Melo Profile picture
Life is so simple, filled with happiest moments. Foodie | Sometimes, a photographer | Love to cook | Believe in left ideology | #TheRealProudIndian
Mar 14, 2023 4 tweets 1 min read
ബാംഗ്ലൂരിൽ ഒരു സീരിയൽ കില്ലിങ്ങ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഒരേ പ്രായത്തിലുള്ള സ്ത്രീകൾ, ഒരേ രീതിയിൽ ഉള്ള കൊലപാതകം. മൃതദേഹങ്ങൾ ഒരു ചാക്കിൽ കെട്ടി, പിന്നെ അത് ഒരു ഡ്രമ്മിൽ ഒളിപ്പിച്ച് റെയിൽവേ സ്റ്റേഷനുകളിൽ കൊണ്ട് വെക്കുന്നു. ഇതേ രീതിയിൽ ഇപ്പോൾ മൂന്നാമത്തെ സംഭവം ആയിട്ടുണ്ട 1. ഒരേ പ്രായമുള്ളവർ, 30 വയസിനു അടുപ്പിച്ച് പ്രായമുള്ള സ്ത്രീകൾ.
2. ഒരേ രീതിയിലുള്ള കൊലപാതകം
3. ഒരേ രീതിയിലുള്ള മൃതദേഹം ഉപേക്ഷിക്കൽ, തീർത്തും അഴുകിയ നിലയിൽ
4. ഡിസംബർ 6 നു ബൈയ്യപ്പനഹള്ളിയിൽ ആദ്യ മൃതദേഹം കണ്ടെത്തി. രണ്ടാമത്തേത് ജനുവരി 4 നു യശ്വന്ത്പുരയിൽ കണ്ടെത്തി.
Mar 13, 2023 5 tweets 1 min read
നല്ല പോലെ ഒരു ഫാന്റസി ആയി പറയാവുന്ന ത്രെഡ്. പറഞ്ഞത് പോലെ സയന്റിഫിക്ക് ആയ റീസൺ ഇതിലും കാണണം. ഇതിൽ പാമ്പിന്റെ കാര്യത്തിൽ എന്റെ നിഗമനം ഇതാണ്. പറഞ്ഞ അടയാളങ്ങൾ വെച്ച് കളത്തിലേക്ക് വന്നത് മൂർഖൻ കുഞ്ഞായിരിക്കണം. സാധാരണ മൂർഖൻ പാമ്പുകളുടെ മേറ്റിങ്ങ് സമയം ജനുവരി മുതൽ ഏപ്രിൽ വരെയാണ്. പറഞ്ഞ സംഭവം നടക്കുന്നത് സ്കൂൾ വെക്കേഷൻ സമയത്ത് ആണെന്നുള്ളത് ആകുമ്പോൾ ഏപ്രിൽ മെയ് മാസങ്ങളിൽ ആവണം. മുട്ട വിരിഞ്ഞ് പുറത്തെത്താൻ പറ്റുന്ന കറക്റ്റ് സമയം. അങ്ങിനെ മുട്ട വിരിഞ്ഞ് ഒരാഴ്ച ഒക്കെ ആയ ഒരു കുഞ്ഞൻ ആകണം അന്ന് അങ്ങോട്ടേക്ക് കയറി വന്നത്.
Mar 12, 2023 6 tweets 1 min read
സൗദി ഇറാനുമായി അടുക്കുമ്പോൾ മിഡിൽ ഈസ്റ്റിൽ സംഭവിക്കുന്നത് വലിയൊരു മാറ്റമായിരിക്കും.
1. ഖത്തറുമായി നല്ല നയത്തിൽ പോകുന്ന ഇറാന് അത് കൂടുതൽ കരുത്ത് പകരും. മേഖലയിൽ ഖത്തറുമായി ചേർന്ന് വലിയൊരു LNG എക്പ്ലോറേഷൻ തുടങ്ങാനിരുന്നത് ഭംഗിയായി നടപ്പിലാവും. 2. ബഹ്റൈനുമായി ഖത്തർ ജഗഡയിൽ ആയിരുന്നത് ഒന്ന് രമ്യതയിൽ ആയി വരുന്നതേ ഉള്ളു. ബഹ്റൈനിലെ ഷിയാക്കളുടെ ഇഷ്യൂസ് ഇറാൻ കുത്തിപ്പൊക്കി കൊണ്ട് വന്നിരുന്നതിനു ഖത്തറിന്റെ മധ്യസ്ഥം മുഖേന പുതിയ ബന്ധങ്ങൾക്ക് തുടക്കമിടും എന്നു കരുതുന്നു.