ഗൗതമൻ Profile picture
ॐ पार्थाय प्रतिबोधितां भगवता नारायणेन स्वयम् व्यासेन ग्रथितां पुराणमुनिना मध्ये महाभारतं अद्वैतामृत वर्षिणीं भगवतीं अष्टा दशाध्यायिनीं अम्ब त्वामनु संदधामि भगवद
Mar 26, 2022 8 tweets 1 min read
ശങ്കുണി മേനോൻ അന്തരിച്ചു.
വൈകുന്നേരം നാല് മണിക്കായിരുന്നു അന്ത്യം.

ഘടാഘടിയനും താന്തോന്നിയും അസാമാന്യ ധൈര്യശാലിയുമായിരുന്നു.

രാവിലെ പത്ത് മണിയോടെ നാട് നീങ്ങും എന്നായിരുന്നു വൈദ്യൻ വിധിച്ചത്.

വൈദ്യനെ പോലും തോല്പിച്ച 6 മണിക്കൂർ.
ഭാര്യയും മക്കളും മരുമക്കളും എല്ലാം അടുത്തുണ്ട്. വൈദ്യരുടെ പ്രവചനത്തെ പോലും തോല്പിച്ച മേനോനോട് അയൽക്കാർക്കും ബഹുമാനമായിരുന്നു.

മരിച്ച് കിടക്കുന്ന മേനോന്റെ പ്രൗഢ ഗംഭീര മുഖത്ത് നോക്കി അയലത്തെ പെണ്ണുങ്ങൾ മൂക്കത്ത് വിരൽ വച്ച് അടക്കം പറഞ്ഞു

'എന്തൊരു പ്രൗഢിയാണ് ചത്ത് കിടക്കുമ്പോഴും ചമഞ്ഞ് കിടക്കുന്നത് കണ്ടില്ലേ'
Jan 31, 2022 6 tweets 1 min read
പഴക്കടയിലെത്തിയ ഒരാൾ ആപ്പിളിന്റെ വില ചോദിച്ചു. "200 രൂപ"യെന്നു കടക്കാരൻ പറഞ്ഞു. അയാൾ ആപ്പിൾ വാങ്ങിച്ചു പോകാനൊരുങ്ങുമ്പോൾ ഒരു വയോധിക അവിടെയെത്തി. ആപ്പിളിന്റെ വില ചോദിച്ചു.

കടക്കാരൻ പറഞ്ഞു "150 രൂപ"

കുറച്ച് ആപ്പിളുകൾ വാങ്ങി അവർ പോയി. താൻ കബളിപ്പിക്കപെട്ടതിന്റെ ദേഷ്യത്തിൽ ആദ്യം വന്നയാൾ കടക്കാരനോടു തട്ടിക്കയറി.

കടക്കാരൻ പറഞ്ഞു: "ഞാൻ താങ്കളോടു വില കൂട്ടി വാങ്ങിയതല്ല, ആ സ്ത്രീക്ക് വില കുറച്ചു കൊടുത്തതാണ്. അവർ നാലു അനാഥകുട്ടികളെ വളർത്തുന്നുണ്ട്. .
Aug 14, 2021 4 tweets 1 min read
പേര്: സഖാവ് സർദ്ദാർ ഗോപാലകൃഷ്ണൻ
സ്വദേശം: തൃപ്രയാർ
പാർട്ടി രക്തസാക്ഷി.
കാരണം : രാജ്യദ്രോഹം
രക്തസാക്ഷിത്വ വിപ്ലവ സമരം: ദേശീയപതാക വലിച്ചു താഴ്ത്തി കീറിയെറിഞ്ഞ് കരിങ്കൊടി ഉയർത്തി. 1950 ജനുവരി 26 : ആദ്യറിപ്പബ്ലിക് ദിനം കരിദിനമായി ആചരിക്കണമെന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിർദ്ദേശ പ്രകാരം തൃശൂർ ജില്ലയിലെ നാട്ടികയിൽ സർദാർ ഗോപാലകൃഷ്ണൻ എന്ന സഖാവ് ദേശീയ പതാക വലിച്ചു കീറിയെറിഞ്ഞ് പകരം കരിങ്കൊടി ഉയർത്തിയത്.
Aug 13, 2021 5 tweets 1 min read
പാടത്ത് പണിയിലേർപ്പെട്ട വേലു അണ്ണനെ ചാനലുകാരൻ ഇന്റർവ്യൂ ചെയ്യുകയാണ്......

