Sivaji boys pkm Profile picture
राष्ट्राय स्वाहा, इदं राष्ट्राय इदं न मम

Sep 23, 2020, 48 tweets

#ഹിന്ദുവംശഹത്യാദിനം
#TheUntold1921_Part3
ഹൈദറിന്റെ ആക്രമണവും അതിന്റെ വിവക്ഷയും പറഞ്ഞാണ് കഴിഞ്ഞ കുറിപ്പ് നിറുത്തിയത്.അതിലേറെ പറയാനുള്ളത് ടിപ്പുവിനെ കുറിച്ചാണ്.ടിപ്പു ജയന്തി ഒക്കെ മതേതര ഭാരതത്തിന്റെ ഭാഗമാവുന്ന ഈ ഇരുണ്ട കാലത്തു,അതിനെക്കുറിച്ച് പറയേണ്ടത് ഒരു ഉത്തരവാദിത്വമായി കാണുന്നു

ഹൈദറിന്റെ രണ്ടാമത്തെ ഭാര്യയിലുള്ള ആദ്യ പുത്രനാണ് ടിപ്പു . മതഭ്രാന്തിലും ക്രൂരതയിലും അച്ഛനെ വെല്ലുന്ന പുത്രൻ .വിശദമായി തന്നെ പറയേണ്ടതുണ്ട്. കമ്മ്യൂണിസം എന്ന രോഗം മറ്റു സംസ്ഥാനങ്ങളിൽ മൂർച്ഛിക്കാത്തതു കൊണ്ട് സത്യസന്ധമായ ചരിത്രപരിശോധന ഭാരതത്തിന്റെ പല ഭാഗത്തും നടന്നിട്ടുണ്ട് .
2/n

അത് കൊണ്ട് തന്നെ ഈ കുറിപ്പിൽ ടിപ്പുവിന്റെ പടയോട്ടം പരിശോധിക്കുന്നത് കേരളമെന്ന പരിധിക്കകത്ത് നിന്ന് കൊണ്ടാണ്.

ഹൈദരലി ,നിർബന്ധിത മതം മാറ്റങ്ങൾക്കും അക്രമങ്ങൾക്കുമിടയിലും ക്ഷേത്രങ്ങൾ നശിപ്പിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമായ ഒന്നാണ് .
3/n

പക്ഷേ ക്ഷേത്രങ്ങളോടും ദേവതകളോടും ഒരു പ്രതിപത്തിയും ഉണ്ടായിരുന്നില്ല എന്ന് കാണിക്കുന്ന സംഭവങ്ങളും കാണാം .അയാൾ ക്ഷേത്രങ്ങളെ ഭീമമായ കപ്പം ചുമത്തി ധനം സംഭരിക്കാനുള്ള ഉപാധികളായി കണ്ടു . അൻപത്തിയേഴിൽ സാമൂതിരിയുമായി നടുവട്ടത്തിന്റെ പേരിൽ നടന്ന അസ്വാരസ്യത്തിൽ അന്ന് 4/n

പാലക്കാട്
ഭരിച്ചിരുന്ന കൊമ്പി അച്ഛൻ, സാമൂതിരിയെ തോൽപ്പിക്കാൻ മൈസൂരിൽ നിന്നും ഹൈദരാലിയെ സഹായത്തിനു ക്ഷണിച്ചു. രണ്ടായിരത്തിൽ പരം അശ്വസൈനികരും ,അയ്യായിരത്തിൽ പരം കാലാളുകലും തോക്കുകളുമാണ് അന്ന് സാമൂതിരിക്കു മുൻപിൽ അണി നിരന്നത് .

