Aradhya 🐥 Profile picture
Columnist.Proud Bharatiya🇮🇳 Born April 6

Sep 23, 2020, 9 tweets

ഗർഭരക്ഷക്ക് കല്ലെടുപ്പ് വഴിപാട് നടത്തുന്ന ക്ഷേത്രം

#templehistory

മാവേലിക്കരയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായ മാലിമേൽ ഭഗവതി ക്ഷേത്രത്തിന് ഏകദേശം 900 വർഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. പശുവിന്‌റെ രൂപത്തിൽ വന്ന ദേവിയെ കുടിയിരുത്തിയ ക്ഷേത്രം എന്ന നിലയിലാണ് 1

ക്ഷേത്രചരിത്രത്തിൽ പറയുന്നത്. ഭദ്രകാളിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.നൂറ്റാണ്ടുകൾക്കു മുൻപ് കുറത്തികാട് പുല്ലേലിൽനാടാലയിൽ കുടുംബത്തിലെ കാരണവർ സ്ഥിരമായി ശബരിമല ദർശനം നടത്തിയിരുന്നു. തികഞ്ഞ അയ്യപ്പ ഭക്തനും ദേവീ ഭക്തനുമായ ഇദ്ദേഹം ശബരിമലയിലേക്ക് പോകും വഴി കോഴഞ്ചേരിക്കടുത്തുള്ള 2

അയിരൂർ പുതിയകാവ് ക്ഷേത്രത്തിലും ഭജനം പാർക്കുക പതിവായിരുന്നു. അദ്ദേഹത്തിന്റെ അചഞ്ചലമായ ഭക്തിയിൽ സംപ്രീതയായ ദേവി ഒരിക്കൽ മടക്കയാത്രയിൽ അദ്ദേഹത്തോടൊപ്പം ഒരു പശുക്കിടാവിന്റെ രൂപത്തിൽ ഇന്ന് ക്ഷേത്രം ഇരിക്കുന്ന സ്ഥലത്ത് എത്തി 3

പുല്ലേലിൽനാടാലയിൽ കുടുംബത്തിലെ കാരണവരുടെ കുടുംബത്തിന്റെയും നാടിന്റെയും ഐശ്വര്യത്തിനായി ഇനി ഇവിടെ കുടിയിരുന്നുകൊള്ളാം എന്നു പറഞ്ഞ് ദേവി അപ്രത്യക്ഷയായത്രെ. പിന്നീട് ആ കാരണവർ പശുക്കിടാവായി വന്ന ദേവിക്ക് ഒരു ക്ഷേത്രം നിർമ്മിച്ച് ദേവിയെ അവിടെ കുടിയിരുത്തി എന്നാണ് വിശ്വാസം.4

മാലിമേൽ ഭഗവതി ക്ഷേത്രത്തിലെ ഉപദേവാലയമായാണ് പ്രശസ്തമായ അമ്മൂമ്മക്കാവ് അറിയപ്പെടുന്നത്. പിടിച്ചാൽ എത്താത്തിടത്തോളം പുരോഗതി പ്രാപിച്ച വൈദ്യ ശാസ്ത്രത്തപ്പോലും അതിശയിപ്പിക്കുന്ന വിധത്തിലാണ് ഇവിടെ വിശ്വാസികൾ എത്തിച്ചേരുന്നത്. ഗർഭിണികളായ സ്ത്രീകൾക്ക് രക്ഷയേകുന്ന ക്ഷേത്രം എന്ന 5

നിലയിലാണിത് പ്രശസ്തമായിരിക്കുന്നത്.ഗർഭകാലത്ത് ഇവിടെ എത്തുന്ന സ്ത്രീകൾ ദേവിയ്ക്കും അമ്മൂമ്മയ്ക്കും വഴിപാടുകൾ സമർപ്പിക്കുകയാണ് ആദ്യം ചെയ്യുക, പിന്നീട് അമ്മൂമ്മക്കാവിൽ നിന്നും ഒരു കല്ലെടുത്ത് സൂക്ഷിക്കും. ഗർഭകാലം മുഴുവനും ഈ കല്ല് ഒരു സുരക്ഷാ കവചമായി കയ്യിൽ കരുതണം എന്നാണ് വിശ്വാസം.6

ഇത് സൂക്ഷിക്കുന്നത് ഉദരത്തിലുള്ള ശിശുവിനും അമ്മയ്ക്ക് പിന്നീട് സുഖപ്രസവത്തിനും സഹായിക്കും എന്നുമാണ് വിശ്വാസം. ഗർഭകാലം മുഴുവനും ഈ കല്ല് കയ്യിൽ കരുതണം എന്നാണ് വിശ്വാസം. ഗർഭകാലത്ത് ഏഴാം മാസത്തിനു മുന്‍പായി കല്ലെടുത്ത് വയ്ക്കണം എന്നാണ്7

പ്രസവശേഷം കുട്ടിയുടെ ചോറൂണ് കഴിഞ്ഞ് അമ്മ കുട്ടിയുമായെത്തി അന്ന് ക്ഷേത്രത്തിൽ നിന്നെടുത്ത കല്ല് അമ്പലത്തിനു മുന്നിൽ തിരികെ നിക്ഷേപിക്കണമത്രെ. കൂടാത അമ്മൂമ്മക്കാവിലെ അമ്മൂമ്മയ്ക്ക് സ്വർണ്ണമോ വെള്ളിയോ കൊണ്ടുള്ള മോതിരം സമർപ്പിക്കുകയും ചെയ്ത് വഴിപാട് സമർപ്പണവും നടക്കുന്നതോടെ 8

ഇത് പൂർത്തിയാവും. കല്ലെടുപ്പ് വഴിപാട് എന്നാണിതിനു പറയുന്നത്9

ശുഭം
കടപ്പാട്

Share this Scrolly Tale with your friends.

A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.

Keep scrolling