श्रीहरि 🇮🇳 Profile picture
अमृतं चैव मृत्युश्च द्वयं देहेप्रतिष्ठितम्। मोहादुत्पद्यते मृत्युः सत्येनोत्पद्यतेऽमृतम|| -- 𝑨𝒅𝒊 𝑺𝒂𝒏𝒌𝒂𝒓𝒂𝒄𝒉𝒂𝒓𝒚𝒂
Apr 23, 2021 33 tweets 6 min read
തൃശ്ശൂർ പൂരം

കേരളത്തിലെ ക്ഷേത്രങ്ങളിൽ വേല പൂരം ഉത്സവം എന്നിങ്ങനെ നിരവധി ആഘോഷങ്ങൾ നടക്കുന്നു. മദ്ധ്യകേരളത്തിൽ പ്രത്യേകിച്ച് തൃശ്ശൂർ ജില്ലയിലെ ക്ഷേത്രങ്ങളിൽ നടക്കുന്ന ആഘോഷമാണ് പൂരം. ഭദ്രകാളി ദുർഗ്ഗാ ശാസ്താ ക്ഷേത്രങ്ങളിലാണ് പൂരാഘോഷം കണ്ടു വരുന്നത്.
(ചിത്രത്തില്‍ 1965ലെ കുടമാറ്റം) പൂരം എന്ന വാക്കിന് ശബ്ദതാരാവലിയിൽ പതിനൊന്നാമത്തെ നക്ഷത്രം ഒരു ഉത്സവം, പടയണി എന്നിങ്ങനെയൊക്കെ അർത്ഥം കാണുന്നു. മദ്ധ്യകേരളത്തിൽ നടക്കുന്ന പ്രധാന ചില പൂരങ്ങളായ ചിനക്കത്തൂർ, ചോറ്റാനിയ്ക്കര പൂരങ്ങൾ ( കുംഭത്തിൽ പൂരം) ആറാട്ടുപുഴ പൂരം (മീനത്തിൽ പൂരം)
Apr 22, 2021 4 tweets 1 min read
എഴുന്നള്ളിച്ച ആന തുമ്പിക്കൈ പൊക്കുന്നത് ഉപചാരം ചൊല്ലുന്ന ചടങ്ങിന് മാത്രമാണ്...അത് എഴുന്നള്ളിച്ച ദേവനോ ദേവിയോ ചെയ്യുന്നതിന്റെ പ്രതീകം ആയിട്ടാണ്...കഴിഞ്ഞ കുറച്ച് വർഷങ്ങളായി തെക്കേ ഗോപുരം തുറക്കുന്ന നെയ്തലക്കാവ് ഭഗവതി എന്തിനാണ് നാട്ടുകാരെ വണങ്ങുന്നത് എന്ന് മനസ്സിലായിട്ടില്ല ഈ കോപ്രായം കൊട്ടിഘോഷിക്കാൻ കുറേ മാധ്യമങ്ങളും അത് കണ്ട് രസിക്കാൻ കുറേ ഭക്തജനങ്ങളും
Apr 21, 2021 4 tweets 1 min read
പും നാമ നരകാത്‌ ത്രായതേ ഇതി പുത്രാഃ

എന്താണ് ഈ നരകം ?

നിങ്ങളുടെ ജന്മ വാസനകൾ വീണ്ടും വീണ്ടും നിങ്ങളെ ജന്മത്തിലേക്കു കൊണ്ടുവരുന്നതിൽ നിന്ന് നിങ്ങൾ നിങ്ങളുടെ സങ്കല്പങ്ങളോട് കൂടി ഒരു പുത്രനെ ജനിപ്പിക്കുമ്പോൾ...
നിങ്ങളുടെ ശേഷക്രിയകൾ അവൻ ഏറ്റെടുക്കുന്നു. ശേഷക്രിയ എന്നുപറഞ്ഞാൽ നിങ്ങൾക്കു പിണ്ഡാടിയന്തരാദികൾ തരുന്നതല്ല...
നിങ്ങളുടെ സ്വപ്‌നങ്ങൾ...
നിങ്ങളുടെ ഇനിയും തീരാതെ കിടക്കുന്ന കർമ്മങ്ങളുടെ മുഴുവൻ ഉത്തരദായിത്വവും അവൻ ഏറ്റെടുത്തു നിങ്ങളെ മുക്തമാക്കുന്നു...

