Aradhya 🐥 Profile picture
Columnist.Proud Bharatiya🇮🇳 Born April 6

Sep 19, 2020, 5 tweets

മുഖത്തല മുരാരി

#templehistory

മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ ഏക വിഗ്രഹ പ്രതിഷ്ഠയാണ്. കൊല്ലം-കുളത്തൂപ്പുഴ തൃക്കോവില്‍വട്ടം ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുരാരിയാണ് ഇവിടുത്തെ ആരാധനമൂര്‍ത്തി. മുരനെന്നു പേരായ അസുരനെ വധിക്കുവാനായി 1

പ്രത്യക്ഷപ്പെട്ട മഹാവിഷ്ണുവിനെയാണ് ഇവിടെ മുരഹരിയായി ആരാധിക്കുന്നത്.മുഖത്തല മുരാരിയുടെ അപാരമായ ശക്തി കൊണ്ടു തന്നെയാണ് ഇവിടെ മറ്റു ഉപ ദേവതാ പ്രതിഷ്ഠകളില്ലാത്തത് എന്നാണ് വിശ്വാസം. മുരാസുരനെ വധിച്ചതിനു ശേഷം അതിനു സമീപത്തുള്ള പ്രദേശം മുഖത്തല എന്ന പേരില്‍ അറിയപ്പെട്ടു. മുഖവും തലയും 2

വീണയിടം എന്നതിലാണ് ഈ സ്ഥലത്തിന് മുഖത്തല എന്ന പേരു ലഭിച്ചത് എന്നാണ് വിശ്വാസം. അതിപുരാതനമായ ഈ ക്ഷേത്രം പുരാതനമായ കേരളീയവാസ്തുവിദ്യയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കരിങ്കല്ലിലും കല്ലിലും കടഞ്ഞെടുത്തിരിക്കുന്ന മനോഹരമായ ശില്പങ്ങള്‍ ക്ഷേത്രത്തെ ആകര്‍കമാക്കുന്നു. ഇവിടുത്തെ 3

കൊടിമരത്തിന്റെ വിളക്കു തറയില്‍ ദശാവതാരങ്ങളെ കൊത്തി വച്ചിട്ടുണ്ട്.

ഇത് കൂടാതെ പുരാണ കഥാസന്ദര്‍ഭങ്ങള്‍ മിക്കവയും ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊത്തിവച്ചിട്ടുണ്ട്. ചെമ്പുകൊണ്ട് മേഞ്ഞ മണ്ഡപത്തിന്റെമേല്‍ക്കൂര നിറയെ മനോഹരങ്ങളായ ധാരാളം ദാരുശില്പങ്ങളും കാണാം. വട്ട ശ്രീകോവിലും 4

നവഗ്രഹപ്രതിഷ്ഠ കൊത്തിയ നവഖണ്ഡപലകയും ചൂടുംതണുപ്പും അനുഭവിക്കാത്തബലിക്കല്‍പുരയും കൂത്തമ്പലവും ഊട്ടുപുരയും മാളികയും ക്ഷേത്രത്തിന്റെ മറ്റു പ്രത്യേകതകളാണ്. ശബരിമല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ദൂരം താണ്ടുന്ന തിരുവാഭരണ ഘോഷയാത്ര ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.5
ശുഭം
കടപ്പാട്

Share this Scrolly Tale with your friends.

A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.

Keep scrolling