🇻🇳പിണറായി സർക്കാരിൻറ്റെ നാലു വർഷം
#വിവര_വിവരവിനിമയസാങ്കേതിക_വിദ്യാവ്യവസായ_മേഖലയിൽ സംഭവിച്ചത് ഇവയൊക്കെയാണ്... 📷
⭕️രണ്ടരലക്ഷം പേർക്ക് ഈ മേഖലയിൽ
തൊഴിൽ നല്കാൻ ഒരുകോടി ചതുരശ്രയടി ഓഫീസ് സ്പേസ് സൃഷ്ടിക്കും. 📷ഇതിനാവശ്യമായ വ്യവസായപാർക്കുകൾ നിർമ്മിക്കാൻ സ്മാർട്ട് സിറ്റി സമയബന്ധിതമായി
പൂർത്തീകരിക്കും.
⭕️ഇതുപോലുള്ള വൻകിടസംരംഭങ്ങളെ ഉപയോഗപ്പെടുത്തുന്നതോടൊപ്പം
ഊരാളുങ്കൽ ലേബർ സഹകരണസംഘം പോലുള്ള സാമൂഹികസ്ഥാപനങ്ങളെയും പബ്ലിക്-പീപ്പിൾ-പാർട്ട്‌ണർഷിപ്പ് മാതൃകകളെയും ഉപയോഗപ്പെടുത്തി...
⭕️15 ഏക്കർ ഭൂപരിധി നിയമത്തിനകത്തു നിന്നുകൊണ്ടുതന്നെ സ്വകാര്യ ഐടി പാർക്കുകളുടെ ആവിർഭാവത്തിനു വഴിയൊരുക്കി.
⭕️2020-ഓടെ കൊച്ചി സ്മാർട്ട്സിറ്റി പൂർണ്ണമായും സജ്ജമാക്കും.
⭕️ കൂടുതൽ വൻകിടസംരംഭങ്ങളെക്കൂടി ഉപയോഗ പ്പെടുത്തി മൊത്തം ഒരുകോടി ചതുരശ്രയടി ഓഫീസ് സ്പേസ് കൂടുതലായി ലഭ്യമാക്കാൻ
നടപടി എടുത്തിട്ടുണ്ട്.
⭕️ലക്ഷ്യമിട്ട ഓഫീസ് സ്പേസ് പൂർണ്ണമായും കമ്പനികൾ ഏറ്റെടുത്തു പ്രവർത്തനം ആരംഭിക്കുമ്പോൾ പ്രത്യക്ഷമായും പരോക്ഷമായും അഞ്ചുലക്ഷത്തിലധികം തൊഴിൽ നല്കാൻ കഴിയും.
⭕️ടെക്നോപാർക്കുകൾ പുറത്തുള്ള ചെറുകിടസംരംഭങ്ങൾക്കുവേണ്ടത്ര പിന്തുണ നല്കുന്ന സമീപനം സ്വീകരിച്ചു... .
⭕️ടെക്‌നോപാർക്കിലെ സ്ഥാപനങ്ങൾക്കു നൂതനസാങ്കതികവിദ്യയിലൂന്നി പ്രവർത്തിക്കുന്ന ചെറുകിടസംരംഭങ്ങൾ ആരംഭിക്കാൻ പ്രോത്സാഹനം ആനൂകൂല്യങ്ങൾ നല്കിക്കഴിഞ്ഞു.
⭕️എഴുപതിനായിരം ചതുരശ്രയടി സ്ഥലം പുതുതായി നിർമ്മിച്ചിട്ടുണ്ട്
⭕️ഇലക്ട്രോണിക്സിനും ഹാർഡ്‌വെയറിനുമായി സ്റ്റാർട്ടപ് മിഷന്റെ സഹായത്തോടെ മേയ്‌ക്കർ വില്ലേജ് കമ്പനി.
⭕️രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയുമായി ചേർന്ന് 14 ബയോടെക് സ്റ്റാർട്ടപ്പു കൾക്കു
തുടക്കമിട്ടു.
⭕️ഇൻഡ്യൻ മൊബൈൽ ആൻഡ് ഇന്റർനെറ്റ് അസോസിയേഷനുമായി ചേർന്നു മൊബൈൽ ഹബ്
⭕️20 മിനി ഫാബ് ലാബുകളും ആരംഭിച്ചിട്ടുണ്ട്.
