ഐതീഹ്യങ്ങളൊരുപാടുള്ളതിൽ ഒന്ന്
ശ്രീ പരമേശ്വരൻ സൃഷ്ടി, സ്ഥിതി, സംഹാര നൃത്തം ചവിട്ടുന്ന ദിവസമാണെന്നാണ്.
എത്ര മനോഹരമായ സങ്കല്പമാണ്!
തൃക്കൈയ്യിലെ ഉടുക്കിൽ നിന്നും പതിഞ്ഞ താളത്തിൽ
സൃഷ്ടിയുടെ നാദം മുഴങ്ങുമ്പോൾ ലാസ്യനടനമാരംഭിക്കുകയായി.
ഈ ലാസ്യ ഭാവം സ്ഥിതിയിലും തുടരുന്നു.
തൃകൈയ്യിലെ അഗ്നി ആളിക്കത്തുകയായി .
അവിടുന്ന് സംഹാര കാരകനാകുകയായി!
വൈരുദ്ധ്യങ്ങളുടെ സമന്വയമാണ് ശ്രീ പരമേശ്വരൻ!
രാജരാജേശ്വരനും ശ്മശാനവാസിയും
സുന്ദരേശ്വരനും ഘോരരൂപിയും
ശാന്തനും ഉഗ്രനും
മൃത്യുഞ്ജയനും സംഹാരകാരനും
നിരാകാരനും സാകാരനും
പുരുഷൻ്റെ പരിപൂർണ്ണതയും
സ്ത്രീയുടെ പരിപൂർണ്ണതയും
ഒരുമിച്ച് സമ്മേളിക്കുന്ന ഇന്ദ്രജാലവും
പുരുഷനിലെ സ്ത്രീത്വവും
സ്ത്രീയിലെ പുരുഷത്വവും
എല്ലാം ശ്രീ പരമേശ്വരൻ തന്നെ!
വൈരുദ്ധ്യങ്ങളുടെ സമന്വയം!