കയര്‍, കൈത്തറി, പനമ്പ്, ഖാദി, കശുവണ്ടി, ചെത്ത് തുടങ്ങിയ പരമ്പരാഗതവ്യവസായ മേഖലകളെ തൊഴിൽ സംരക്ഷിച്ചുകൊണ്ട് നവീകരിക്കുമെന്നതായിരുന്നു ഇടതുപക്ഷത്തിൻറ്റെ നിലപാട്... പിണറായി സർക്കാർ ഈ രംഗത്തെയും കഴിഞ്ഞ നാല് വർഷമായി വികസനത്തിലേക്ക് നയിക്കുകയാണ്...
👉 കയര്‍:
💢കയർമേഖലയുടെ സമഗ്ര സാങ്കേതിക നവീകരണത്തിന് 100 കോടി രൂപയുടെ പരിപാടി.
💢ചകിരിയുല്പാദനത്തിന് 100 ഡി-ഫൈബറിങ് മില്ലുകൾ – യന്ത്രങ്ങളുടെ നിർമ്മാണം ആരംഭിച്ചു.
💢കയർ മേഖലയ്ക്കുള്ള ബജറ്റ് ചെലവ് ഇരട്ടിയായി.
💢കയർ ഭൂവസ്ത്രം – കയർ മേഖലയുടെ പുതുപ്രതീക്ഷ.
💢കയർ കോമ്പോസിറ്റ് ഫാക്ടറി കമ്മിഷനിങ്ങിലേക്ക്.
👉 കൈത്തറി:
💢ആദ്യഘട്ടമായി ഈ മേഖലയിൽ മിനിമം തൊഴിൽ ദിനങ്ങൾ സംരക്ഷിക്കാൻ നടപടി തുടങ്ങി...
💢100 തൊഴിൽദിനം സൃഷ്ടിക്കും എന്നു വാഗ്ദാനം ചെയ്തിടത്ത് ആദ്യവർഷം തന്നെ സൗജന്യ സ്‌കൂൾ യൂണിഫോം പദ്ധതിയിലൂടെ 200 തൊഴിൽദിനം സൃഷ്ടിച്ചു.
💢ഈ പദ്ധതിയുടെ വിപുലീകരണത്തിലൂടെ 10000 ത്തോളം തൊഴിലാളികൾക്ക് വർഷം 300 ദിവസത്തോളം (വർഷം മുഴുവൻ) ജോലി ലഭ്യമാക്കും.
💢2017-18 ൽ കൈത്തറി വ്യവസായത്തിന് 40.08 കോടി രൂപയും യന്ത്രത്തറിവ്യവസായത്തിന് 31.84 കോടി രൂപയും റിബേറ്റിനത്തിൽ 6 കോടി രൂപയും നൽകി..
💢ടെക്‌സ്റ്റൈൽ മേഖലയിൽ പൊതുമേഖലയിലും സഹകരണമേഖലയിലും പ്രവർത്തനം നിലച്ചുകിടന്ന സ്ഥാപനങ്ങളുടെ സമഗ്രമായ നവീകരണത്തിന് 15 കോടി രൂപ അധിക സഹായം നൽകി.
💢കേന്ദ്രീകൃതമായി പരുത്തി വാങ്ങുന്ന സംവിധാനം പുനരാരംഭിച്ചു...
💢ടെക്‌സ്റ്റൈൽ മേഖലയിലെ സ്ഥാപനങ്ങളുടെ സ്ഥായിയായ പ്രവർത്തനത്തിനും
ഉന്നമനത്തിനുമായി പുനരുദ്ധാരണപദ്ധതി തയ്യാറാക്കാൻ വിദഗ്ദ്ധക്കമ്മിറ്റി രൂപവത്ക്കരിച്ചു.
👉 പനമ്പ്:
💢കരകൗശലമേഖലയിൽ വിപണിവിപുലീകരണം, ക്രാഫ്റ്റ് ടൂറിസം, ക്ലസ്റ്റർ പ്രവർത്തനം എന്നിവയിലൂടെ തൊഴിലവസരങ്ങൾ വിപുലീകരിച്ചു...
💢കരകൗശല വസ്തു വിപണനത്തിനായി ബാംബു ഫെസ്റ്റ്, കൂടാതെ ആഗ്രോ ഫുഡ് പ്രോ, ഇൻവെസ്റ്റ്‌മെന്റ് മീറ്റ് എന്നിവ സംഘടിപ്പിച്ചു.
💢ദേശീയ കരകൗശല അവാർഡ് രീതിയിൽ സംസ്ഥാന കരകൗശല അവാർഡ് ആദ്യമായി ഏർപ്പെടുത്തി.
👉 ഖാദി
💢കണ്ണൂർ എറ്റുകുടുക്കയിൽ സ്ലൈബർ പ്രോജക്ടിന്റെ ആധുനികീകരണം...
💢ഖാദി പ്രചാരണവും പരിശീലനവും...
💢തേനിച്ചവളർത്തൽ, വ്യവസായവികസനം..
💢ഖാദി തൊഴിലാളികളുടെ ഉൽപ്പാദന ഇൻസെന്റീവ്- ഉത്സവബത്ത വർദ്ധിപ്പിച്ച് നൽകി
💢 ഖാദി ഗ്രാമവ്യവസായ യൂണിറ്റുകൾ ശക്തിപ്പെടുത്തുകയും വിൽപ്പന വർദ്ധിപ്പിക്കുകയും ചെയ്യാൻ 13.74 കോടി രൂപ ചെലവഴിച്ചു.
👉 കശുവണ്ടി
💢 പൂട്ടിക്കിടന്ന 40 കശുവണ്ടിഫാക്ടറികൾ ആദ്യപടിയായി തുറന്നു.
💢18,000 പേർക്കു വീണ്ടും തൊഴിൽ ലഭിച്ചു.
💢ഈ രംഗത്തെ സങ്കീർണ്ണപ്രശ്നനങ്ങൾ പരിഹരിക്കാൻ കേരള കാഷ്യു ബോർഡ് എന്ന പേരിൽ കമ്പനി രൂപവത്ക്കരിക്കാൻ സർക്കാർ ഉത്തരവായി.
👉 ചെത്ത്
💢 സകലവിധ പ്രതിസന്ധികൾക്ക് ഇടയിലും തൊഴിൽ സംരക്ഷിക്കുന്ന നടപടികൾ സ്വീകരിച്ചു നടപ്പിലാക്കി...
അങ്ങനെ കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു നടപ്പിലാക്കുകയാണ് നമ്മുടെ ജനകീയ സര്‍ക്കാര്‍
#OnceAgainLeft
#LeftAlternative
Share this Scrolly Tale with your friends.
A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.