അതുകൊണ്ടാണ്...
തന്റെ സ്വപ്നങ്ങളിലൂടെ...
തന്റെ കുഞ്ഞു വളർന്ന്...
Dec 15, 2020 9 tweets 3 min read
BBC വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ വന്ന് ഒരു Documentary നിർമ്മിച്ചിരുന്നു. അതിൻ്റെ തലക്കെട്ട് 'Calculating Pi, Madhava style' എന്നായിരുന്നു.
ആരാണ് ഈ മാധവൻ?

നഗ്നനേത്രങ്ങൾ കൊണ്ട് ശൂന്യാകാശത്തിലേക്ക് നോക്കി തന്റെ അറിവുകൾ നമ്മുക്ക് ആവാഹിച്ച് തന്ന സംഗമഗ്രാമ മാധവനെ കുറിച്ച് ആയിരുന്നു ആ Documentary.

14-ാം നൂറ്റാണ്ടിൽ ഇരിഞ്ഞാലകുടയ്ക്ക് അടുത്ത് കല്ലേറ്റുകര എന്ന ഗ്രാമത്തിൽ ജീവിച്ചിരുന്ന ഗണിത ജ്യോതി ശാസ്ത്രജ്ഞനാണ് സംഗമേശന്റെ (ഭരതൻ) ഗ്രാമത്തിലെ മാധവൻ. ഇരിഞ്ഞാറ്റപ്പിള്ളിമന മാധവൻ നമ്പൂതിരി എന്ന് ആണ് യഥാർത്ഥ പേര്.
Dec 14, 2020 7 tweets 1 min read
യാദൃശ്ചികമായി ജീവിക്കാന്‍ പഠിച്ചാല്‍, ജീവിതം സുഖമാണ്, സുന്ദരമാണ്.

എന്ത് ലക്ഷ്യമാണ്‌ ജീവിതത്തിന്? നമുക്ക് മുന്‍പ് ജീവിച്ചുമരിച്ച ആളുകള്‍ എന്ത് ലക്ഷ്യത്തില്‍ എത്തി?

ഇത് ഒരു ഒഴുക്കല്ലേ? ഈ നദി ഒഴുകി കടലില്‍ ചെന്ന് പതിക്കുന്നു എന്നല്ലാതെ എന്ത് ലക്‌ഷ്യം? ലോകം നന്നാക്കാന്‍ ശ്രമിച്ച മഹാപുരുഷന്മാര്‍, അവതാരങ്ങള്‍, ദൈവപുത്രന്മാര്‍, എല്ലാവരും മരിച്ചു പോയി!!!

അജയ്യബലവാന്മാരായിരുന്നവര്‍ - തന്റെ തപശക്തികൊണ്ട് വിൺഗംഗയെ ഭൂമിയില്‍ ഒഴുക്കിയ ഭഗീരഥന്‍, ചക്രവര്‍ത്തിയായിരുന്ന രഘു, അവതാരവരിഷ്ഠനായ ശ്രീരാമന്‍,
Dec 13, 2020 6 tweets 2 min read
ഇന്ന് നാരായണീയദിനം

"സാന്ദ്രാനന്ദാവബോധാത്മകമനുപമിദം കാലദേശാവധിഭ്യാം
നിർമ്മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിർഭാസ്യമാനം
അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരുപുരുഷാർഥാത്മകം ബ്രഹ്മതത്വം
തത്താവത് ഭാതി സാക്ഷാൽ ഗുരുപവനപുരേ, ഹന്ത! ഭാഗ്യം ജനാനാം" (പൂർണ്ണമായ ജ്ഞാനത്തിന്റെയും സന്തോഷത്തിന്റെയും രൂപത്തിലുള്ളതും താരതമ്യം ചെയ്യാൻ പറ്റാത്തതും സമയത്തിനും വാനത്തിനും അപ്പുറത്തുള്ളവനും നിർമ്മലനും 100,000 വേദ വാക്യങ്ങളാൽ സ്തുതിക്കപ്പെടുന്നെങ്കിലും വിവരണത്തിന് അതീതനുമായവൻ.
Dec 8, 2020 19 tweets 6 min read
വൈക്കത്തഷ്ടമി

