Aradhya 🐥 Profile picture
Columnist.Proud Bharatiya🇮🇳 Born April 6

Aug 19, 2020, 6 tweets

വിദ്യാശങ്കര ക്ഷേത്രം ശൃംഗേരി

#templehistory

കർണാടകയിലെ ചിക്മഗളൂർ ജില്ലയിലെ പുണ്യനഗരമായ ശൃംഗേരിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

വിദ്യാശങ്കര സ്വാമികള്‍ക്കായി നിര്‍മിക്കപ്പെട്ട വിദ്യാശങ്കര ക്ഷേത്രമാണ് ശൃംഗേരിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. 1338 ല്‍ വിദ്യാരണ്യ എന്ന് പേരായ 1

യോഗിയാണ് വിദ്യാശങ്കര ക്ഷേത്രം സ്ഥാപിച്ചത് എന്ന് കരുതപ്പെടുന്നു. പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇദ്ദേഹംവിജയനഗര രാജാക്കന്മാരുടെ രക്ഷാധികാരിയായിരുന്നു. ദ്രവീഡിയ്, ചാലൂക്യന്‍, ദക്ഷിണേന്ത്യന്‍, വിജയനഗര നിര്‍മാണ ശൈലികള്‍ കോര്‍ത്തിണക്കിയാണ് വിദ്യാശങ്കര ക്ഷേത്രം 2

നിര്‍മിച്ചിരിക്കുന്നത്. വിജയനഗര ഭരണകാലത്തെ ശിലാന്യാസങ്ങള്‍ ഇപ്പോഴും ഇവിടെ കാണാന്‍ സാധിക്കും. പന്ത്രണ്ട് രാശികളെ സൂചിപ്പിക്കുന്ന പന്ത്രണ്ട് തൂണുകളാണ് വിദ്യാശങ്കരക്ഷേത്രത്തിലെ പ്രത്യേകത. 12 മാസത്തെ കാലക്രമത്തിൽ ഓരോ തൂണിലും സൂര്യകിരണങ്ങൾ വീഴുന്ന തരത്തിൽ അവ അതി മനോഹരമായി 3.

നിർമ്മിച്ചിരിക്കുന്നു.ജ്യോതിശാസ്ത്ര കല്‍പനയനുസരിച്ചാണ് ഈ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. ഗര്‍ഭഗൃഹത്തില്‍ ദുര്‍ഗയുടെയും വിദ്യാ ഗണേശന്റെയും വിഗ്രഹങ്ങള്‍ കാണാം. ഒപ്പം പത്‌നീസമേതരായ ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരെയും ശ്രീകോവിലില്‍ കാണാന്‍ സാധിക്കും. മനോഹരമായ 4

ശില്‍പചാരുതയാല്‍ ശ്രദ്ധിക്കപ്പെടുന്ന പ്രധാന മേല്‍ക്കൂരയാണ് ക്ഷേത്രത്തിലെ മറ്റൊരു ആകര്‍ഷണം. വിഷ്ണു, ശിവന്‍, ദശാവതാരങ്ങള്‍, ഷണ്മുഖന്‍, കാളിദേവി, എന്നീ ദേവകളുടെയും നിരവധി മൃഗങ്ങളുടെയും ചിത്രങ്ങള്‍ ക്ഷേത്രത്തില്‍ കൊത്തിവച്ചിരിക്കുന്നു. 5

കാര്‍ത്തിക ശുക്ലപക്ഷത്തിലെ വിദ്യാതീര്‍ത്ഥ രഥോത്സവമാണ് ഇവിടത്തെ പ്രധാന ഉത്സവം.6

ശുഭം
കടപ്പാട്

Share this Scrolly Tale with your friends.

A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.

Keep scrolling