5/n

അശ്വസൈന്യമോ തോക്കോ ഒന്നുമില്ലാത്ത ഒരു നാട്ടുരാജാവിനു പിടിച്ചു നിൽക്കുക അസാധ്യമായിരുന്നു . അന്ന് സാമൂതിരിക്കു മേൽ ഭീമമായ കപ്പം ചുമത്തി , സൈനിക സഹായത്തിനു പകരമായി പാലക്കാട് രാജാവിന്റെ കുലദേവതയായ ഏമൂർ ഭഗവതിയുടെ തിരുവാഭരണങ്ങൾ ഉരുക്കിയെടുത്താണ് ഹൈദർ പോയത് .
6/n

കപ്പം കൊടുക്കാൻ വിസമ്മതിച്ച സാമൂതിരിയെ ആക്രമിക്കാനുള്ള ഹൈദറിന്റെ താല്പര്യത്തെ തിരിച്ചറിഞ്ഞാണ് അറക്കൽ അലി അറുപത്തി ആറിൽ ഹൈദറിനെ കോലത്തുനാടും സാമൂതിരിയേയും കാണിച്ചു ക്ഷണിച്ചു വരുത്തി മൈസൂർ ആധിപത്യത്തിന് തുടക്കമിട്ടത് .
7/n

അതെ വര്ഷം തന്നെ ഹൈദർ ഗുരുവായൂർ ക്ഷേത്രവും ആക്രമിച്ചു കൊള്ളയടിച്ചു .

എഴുപത്തി ഏഴോടെ തിരുവതാംകൂർ ഒഴിച്ചു മറ്റെല്ലാ ഭാഗങ്ങളും മൈസൂരിന്റെ കീഴിൽ ആയിരുന്നു എണ്പത്തിരണ്ടിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈന്യം തലശ്ശേരി ലക്ഷ്യമാക്കി നീങ്ങി .
8/n

ഹൈദർ ടിപ്പുവിനെ ആണ് അവരെ പ്രതിരോധിക്കാൻ പറഞ്ഞയച്ചത്. ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ ഭീമമായ ആൾനഷ്ടം പക്ഷെ മൈസൂർ ആർമിക്കുണ്ടായി . പിൻവാങ്ങിയ അവരെ ,പിന്തുടർന്ന ബ്രിട്ടീഷ് സൈന്യം വീണ്ടും ആക്രമിച്ചു .
തിരൂരങ്ങാടിയിൽ വച്ച് നടന്ന യുദ്ധത്തിൽ നാനൂറോളം മൈസൂർ സൈനികർ കൊല്ലപ്പെട്ടു .
9/n

പക്ഷെ പൊന്നാനിയിൽ വച്ച് മഴയും കാറ്റും കവിഞ്ഞൊഴുകുന്ന പൊന്നാനിപ്പുഴയയും ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കണക്കു കൂട്ടലുകൾ തെറ്റിച്ചു . ടിപ്പുവും അലിരാജയും ശക്തമായ പ്രതിരോധം കാഴ്ച വച്ചപ്പോൾ ബ്രിട്ടീഷ് സൈന്യം പിൻവാങ്ങി . അതായിരുന്നു ടിപ്പുവിന്റെ ആദ്യ കാൽവെപ്പു .
10/n

എൺപത്തി എട്ടിൽ സാമൂതിരിയുടെ വംശത്തിൽ നിന്നും രവി വർമ്മ എന്ന യുവരാജാവ് ,നായർ സൈന്യവുമായി കോഴിക്കോട് പിടിച്ചടക്കാനുള്ള സൈനിക നീക്കം നടത്തി . രവിവര്മയെ പ്രീതിപ്പെടുത്താനായി കപ്പം ചുമത്താതെ കോഴിക്കോടിന്റെ ഒരു ഭാഗം ടിപ്പു സമ്മാനിച്ചെങ്കിലും രവി വർമ്മ പിന്മാറിയില്ല .
11/n

