Aradhya 🐥 Profile picture
Columnist.National Member of Social Media Affairs.Proud Bharatiya🇮🇳 Born April 6

Jul 4, 2020, 7 tweets

മീനാക്ഷി കോവിൽ (ആറ്റിപ്ര ശ്രീ ശിവാനന്ദ ക്ഷേത്രം)

#templehistory

ഭക്ത വത്സലരായ ശ്രീ മഹാദേവനും ശ്രീപാർവതിദേവിയും ഗോകർണത്തിൽ വാഴുന്ന ഭാവത്തിൽ ശ്രീ മീനാക്ഷി സുന്ദരേശനായി വാണരുളുന്നതും ശ്രീ നാരായണ ഗുരുദേവന്റെ പാദസ്പർശത്താലും പ്രസിദ്ധിയാർജിച്ചതുമായ ഒരു പുണ്യസ്ഥാനമാണ് മീനാക്ഷി കോവിൽ1

ക്ഷേത്ര ഉത്ഭവം കൊല്ലവർഷം 1080-ലാണ്. കുറച്ച് ഭക്തർ ചേർന്ന്‍ ഒരു ഭജനമഠം ആയിട്ടാണ് ഇത് ആരംഭിച്ചത്. പിന്നീട് 7 കുടുംബക്കാർ ചേർന്ന്‍ ആവശ്യാനുസരണം വസ്തുക്കൾ വിട്ടുകൊടുത്തത് മൂലം മേടമാസത്തിലെ ചിത്രാ-പൗർണ്ണമി ദിവസം ക്ഷേത്രമാക്കി പരിവർത്തനം ചെയ്തു. അതിന് ശേഷം മീനാക്ഷി പ്രതിഷ്ഠ നടത്തി. 2

കേരളത്തിൽ മീനാക്ഷി-സുന്ദരേശ ഭാവത്തിൽ പാർവതിയും ശിവനും കുടികൊള്ളുന്ന ഒരേയൊരു ക്ഷേത്രം ഇതാണ്. ശിവ ഭഗവാൻ സുന്ദരേശ അവതാരത്തിൽ വന്നാണ് മീനാക്ഷി ദേവിയെ പരിണയം ചെയ്യുന്നത്. അതിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഉത്സവകാലത്ത് ചിത്രാ-പൗർണ്ണമി ദിവസം രാത്രി മീനാക്ഷി - സുന്ദരേശ കല്യാണം ഒരു 3

പ്രധാന ചടങ്ങായി ഇവിടെ നടത്തുന്നു. 

അഷ്ടമംഗല പ്രശ്നവിധി പ്രകാരം നാഗർ ക്ഷേത്രത്തിൽ, നാഗങ്ങൾക്ക് താമസിക്കുന്നതിന് വേണ്ടി മൂന്ന്‍ ചിത്രകൂടങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. അതിൽ ഇന്നും നാഗങ്ങൾ വസിച്ചുവരുന്നു. ശനിദോഷ ശമനത്തിനായി ഇവിടുത്തെ നവഗ്രഹ ക്ഷേത്രത്തിൽ ഭക്തർക്ക് നീരാഞ്ജനം, 4

നെയ്യ് വിളക്ക് എന്നിവ കത്തിച്ച് പ്രാർത്ഥിയ്ക്കാവുന്നതാണ്.          ശ്രീ നാരായണഗുരു കോലത്തുകര വസിക്കുന്ന കാലത്ത് നിത്യേന സ്നാനത്തിനായി പാർവതിപുത്തനാറിൽ വരുകയും അതിനുശേഷം ഈ ക്ഷേത്രത്തിൽ തപസ്സിരിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ വച്ചാണ് അദ്ദേഹത്തിന്റെ പല കൃതികളും 5

രചിക്കപ്പെട്ടിട്ടുള്ളത്. പിതൃദോഷം ഉള്ളവർക്ക് അവ മാറുന്നതിനായി യോഗീശ്വരനും മന്ത്രമൂർത്തിക്കും പ്രത്യേക പ്രസാദങ്ങൾ ഉണ്ടാക്കി അമാവാസിയിലും ശനിയാഴ്ച ദിവസവും നിവേദിച്ചു വരുന്നു. 6

കൂടാതെ എല്ലാ കർക്കിടക വാവിനും പിതൃദോഷ നിവാരണത്തിനായി പ്രത്യേക ബലിതർപ്പണവും നടത്തുന്നു.7

ശുഭം
കടപ്പാട്

Share this Scrolly Tale with your friends.

A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.

Keep scrolling