താങ്കൾക്ക് രണ്ടു കാളകളാണുള്ളത് അല്ലേ?
അതെ.

എന്തു ഭക്ഷണമാണാവയ്ക്ക് കൊടുക്കുന്നത്?
കറുത്തതിനോ അതോ വെളുത്തതിനോ?

ഉത്തരം കേട്ട് ഒന്ന് അമ്പരന്നുവെങ്കിലും സമചിത്തത വീണ്ടെടുത്ത്.....

വെളുത്തതിന്?
പച്ചപ്പുല്ല് കറുത്തതിനോ?
അതിനും പച്ചപ്പുല്ല് തന്നെ.

ശരി. ഇതുങ്ങളെ എന്തു വെള്ളത്തിലാണ് കുളിപ്പിക്കാറ്?
കറുത്തതിനെയോ അതോ വെളുത്തതിനെയോ?

കറുത്തതിനെ?_
പച്ചവെള്ളത്തിൽ

അപ്പോൾ വെളുത്തതിനെയോ?
അതിനെയും പച്ചവെള്ളത്തിൽത്തന്നെ.

രാത്രിയിൽ ഇവയെവിടെയാണുറങ്ങുന്നത്?
വെളുത്തതോ അതോ കറുത്തതോ?
Jul 7, 2021 16 tweets 3 min read
ക്യാപ്ഷനുകൾ തകർക്കുകയാണ്....

“മലയാളി പൊളിയാണ്....!!!!
ഏഴ് ദിവസം കൊണ്ട് 16 കോടി... !!!!
പക്ഷേ.... കേന്ദ്രസർക്കാർ ആറ് കോടി ജി എസ് ടി വാങ്ങി.... !!!
മോദിയുടെ ഇരട്ടത്താപ്പ് ... !!!
തുടർന്ന് സുഡാപ്പികളെയും തീവ്രവാദികളെയും സുഖിപ്പിക്കാൻ മേമ്പൊടിയായി കുറച്ച് സംഘപരിവാർ വിമർശനങ്ങൾ....” എം.വി.രാഘവൻ എന്ന സമുന്നത നേതാവിൻ്റെ വിസർജ്യത്തിൻ്റെ ഗുണംപോലും കിട്ടിയിട്ടില്ലാത്ത നികേഷ്കുമാറിൻ്റെ ചാനലിൽ വന്ന വാർത്തയാണിത്.
രാഷ്ട്രീയ ഭേദമന്യേ സർവ്വസത് ജനങ്ങളും സർവ്വാത്മനാ പങ്കെടുത്ത് വിജയിപ്പിച്ച ഒരു ഉദ്യമം.... വളരെ കൗശലമായി രാഷ്ട്രീയ വൈരത്തിന് ഉപയോഗപ്പെടുത്തിയിരിക്കുന്നു..
Jul 6, 2021 4 tweets 1 min read
തമിഴ്‌ കവിത

ബഷീറിന് ആയിരം ജോലികളറിയാം
ഇളങ്കോ കൃഷ്ണൻ

മൊഴിമാറ്റം: എ കെ റിയാസ്‌ മുഹമ്മദ്‌

വൈക്കം മുഹമ്മദ് ബഷീര്‍
മലയാളത്തിന്റെ സൂഫി
അദ്ദേഹത്തിന് ആയിരം ജോലികളറിയാമത്രെ!
കുരങ്ങിന്റെ പേന്‍ നോക്കലായിരുന്നു
അദ്ദേഹത്തിന്റെ ആദ്യ ജോലി
ഭ്രാന്തു പിടിച്ച വലിയൊരു ആള്‍കുരങ്ങ്. ചുമട്ടു കഴുതയെ മലകയറ്റലായിരുന്നു
മറ്റൊരു ജോലി
ബഷീര്‍ കഴുതയെ മലകയറ്റുന്ന ചിത്രം
കുരിശു ചുമക്കുന്ന ദേവകുമാരന് തുല്യമാണ്.
കുട്ടിച്ചാത്തന്‍മാരെ പിടിച്ചു കെട്ടലായിരുന്നു
വേറൊരുജോലി
ബഷീറൊരു കുട്ടിച്ചാത്തനെ പിടിച്ചു
മറ്റൊന്നിനെ തുരത്തിക്കൊണ്ടോടുമ്പോള്‍
ആദ്യംപിടിച്ച ചാത്തന്‍ ഓടിപ്പോകും.
Jul 6, 2021 10 tweets 3 min read
മുണ്ട് മുറുക്കി ഉടുക്കുന്ന കേരളം!

