Aradhya 🐥 Profile picture
Columnist.National Member of Social Media Affairs.Proud Bharatiya🇮🇳 Born April 6

Sep 15, 2020, 5 tweets

പനയന്നാര്‍ക്കാവ് ക്ഷേത്രം
#templehistory

പത്തനംതിട്ട ജില്ലയിലെ പരുമലയിലെ പനയന്നാര്‍ക്കാവ് ക്ഷേത്രത്തിലാണ് കള്ളിയങ്കാട്ട് നീലിയെ കുടിയിരിത്തിയിട്ടുള്ളത്. കേരളത്തിലെ ഏറ്റവും പ്രാധാന്യമുള്ള മൂന്ന് ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. കാര്‍വേണി എന്ന ദേവദാസിയുടെ പുത്രിയായ 1

അല്ലിയെ പൂജാരിയും ദുര്‍നടപ്പുകാരനുമായ നമ്പി പണം മോഹിച്ച് വിവാഹം ചെയ്തു. എന്നാല്‍ ദുര്‍നടപ്പുകാരനായ നമ്പിയെ കാര്‍വേണി വീട്ടില്‍ നിന്നും ഇറക്കി വിട്ടു. വീട് വിട്ട് ഇറങ്ങിയ നമ്പിയെ അല്ലി പിന്‍തുടരുന്നു. യാത്ര മധ്യേ നമ്പിയുടെ മടിയില്‍ കിടന്ന് അല്ലി ഉറങ്ങവേ അവളുടെ ആഭരണങ്ങള്‍ 2

മോഷ്ടിക്കാനായി അല്ലിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊല്ലുന്നു.
പിന്നീട് അല്ലി നീലിയായി പുന്‍ജനിക്കുകയും പ്രതികാര ദാഹിയായ നീലി നമ്പിയെ വകവരുത്തിയ ശേഷം മാതൃ ദേവതയായി ഒരു കള്ളിപ്പാലയുടെ ചുവട്ടില്‍ കുടിയിരുന്നു എന്നാണ് ഐതീഹ്യം. നാഗരാജാക്കന്മാരുടെയും നാഗയക്ഷികളുടെയും ആവാസസ്ഥാനമായ 3

അഞ്ച് കാവുകള്‍ ഈ ക്ഷേത്രത്തിന് ചുറ്റുമായിട്ടുണ്ട്.

കാളി കരിങ്കാളി, കൊടുങ്കാളി, ഭൂതകാളി, ദുര്‍ഗ്ഗ, അന്നപൂര്‍ണേശ്വരി,  ചാമുണ്ഡീശ്വരി, ലളിതാധിവാസമേരുചക്രം, ഗണപതി, വീരഭദ്രന്‍ ക്ഷേത്രപാലകന്‍, കടമറ്റത്തുനിന്നുള്ള യക്ഷിയമ്മ , 4

രക്ഷാധിപന്‍, ഭദ്രകാളി എന്നീ മറ്റു പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്.5

ശുഭം
കടപ്പാട്

Share this Scrolly Tale with your friends.

A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.

Keep scrolling