എൺപത്തി ഒൻപതിൽ ടിപ്പു സ്വയം അറുപതിനായിരത്തോളം വരുന്ന സൈന്യവുമായി വർമയുടെ കോട്ട ആക്രമിച്ചു കോഴിക്കോട്ടു സംഹാര താണ്ഡവമാടി .തിരുവതാംകൂർ മൈസൂരിന്റെ മോഹമായിരുന്നു എന്നും .കോഴിക്കോട് നിന്നും ആലുവ വരെ ടിപ്പു നീങ്ങിയെങ്കിലും ആലുവയിൽ വച്ച് തിരുവതാംകൂർ സൈന്യം മൈസൂർ സൈന്യത്തെ തടഞ്ഞു .
12/n

ഈ യാത്രയിലാണ് രക്തം കോച്ചുന്ന ക്രൂര കൃത്യങ്ങൾ ടിപ്പുവെന്ന മതഭ്രാന്തൻ ചെയ്തു കൂട്ടിയത് .

പരപ്പനാട് , നിലമ്പൂർ , തൃക്കര , തിരുപാട് തുടങ്ങിയ സ്ഥലങ്ങളിലെ നാടുവാഴികളെ എല്ലാം ടിപ്പു കോയമ്പത്തൂർക്ക് കടത്തി നിർബന്ധിത മത പരിവർത്തനത്തിനു വിധേയരാക്കി .
13/n

കുറ്റിപ്പുറത്തായിരുന്നു ടിപ്പുവിന്റെ ഏറ്റവും ഭീകരമായ ക്രൂരതകളിലൊന്ന് അരങ്ങേറിയത് .കുറ്റിപ്പുറത്തുള്ള കടത്തനാട് രാജാവിന്റെ കോട്ട അയാൾ ആക്രമിച്ചു . തോക്കുമായി അണിനിരന്ന മൈസൂർ സൈന്യത്തെ ദിവസങ്ങളോളം നായർ സൈന്യം പ്രതിരോധിച്ചെങ്കിലും പിടിച്ചു നിൽക്കാനായില്ല .
14/n

കുട്ടികളും , സ്ത്രീകളുമടങ്ങുന്ന വലിയൊരു പുരുഷാരത്തെ ടിപ്പു കോട്ടയിൽ ബന്ദികളാക്കി . പുരുഷന്മാരെ നിര്ബന്ധിത ചേലാ കർമത്തിന് വിധേയരാക്കി , എല്ലാവരെയും ഗോമാംസം കഴിപ്പിച്ചു ധര്മ ഭ്രഷ്ടരാക്കി മതം മാറ്റി .

ടിപ്പുവിനു അധികാരത്തെക്കാൾ മതമായിരുന്നു പ്രചോദനം എന്ന് നിസ്സംശയം പറയാം .
15/n

തൊപ്പിയോ വാളോ എന്നതായിരുന്നു ടിപ്പു ഹിന്ദുക്കൾക്ക് കൊടുത്ത വരണ സ്വാതന്ത്ര്യം എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് . ഗ്രാമങ്ങൾ തോറും .ടിപ്പുവിനെ ഏറ്റവും ചൊടിപ്പിച്ചത് ക്ഷേത്രങ്ങൾ ആയിരുന്നു . എണ്ണായിരത്തോളം ക്ഷേത്രങ്ങളാണ് ടിപ്പു എന്ന തീവ്രവാദി തലശ്ശേരി മുതൽ ആലുവ വരെ
16/n

തകർത്തത് എന്ന് കണക്കാക്കപ്പെടുന്നു.എല്ലാം പേരെടുത്തു പറയുന്നത് സാധ്യമല്ലെങ്കിലും തൊഴുതു നിന്ന മൂർത്തികൾ അനേകം ഈ കൂട്ടത്തിലുണ്ട്.എന്നെങ്കിലും എനിക്ക് സാധിക്കുന്ന പോലെ ആരോടെങ്കിലും അതൊക്കെ പറയാമെന്നു അവർക്കൊക്കെ വാക്കും കൊടുത്തിരുന്നു.അത് കൊണ്ട് ചിലതൊക്കെ പേരെടുത്തു തന്നെ പറയാം
17

