My Authors
Read all threads
ഇന്നലെയും ഇന്നുമായി സമുദായാചാര്യന്റെ ഓർമ്മകൾ സ്പന്ദിക്കുന്ന പെരുന്നയിലെ സമാധിമണ്ഡപത്തിൽ എല്ലാ വർഷത്തെയും പോലെ ഈ വർഷവും പുഷ്പാഞ്ജലി അർപ്പിക്കുവാനുള്ള അവസരം വീണ്ടും കിട്ടി. ഒരു നായർ സമുദായ അംഗം എന്ന നിലയിൽ അഭിമാനാർഹമായ നിമിഷങ്ങളായിരുന്നു അത്. ~1
ആചാര്യൻ ഉപയോഗിച്ചിരുന്ന ഓഫീസ് മുറിയുടെ വാതിൽക്കൽ ഇരുന്നപ്പോൾ എന്റെ ചിന്തകൾ അനേകം വർഷങ്ങൾക്കു് പിന്നിലേക്ക് പറന്നു പോയി. ഞാൻ കോളജ് വിദ്യാർത്ഥി ആയിരുന്ന കാലം മുതൽ എന്റെ ഔദ്യോഗിക ജീവിതകാലം ഒഴിച്ചു നിർത്തിയാൽ~2
ഇന്നുവരെ അവിടെ നടന്ന മാറ്റങ്ങൾക്ക് ദൃക്സാക്ഷിയാണ് ഞാൻ - കിടങ്ങൂർ ഗോപാലകൃഷ്ണപിള്ള എന്ന അതിശക്തനായ ജനറൽ സെക്രട്ടറിയുടെ ഭരണകാലം മുതലാണ് എന്റെ മന്നം ജയന്തി ഓർമ്മകൾ തുടങ്ങുന്നത്. ആ ശബ്ദം കേൾക്കാൻ കൗതുകത്തോടെ രാഷ്ട്രീയ കേരളവും നായർ സമുദായവും കാതോർപ്പിച്ചിരുന്ന കാലഘട്ടം.~3
സ്വസമുദായത്തിന് വേണ്ടി മന്നത്ത് ആചാര്യന്റെ കൂടെ നിഴലായി നിന്ന വ്യക്തിത്വം. സാമ്പത്തിക സംവരണം നേടി എടുക്കണമെന്ന ഉദ്ദേശത്തോടെ രൂപീകരിച്ച എൻ.ഡി.പി.(നാഷണൽ ഡെമോക്രാറ്റിക് പാർട്ടി ) ക്ക് 5 എം.എൽ.എ.മാർ അതിൽ 2 മന്ത്രിമാർ അതായിരുന്നു കിടങ്ങൂർ ' എന്ന വടവൃക്ഷം .~4
ആ കസേരയിൽ പിന്നെ കയറിയിരുന്ന നമ്മുടെ പണിക്കർ ചേട്ടൻ ആരാഷ്ട്രീയ പാർട്ടിയെ കോൺഗ്രസിന്റെ നിരന്തരമായ സമ്മർദ്ദത്തിന് വഴങ്ങി പിരിച്ചുവിട്ടു.കാലം മാപ്പു നല്കില്ലാത്ത അക്ഷന്തവ്യമായ തെറ്റായിരുന്നു അത്. അദ്ദേഹത്തിന്റെ ഭരണകാലം നായർ സർവ്വീസ് സൊസൈറ്റിയുടെ ഇരുണ്ട കാലമാണെന്ന് ~5
ഞാൻ പറഞ്ഞാൽ ഒരു പക്ഷേ
നിഷ്പക്ഷമതികളായവർ അംഗീകരിച്ചേക്കാം. രാഷട്രീയ ലക്ഷ്യത്തോടെ നോക്കിക്കാണുന്നവർക്ക് അതംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകാം.തുടർന്നിങ്ങോട്ട് കൊട്ടും കുരവയും ആയി പിൻ വാതിലിലൂടെ ജനറൽ സെക്രട്ടറിയുടെ പദത്തിലേറിയ ഗോപുരത്തിങ്കൽ സുകുമാരൻ നായർ എന്ന മണിച്ചേട്ടൻ~6
വിവാദങ്ങളിലേക്ക് തുടർച്ചയായി എടുത്തു ചാടി. ഇപ്പോഴും ചാടിക്കൊണ്ടിരിക്കുന്നു. ഞാൻ ഇതെഴുതുന്നത് കഴിഞ്ഞ രണ്ടു ദിവസം ചെങ്ങനാശേരിയിൽ നടന്ന ജയന്തി സമ്മേളനത്തിന്റെ ആമുഖമായാണ്. ഇന്നലെ പ്രതിനിധി സമ്മേളനത്തിൽ പതിവിലധികം പ്രതിനിധികൾ പങ്കെടുത്തു.~7
ഇന്ന് നടന്ന ജയന്തി സമ്മേ ളനം സമുദായ അംഗങ്ങളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡും ഭേദിച്ചു. പക്ഷേ ഞങ്ങൾ ഒട്ടുമിക്ക സമുദായ അംഗങ്ങളും പിരിഞ്ഞത് മനോവേദനയോടെയാണ്. നായർ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വം എന്തു ഭാവിച്ചാണ് ഈ പോക്കു പോകുന്നത് എന്ന ചോദ്യമായിരുന്നു പലരുടേയും മനസിൽ. ~8
