കിട്ടൂർ റാണി ചെന്നമ്മ--കർണാടക ഝാൻസി റാണി
#untoldhistory
1778 ഒക്ടോബര് 23 നു കർണാടകയിലെ ബാലഗാവി ജില്ലയിൽ ആയിരുന്നു ചെന്നമ്മ എന്ന ധീര വനിത ജനിച്ചത് .. ചെറുപ്പത്തിൽ തന്നെ ആയുധ വിദ്യയും കുതിരയോട്ടവും വാൾപ്പയറ്റും ശീലിച്ച ചെന്നമ്മ പതിനഞ്ചാം വയസ്സിൽ ദേശായി വംശത്തിലെ രാജ 1
മല്ലസ്സരാജയെ വിവാഹം ചെയ്തു
1824 ഇത് കിട്ടൂർ രാജ്യത്തെ അനാഥത്തിൽ ആക്കി മല്ലസ്സരാജയും ഏക മകനും മരണം അടഞ്ഞു എങ്കിലും രാജ്യത്തിൻറെ ഭാവിയെ നിലനിർത്തണം എന്ന ബോധ്യമുള്ള റാണി ചെന്നമ്മ ശിവലിംഗപ്പയെ ദത്തു പുത്രനായി സ്വീകരിച്ചു യുവരാജാവായി അഭിഷേകം ചെയ്തു. 2
എന്നാൽ ഇത് വക വെയ്ക്കാതെ ബ്രിട്ടീഷ് സർക്കാർ കിട്ടൂർ രാജ്യത്തെ ധാർവാർ കലക്ടറേറ്റിന്റെ അധികാരപരിധിയിൽ പെടുത്തുകയും Mr ചാപ്ലിൻ എന്ന ആളിനെ കമ്മീഷണർ ആയി നിയമിക്കുകയും ചെയ്തു.ഡെൽഹൌസി പ്രഭു ദാതാവാകാശ നിരോധന നിയമം നടപ്പിൽ വരുത്തിക്കൊണ്ട് ഇരുന്ന കാലം ആയിരുന്നു അത്.കിട്ടൂർ റാണി ബോംബെ 3
ലെഫ്റ്റനനെന്റ് ആയ മൗണ്ട്സ്റ്റുവർട്ടിന് രാജ്യത്തിന് പുതിയ യുവരാജാവ് ഉണ്ട് എന്ന വിവരം കാണിച്ചു കത്തയച്ചു എങ്കിലും ഭാരതം കൈപ്പിടിയിൽ ഒതുക്കാൻ വെമ്പൽ കൊണ്ട ബ്രിട്ടീഷ് സർക്കാർ റാണിയുടെ അപേക്ഷ നിരസിക്കുക മാത്രം അല്ല ശിവലിംഗപ്പയെ പുറത്താക്കുവാനും തുറുങ്കിൽ അടക്കുവാനും ഉത്തരവ് ഇറക്കി 4
കിട്ടൂർ പിന്നെ കണ്ടത് രക്ത ചൊരിച്ചിലുകളുടെയും പോർവിളികളുടെയും കാഹളം ആയിരുന്നു .. സ്വർണവും ധനവും നിറഞ്ഞ കിട്ടൂർ രാജ്യത്തിൻറെ സമ്പന്നത ലക്ഷ്യമാക്കി വന്ന ഇരുപത്തിനായിരത്തിൽ ഏറെ ഉണ്ടായിരുന്ന ബ്രിട്ടീഷ് സൈന്യത്തെ കിട്ടൂർ റാണി ചെന്നമ്മയും സൈന്യാധിപൻ അമ്മത്തൂർ ബാലപ്പയും ധീരമായി നേരിട്5
