Aradhya 🐥 Profile picture
Columnist.Proud Bharatiya🇮🇳 Born April 6

Aug 28, 2020, 7 tweets

ശ്രീ പത്മനാഭ സ്വാമിക്ക് കാവലായി മുതല

#templehistory

കാസര്‍കോട് ജില്ലയിലെ അനന്തപുരത്ത് തടാകത്തിന് നടുവിലുള്ള പത്മനാഭസ്വാമി ക്ഷേത്രത്തിന് ഒരു മുതല കാവലുണ്ട്. പത്മനാഭസ്വാമി പ്രധാന പ്രതിഷ്ഠയായ ഈ ക്ഷേത്രം പ്രകൃതിയുമായി വളരെയധികം ലയിച്ചു കിടക്കുന്ന ഒരു ക്ഷേത്രമാണിത്. 1

ഒമ്പതാം നൂറ്റാണ്ടില്‍ പണിതതെന്നു കരുതപ്പെടുന്ന ഈ ക്ഷേത്രം അനന്തപത്മനാഭന്റെ യഥാര്‍ത്ഥ വസതിയായി കരുതുന്നു. തിരുവനന്തപുരത്തുളള പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അനന്തന്റെ മേല്‍ വിഷ്ണു ശയിക്കുന്ന രീതിയിലാണ് പ്രതിഷ്ഠ, എന്നാല്‍ ഇവിടെ ശ്രീപത്മനാഭന്‍ ഇരിക്കുന്നതാണ് പ്രതിഷ്ഠ.

ശ്രീകോവിലിലെ പുറം ചുമരില്‍ പുരാണ ഇതിവൃത്തങ്ങളെ അടിസ്ഥാനമാക്കി വരച്ചിരിക്കുന്ന ചുമര്‍ചിത്രങ്ങള്‍ വളരെ ആകര്‍ഷകമാണ്. ശ്രീകോവിലിന് ചുറ്റും ചതുരാകൃതിയിലുള്ള തടാകമാണ് ക്ഷേത്രത്തെ പ്രകൃതിയുമായി അടുപ്പിക്കുന്നത്. ഈ തടാകത്തില്‍ ഒരേസമയം ഒരേയൊരു മുതലയെ കാണുകയുള്ളൂവെന്നും 3

ഒരെണ്ണം മരിച്ചുകഴിഞ്ഞാല്‍ വേറൊരെണ്ണം തടാകത്തില്‍ പ്രത്യക്ഷമാകും. ഈ ക്ഷേത്രത്തില്‍ ആദ്യമുണ്ടായിരുന്ന വിഗ്രഹം ലോഹത്തിലോ കല്ലിലോ നിര്‍മ്മിച്ചതായിരുന്നില്ല. പകരം എഴുപതിലധികം മരുന്നുകള്‍ ചേര്‍ത്തുള്ള കടുശര്‍ക്കരയോഗം കൊണ്ടാണ് നിര്‍മ്മിച്ചതായിരുന്നു.4

1972- ല്‍ ഈ വിഗ്രഹം മാറ്റി പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചത്.

മഹാവിഷ്ണുവിന്റെ ഭക്തനായ വില്ല്വമംഗലം സ്വാമികള്‍ അമ്പലത്തിലെത്തി പ്രായശ്ഛിത്തകര്‍മ്മം ചെയ്തുകൊണ്ടിരുന്നപ്പോള്‍ കൃഷ്ണ ഭഗവാന്‍ ഒരു ബാലന്റെ വേഷത്തിലെത്തി സ്വാമികളെ 5

ശല്ല്യപ്പെടുത്തിയെന്നും ബാലന്റെ വികൃതികൊണ്ട് ബുദ്ധിമുട്ടിയ സ്വാമികള്‍ ഇടത്തെ കൈകൊണ്ട് ബാലനെ പിടിച്ചുതള്ളുകയും അടുത്തുള്ള ഒരു ഗുഹയിലേക്ക് ബാലന്‍ അപ്രത്യക്ഷനാവുകയും ചെയ്തുവെന്നും കുട്ടി അപ്രത്യക്ഷനായപ്പോഴാണ് സ്വാമികള്‍ക്ക് അത് ഭഗവാനായിരുന്നു 6

എന്ന് മനസ്സിലായതെന്നുമാണ് ക്ഷേത്രത്തെ സംബന്ധിച്ചുളള ഐതീഹ്യം. ബാലന്‍ അപ്രത്യക്ഷനായ ഗുഹ ഇന്നും ഇവിടെയുണ്ട്.7

ശുഭം
കടപ്പാട്

Share this Scrolly Tale with your friends.

A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.

Keep scrolling