അതിൽ ഏറ്റവും വടക്കു നിന്ന് നോക്കുമ്പോൾ പ്രധാനപ്പെട്ടവ കണ്ണനൂരിലെ രാമന്തളി ശങ്കരനാരായണ ക്ഷേത്രം , വടുകുണ്ട ശിവ ക്ഷേത്രം ,തളിപ്പറമ്പ ശിവ ക്ഷേത്രം , തിരുവണ്ണൂർ ശിവ ക്ഷേത്രം ,തൃച്ചബരം ശ്രീകൃഷ്ണ ക്ഷേത്രം ,കോഴിക്കോട്ടുള്ള വരക്കൽ ദുര്ഗ ക്ഷേത്രം ,തളി മഹാദേവ ക്ഷേത്രം ,
18/n

വളയനാട് ഭഗവതി ക്ഷേത്രം ,തിരുവണ്ണൂർ ശിവ ക്ഷേത്രം ,പരിഹാരപുരം സുബ്രഹ്മണ്യ ക്ഷേത്രം ,നടുവണ്ണൂർ നരസിംഹ ക്ഷേത്രം എന്നിവയാണ് .ഏറ്റവും നാശനഷ്ടം ആധ്യാത്മികമായും സാംസ്കാരികമായും മലപ്പുറത്തിനാണെന്നു തെളിഞ്ഞു കാണുന്ന ഒന്നാണ് .
19/n

മലപ്പുറത്ത് നശിപ്പിക്കപെട്ടത്തിൽ പ്രധാനമായവ തിരൂരുള്ള മഹാക്ഷേത്രങ്ങളായ തൃക്കണ്ടിയൂർ മഹാദേവ ക്ഷേത്രം തൃപ്രങ്ങോട്ട് മഹാദേവ ക്ഷേത്രം , താനൂരിലുള്ള കേരളാധീശ്വര മഹാവിഷ്ണു ക്ഷേത്രം , ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രം എന്നിവയാണ് .

20/n

കൂടാതെ പൊന്നാനിയിലെ തൃക്കാവ് ദുര്ഗ ക്ഷേത്രം ആക്രമിച്ചു നശിപ്പിച്ച ശേഷം അയാൾ തന്റെ താത്കാലിക സൈനിക താവളമാക്കി .

മലപ്പുറത്ത് തന്നെ ഏറ്റവും ക്രൂരത അരങ്ങേറിയത് തിരുനാവായയിലാണ്.വേദഗണിതം , ജ്യോതിശാസ്ത്രം തുടങ്ങിയ അസംഘ്യം ശാസ്ത്ര ശാഖകൾ , ഗൗരവമായി പഠിച്ചിരുന്ന ,
21/n

പഠിപ്പിച്ചിരുന്ന അതിലൊക്കെ ഗവേഷണം നടന്നിരുന്ന പുണ്യ ഭൂമിയായിരുന്നു നവാമുകുന്ദന്റെ മണ്ണ് .പ്രൗഢമായ മാമാങ്കം കൊണ്ടാടിയ സാംസ്കാരിക ഭൂമി .ഭാരതത്തിലെ ഒരേയൊരു ജ്യോതിശാസ്ത്ര സർവകലാശാല നാവാമുകുന്ദ ക്ഷേത്രത്തോട് ചേർന്നായിരുന്നു .
22/n

ഭ്രാന്തനായ ടിപ്പു ഒരു വേട്ടപ്പട്ടിയെ പോലെ ക്ഷേത്രവും സർവകലാശാലയും ആക്രമിച്ചു .ഋഗ്വേദം പഠിപ്പിച്ചിരുന്ന ഓത്തു മഠം തകർത്തു.
അധ്യാപകരും വിദ്യാർത്ഥികളുമായി നൂറു കണക്കിന് നിരായുധരായ ബ്രാഹ്മണരെ വധിച്ചു .തിരുനാവായ മുതൽ തിരുമിറ്റക്കോട് വരെ സംഹാര താണ്ഡവമാടി മൂവായിരത്തോളം
23/n