⭕️രണ്ടു വലിയ ഫാബ് ലാബുകൾ കൊച്ചിയിലും തിരുവനന്തപുരത്തും സ്ഥാപിച്ചു.
⭕️ തെരഞ്ഞെടുത്ത 1000 നൂതനാശയങ്ങളെ സർക്കാർ ഓരോ വർഷവും പ്രോത്സാഹിപ്പിക്കും.
⭕️രണ്ടു ലക്ഷം രൂപ ഇവർക്കു സർക്കാർ ഗ്രാന്റായി നല്കും.
⭕️ തെരഞ്ഞെടുക്കുന്ന 250 നൂതനാശയങ്ങൾക്ക് ഒരു കോടി രൂപ ഈടില്ലാത്ത വായ്പ നല്കും.
⭕️യു.എസ് ആസ്ഥാനമാക്കിയുള്ള TIECON 2017-ൽ ശാസ്ത്രറോബോട്ടിക്സിന് ലോകത്തെ 50 സ്റ്റാർട്ടപ്പുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
⭕️ക്ലീനിങ്ങിനുവേണ്ടി ജൻ റോബോട്ടിക്സ് വികസിപ്പിച്ചെടുത്ത BANDICOOT
⭕️ കൊല്ലത്തു നിലവിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിനെ അന്താരാഷ്ട്ര തലത്തിലേക്ക് വളർത്തും
⭕️ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്ന് ഉയർന്നുവരുന്ന നൂതനാശയങ്ങൾ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യാനായി ഏകദേശം 200 ഇന്നവേഷൻ ആൻഡ് ഓണ്ട്രപ്രണർഷിപ് ഡെവലപ്‌മെന്റ് സെന്ററുകൾ (IEDC)
⭕️കേരളത്തിലെ ശാസ്ത്ര- സാങ്കേതികഗവേഷണ വികസന സ്ഥാപനങ്ങളും സംസ്ഥാനഐ.റ്റി മിഷനും
ടെക്നോപാർക്കുമായി കൈകോർത്തു പ്രവർത്തിക്കുന്ന ഒരു ഐസിടി ഇന്നൊവേഷൻ സംവിധാനത്തിനു
രൂപം നൽകി.
⭕️ ക്ലൗഡ് കമ്പ്യൂട്ടിംഗിന്റെയും ഇന്റർനെറ്റ് ഓഫ് തിങ്സ്, ബയോ ഇൻഫൊമാറ്റിക്സ്, കൊഗ്നിറ്റീവ് കമ്പ്യൂട്ടിംഗ് എന്നിവയിൽ ഊന്നിയുള്ള ടെക്നോളജിഹബ്ബുകൾ സ്ഥാപിക്കും.
⭕️ബയോ ഇൻഫൊമാറ്റിക്സ് ഒഴികെ മറ്റു മേഖലകളിൽ മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുന്നു.
⭕️അസാപ്പുവഴി 10 സ്കിൽ ഡവലപ്മെന്റ് സെന്ററുകൾ ആരംഭിക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണ്.
⭕️ഐ.ഐ.ഐ.റ്റി.എം.കെ.-യെ ഉന്നതഗവേഷണസ്ഥാപനമായി പരിവർത്തിപ്പിക്കും.
⭕️ചിപ്പ് ഉൾപ്പെടെയുള്ള ഐറ്റി ഹാർഡ്‌വെയർ നിർമ്മാണത്തിനു മലപ്പുറം, പാലക്കാട്, കാസർഗോഡ് തുടങ്ങിയ ഇടങ്ങൾ കേന്ദ്രമാക്കും.
കുളം ജില്ലയിൽ ആമ്പല്ലൂരിൽ സ്ഥലം ഏറ്റെടുത്ത് ഇലക്ടോണിക് ഹാർഡ്‌വെയർ പാർക്ക് സ്ഥാപിക്കും...
⭕️കേരളത്തിലെ വാണിജ്യമേഖലയുടെ വളർച്ചയ്ക്കായി 2017- ൽ വ്യാപാർ എന്ന പേരിൽ ബി റ്റു ബി സംഘടിപ്പിച്ചു.