വ്യാഘ്രപാദമുനിക്ക് പാർവതീ സമേതനായി ശ്രീ പരമേശ്വരൻ ദർശനം നൽകിയ ദിനം.
താരകാസുരനിഗ്രഹം കഴിഞ്ഞു വരുന്ന മകൻ സുബ്രഹ്മണ്യനെ(ഉദയനാപുരത്തപ്പൻ) പിതാവായ മഹാദേവൻ (വൈക്കത്തപ്പൻ) സ്വീകരിക്കുന്ന അഷ്ടമിവിളക്ക്. കൂട്ടിഎഴുന്നള്ളിപ്പ്. പങ്കെടുക്കുവാൻ കൂട്ടുമ്മേൽ ഭഗവതിയും, മൂത്തേടത്ത് ഭഗവതിയും, കിഴക്കും കാവിലമ്മയും, ഇണ്ടൻതുരുത്തി ഭഗവതിയും, ശ്രീനാരായണപുരത്ത് തേവരും, പുഴുവായിക്കുളങ്ങര ശ്രീകൃഷ്ണനും. അവിടെ അപ്പോൾ അടിയന്തിര മാരാർ(കുറുപ്പ്) നടത്തുന്ന കൊട്ടിപ്പാടിസേവ(സോപാന സംഗീതം), വലിയ കാണിക്ക.
Dec 8, 2020 7 tweets 1 min read
കേരളം 😍

ശ്രീപദ്മനാഭന്റെയും പഴവങ്ങാടി ഗണപതിഭഗവാന്റെയും ആറ്റുകാലമ്മയുടെയും തിരുവനന്തപുരം !!

കൊട്ടാരക്കര ഗണപതിയുടെയും കുളത്തൂപ്പുഴ ബാലകൻറെയും അച്ഛൻ കോവിൽ ശാസ്താവിന്റെ കൊല്ലം !!

പന്തള രാജ കുമാരൻ മണികണ്ഠന്റെയും ശ്രീ വല്ലഭന്റെയും ആറന്മുള പാർത്ഥസാരഥിയുടെയും പത്തനംതിട്ട !! മുല്ലയ്ക്കൽ രാജ രാജേശ്വരിയുടെയും മണ്ണാറശ്ശാല നാഗത്താൻമാരുടെയും ചെട്ടികുളങ്ങര ഭഗവതിയുടെയും അമ്പലപ്പുഴ സുദർശന മൂർത്തിയുടെയും ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമിയുടെയും ചേർത്തല കാർത്യായനിയുടെയും ആലപ്പുഴ !!
Aug 27, 2020 16 tweets 3 min read
#മരപ്പാണി അഥവാ #വലിയപാണി
കേരളീയ ക്ഷേത്ര വാദ്യ സങ്കൽപ്പങ്ങളിൽ, താന്ത്രിക ചടങ്ങുകൾക്കുള്ള ഉപയോഗക്രമം അനുസരിച്ചു, വാദ്യകലയെ നമുക്ക് രണ്ടായി തരം തിരിക്കാം. ക്ഷേത്ര മേളവാദ്യം എന്നും, ക്ഷേത്ര അടിയന്തിരവാദ്യം എന്നും. കാതുകളെ ഹരം കൊള്ളിക്കുന്ന പഞ്ചാരിയും, പാണ്ടിയും, പഞ്ചവാദ്യവുമെല്ലാം ഇതിൽ ആദ്യ ഗണത്തിൽ വരുന്ന, ക്ഷേത്ര മേളവാദ്യങ്ങളിൽ ഉൾപ്പെടുന്നവായണ്. എന്നാൽ അത്രയും ഗംഭീരമായി തോന്നില്ലെങ്കിലും ക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക്, പ്രത്യേകിച്ചും താന്ത്രിക ചടങ്ങുകൾക്ക് വളരെയധികം പ്രാധാന്യമുള്ളതാണ് ക്ഷേത്ര അടിയന്തിരവാദ്യം.
Aug 20, 2020 23 tweets 2 min read
ശബരിമല തീർത്ഥാടകർ നേരിട്ടും അല്ലാത്തവർ ചിത്രങ്ങളിലൂടെയും മറ്റ് മാദ്ധ്യമങ്ങളിലൂടെയും മാത്രം കണ്ടിട്ടുള്ള സ്വാമി അയ്യപ്പന്റെ ജീവ സമാധി എന്നറിയപ്പെടുന്ന ഇടം. സത്യത്തിൽ ശബരിമല തീർത്ഥാടകരായ വലിയൊരു വിഭാഗം ഭക്തർക്കും ഇരുമുടിയിൽ നിറച്ചു പോകുന്ന ഭസ്മം തൂവുന്നതിനുള്ള ഇടം എന്നതിൽ കവിഞ്ഞുള്ള പരിജ്ഞാനം വളരെ കുറവായിരുന്നു എന്നതായിരുന്നു പരമാർത്ഥം.
Aug 8, 2020 5 tweets 3 min read
ഭക്തജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ഈ പരിപാടി ഉപേക്ഷിച്ചു...ശ്രീഹരേ നമഃ 🙏🙏 @Arakkal_unnii @Klaatu____ @thynameissanghi @Vedanshi__ @_titanmasked__ @INTELLIPEETH @Madhavi__
Jul 25, 2020 22 tweets 4 min read
വെള്ളാമശ്ശേരി ഗരുഡൻകാവ്. #garudapanchami