നമ്പൂതിരി കുടുംബങ്ങളെ കൊന്നു തള്ളി.നിളയന്ന് രക്തവര്ണമായി ആവും ഒഴുകിയത് .പേരുപോലുമറിയാത്ത നിരപരാധികളായ പതിനായിരക്കണക്കിന് ആത്മാക്കൾക്ക് ഭാരതപ്പുഴയിലെ മണൽതരികൾ പിതൃതർപ്പണം ചെയ്തിട്ടുണ്ടാവും.
24/n

ത്രിമൂർത്തി സംഗമമുള്ള തിരുനാവായയിൽ ഭാരതപ്പുഴ അവരെയൊക്കെ തന്നിൽ ആവാഹിച്ചു നവാമുകുന്ദന്റെ തൃപ്പാദത്തോടു ചേർത്തിട്ടുണ്ടാവും . അങ്ങനെ കരുതിയാണ് സമാധാനിക്കാറ്.

പിന്നീട് തൃശ്ശൂരെത്തിയ ടിപ്പു വടക്കുന്നാഥ ക്ഷേത്രവും പുത്തൂർ ഭദ്രകാളി ക്ഷേത്രവും മമ്മിയൂർ ശിവ ക്ഷേത്രവും ഗുരുവായൂർ
25/n

ക്ഷേത്രവും ആക്രമിച്ചു .ടിപ്പുവിന്റെ വരവറിഞ്ഞു പരിഭാന്തരായ ഭക്തർ ഭഗവാന്റെ മൂല മൂർത്തിയെ മണ്ണിനടിയിലും ഉത്സവ മൂർത്തിയെ അമ്പലപ്പുഴ ക്ഷേത്രത്തിലും ഒളിപ്പിച്ചു .ഭഗവാന്റെ സ്വത്തുക്കളും തിരുവാഭരണവും സുരക്ഷിതമായി ക്ഷേത്രത്തിൽ നിന്നും കടത്തി .
26/n

ഇതിൽ ക്രുദ്ധനായ ടിപ്പു ക്ഷേത്രം തകർത്തു തീയിട്ടു .ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രം ,പാലക്കാടു രാജാവിന്റെ കുലക്ഷേത്രമായ ഏമൂർ ഭഗവതി ക്ഷേത്രം , , കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം ശിവ ക്ഷേത്രം ,ഇരിഞ്ഞാലക്കുട തിരുവില്വാമല രാമ ലക്ഷ്മണ ക്ഷേത്രം എന്നിവയൊക്കെ തകർന്നതിൽ ചിലതു മാത്രം
27/n

.േക്ഷത്രങ്ങൾ തകർക്കുന്നത് കൂടാതെ പല ക്ഷേത്രങ്ങളിലും ഹിന്ദുക്കൾ വിശുദ്ധമായി കണ്ടിരുന്ന ഗോക്കളെ കൂട്ടമായി അറക്കുന്നത് ടിപ്പുവിന് ഹരമായിരുന്നു .മതം മാറിയ മാപ്പിളമാരും അക്രമങ്ങൾ അഴിച്ചു വിടാൻ തുടങ്ങി .ക്ഷേത്രങ്ങൾ നശിപ്പിച്ചും കൊള്ളയടിച്ചും അവർ ഹിന്ദുക്കളെ വേട്ടയാടി
28/n