കിറ്റ് വാങ്ങി ജീവിച്ച് പഠിച്ച ഒരു സമൂഹം ഭിക്ഷകരുടെ അവസ്ഥയിലാണെന്ന് പറഞ്ഞാൽ തെറ്റാവില്ല!

ചില കണക്കുകൾ

തമിഴ്നാട് 28000 കോടിയുടെ പുതിയ ബിസിനെസ്സ് സംരംഭങ്ങൾ ഒപ്പ് വെച്ചു.
സ്മാർട്ട് ഫോൺ ഇലക്ട്രിക്ക് വെഹിക്കിൾ തുടങ്ങിയ മേഖലയിൽ ആണ് നിക്ഷേപം വരുന്നത്. Tata ഉൾപ്പടെ ഉള്ള വൻകിട കമ്പനികൾ ആണ് രംഗത്ത്. പ്രത്യക്ഷത്തിൽ തന്നെ 70000 തൊഴിൽ സൃഷ്ടിക്കപ്പെടും എന്നാണ് കണക്കുകകൾ പറയുന്നത്. Indirect ബിസിനസ്, തൊഴിൽ അവസരങ്ങൾ വേറെയും. 2021ലെ മാത്രം കാര്യമാണ് പറയുന്നത്.അതിന് മുന്നിൽ ഉള്ളതൊക്കെ നമ്മുക്ക് മറന്നേക്കാം.......
Jul 6, 2021 4 tweets 1 min read
കേരളത്തിലെ ജനങ്ങൾ തിരഞ്ഞെടുത്ത ഒരു ജനപ്രതിനിധിയെ ഏതു സമയത്തും ആർക്കും വിളിക്കാം. ആവശ്യം എന്താണെന്ന് പോലും ചോദിക്കാതെ ഒറ്റപ്പാലത്തെ ഒരു വിദ്യാർത്ഥിയാണെന്ന് പറഞ്ഞപ്പോൾ, വളരെ മോശമായി പെരുമാറിയ നടനായ ജനപ്രതിനിധിയുടെ പ്രതികരണത്തിനോട് യാതൊരു വിധത്തിലും യോജിക്കാവുന്നതല്ല. കൊല്ലം എം എൽ എ ശ്രീ മുകേഷ്, അങ്ങയുടെ സിനിമാ ജീവിതത്തിൽ വലിയൊരു പങ്ക് വഹിച്ച നാടാണ് ഒറ്റപ്പാലം. അത് മറക്കരുത്.
അതിലുപരി താങ്കൾ ഇന്നൊരു ജനപ്രതിനിധി കൂടിയാണ്. ജനങ്ങൾ പലകാര്യങ്ങൾക്ക് പല ദിക്കുകളിൽ നിന്നും വിളിക്കുമായിരിക്കും.
Jul 6, 2021 4 tweets 1 min read
ശിഷ്യൻ : "സ്വാമീ , എന്തു കൊണ്ടാണ് നല്ല ആളുകൾ പോലും ചില സമയത്ത് മോശം വാക്കുകൾ പറയുന്നവരും പെട്ടെന്ന് ദേഷ്യം വരുന്നവരുമൊക്കെയാവുന്നത്...?"

സ്വാമി അയാളെ അടുത്തേക്ക് വിളിച്ചു. കയ്യിലിരുന്ന പാത്രം ചൂണ്ടി ചോദിച്ചു. "ഒരാൾ വന്ന് നിങ്ങളുടെ കൈപിടിച്ചു കുലുക്കിയാൽ പാത്രത്തിലുള്ള ജലം നിലത്ത് വീഴില്ലേ. എന്താണ് കാരണം?"

