Mohammed Profile picture
നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന രാജാവ് നിമിത്തം നിങ്ങൾ നിലവിളിക്കും
Feb 16, 2024 12 tweets 2 min read
Spoilers

#Bramayugam - ഒരു രാഷ്ട്രീയ വിയോജന കുറിപ്പ്

വശീകരിച്ച് ചോര കുടിക്കുന്ന യക്ഷി, മനുഷ്യന്റെ തോലിട്ട ചാത്തൻ, നിശ്ചലമായ കാലം, വന്യമായ പ്രകൃതി, ആർക്കിടെക്ച്ചർ , ഇവ കൊണ്ട് വരച്ച മന്ത്രവാദ കളത്തിൽ നമ്മളെ തളച്ചിരുത്തുന്ന ഗംഭീര സിനിമാനുഭവമാണ് ഭ്രമയുഗം. മമ്മൂട്ടിയുടെ 1/n Image രാക്ഷസ സാന്നിധ്യം, ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അഭിനയ പ്രകടനങ്ങളിൽ ഒന്ന് എന്ന് നിസ്സംശയം. എന്നാൽ ഇതിന് കുറിച്ചല്ല ഈ കുറിപ്പ്. ഭ്രമയുഗം രാഷ്ട്രീയമായി അധികാരത്തിനെതിരെണെന്നും അത് സംഘപരിവാറിനോട് മുഖാമുഖം നിൽക്കുന്നുണ്ട് എന്ന് പോലും പലരും നിരീക്ഷിച് കണ്ടു. 2/n
Jan 26, 2024 11 tweets 2 min read
Thoughts on #MalaikottaiVaaliban "Truth lies not in one dream but many"
"ഒരു ക്ലാസിക് ഒരാൾക്ക് ആദ്യമായി വായിക്കാനാവില്ല , അതിനു മുൻപ് തന്നെ നിങ്ങളതിൽ പ്രവേശിച്ചിരിക്കും"എന്ന വാചകം Calvino യുടേതാണെന്ന് തോന്നുന്നു. എന്നാൽ അനേകം തവണ വായിച്ചാലും വീണ്ടും ആദ്യമായി നിങ്ങൾക്കതിലേക്കു 1/n
Image
Image
പ്രവേശിക്കാനാവും എന്ന് ബോധ്യപ്പെടുത്തിയ അനുഭവമായിരുന്നു പസോളിനിയുടെ Arabian nights, അതിന്റെ എപിഗ്രാഫ് ആണ് മുകളിലെ വാചകം . സമാനമായ ഒരു അനുഭവമാണ് വലിബൻ, സത്യത്തെ കുറിച്ചും സമാനമായ ഒരു ചിന്ത കാണാം. കണ്ടതും കേട്ടതുമായ ഒരുപാട് നാടോടി കഥകളിലെയും വീരഗാഥകളിലെയും ഭാവനാപരിസരങ്ങൾ 2/n