ശ്രീകോവിലിനുള്ളിൽ ഗോമാംസം കൊണ്ടിട്ടും ,പള്ളിയാക്കി മാറ്റിയ ക്ഷേത്രങ്ങളുടെ ഒതുക്കുകളിൽ തകർത്ത മൂർത്തിയെ ഇട്ടു , അത് ചവിട്ടി മാപ്പിളമാർക്ക് അകത്തു കയറാൻ സൗകര്യമൊരുക്കിയും ടിപ്പു ആനന്ദം കണ്ടെത്തി .ഇത് പോലെ ടിപ്പു തകർത്തതാണ് അങ്ങാടിപ്പുറത്തെ നരസിംഹമൂർത്തി ക്ഷേത്രം .
29/n

ഭക്തർ അത് പുനർനിർമിച്ചെങ്കിലും മാപ്പിളമാർ അത് വീണ്ടും തകർത്തു .തിരുമന്ധാംകുന്ന് ക്ഷേത്രം ആക്രമിച്ച് മൂർത്തിയെ തകർത്ത പെരുമയും മാപ്പിളമാർക്കു സ്വന്തം.

ടിപ്പുവിന്റെ ക്രൂരതകൾക്ക് ഏറ്റവും പ്രാത്രമായതു നായന്മാരായിരുന്നു .
30/n

സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആയിരക്കണക്കിന് നായമ്മാരെ ശ്രീരംഗപ്പട്ടണത്തേക്കു കടത്തി ഡച്ചുകാർക്ക് അടിമകളായി വിറ്റു .മതം മാറ്റിയും സ്ത്രീകളെ ലൈംഗിക അടിമകളായും ഉപയോഗിച്ചു . നായൻമാർ സ്ത്രീകൾക്ക് പ്രാധാന്യമുള്ള മാതൃദായക സമ്പ്രദായം പിൻതുടരുന്നതും ,
31/n

അവരുടെ സ്ത്രീകൾക്കുണ്ടായിരുന്ന സ്വാതന്ത്ര്യവുംടിപ്പുവിന്റെ സങ്കുചിത മത ചിന്തക്ക് അംഗീകരിക്കാനാവുന്നതല്ലായിരുന്.അങ്ങനെ ഉള്ള വ്യവസ്ഥികൾ മാറ്റാത്ത പക്ഷം വീണ്ടും ആക്രമിക്കുമെന്ന് ടിപ്പു ഭീഷണിയും മുഴക്കി കൊണ്ടിരുന്നു.കോഴിക്കോട് ആ സമയത്തു നമ്പൂതിരികുടുംബങ്ങൾ ധാരാളമുള്ള സ്ഥലമായിരുന്നു

ഏഴായിരത്തോളം ഇല്ലങ്ങളിൽ രണ്ടായിരത്തിലധികം ഇല്ലങ്ങളൾ ടിപ്പു തകർത്തെന്നും നമ്പൂതിരി സമൂഹം പ്രാണരക്ഷാർത്ഥം തെക്കോട്ടു പലായനം ചെയ്തുവെന്നും ധാരാളം പേർക്ക് തിരുവതാംകൂർ അഭയം കൊടുത്തെന്നും ചരിത്രകാരന്മാരായ ശ്രീധര മേനോനും ഏലംകുളം കുഞ്ഞൻ പിള്ളയും കുറിക്കുന്നു .
33/n

ടിപ്പുവിന്റെ ക്രൂരതകൾ പോർട്ടുഗീസ് യാത്രികനായ ഫ്രാ ബർത്തലോമിയോ , തന്റെ
A Voyage to the East Indies’ എന്ന പുസ്തകത്തിൽ വ്യക്തമായി കുറിക്കുന്നുണ്ട് .മുന്നിൽ മുപ്പതിനായിരത്തോളം വരുന്ന ,കൊന്നു തള്ളി മുന്നേറുന്ന കിരാത സൈന്യവും ,അതിനു പിന്നിൽ തോക്കേന്തിയ സൈന്യവും ,അതിനു പിന്നിൽ
34/n