മലപ്പുറം ജില്ലയിലെ തിരൂരിനടുത്താണ് ഭാരതത്തിലെ ഏക ഗരുഡക്ഷേത്രമെന്ന ഖൃാതിയുമായി ശ്രീ വെള്ളാമശ്ശേരി ഗരുഡന്‍കാവ് ക്ഷേത്രം നില നില്‍ക്കുന്നത്.
മണ്ഡലകാലത്ത് നാഗങ്ങൾ മനുഷ്യരൂപമെടുത്തു വരുന്ന ക്ഷേത്രമാണ് വെള്ളാമശ്ശേരി ഗരുഡൻകാവ്. ഇവിടെ ഗരുഡനാണ് പ്രധാന ദേവൻ. നാഗശത്രുവായ ഗരുഡനെ പ്രസാദി പ്പിച്ച് തങ്ങളുടെ ആയുസ്സ് ഒരു വർഷം കൂടി നീട്ടിക്കിട്ടുന്നതിനു വേണ്ടിയാണ് നാഗങ്ങൾ മനുഷ്യരൂപത്തിൽ ഇവിടെയെത്തുന്ന തെന്നാണ് വിശ്വാസം.
Jul 2, 2020 12 tweets 2 min read
#സോപാനസംഗീതം 🙏

#എന്താണ് സോപാനസംഗീതം?
സോപാനം, സംഗീതം എന്നീ രണ്ട് വാക്കുകളുടെ സമന്വയം ആണ് സോപാനസംഗീതം.
സോപാനം എന്നാൽ ക്ഷേത്രത്തിലെ ശ്രീകോവിലിലേക്ക് കയറുന്ന പടികൾ എന്നാണ് അർഥം. കുറച്ചുകൂടി വിശദമായി ഈ വാക്കിന്റെ അർത്ഥത്തിലേക്കു പോയാൽ ഈ വാക്കിന്റെ ഉത്ഭവത്തേക്കുറിച്ചു കാണാം. സഹ + ഉപ + ആനം = സോപാനം
സഹ = കൂടെ, ഉപ = പൂജ, ആനം = ഗമനം.
അതായത് പൂജാപൂർവ്വം(ആദര പൂർവ്വം) കയറുകയും ഇറങ്ങുകയും ചെയുന്ന പടികൾ അതാണ് സോപാനം.
സംഗീതം എന്നാൽ ഗീതം, വാദ്യം, നൃത്തം എന്നീ മൂന്നംഗങ്ങൾ (തൗര്യതൃകങ്ങൾ) കൂടിയതിനെ സൂചിപ്പിക്കുന്നു.
Jun 13, 2020 19 tweets 3 min read
കടപയാദി 'കമ' എന്ന ഒരക്ഷരം

