Ramdas Profile picture
#PʀᴏᴜᴅIɴᴅɪᴀɴ #MᴇᴄʜᴀɴɪᴄᴀʟEɴɢɪɴᴇᴇʀ #PᴇᴛʀᴏʟHᴇᴀᴅ #Pᴏʟɪᴛɪᴄs #ᴄɪɴᴇᴍᴀ

Dec 30, 2021, 6 tweets

കെ. റെയിൽ DPR വായിച്ചു. അതിൻ്റെ തുടക്കത്തിൽ തന്നെ കേന്ദ്രത്തിൻ്റെ ഹൈ സ്പീഡ് റെയിൽ പദ്ധതിയിൽ പരിഗണനയിലുള്ള 7 റൂട്ടുകളെ കുറിച്ചുണ്ട്. അതിലൊന്ന് കോയമ്പത്തൂർ-കൊച്ചി-തിരു.പുരം മാണ്. പിന്നെ 300കി.മീ സ്പീഡിലുള്ള കേന്ദ്രം പണം മുടക്കുന്ന പദ്ധതിക്ക് പകരം 200 കി.മീ #KRail തന്നെ എന്തിന് ?

പരിസ്ഥിതിക്ക് കെ.റെയിൽ കാര്യമായ ദോഷം ചെയ്യുന്നില്ലെന്ന് ഒരിടത്ത് പറയുമ്പോൾ പദ്ധതിക്ക് വേണ്ടി വരുന്ന കല്ലും മണ്ണും പാറയും സുലഭമായി കേരളത്തിൽ കിട്ടുമെന്ന് മറ്റൊരു ഭാഗത്ത് പറയുന്നു.സോളാർ പാനലും സ്റ്റേഷന് മുന്നിൽ പൂന്തോട്ടം ഒരുക്കുന്നതുമാണ് പരിസ്ഥിതി ആഘാതത്തിനുള്ള പ്രതിവിധി!.

സർക്കാരിന് ഭൂമി വാങ്ങാനുള്ള പണം കണ്ടെത്താനുള്ള വഴിയായി പറഞ്ഞിരിക്കുന്നത് വെറുതെ കിടക്കുന്ന ഭൂമിക്ക് ടാക്സ്, ഇന്ധന സർചാർജ്, ഭൂ നികുതി, ആഡംബര നികുതി, ഇ.വി ഒഴികെയുള്ള വാഹനങ്ങൾക്ക് സർചാർജ്ജ്, സ്റ്റാംപ് ഡ്യൂട്ടി, രജിസ്റ്ററേഷൻ നികുതി തുടങ്ങിയവ കൂട്ടുകയും പുതിയതായി ചേർക്കുകയുമാണ്!.

പാലങ്ങളും ടണലും വയഡക്റ്റും പദ്ധതിയുടെ 15.21% മാത്രമാണ്. വയഡക്റ്റ് മൊത്തം 57.62 കീ.മി മാത്രം അതിന്റെ നിർമ്മാണ ചിലവ് 2241 കോടി. അങ്ങനെയെങ്കിൽ ഒരു കീ.മീന് 39 കോടി വെച്ച് പദ്ധതിയുടെ മുഴുവൻ 533 കീ.മീ റൂട്ടും വയഡക്റ്റിൽ നിർമ്മിക്കാൻ ആകെ വേണ്ടത് ഏകദേശം 20728 കോടി മാത്രമാണ്!.

കൊച്ചി മെട്രോ വയഡക്റ്റിൽ നിർമ്മിക്കാൻ 2011ൽ ഒരു കീ.മിന് 30 കോടി രൂപ ചിലവ് വന്നു. കൊച്ചി മെട്രോ ഫേസ്-2 ജവഹർലാൽ സ്റ്റേഡിയം - കാക്കനാട് 11 കീ.മീ മൊത്തം 1957 കോടി രൂപ ചെലവ്. ഇന്ന് ഇരട്ടിയോളം ചിലവ് കണക്കാക്കുമ്പോൾ അപ്പോൾ എങ്ങനെയാണ് ഇത്രയും ചിലവ് ചുരുക്കി കെ. റെയിൽ പണിയുന്നത്.

പദ്ധതിയുടെ 61 ശതമാനവും തറയിൽ മണ്ണിട്ടു ഉയർത്തി ജിയോ ടെക്സ്റ്റൈലിന് മുകളിലാണ് നിർമ്മിക്കുന്നത്. ഇങ്ങനെ നിർമ്മിക്കുന്ന കെ. റെയിലാണോ ഗ്രീൻ കോറിഡോർ ?? #KRail #SilverLine

Share this Scrolly Tale with your friends.

A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.

Keep scrolling