Aradhya 🐥 Profile picture
Columnist.Proud Bharatiya🇮🇳 Born April 6

Jun 1, 2021, 7 tweets

ആര്യങ്കാവ് അയ്യപ്പക്ഷേത്രം
#templehistory
തിരുവനന്തപുരം- തെങ്കാശി ദേശിയപാതയില്‍ വനത്താല്‍ ചുറ്റപ്പെട്ട പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.  കൗമാര ഭാവത്തിലുള്ള ശാസ്താവാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശ്രീകോവിലില്‍ വിഗ്രഹം നടയ്ക്ക് നേരെയായിട്ടില്ല മൂലയിലാണ് 1

പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നത് ഇവിടുത്തെ പ്രത്യേകതയാണ്. കൂടാതെ പത്താമുദയ ദിവസം പ്രതിഷ്ഠയ്ക്ക് നേരെ സൂര്യരശ്മികള്‍ പതിയുന്ന അത്ഭുതം ആര്യങ്കാവ് ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. ദിവസവും ഏഴുനേരം പൂജയുളള അപൂര്‍വ്വ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. അഞ്‌ജനപാഷാണം കൊണ്ടുള്ള 2

വിഗ്രഹമായിരുന്നു ആര്യങ്കാവിലെ മൂല പ്രതിഷ്ഠ.എന്നാല്‍ ഈ വിഗ്രഹം ഉടഞ്ഞപ്പോള്‍ പിന്നീട് പഞ്ചലോഹം കൊണ്ടുള്ള പുതിയ വിഗ്രഹം പ്രതിഷ്ഠിച്ചു. എങ്കിലും മൂല വിഗ്രഹത്തില്‍ ഇപ്പോഴും പൂജയുണ്ട്.ഇവിടത്തെ ആചാരക്രമങ്ങളും പൂജാവിധികളും തമിഴ് പാമ്പര്യം അനുസരിച്ചുള്ളവയാണ്. 3

ശ്രീകോവിലിനുള്ളില്‍ ദേവി, ശിവന്‍, ശാസ്താവ് എന്നിവരെ പ്രതിഷ്ഠിച്ചിരിക്കുന്നു. യുവാവായ അയ്യപ്പന്‍ മധ്യത്തിലും ദേവി ഇടതു വശത്തും ശിവന്‍ വലതുവശത്തായുമാണ് ഇരിക്കുന്നത്. ആചാരങ്ങളില്‍ വൈരുദ്ധ്യം ഉണ്ടെങ്കിലും ദേവി സമേതനായ വിഗ്രഹമാണ് ആര്യങ്കാവിലേത്.ശബരിമല മണ്ഡലകാലത്തിന്റെ അവസാന 4

നാളുകളിലാണ് ഇവിടെ ഉത്സവം നടത്തി വരുന്നത്. പാണ്ഡ്യന്‍ മുടിപ്പ്, തൃക്കല്യാണം, കുംഭാഭിഷേകം എന്നിവയാണ് ഇവിടത്തെ പ്രധാന ഉത്സവങ്ങള്‍.ശാസ്താവിന്റെ അത്യപൂര്‍വമായ തൃക്കല്യാണം ഇവിടെ മാത്രമാണ് നടത്തുന്നത്. പണ്ടുകാലത്ത് കേരളത്തിലെ ഒരു രാജാവിന് തമിഴ്‌നാട്ടില്‍ നിന്ന് പട്ടുവസ്ത്രമുമായി 5

വന്ന ഒരു ബ്രാഹ്മണനെയും, അദ്ദേഹത്തിന്റെ മകളെയും കാട്ടാന ആക്രമിക്കാന്‍ വന്നു. ആ സമയം കാട്ടാള വേഷധാരിയായ ശാസ്താവ് അവരെ രക്ഷിച്ചു എന്നാണ് ഐതിഹ്യം. അതിനു പ്രത്യുപകാരമായി ബ്രാഹ്മണന്‍ തന്റെ മകളെ കാട്ടാള വേഷധാരിയായ ശാസ്താവിനു വിവാഹം കഴിച്ചു കൊടുക്കാന്‍ തയ്യാറായി. 6

ഈ ഐതിഹ്യത്തിന്റെ ഓര്‍മ പുതുക്കലാണ് തൃക്കല്യാണം.
അയ്യപ്പന്‍ ഇവിടെ തിരു ആര്യന്‍ എന്ന പേരില്‍ അറിയപ്പെടുന്നതു കൊണ്ടാണ് ആര്യങ്കാവ് എന്ന പേര് സ്ഥലത്തിന് ലഭിച്ചത്.7

ശുഭം
കടപ്പാട്

Share this Scrolly Tale with your friends.

A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.

Keep scrolling