ശിഷ്യൻ:"കൈ ഇളകിയതു കൊണ്ട്"

സ്വാമി :"ശരിയല്ല,കയ്യിലെ പാത്രത്തിൽ ജലം ഉണ്ടായിരുന്നതു കൊണ്ടാണ് അത് തൂവിപ്പോയത്. അതായത്,എന്താണോ നിങ്ങളുടെ ഉള്ളിലുള്ളത് അത് മാത്രമേ പുറത്ത് വരികയുള്ളൂ"
Jul 5, 2021 4 tweets 1 min read
സ്വാമി വിവേകാനന്ദൻ ഒരു പ്രഭാഷണത്തിന്റെ അവസാനം കേൾവിക്കാരുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു.

ചോദ്യങ്ങള്‍ തുരുതുരെ ഉയരുകയും സ്വമിജി അതിനു ഉത്തരം നല്‍കുകയും ചെയ്തുകൊണ്ടിരുന്നു. അതിനിടയില്‍ ഒരു സ്ത്രീ ഗൌരവമേറിയ ഒരു ചോദ്യം ഉന്നയിച്ചു

“ആരാണ് യോഗി?" സ്വാമി അതിന് ഇപ്രകാരം ഉത്തരം നല്‍കി.

"സമൂഹം എന്ത് ആവശ്യപ്പെട്ടാലും
അതു നല്‍കുന്നത് ആരാണോ അയാളാണ് യോഗി”

ചോദ്യം ചോദിച്ച സ്ത്രീ അപ്പോൾ മറ്റൊരു ചോദ്യം ഉന്നയിച്ചു.

“ഒരു യോഗിക്ക് ആവശ്യപ്പെടുന്നത് എന്തും നൽകാന്‍ കഴിയുമോ?"

"കഴിയും" സ്വാമിജി തറപ്പിച്ചു പറഞ്ഞു.
Jun 27, 2021 8 tweets 1 min read
സ്ത്രീധനത്തിന് സമാന്തരമായി ‘കന്യാശുൽക്കം’ എന്നോരു സമ്പ്രദായം ഭാരതത്തിൽ നിലവിലിരുന്നു. പുരുഷനോ വീട്ടുകാരോ സന്തോഷപൂർവ്വം സ്ത്രീക്ക് നല്കുന്ന സ്വത്തായിരുന്നു കന്യാശുല്ക്കം. കാലക്രമേണ ഈ ആചാരം മറഞ്ഞു പോകുകയും സ്ത്രീധന സമ്പ്രദായം മാത്രം ശക്തി പ്രാപിക്കുകയും ചെയ്തു. സ്ത്രീധന സമ്പ്രദായത്തെക്കുറിച്ച് സനാതന ധർമ്മം പറയുന്നത്:

ഉത്തമം സ്വാര്‍ജിതം വിത്തം,
മധ്യമം പിതുരാര്‍ജിതം
അധമം മാതുലാര്‍ജിതം വിത്തം
സ്ത്രീ വിത്തം അധമാധാമം.
Jun 27, 2021 10 tweets 2 min read
കുറേ വർഷങ്ങൾക്ക് മുമ്പ് ദില്ലിയിൽ പോകാൻ എറണാകുളത്ത് എത്തിയ അച്യുതാനന്ദന് തന്റെ വിട്ടുമാറാത്ത നടുവേദന കലശലായി. വേദന കൊണ്ട് പുളയുന്ന വിഎസിനോട് ഒരു സഖാവ് ചെവിയിൽ പറഞ്ഞു - പള്ളുരുത്തിയിൽ യോഗാചാര്യൻ ചിദംബരനുണ്ട്. പുള്ളിയെ വിളിച്ചോണ്ട് വന്നാൽ ഈ ദുരിതം തീർക്കാം. പക്ഷേ പാർട്ടി... പാർട്ടിയും കുന്തവും! താനേത് ചെകുത്താനെ വേണമെങ്കിലും വിളിച്ചോണ്ടു വാ.. എനിക്കിതു സഹിക്കാൻ വയ്യ! - എന്നായി വിഎസ്!
ചിദംബരം വന്ന് വേദന മാറ്റി. പിറ്റേ ആഴ്ച ഇറങ്ങിയ 'വനിത'യിൽ യോഗാചാര്യൻ ചിദംബരത്തിന്റെ പരസ്യം! വിഎസും വൃന്ദാ കാരാട്ടും ഫോട്ടോ സഹിതം സാക്ഷ്യപത്രം കൊടുത്തിരിക്കുന്നു!
Jun 25, 2021 5 tweets 1 min read
ട്രെയിനിൽ കയറുന്നതിനിടെ സന്യാസിയുടെ ചെരിപ്പുകളിലൊന്ന് പാളത്തിൽ വീണു. ട്രെയിൻ നീങ്ങിത്തുടങ്ങിയതിനാൽ അദ്ദേഹത്തിന് അതെടുക്കാൻ സാധിച്ചില്ല. അദ്ദേഹം മറ്റേ ചെരിപ്പുകൂടി പാളത്തിലേക്കിട്ടു. അതു കണ്ട സഹയാത്രികൻ ചോദിച്ചു:
"താങ്കൾ എന്തിനാ ആ ചെരിപ്പുകൂടി എറിഞ്ഞു കളഞ്ഞതു്?" സന്യാസി : "ഒരു ചെരിപ്പുകൊണ്ട് എനിക്കൊരു പ്രയോജനവും ഇല്ല. എന്നാൽ, പാളത്തിൽ വീണ ചെരിപ്പു കിട്ടുന്നയാൾക്ക്‌ ഇതു കൂടി കിട്ടിയാൽ ഉപകാരപ്പെടും."
വീക്ഷണത്തിലെ വ്യത്യസ്ഥതയാണ് പ്രതികരണങ്ങളിലെ വ്യത്യസ്ഥതക്ക്‌ നിദാനം. എനിക്കുപകരിച്ചില്ലെങ്കിൽ മറ്റാർക്കും ഉപകരിക്കരുത് എന്നു കരുതുന്നവരുണ്ട്.
Jun 21, 2021 8 tweets 1 min read
കഴിഞ്ഞ ദിവസം തീർത്തും അസാധാരണമായാണ് ഡൽഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ അർദ്ധരാത്രിയോടെ ആ യോഗം ആരംഭിച്ചത്.
അങ്ങേയറ്റം രഹസ്യാത്മക സ്വഭാവം പുലർത്തിയിരുന്ന ആ യോഗത്തിൽ പ്രധാനമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും, കരസേനാ മേധാവിയും, റോ മേധാവിയുംമാത്രമാണ് പങ്കെടുത്തിരുന്നത്. അൽപ്പം പരിഭ്രമം കലർന്ന സ്വരത്തോടെ റോ മേധാവിയാണ് ആദ്യം സംസാരിച്ചത്.
"അതിർത്തിയിൽ നിന്നും അൽപ്പം ബുദ്ധിമുട്ടുളവാക്കുന്ന ഒരു സന്ദേശമുണ്ട്. അതായത് ചൈന നമ്മളുമായുള്ള അവരുടെ അതിർത്തിയിൽ ഷാവോലിൻ ടെമ്പിളിൽ പരിശീലനം കഴിഞ്ഞെത്തിയ അവരുടെ സൈനികരെയാണ് പുതിയതായി വിന്യസിക്കുന്നത്"
Jun 20, 2021 10 tweets 2 min read
രാജ്യത്തെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 3.22 ശതമാനമാണ്. രോഗമുക്തി നിരക്ക് 96.27 ശതമാനവും. പ്രതിദിന കൊവിഡ് രോഗികള്‍ ഇപ്പോൾ 60,000 ൽ താഴെയാണ്. അതായത് കൊവിഡിന്റെ രണ്ടാം തരംഗത്തേയും ഇന്ത്യ ശക്തമായി തന്നെ പ്രതിരോധിച്ചു എന്നതുതന്നെ. കേരളത്തിലെ കാര്യമെടുത്താൽ 10.8 ആണ് ഇന്നലത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. പ്രതിദിന രോഗികളുടെ എണ്ണം എന്ന് പറയുന്നത് 12,443 ആയിരുന്നു. ഈ രണ്ടു കാര്യത്തിലും രാജ്യത്തിപ്പൊ കേരളമാണ് ഒന്നാം സ്ഥാനത്ത്.
Jun 20, 2021 6 tweets 1 min read
പ്രസിദ്ധ എഴുത്തുകാരനായ ജോർജ് ഓർവെൽ വിവരിക്കുന്ന ഒരു സംഭവം ഇപ്രകാരമാണ്.