⭕️ഊർജ്ജസംരക്ഷണത്തിൽനിന്നുള്ള ലാഭം ഉപയോഗിച്ച് വരുമാനവും മൂലധനവും കണ്ടെത്തുന്ന എനര്‍ജി
സര്‍വ്വീസ് കമ്പനികളുടെ മാതൃകയിൽ കാര്യക്ഷമതാവർദ്ധിനവിൽനിന്നുള്ള മൂല്യസൃഷ്ടി ലക്ഷ്യമിടുന്ന ബിസിനസ് പ്രോസസ് മാനേജ്മെന്റ് കമ്പനികൾ രൂപവത്ക്കരിച്ചു.
⭕️നെറ്റ് ന്യൂട്രാലിറ്റിക്കുവേണ്ടി നിലപാടെടുത്തു.
⭕️സൈബർ ക്രൈമുകൾ തടഞ്ഞു.
⭕️അക്ഷയകേന്ദ്രങ്ങൾ ശക്തിപ്പെടുത്തി. .
⭕️അക്ഷയകേന്ദ്രങ്ങളുടെ നിരക്കുകൾ ഏകീകരിച്ചു.
⭕️ പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് co-working space
ആയും നൂതനസാങ്കേതിക വിദ്യയിലധിഷ്ഠിതമായ
ഇൻകുബേറ്ററുകളായും പ്രവർത്തിക്കുന്ന ടെക്‌നോലോഡ്ജുകളുടെ പ്രവർത്തനം ആരംഭിച്ചു...
⭕️മൊബൈൽ സ്മാർട്ട് ഫോൺ അധിഷ്ഠിതമായ സേവനങ്ങൾ സാധാരണജനങ്ങളെ ലക്ഷ്യമിട്ടു വികസിപ്പിച്ചു വരുന്നു
⭕️ഒരു വീട്ടിൽ ഒരു സ്ത്രീക്ക് സ്മാർട്ട് ഫോൺ സൗജന്യനിരക്കിൽ നല്കും.
⭕️എം- കേരളം (M-Keralam is a mobile app) വെബ് പോർട്ടൽ തയ്യാറായി.
⭕️പൊതുഭരണത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ
⭕️ഉദ്യോഗസ്ഥർക്കു സ്വതന്ത്രസോഫ്റ്റ്‌വെയറില്‍ ബോധവത്കരണവും വിശദമായ പരിശീലനവും ലഭ്യമാക്കാൻ
ഐസിഫോസ് (ICFOSS) നേതൃത്വം നൽകുന്നുണ്ട്.
⭕️സർക്കാർ സേവനമേഖലയെ പൂർണ്ണമായും ഇ ഗവേണൻസിലേക്കു മാറ്റാനുള്ള നടപടി പുരോഗമിക്കുന്നു.
⭕️ചുരുങ്ങിയ ചെലവിൽ നെറ്റ്കണക്ടിവിറ്റി ലഭ്യമാക്കാൻ പരിപാടി തയ്യാറാക്കും.
⭕️കെ-ഫോൺ പദ്ധതി നടപ്പിലാക്കാൻ സർക്കാരിന്റെ നേതൃത്വത്തിൽ കേരള ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡ് എന്ന പേരിൽ സംയുക്തസംരംഭം ആരം
ഭിച്ചു.
⭕️കെ-ഫോൺ പദ്ധതി യാഥാർത്ഥ്യമായാൽ 20 ലക്ഷം പാവപ്പെട്ട കുടുംബങ്ങൾക്കു
സൗജന്യമായി ഇന്റർനെറ്റ് കണക്ഷൻ ലഭിക്കും.
⭕️ഐടി@സ്കൂൾ പദ്ധതിക്കു സമാനമായി സാങ്കേതിക, മെഡിക്കൽ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസരംഗത്തും
അക്കാദമികതലത്തിലും ഭരണതലത്തിലും ഐസിടി ഉപയോഗം വ്യാപിപ്പിക്കാൻ പദ്ധതി.
⭕️സ്റ്റേറ്റ് ഡാറ്റാ സെന്ററിനെ കൂടുതൽ സുരക്ഷിതത്വവും ശേഷിയുള്ളതുമ
ക്കി മാറ്റി.
#keralaleads
#OnceAgainLeft
#LeftAlternative 📷📷
ഒരിക്കൽക്കൂടി ഇടതുപക്ഷം
Share this Scrolly Tale with your friends.
A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.
