Aradhya 🐥 Profile picture
Columnist.National Member of Social Media Affairs.Proud Bharatiya🇮🇳 Born April 6

Sep 5, 2020, 7 tweets

പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ അത്ഭുങ്ങൾ

#templehistory

ക്ഷേത്രത്തിലെ ആദ്യ പ്രത്യേകത ക്ഷേത്രത്തിലെ പതാക തന്നെയാണ്. ക്ഷേത്ര ഗോപുരത്തിന്റെ മുകളിൽ ഉയർത്തിക്കെട്ടിയിരിക്കുന്ന ഈ അത്ഭുത പതാക കാറ്റിന്റെ എതിർ ദിശയിലാണ് പാറുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നതിന് ഇത് വരെയും 1

ഉത്തരം കണ്ടെത്താൻ സാധിച്ചിട്ടില്ല.

ക്ഷേത്രത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന സുദർശന ചക്രം ആണ് മറ്റൊരു പ്രത്യേകത. ക്ഷേത്രത്തിന്റെ ഏത് ഭാഗത്ത് നിന്ന് നോക്കിയാലും ഈ സുദർശന ചക്രം കാണാൻ സാധിക്കും. 12-)o നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിർമ്മിക്കുന്നത്. അന്ന് കാലത്ത് ഒരു യന്ത്രത്തിന്റെയും 2

സഹായമില്ലാതെ ഒരു ടണ്ണില്ലേറെ ഭാരമുള്ള സുദർശന ചക്രം എങ്ങനെയാണ് ക്ഷേത്രത്തിന്റെ മധ്യഭാഗത്തെ ഗോപുരത്തിന് മുകളിൽ കയറ്റി എന്നതിനും ഉത്തരമില്ല.

ആകാശത്തിലൂടെ സ്വാതന്ത്ര്യത്തോടെ പറക്കുന്ന പക്ഷികൾ ഈ അമ്പലത്തിന്റെ പ്രധാന ഗോപുരത്തിന് മുകളിൽ കൂടി പറക്കാറില്ല. പ്രധാന ഗോപുരത്തിന് 3

അടുത്ത് എത്തുമ്പോൾ പക്ഷികൾ താഴ്ന്നു പറക്കുന്നതായി കാണാം.

പകൽ സമയത്ത് കടലിൽ നിന്നും കരയിലേക്കാണ് കാറ്റുണ്ടാകുക. രാത്രി സമയങ്ങളിൽ കരയിൽ നിന്ന് കടലിലേക്കും. എന്നാൽ ഇവിടെ കാര്യങ്ങൾ നേരെ തിരിച്ചാണ്. പകൽ കരയിൽ നിന്ന് കടലിലേക്കും രാത്രി കടലിൽ നിന്ന് കരയിലേക്കുമാണ് കാറ്റ് ഉണ്ടാകുക.4

എത്ര വെയിൽ ഉണ്ടായാലും നിഴൽ ഇല്ലാത്ത ഒന്നാണ് ഇവിടത്തെ കുംഭഗോപുരം. 
ക്ഷേത്രത്തിലെ പാചകപ്പുരയിൽ ഒന്നിന് മീതെ ഒന്നായി 7 കുടങ്ങൾ വെച്ചതിന് ശേഷമാണ് പാചകം ആരംഭിക്കുക. മറ്റൊരു പ്രത്യേകത എന്താണെന്ന് വെച്ചാൽ ഏറ്റവും മുകളിലെ കുടത്തിലുള്ള ഭക്ഷണം ആണ് ആദ്യം വേവുക. ഏറ്റവും അവസാനം ആണ് താഴത്തെ 5

കുടത്തിലെ ഭക്ഷണം വേവുക.

ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന വേളയിൽ പുറത്ത് അലയടിക്കുന്ന കടലിന്റെ ശബ്ദം ഇല്ലാതാവുകയും തിരിച്ച് ക്ഷേത്രത്തിന് വെളിയിൽ എത്തുമ്പോൾ ശബ്ദം കേൾക്കാൻ 6

സാധിക്കുകയും ചെയ്യുന്നു എന്നതാണ് മറ്റൊരു അത്ഭുതം.. ശാസ്ത്രം പോലും മുട്ടുമടക്കുന്നു ഈ അത്ഭുതത്തിന് പിന്നിൽ.7

ശുഭം
കടപ്പാട്

Share this Scrolly Tale with your friends.

A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.

Keep scrolling