അദ്ദേഹം പോലീസ് ഓഫീസറായി ജോലി ചെയ്തിരുന്ന സ്ഥലത്തിനു തൊട്ടടുത്ത ഗ്രാമത്തിൽ ഒരു ആനക്ക്‌ മദമിളകി ഏറെ നാശനഷ്ടങ്ങൾ വരുത്തി. നാട്ടുകാർ ഓർവെലിനെ വിളിച്ചു വരുത്തി. ആനയെ മയക്കുവെടിവെച്ചു വീഴ്ത്തുകയായിരുന്നു ദൗത്യം. അദ്ദേഹമെത്തിയപ്പോൾ ആന ശാന്തനായി നിൽക്കുകയായിരുന്നു. ആനയെ വെടിവെക്കുന്നതു കാണാൻ ധാരാളം പേർ എത്തിയിരുന്നു. അവർ വെടിവെക്കാൻ മുറവിളി കൂട്ടിക്കൊണ്ടിരുന്നു. ആനയെ വെടിവെച്ചില്ലെങ്കിൽ താനൊരു ഭീരുവാണെന്നു ജനം കരുതും? അവസാനം ആളുകൾക്കു മുന്നിൽ ധൈര്യം തെളിയിക്കാൻ അദ്ദേഹം ആനയെ വെടിവെച്ചു!
Jun 19, 2021 6 tweets 1 min read
രാഘവൻ തിരുമുൽപ്പാട്‌

മലയാളിയായ ഒരു ആയുർവേദ വൈദ്യനായിരുന്നു രാഘവൻ തിരുമുൽപ്പാട് എന്ന വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാട്. ചാലക്കുടി സ്വദേശിയായ തിരുമുൽപ്പാട് ആയുർവേദരംഗത്തെ ആചാര്യന്മാരിൽ ഒരാളാണ്. ചികിത്സകനായും പണ്ഡിതനായും അറിയപ്പെടുന്ന അദ്ദേഹം നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ചികിത്സാ വൃത്തിയോടൊപ്പം യുവ വൈദ്യന്മാർക്ക് ശിക്ഷണം നൽകുന്നതിലും വ്യാപൃതനായിരുന്നു. 2010-ൽ ഭാരതം ഇദ്ദേഹത്തിനു മരണാനന്തര ബഹുമതിയായി പത്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചു.
1920 ജൂൺ 20 ന്‌ ഡി. നാരായണയ്യരുടേയും ലക്ഷ്മിക്കുട്ടി നമ്പിഷ്ഠാതിരിയുടേയും മൂത്ത പുത്രനായി ജനിച്ചു.
Jun 19, 2021 12 tweets 2 min read
മലയാളി ഒരു മൃതസമൂഹമാണു!
അവനു ജീവിതമില്ല. അനുഷ്ഠാനങ്ങൾ മാത്രമേയുള്ളു.

ഒരു മലയാളിജീവന്റെ ഉല്പത്തി മുതൽ അതു തുടങ്ങുന്നു. ഗർഭം ധരിച്ചാൽ ആനന്ദമല്ല. ആശുപത്രികളിൽ പോയി അനുഷ്ഠാനങ്ങൾ പൂർത്തിയാക്കാനാണു തിടുക്കം. പിന്നെ വിദ്യാഭ്യാസമെന്ന അനുഷ്ഠാനം. വളരുന്നതു മത്സരങ്ങൾക്കുള്ള അനുഷ്ഠാനങ്ങളിലൂടെ. അതിനിടയിൽ എങ്ങുമില്ലാത്ത ലൈംഗികോപാസനകൾ. മതചാരങ്ങളും രാഷ്ട്രീയവുമായ അനുഷ്ഠാനങ്ങൾ വേറെ. നിഷ്കളങ്കമായ മലയാളി മനസുകൾ എവിടെയുമില്ല. ഏതിലൊക്കെയോ പാകപ്പെട്ടു അനുഷ്ടാനങ്ങൾ പൂർത്തീകരിക്കാൻ ഇരിക്കുന്നവനാണു മലയാളി.
Jun 18, 2021 6 tweets 1 min read
സ്വാമി വിവേകാനന്ദൻ അമേരിക്കയിലേക്ക് പുറപ്പെടുകയാണ്. അദ്ദേഹം ശാരദാദേവിയെ അവരുടെ അനുഗ്രഹത്തിനായി സമീപിച്ചു കൊണ്ട് പറഞ്ഞു: "ഞാൻ അമേരിക്കയിലേക്ക് പുറപ്പെടുകയാണ്, എനിക്ക് അമ്മയുടെ അനുഗ്രഹം വേണം"