ആനപ്പുറത്തു ടിപ്പുവും ,പുറകിലായി മുപ്പതിനായിരത്തോളം സൈനികരും .
അങ്ങനെ ആണ് ടിപ്പുവിന്റെ പട സഞ്ചരിച്ചിരുന്നത് .അവരോടാണ് കുറെ നിരാലംബരായ ഹിന്ദുക്കളും നാട്ടു രാജാക്കന്മാരും കാര്യമായ ആയുധ സമ്പത്തൊന്നുമില്ലാത്ത നായർ സൈന്യവും പിടിച്ചു നില്ക്കാൻ നിർബന്ധിതരായത് .
35/n

നിർബന്ധിതമായിേ ചേല കർമം ചെയ്തും , ഗോമാംസം കഴിപ്പിച്ചും മതം മാറ്റിയും അല്ലാത്തവരെ തൂക്കിലേറ്റിയും വെട്ടിവീഴ്ത്തിയുമാണ് സൈന്യം മുന്നേറിയത് . സ്ത്രീകളെയും പുരുഷന്മാരെയും തൂക്കി കൊന്നും കുട്ടികളെ അമ്മമാരുടെ കഴുത്തിൽ കയറിട്ടുമാണത്രെ തൂക്കിയിരുന്നത് .
36/n

ഹിന്ദുക്കളെ പോലെ ക്രിസ്തുമത വിശ്വാസികളും ടിപ്പുവിന്റെ അക്രമത്തിനിരയായെന്നു പുസ്തകത്തിൽ പറയുന്നു .രണ്ടു കൂട്ടരെയും ജീവനോടെ ആനയുടെ കാലിൽ ബന്ധിചു ഉടൽ വേര്പെടുത്തുന്നത് ടിപ്പുവിന് വിനോദമായിരുന്നെന്ന് ദൃസാക്ഷിയായ അദ്ദേഹം പറയുന്നു .
37/n

അമ്പലങ്ങൾ പോലെ തന്നെ മംഗലാപുരം മുതൽ അനേകം Christian പള്ളികളും ടിപ്പു തകർത്തു .
ഈ ടിപ്പുവിന്റെ ജയന്തിയാണത്രെ ഹിന്ദുക്കൾ മതേതരത്വത്തിന്റെ പേരിൽ ആഘോഷിക്കേണ്ടത്.

You become what you fight 'എന്നൊരു തത്വമുണ്ട്.
38/n

ഇന്നത്തെ ഹിന്ദുസമൂഹത്തെ നോക്കിയാൽ , മതം മാറേണ്ടിവന്ന ഇതര മതക്കാരെ നോക്കിയാൽ അത് വ്യക്തമാണ് . ടിപ്പുവിന്റെ മാതൃദായക സമ്പ്രദായത്തോടുള്ള അവജ്ഞ ഇന്ന് പൊതു സമൂഹം ശരിവയ്ക്കുന്നു . നായന്മാരടക്കം അതൊരു പോരായ്മയായി , അവഹേളനമായി കാണുന്നു .
39/n

ടിപ്പു തകർത്ത ക്ഷേത്രങ്ങൾ എണ്ണിപ്പറയുമ്പോഴും വൈദേശിക ഇടതു ചിന്തക്ക് അടിമപ്പെട്ടു കുലക്ഷേത്രങ്ങൾ നശിപ്പിക്കാൻ ഹിന്ദുക്കൾ ഇറങ്ങി പുറപ്പെട്ടു .ഒരു ക്ഷേത്രം നശിച്ചാൽ അത്രയും അന്ധ വിശ്വാസങ്ങൾ നശിച്ചെന്നു പറയുന്ന മന്ത്രിമാരെ നമ്മൾ ക്ഷത്ര ചുമതല ഏൽപ്പിക്കുന്നു .
40/n