എന്റെ കൂടെ നീ വരുന്നത് കൊള്ളാം.. പക്ഷെ അവിടെ ചെന്ന് 'കമ' എന്ന് ഒരക്ഷരം മിണ്ടിപ്പോകരുത്.
നമ്മളിൽ പലരും ഇത് കേട്ടിട്ടുണ്ട്.. പറഞ്ഞിട്ടുണ്ട്. എന്താണ് ഈ 'കമ'.. ? ഒരക്ഷരം ആണോ ?? അതോ ഒരു വാക്കോ ?? Image കേരളത്തിൽ പണ്ട് ഉണ്ടായിരുന്ന/ഉപയോഗിച്ചിരുന്ന ഒരു അക്ഷര സംഖ്യാ കോഡ്‌ ആണ് 'കടപയാദി' അഥവാ 'പരൽപ്പേര്' അഥവാ 'അക്ഷരസംഖ്യ' എന്നത്. സംഖ്യകൾക്ക് പകരം അക്ഷരങ്ങൾ ഉപയിഗിക്കുന്ന ഒരു ആശയവിനിമയ സമ്പ്രദായം.
Jun 7, 2020 11 tweets 1 min read
ദധിയും അന്നവുംചേര്‍ന്ന നിവേദ്യമാണ് ദദ്ധ്യന്നം. ഭഗവാന്‍ കൃഷ്ണന്റെ പ്രിയ നിവേദ്യം. ധനുമാസം ഒന്നുമുതല്‍ 30 ദിവസവും ഭഗവാനു ദദ്ധ്യന്നം നിവേദിക്കുന്ന കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളിലൊന്നാണ് തൃശൂര്‍ ജില്ലയില്‍ പുതുക്കാടിനടുത്ത് നന്ദിയാറിന്റെ തീരത്തുള്ള രാപ്പാള്‍ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണക്ഷേത്രം.
May 31, 2020 13 tweets 2 min read
ചരിത്രത്തിൽ ആദ്യമായും ഒരു പക്ഷേ അവസാനമായും സത്യപ്രതിജ്ഞ ചെയ്യാതെ ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ തലവനായി ചുമതലയേറ്റത് ശ്രീചിത്തിരതിരുനാൾ രാമവർമ്മ മഹാരാജാവ് ആയിരിക്കാം ശ്രീപദ്‌മനാഭസ്വാമിയോടുള്ള തീവ്രമായ ഭക്തിയും വിധേയത്വവും മൂലം ഭരണാധികാരം തന്നെ ത്യജിക്കാൻ സന്നദ്ധനായ ഒരു രാജർഷിയുടെ കഥയാണ് ഇവിടെ പറയുന്നത്.

സ്വാതന്ത്ര്യലബ്ധിക്കു ശേഷം തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് തിരുക്കൊച്ചി സംസ്ഥാനമാക്കാൻ തീരുമാനമായി.
May 22, 2020 26 tweets 3 min read
യതോ ധർമ്മ സ്തതോ ജയഃ

മഹാഭാരതത്തിൽ പല ഘട്ടങ്ങളിലും ആവർത്തിച്ചുദ്‌ഘോഷിക്കുന്ന തത്ത്വശകലമാണ് യതോ ധർമ്മസ്തതോ ജയഃ എന്നത്. ‘ധർമമെവിടെയാണോ അവിടെ ജയം’ എന്നർഥം വരുന്ന ആ ആദർശവാക്യമാണ് ഭാരതത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ ചിഹ്നത്തിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്. ഭാരതത്തിലെ വിവിധ സ്ഥാപനങ്ങളുടെ ഔദ്യോഗികമുദ്രകളിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന അർഥപൂർണവും ആശയസമ്പുഷ്ടവുമായ ആപ്തവാക്യങ്ങൾ മിക്കതും വേദങ്ങൾ, ഉപനിഷത്തുകൾ, രാമായണം, മഹാഭാരതം, കാളിദാസാദി മഹാകവികളുടെ കാവ്യഗ്രന്ഥങ്ങൾ എന്നിവയിൽനിന്നൊക്കെ സ്വീകരിച്ച അമൂല്യങ്ങളായ വാക്യങ്ങളാണ്.
May 6, 2020 7 tweets 2 min read
🌻ക്ഷേത്ര പരിചയം - 3🌻

