Indian Youth Congress Kerala State General Secretary.
Former Thrissur District Panchayat Member.
Former KSU Thrissur District President.
May 27, 2021 • 7 tweets • 2 min read
സഖാവ് #KKRema... ഒരു അമ്മയാണ്, മകളാണ്, ഒപ്പം സഖാവ് ടി. പി. ചന്ദ്രശേഖരന്റെ വിധവയും. സഖാവിനെ വിധവയാക്കിയത് @CPIMKerala എന്ന പാർട്ടിയും.
(Thread)
CPIM കൊലയാളികൾ കൊലപ്പെടുത്തുമ്പോഴും സഖാവ് TP ചന്ദ്രശേഖരൻ വിളിച്ച മുദ്രാവാക്യം ഇൻക്വിലാബ് സിന്ദാബാദ് എന്ന് തന്നെയാണ്. കേരളത്തിലെ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ അഴിമതി ചോദ്യം ചെയ്തതിന്റെ ബാക്കി പത്രമായിരുന്നു സംസ്കാരിക കേരളം കണ്ട ഏറ്റവും ക്രൂരമായ രാഷ്ട്രീയ കൊലപാതകത്തിൽ ചെന്നെത്തിയത്.
May 27, 2021 • 10 tweets • 1 min read
11 പ്രാവിശ്യകളിലായി 562 നാട്ടുരാജ്യങ്ങൾ അതിൽ നിന്ന് പാക്കിസ്ഥാൻ വേർപെട്ട് പുതിയ രാഷ്ട്രം രൂപീകരിച്ചു. ചിന്നിച്ചിതറി കിടന്ന ബാക്കി നാട്ടു രാജ്യങ്ങളെ മുഴുവൻ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ മുന്നിൽ നിന്ന രാഷ്ട്ര ശിൽപി ഓർമയായിട്ട് ഇന്നേക്ക് അൻപത്തിഏഴ് വർഷം.
(Thread)
ലോകം കണ്ട ഏറ്റവും മികച്ച സ്റ്റേറ്റ്സ്മെനിൽ ഒരാൾ. നിങ്ങൾ എന്നെ വിമർശിക്കണം എന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്ന നെഹ്‌റുവിന്റെ ഇന്ത്യയിൽ നിന്ന് മാധ്യങ്ങളെ വിലക്കെടുത്തു വാഴുന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഭരിക്കുന്ന ഇന്നത്തെ അവസ്ഥയിലേക്ക് ഒരുപാട് ദൂരമുണ്ട്.
May 27, 2021 • 9 tweets • 2 min read
അയാളുടെ നിലപാടുകളാണ് നിങ്ങളെ പരിഭ്രാന്തരാക്കുന്നത്...
കാരണം അയാൾ ശരിയുടെ പക്ഷമാണ്...
നിലപാട് ഉള്ളവർക്ക് ശത്രുക്കൾ ഉണ്ടാവും. സംഘപരിവാർ ഒരാളെ എതിർക്കുമ്പോൾ അതിനർത്ഥം എതിർവശം ശരിയുടെ പക്ഷമാണ് എന്ന് തന്നെയാണ്. പൃഥ്വിരാജ് ഒരു വശത്തും എതിർ വശത്ത് ഗോഡ്സെ പക്ഷവും നിലയുറപ്പിക്കുമ്പോൾ ശരിയുടെ പക്ഷം ഏതെന്ന് ചിന്തിക്കാൻ ഒരാൾക്കും സംശയം പോലും ഉണ്ടാവില്ല. (2/9)
May 26, 2021 • 4 tweets • 2 min read
കൊച്ചിൻ യൂണിവേഴ്സിറ്റി KSU യുണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ #മാനുഷികം എന്ന പേരിൽ 2020-21 വർഷത്തെ കലാലയ മാഗസിൻ പുറത്തിറങ്ങിയിരിക്കു കയാണ്.
ജീവിത മൂല്യങ്ങൾ ഉയർത്തി പിടിക്കുവാൻ അമാനുഷികത വേണ്ട മറിച്ച് മാനുഷികമായ നന്മകൾ എല്ലാവരിലും ഉണ്ടായിരിക്കണം എന്ന സന്ദേശമാണ് ഈ മാഗസിൻ നൽകുന്നത്. നാല് വർഷത്തോളമായി മുടങ്ങി നിൽക്കുന്ന കലാലയ മാഗസിൻ എന്ന വിദ്യാർത്ഥി യൂണിയന്റെ കടമ ഏറ്റെടുത്ത KSU യുണിറ്റ് കമ്മിറ്റിയെ അഭിനന്ദിക്കുന്നു.