തോൽപ്പിക്കുകയും ധാർവാർ കളക്ടർ ജോൺ താകേറി ഉൾപ്പടെ ഉള്ളവരെ ചെന്നമ്മ റാണിയുടെ വാൾത്തല കാലപുരിക്ക് അയക്കുകയും ചെയ്തു ബ്രിട്ടീഷ് സൈന്യാധിപരായ വാൾട്ടർ ഇല്ലിനോട്, സ്റ്റീവൻസൺ കിട്ടൂർ രാജ്യത്തിൻറെ തടവുകാരായി .. കമ്മീഷണർ ചാപ്ലിൻ വെച്ച ഉടമ്പടി പ്രകാരം പിന്നീട് ഇവരെ മോചിപ്പിച്ചു എങ്കിലും 6
ബ്രിട്ടീഷ് സർക്കാർ ഉടമ്പടി ലംഖിച്ചു കൊണ്ട് വീണ്ടും കിട്ടൂർ രാജ്യത്തെ ആക്രമിച്ചു.രണ്ടാം യുദ്ധവും കിട്ടൂർ റാണി ചെന്നമ്മ ധീരമായി നേരിട്ടു .. സബ് കളക്ടർ മൺറോ ചെന്നമ്മയുടെ വാളിനാൽ വിലയം പ്രാപിച്ചു. തൻറെ ധീര ദേശാഭിമാനികളായ സൈന്യത്തോടും സൈന്യാധിപരായ സംഗോളി രായണ്ണക്കും ഗുരുസിദ്ധപ്പക്കും7
ഒപ്പം പോരാടി എങ്കിലും കിട്ടുർ ചെന്നമ്മയെ 1829 ഇത് ബ്രിട്ടീഷ് സൈന്യം തടവിൽ ആക്കി
യുദ്ധത്തിന്റെ മുറുവുകളാൽ ബേയിൽഹൊങ്ങൾ കോട്ടയിലെ തടവറയിൽ ആക്കപ്പെട്ട ഭാരതത്തിന്റെ ധീര പുത്രിയുടെ ജീവനറ്റ ദേഹം ആണ് പിന്നീട് കിട്ടൂർ എന്ന നാട് ഏറ്റു വാങ്ങിയത് . രാജ്യം വൈദേശ്യഭരണത്തിൽ അമരുന്നത് 8
കാണാൻ നില്കാതെ കിട്ടൂർ റാണി ഭാരതാംബയിൽ ലയിച്ചു.
സ്വന്തം രാജ്യത്തെ കാക്കുവാൻ യുദ്ധമുഖത്തു നെറ്റിയിൽ ഭസ്മകുറിയും കൈയിൽ കൈയിൽ ഉടവാളും ഏന്തിയ കിട്ടൂർ ചെന്നമ്മയുടെ ആദ്യകാല യുദ്ധവിജയവും ധീര ജീവത്യാഗവും ഒക്ടോബര് 22 മുതൽ 24 വരെ കിട്ടൂർ നാട്ടിൽ കൊണ്ടാടാറുണ്ടായിരുന്നു..9
2007 സെപ്തംബര് 11 നു ജീവനും രക്തവും ഭാരതമാതാവിനെ കാക്കുവാൻ ചൊരിഞ്ഞ കിട്ടൂർ റാണി ചെന്നമ്മയുടെ പ്രതിമ Kittur Rani Chennamma Memorial Committee യുടെ ശ്രമഫലമായി പാർലമെന്റ് അങ്കണത്തിൽ അന്നത്തെ രാഷ്‌ട്രപതി ശ്രീ പ്രതിഭ പാട്ടിൽ അനാച്ഛാദനം ചെയ്തു.10
ഇന്ന് കിട്ടൂർ ചെന്നമ്മയുടെ നാമം ഉയർന്നു കേൾക്കുന്നതു രാഷ്ട്രീയ സ്വയംസേവക സംഘം അതിന്റെ കൂട്ടായ്മകളിൽ ഏറ്റു ചൊല്ലുന്ന ഏകാത്മതാ സ്തോത്രത്തിൽ ആണ്.
ജയ്ഹിന്ദ്.
11
ശുഭം
കടപ്പാട്
Share this Scrolly Tale with your friends.
A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.