Aradhya 🐥 Profile picture
Columnist.Proud Bharatiya🇮🇳 Born April 6

Jul 20, 2021, 9 tweets

സീതാദേവി ലവ കുശ ക്ഷേത്രം വയനാട്
#templehistory

രാമായണവുമായി വളരെ ബന്ധപ്പെട്ടിരിക്കുന്ന കേരളത്തിലെ പ്രധാന ക്ഷേത്രമാണ് വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി പുതുപ്പാടിയിലെ സീത ലവ കുശ ക്ഷേത്രം. കേരളത്തിലെ ഏറ്റവും പുരാതനമായ സീതാദേവി ക്ഷേത്രം കൂടിയാണിത്. ഇവിടുത്തെ സീതാദേവി 1

വിഗ്രഹം ചേടാറ്റിലമ്മ എന്നാണ് അറിയപ്പെടുന്നത്. സീതാദേവിയും മക്കളായ ലവകുശന്മാരും ഒരുമിച്ചുള്ള ക്ഷേത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ശ്രീരാമന്‍ തന്റെ പത്‌നിയായ സീതാ ദേവിയെ കാട്ടില്‍ ഉപേക്ഷിച്ചു പോയപ്പോള്‍ ദേവി പുല്‍പ്പള്ളിയിലെ വാത്മീകി ആശ്രമത്തില്‍ അഭയം പ്രാപിച്ചുവെന്നും 2

അവിടെ വച്ച് ലവകുശന്മാര്‍ക്ക് ജന്മം നല്‍കി എന്നുമാണ് ഐതിഹ്യം.

രാമായണ മഹാ കാവ്യവുമായി ബന്ധപ്പെട്ടുള്ള നിരവധി സ്ഥലങ്ങള്‍ പുല്‍പ്പള്ളിയിലുണ്ട്. പുല്ലില്‍ പള്ളി കൊണ്ടിടമാണ് പുല്‍പ്പള്ളിയെന്നും ലവകുശന്മാര്‍ കളിച്ച വളര്‍ന്ന സ്ഥലമാണ് ശിശുമലയായതെന്നും സീതയുടെ കണ്ണീര്‍ വീണുണ്ടായ 3

പുഴയാണ് കന്നാരം പുഴയെന്നും സീതയ്ക്ക് ആലയം തീര്‍ത്ത സ്ഥലം സീതാലയവും പിന്നെ ചെതലയവും ആയി മാറിയതാണെന്നും സീത ഇരുളില്‍ തങ്ങിയിടം ഇരുളം ആയെന്നുമെല്ലാം ഐതീഹ്യമുണ്ട്.

പുല്‍പ്പള്ളിയിലേയ്ക്ക് ദേവി വരും വഴി എരിയപ്പള്ളിയിലെ ചെട്ടിയാരുടെ വീട്ടില്‍ കയറി ഇളനീര്‍ കുടിച്ചെന്നും ദേവിയുടെ 4.

അനുഗ്രഹത്താല്‍ കാണാതായ അവരുടെ എരുമകളെ കണ്ടുകിട്ടിയെന്നും എരുമപ്പള്ളി പിന്നീട് എരിയപ്പള്ളി ആയി എന്നും വിശ്വാസം. അതിന്റെ ഓര്‍മ്മയ്ക്കായി എരിയപ്പള്ളി മന്മദന്‍ കാവില്‍ നിന്നും ധനു 19 ന് ഇളനീര്‍കാവ് വരവ് നടത്തുന്നു. എരിയപ്പള്ളി സീതാദേവി ക്ഷേത്രത്തെ വലംവച്ചാണ് ഇളനീരുമായി ഭക്തജനങ്ങള്‍ 5

താലപ്പൊലിയേന്തി പുല്‍പ്പള്ളി സീത ലവ കുശ ക്ഷേത്രത്തില്‍ എത്തുന്നത്.

പതിനെട്ടാം നൂറ്റാണ്ടില്‍ ശ്രീ പഴശ്ശി രാജയാണ് പുല്‍പ്പള്ളിയിലെ സീതാ ദേവി ക്ഷേത്രം പണികഴിപ്പിച്ചത്. വര്‍ഷങ്ങളോളം അദ്ദേഹം ക്ഷേത്രം കൈകാര്യം ചെയ്തിരുന്നു. അദ്ദേഹം തന്റെ സൈനിക മേധാവികളുമായുള്ള കൂടിക്കാഴ്ചകളും 6

ചര്‍ച്ചകളും ഈ ക്ഷേത്രത്തിന്റെ മുറ്റത്ത് വെച്ച് നടത്തിയിരുന്നു.മൈസൂരിലെ ടിപ്പു സുല്‍ത്താന്‍ സൈനിക ആക്രമണത്തിനിടെ ഈ ക്ഷേത്രം നശിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു എന്നും സീതാദേവിയുടെ ശക്തിയാല്‍ ഉച്ചയോടെ സൃഷ്ടിക്കപ്പെട്ട ഇരുട്ട് കാരണം അദ്ദേഹത്തിന് പിന്‍വാങ്ങേണ്ടി വന്നു7

ഇവിടെയുള്ള മന്ദാര വൃക്ഷത്തില്‍ നിത്യവും വിരിയുന്ന രണ്ടു പൂക്കള്‍ ദേവിയുടെ ഇരുമക്കളെയും അനുസ്മരിപ്പിക്കുന്നു. വയനാടിന്റെ മിക്ക ഭാഗങ്ങളിലും വളരെ സാധാരണമായി കാണപ്പെടുന്ന അട്ടകള്‍ ഈ ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ കാണപ്പെടുന്നില്ല 8

എന്നതാണ് ഈ ക്ഷേത്രത്തിന്റെ ശ്രദ്ധേയമായ മറ്റൊരു പ്രത്യേകത.  9
ശുഭം
കടപ്പാട്

Share this Scrolly Tale with your friends.

A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.

Keep scrolling