ഹൈ സ്പീഡ് റെയിലിന് എതിരല്ല. ഇന്ത്യൻ റെയിൽവേ തന്നെ നിലവിലുള്ള ട്രാക്കിൽ സിഗ്നലും കർവുകളും പരിഷ്കരിച്ച് 180 കി.മീലുള്ള ട്രെയിനുകൾ ഓടിക്കുമ്പോൾ അടിക്കടി പ്രളയ ഭീക്ഷണിയുള്ള ജനസാന്ദ്രതയുള്ള കേരളത്തിലെ ഇടനാട്ടിലൂടെ ഭൂമിയെറ്റെടുത്ത് കടമെടുത്ത് ഓടുന്ന സർക്കാരിന്റെ പദ്ധതിയോടാണ് എതിർപ്പ്.
1) നിലവിലുള്ള പാത ഇരട്ടിപ്പിക്കലിനു അതിവേഗം സർക്കാർ റെയിൽവേക്ക് ഭൂമി ഏറ്റെടുത്ത് നൽകുക. ഹൈ സ്പീഡ് റെയിൽ ഓടിക്കാൻ തക്ക വിധത്തിൽ കർവുകളിൽ പുതിയ അലൈൻമെന്റിൽ ഭൂമി ഏറ്റെടുത്ത് നൽകുക. ചെങ്ങന്നൂരിൽ നിന്ന് എംസി റോഡിന് സമാന്തരമായി തിരുവനന്തപുരത്തേക്കോ ശബരി പാത പുനലൂരിലേക്കോ നീട്ടുക.
2) തലപ്പാടി- കഴക്കൂട്ടം ദേശീയ പാത 45 മീറ്ററിൽ ആറുവരിയിൽ പണി തുടങ്ങുമ്പോൾ മീഡിയൻ കുറഞ്ഞത് 2.5 മീറ്ററെങ്കിലും വീതി കാണും. അങ്ങനെയെങ്കിൽ മീഡിയനു മുകളിൽ മെട്രോ പോലെ വയഡക്റ്റിലൂടെ സിൽവർ ലൈൻ പണിഞ്ഞു കൂടെ ? കഴക്കൂട്ടം-കൊച്ചി വരെ ഫേസ് വണ്ണിൽ പണിയാം.
നിലവിൽ ഇന്ത്യയിലെ ആദ്യത്തെ RRTS ( Regional Rapid Transit System) 160കി.മീ സെമി ഹൈ സ്പീഡ് റെയിൽ 82 കി.മീ ദൂരമുള്ള ഡൽഹി- മീററ്റ് ഹൈവേയുടെ (NH-58) മീഡിയനു മുകളിലൂടെ 67 കി.മീ വയഡക്റ്റിലൂടയും 15 കി.മീ ടണലിലൂടയുമാണ് സ്റ്റാൻഡേർഡ് ഗേജിൽ പണിഞ്ഞ് കൊണ്ട് ഇരിക്കുന്നത്.
ഇതുപോലെ വയഡക്റ്റിലൂടെ അതിവേഗ റെയിൽ നിർമ്മിച്ചാൽ ചിലവ് കൂടുമെങ്കിലും കെ.റെയിലിന്റെ ഡിപിർ വെച്ച് സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ടി വരുന്ന 13000 കോടി ലാഭിക്കാം. അങ്ങനെയെങ്കിൽ 7000 കോടി മാത്രമാണ് കൺസ്ട്രക്ഷന് അധികം വരുന്നത്. ഭൂമി ഏറ്റെടുക്കൽ പ്രശ്നങ്ങളും തീരും.
3) നിർമ്മാണം നടന്നു വരുന്ന തീരദേശ ഹൈവേയിൽ സ്ഥല ലഭ്യത നോക്കി വയഡക്റ്റിലൂടെ തന്നെ റോഡിൻ്റെ സൈഡിലൂടെയോ സെൻ്ററിലൂടെയോ മൽസ്യ തൊഴിലാളികളെ ബാധിക്കാതെ കെ. റെയിൽ നടപ്പിലാക്കാം.
4) നിലവിലുള്ള റെയിൽവേ ലൈനിന്റെ മുകളിലുടെ കർവുകളിൽ മാത്രം പുതിയതായി ഭൂമി ഏറ്റെടുത്ത് പൂർണമായും വയഡക്റ്റിലൂടെ തന്നെ കെ.റെയിൽ പണിയാം. #KRail #SilverLine
5) നിലവിലുള്ള ലൈനോട് ചേർന്ന് മുന്നാമത്തെയും നാലാമത്തെയും ലൈനിന് റെയിൽവേക്ക് സ്ഥലം ഏറ്റെടുത്തു നൽകുക. thehindu.com/news/national/…
Share this Scrolly Tale with your friends.
A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.