കൊസ്തേപ്പ് Tarantino Profile picture
സൂക്ഷിച്ചു നോക്കെണ്ടടാ ഉണ്ണീ, ഇത് ഞാനല്ല 😉 സർക്കാസമാണ് മെയ്ൻ! അത് മനസ്സിലാക്കാതെ ചൊറിയാൻ വന്നാൽ കേറി മാന്തും 😖
Sep 4, 2022 4 tweets 1 min read
ഇന്നലെ TVM - CLT യാത്രയിൽ ആറ്റിങ്ങൽ കഴിഞ്ഞപ്പോൾ കാറിന്റെ പിന്നിൽ ഒരു ബൈക്ക് വന്നിടിച്ചു. ബംബർ അകത്തോട്ട് പോയി സൈഡ് ക്ലിപ്പിൽ നിന്നും ഇളകി വന്നു. ലോങ്ങ് ഡ്രൈവായത് കാരണം ഫിക്സ് ചെയ്തു പോകാം എന്ന് തീരുമാനിച്ചു. അടുത്തേതെങ്കിലും മാരുതി സർവീസ് സെന്റർ ആയിരുന്നു ഉദ്ദേശിച്ചത്. 1/4 പക്ഷേ കൊല്ലം ബൈപ്പാസിൽ സാരഥിയുടെ Nexa service center കണ്ടത് കൊണ്ട് അവിടെ കയറി. കാര്യം പറഞ്ഞു.. ബോഡി ഷോപ്പിലേക്കെടുക്കാൻ പറഞ്ഞു. ഫാമിലി കൂടെ ഉണ്ടായിരുന്നതു കാരണം എന്റെ തിരക്ക് മനസ്സിലാക്കി വളരെ വൃത്തിയായി ഒട്ടും സമയം പാഴാക്കാതെ ബംബർ ഫിക്സ് ചെയ്തു തന്നു. 2/4