കഥകളിലെയും വീരഗാഥകളിലെയും ഭാവനാപരിസരങ്ങൾ 2/n
വലിബനിൽ ഉണ്ട്,അവസാനത്തോട് അടുക്കുമ്പോളുള്ള ഷേക്‌സ്‌പീരിയൻ കോൺഫ്ലിക്റ് ഇത്തരം ഒരു സിനിമയിൽ ഏറ്റവും സ്വാഭാവികമാണ് . ഇത് നിലനിൽക്കെ തന്നെ വലിബൻ ലാവണ്യപരമായും ആഖ്യാനപരമായും invitingly നവീനമാണ് . അതുകൊണ്ടു തന്നെ അത് മൗലികവുമാണ് . കല എന്നാൽ പുതുമ എന്ന് കൂടിയാണ്. 3/n