🌸4.അഭിഷേകം🌸

നിർമ്മാല്യമൊക്കെ വാരിക്കളഞ്ഞ് ബിംബവും പീഠവും കഴുകി വൃത്തിയാക്കിയതിന് ശേഷം ബിംബത്തിൽ നല്ലെണ്ണ ആടി, നെന്മേനി വാകപ്പൊടി തൂകും. ഇതിന് വാകച്ചാർത്ത് എന്ന് പറയും. ഗുരുവായൂർ ക്ഷേത്രത്തിലെ വാകച്ചാർത്ത് അതി പ്രശസ്തമാണ്. ഇത് ദർശിക്കുന്നത് അതിവിശേഷമാണെന്നും പറയപ്പെടുന്നു. ശേഷം ഇഞ്ച കൊണ്ട് തേച്ച് കഴുകി ബിംബത്തിലെ മെഴുക്കിളക്കും. പിന്നീട് മന്ത്രപൂതമായ ജലം ശംഖിൽ നിറച്ച്, അത് ദേവന് അഭിഷേകം ചെയ്യും.
May 4, 2020 15 tweets 2 min read
1910 ൽ കൊച്ചിയിൽ 23000 ആളെ ആകെ ഉണ്ടായിരുന്നുള്ളു.

*പത്മ ജങ്ഷൻ പുഞ്ച പാടമായിരുന്നു.

*ബാനർജി റോഡു മുതൽ പാലാരിവട്ടം വരെ തോടായിരുന്നു.

*ലുലു മാൾ ഉള്ള ഇടപ്പളി കുറുക്കൻ മാർ നിറഞ്ഞ കാടായിരുന്നു .. *അതിന്റെ സൈഡിലെ ഓവുചാൽ... കനാൽ ആയിരുന്നു തൃക്കാക്കാര അമ്പലത്തിലേക്ക് വള്ള സദ്യ നടത്തിയതും രാജാവ് എഴുനെള്ളിയിരുന്നതും ഇതിലെ ആയിരുന്നു.

*ഋഷിനാഗകുളം എന്നായിരുന്നു എറണാകുളത്തിന്റെ പേര്

*കൊച്ചാഴി ആണ് കൊച്ചി ആയതു ..

*കായലിലെ മണ്ണ് കോരി യിട്ടതാണ് വെല്ലിംഗ്ടൺ ഐലൻഡ്
Mar 31, 2020 17 tweets 2 min read
1/ അജീർണ്ണേ ഭോജനം വിഷം
(പ്രാതൽ ദഹിയ്ക്കുംമുമ്പ് കഴിച്ച ഉച്ചയൂണും, ഉച്ചയൂണു ദഹിയ്ക്കുംമുമ്പ് കഴിച്ച അത്താഴവും വിഷമാണ്.)

അർദ്ധരോഗഹരീ നിദ്രാ
(പാതി രോഗം ഉറങ്ങിയാൽ തീരും)

മുദ്ഗദാളീ ഗദവ്യാളീ
(ചെറുപയർ രോഗം വരാതെ കാക്കും. മറ്റു പയറുകളുടെ ദോഷം ചെറുപയറിനില്ല.)

2/ …ഭഗ്നാസ്ഥിസന്ധാനകരോ രസോനഃ

(വെളുത്തുള്ളി ഒടിഞ്ഞ എല്ലിനെ കൂട്ടിച്ചേർക്കും)

അതി സർവ്വത്ര വർജ്ജയേൽ

(ഒന്നും അമിതമായി കഴിയ്ക്കരുത്, ചെയ്യരുത്, ഉപഭോഗിയ്ക്കരുത്)

നാസ്തി മൂലം അനൗഷധം

(ഔഷധഗുണം ഇല്ലാത്ത ഒരു സസ്യവും ഇല്ല)

ന വൈദ്യ: പ്രഭുരായുഷ:

(വൈദ്യൻ…
Feb 15, 2020 27 tweets 6 min read
Para ulsavam 2020 ( ൧൧൯൫)
Day 1..Kodiyettam Day 1...Keli as part of vilakkacharam