ഗോമാംസം കഴിക്കാതെ , ധർമത്തെ മുറുകെ പിടിച്ച്,അതിന്റെ പേരിൽ പീഡനം സഹിച്ചു വീണടിഞ്ഞ കുറെ ആത്മാക്കളുടെ പിൻതതലമുറക്കാർ ഇന്ന് ഗോമാതാവ് പരിഹാസമായി പ്രയോഗിക്കുന്നു . ഗോമാംസം ദക്ഷിക്കുന്നത് തങ്ങളുടെ അവകാശമെന്ന് പറയുന്നു .
41/n

ഒന്ന് കണ്ണടച്ചാൽ തന്റെ ക്രൂരമായ നർമ്മബോധം ആസ്വദിച്ചു ഊറിച്ചിരിക്കുന്ന കാലപുരുഷനെയും പിൻതലമുറയെ മുഖമടച്ചാട്ടുന്ന കുറെ അധികം ആത്മാക്കളെയും കണ്ണിൽ കാണാം .

ക്ഷേത്രങ്ങൾ ഒരു സംസ്കാരത്തിന്റെ അടിവേരുകളാണ് . അത് കൊണ്ട് തന്നെയാണ് ശത്രുക്കൾ എന്നും തിരഞ്ഞുപിടിച്ച് ആക്രമിച്ചത് .
42/n

ഇന്നും അത് തുടരുന്നു .ക്ഷേത്രങ്ങൾ വേശ്യാലയങ്ങളാണെന്ന് പറയുന്ന ഇടതു ചിന്തയെ പരിഹസിക്കേണ്ടത് , ക്ഷേത്രങ്ങൾ നമ്മുടെ ചെറുത്തു നിൽപ്പിന്റെ ബിംബംങ്ങളാണെന്ന് പറഞ്ഞാണ് .നിസ്സഹായരായിരുന്നപ്പോഴും ടിപ്പുവിനെ പോലുള്ള അക്രമികൾ അവയൊക്കെ നശിപ്പിച്ചപ്പോഴും സ്വധർമ്മം കൈവിടാതെ , അവയൊക്കെ
43/n

വീണ്ടെടുത്ത ഒരു ജനതയുടെ അതിജീവനത്തിന്റെ ചിഹ്നമാണ് ക്ഷേത്രങ്ങൾ .ആത്മാഭിമാനമാണ് .ടിപ്പുവും സൈന്യവും തകർത്തതൊക്കെ വീണ്ടെടുക്കാമെങ്കിൽ , ചില മനോരോഗികളുടെ ജല്പനകളും സംഘടിത അവഹേളന അജണ്ടയും നമ്മുടെ ക്ഷേത്രങ്ങളുടെ മുറ്റത്തെ ആല്മരത്തിലെ ഇലകളെ പോലും വിറപ്പിക്കില്ല .
44/n

പക്ഷെ നൂറ്റാണ്ടുകയുടെ പീഡനങ്ങളും അവഹേളനവും സഹിച്ചു , നട്ടെല്ല് വളഞ്ഞു പോയ ഒരു ജനത , ഒന്ന് നട്ടെല്ല് നിവർത്തി നിൽക്കാൻ ശ്രമിക്കുമ്പോൾ ഒരു തമാശക്ക് പോലും കുത്തി നോവിക്കരുത് .പ്രതികരിക്കാതെ തരമില്ല . കനലൊരു തരി മതി എന്നൊക്കെ കേൾക്കാറുണ്ട് .പക്ഷേ നെഞ്ചുമുഴുവൻ കനലാണ്.

45/n

തിരുവതാംകൂർ ടിപ്പു സംഘട്ടനം തുടരും

#TheUntold1921 #TipuTheButcher #Part3

References
Malabar Manual, William Logan

History of Tipu Sultan , Ravi Varma

History of Kerala , Sridhara Menon

History of Cochin , A P Padmanabha Menon

Mysore Gazatteer

Kerala Gazatteers, Department of Education
.Article written by Bodhi Dutta

Share this Scrolly Tale with your friends.

A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.

Keep scrolling