ശാരദാദേവി അന്വേഷിച്ചു: "അമേരിക്കയിൽ നീ എന്താണ് ചെയ്യാൻ പോകുന്നത്?" വിവേകാനന്ദൻ പറഞ്ഞു: "ഞാൻ ആ രാജ്യത്ത് ധർമ്മ സന്ദേശം പ്രചരിപ്പിക്കും"

ശാരദാദേവി അടുക്കളയിലായിരുന്നു. പച്ചക്കറി അരിയുന്ന കത്തി എടുത്തു കൊണ്ടുവന്നു അവർക്ക് നൽകാൻ വിവേകാനന്ദനോട് ആവശ്യപ്പെട്ടു.
വിവേകാനന്ദൻ കത്തി അവർക്ക് കൈമാറി.

അപ്പോൾ ശാരദാദേവി പറഞ്ഞു: "നിനക്കെന്റെ അനുഗ്രഹമുണ്ട്."
Jun 1, 2021 5 tweets 1 min read
ഓഷോ ഫലിതം
ഒരു പ്രായമായ മനുഷ്യൻ ബൈക്കിൽ ഒരു ദീർഘയാത്രയിലാണ്. ഏതാണ്ട് പകുതി വഴിയായപ്പോഴേക്കും അദ്ദേഹം ആകെ തളർന്നു. മാത്രമല്ല വണ്ടിയിലെ പെട്രോളും തീർന്നു. ഒട്ടും ഓടിക്കാൻ പറ്റാത്ത അവസ്ഥയിൽ റോഡരുകിൽ വണ്ടി നിർത്തി. അപ്പോഴാണ് പീറ്റർ തൻ്റെ ഫോർഡ് ജെറ്റ് കാറിൽ അതു വഴി വന്നത്. വയസ്സായ ആളെ കണ്ടതുകൊണ്ട് വണ്ടി നിർത്തി കാര്യം ചോദിച്ച് പ്രശ്നം മനസ്സിലാക്കി.

എന്നിട്ട് പീറ്റർ പറഞ്ഞു : ബൈക്ക് കാറിൽ കയറ്റാൻ പറ്റില്ല. എൻ്റെ കാറിൽ ഒരു കയറുണ്ട്. അതെടുത്ത് ഒരു തല കാറിൻ്റെ ബാക്കിൽ കെട്ടാം, മറ്റെത്തല ബൈക്കിൻ്റെ മുന്നിലും കെട്ടാം.
Jun 1, 2021 25 tweets 3 min read
മാലിദീപിലെ കലാപം ഓർമ്മയുണ്ടോ?

1988 ൽ അബ്ദുള്ള ലതുഫി എന്ന വ്യവസായിയുടെ നേതൃത്വത്തിൽ കുറെ കലാപകാരികൾ ശ്രീലങ്കൻ തമിഴ് തീവ്രവാദികളുടെ സഹായത്തോടെ മാലി ദീപിൽ അധികാരം പിടിക്കാൻ ശ്രമിച്ചു. പ്രസിഡന്റ് മുഹമ്മദ് ഗയൂമിന്റെ കൊട്ടാരം അവർ പിടിച്ചെടുത്തു. പ്രസിഡന്റും ഭരണകൂടവും ഒളിവിൽ പോയി. അന്നത്തെ മാലി ഭരണകൂടം ശ്രീലങ്കയുടെ സഹായം ആവശ്യപ്പെട്ടു, പിന്നീട് പാകിസ്ഥാൻ, സിങ്കപ്പൂർ, അമേരിക്ക, ഇംഗ്ലണ്ട് ഒക്കെ സഹായിക്കാൻ പറ്റില്ലെന്ന് പറഞ്ഞു. അവസാനം പ്രസിഡന്റ്‌ ഗയൂമ് ഭാരതത്തോട് അപേക്ഷിച്ചു, സഹായിക്കണം. ഇന്ത്യൻ സായുധ സേന നാലുദിവസം കൊണ്ട് മാലി തിരിച്ചു പിടിച്ചു.