ഇന്ന് ജനറൽ സെക്രട്ടറിയുടെ പ്രസംഗത്തിൽ നിറഞ്ഞു നിന്ന ദുരൂഹതകൾക്ക് ആരാണ് വിശദീകരണം നല്കുക? സർവ്വീസ് സൊസൈറ്റി മതേതര സംഘടനയാണ് എന്ന പ്രഖ്യാപനവും പൗരത്വ നിയമത്തെ ജനറൽ സെക്രട്ടറി ചോദ്യം ചെയ്തതുമാണ് ഏറെ ചർച്ച ചെയ്യപ്പെടേണ്ട വിഷയം. ~9
നായർ സർവീസ് സൊസൈറ്റി ഒരു മതേതര സംഘടനയായി മാറുന്നു എന്നതിന്റെ തെളിവായിട്ടാണോ ഇന്ന് നടന്ന പേക്കൂത്തിനെ വ്യാഖ്യാനിക്കേണ്ടതു്? മുൻപൊരിക്കൽ ഇതേ നാടകം പരിപാവനമായ ആ മണ്ണിൽ അരങ്ങേറിയിട്ടുണ്ട്. ചങ്ങനാശേരി മെത്രാനെ നാഗസ്വരവും കുരവയുമായി എതിരേറ്റ് കൊണ്ടുവന്ന രംഗം കണ്ടപ്പോൾ~10
കാലയവനികക്കുള്ളിൽ മറഞ്ഞ നമ്മുടെ മുൻ കരയോഗം സെക്രട്ടറി ശ്രീ പറമ്പത്ത് പത്മനാഭൻ നായർ ഞങ്ങളോട് പറഞ്ഞ ഒരു കാര്യം മനസിലേക്ക് വേദനയോടെ തികട്ടി വന്നു . നായർ സ്ത്രീകൾ തെരുവിലിറങ്ങാൻ മടിച്ചു നിന്ന കാലഘട്ടത്തിൽ ആചാര്യൻ ക്രിസ്തീയ സമുദായത്തിലെ സ്ത്രീകളടക്കം ഉള്ളവരെക്കൊണ്ട് കണ്ടോടാ കണ്ടോടാ~11
നായർ പടയെ കണ്ടാ ടാ എന്ന് വിളിപ്പിച്ച് കോട്ടയം ടൗണിൽ പ്രകടനം നടത്തിയ സംഭവം ആണ് അത്. കാലം കരുതിവച്ചിരുന്ന മറുപടി ആയിരുന്നോ ഇന്ന് നടന്നത്? നായർ സ്ത്രീകളെ കൊണ്ട് ഒരു പാതിരിക്കു സ്വീകരണം നൽകാൻ കുരവയിടീക്കുക - ഛേ-' വേണ്ടായിരുന്നു. നിങ്ങൾക്കും തോന്നുന്നില്ലേ? ~12
പൗരത്വ ബില്ലിനെ എതിർക്കുന്നതു പോലെയാണോ ആ നിയമമായിക്കഴിഞ്ഞ വകുപ്പിനെ എതിർക്കുന്നത്? ആർക്കു വേണ്ടിയാണ് സുകുമാരൻ നായർ അങ്ങനെ ഒരു പ്രസ്താവന നടത്തിയത്? ഈ നിയമം നായർ സമുദായത്തിനെ ഏതു തരത്തിലാണ് പ്രതികൂലമായി ബാധിക്കുന്നത്? ~13
അതിനെതിരെ ശബ്ദിക്കുവാൻ ഇദ്ദേഹത്തെ ആരാണ് ചുമതലപ്പെടുത്തിയത്? നായർ സർവീസ് സൊസൈറ്റിയിൽ പല രാഷ്ട്രീയ വിശ്വാസികളും ഉണ്ട്. അവർ തിങ്ങിനിറഞ്ഞു നിന്ന സദസിൽ ഇത്തരം ഒരു പ്രസ്താവന ഇറക്കിയത് ഉചിതമായോ?
ഈ പോക്ക് അപകടത്തിലേക്കാണ്.~14
സമുദായാംഗങ്ങൾ കരുതിയിരിക്കുക.
ഇത് ഒരു തുറന്ന ചർച്ചക്ക് വിടുകയാണ്. എല്ലാവരും അവരവരുടെ അഭിപ്രായം തുറന്നെഴുതണം. നമുക്ക് നിസംഗതയാണിഷ്ടം എന്നെനിക്കറിയാം ആരും പ്രതികരിക്കും എന്ന പ്രതീക്ഷ എനിക്കില്ല. ~15
എന്നാലും ഒരു ശ്രമം. ആത്മാഭിമാനമുള്ള കുറേ നായന്മാർ കാണുമല്ലോ?~16/16

കടപ്പാട്🙏🙏
Missing some Tweet in this thread? You can try to force a refresh.

Enjoying this thread?

Keep Current with Sandhya Renjith

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just three indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!