My Authors
Read all threads
1/ അജീർണ്ണേ ഭോജനം വിഷം
(പ്രാതൽ ദഹിയ്ക്കുംമുമ്പ് കഴിച്ച ഉച്ചയൂണും, ഉച്ചയൂണു ദഹിയ്ക്കുംമുമ്പ് കഴിച്ച അത്താഴവും വിഷമാണ്.)

അർദ്ധരോഗഹരീ നിദ്രാ
(പാതി രോഗം ഉറങ്ങിയാൽ തീരും)

മുദ്ഗദാളീ ഗദവ്യാളീ
(ചെറുപയർ രോഗം വരാതെ കാക്കും. മറ്റു പയറുകളുടെ ദോഷം ചെറുപയറിനില്ല.)

2/ …ഭഗ്നാസ്ഥിസന്ധാനകരോ രസോനഃ

(വെളുത്തുള്ളി ഒടിഞ്ഞ എല്ലിനെ കൂട്ടിച്ചേർക്കും)

അതി സർവ്വത്ര വർജ്ജയേൽ

(ഒന്നും അമിതമായി കഴിയ്ക്കരുത്, ചെയ്യരുത്, ഉപഭോഗിയ്ക്കരുത്)

നാസ്തി മൂലം അനൗഷധം

(ഔഷധഗുണം ഇല്ലാത്ത ഒരു സസ്യവും ഇല്ല)

ന വൈദ്യ: പ്രഭുരായുഷ:

(വൈദ്യൻ…
3/ …ആയുസ്സിന്റെ നാഥനല്ല.)

മാതൃവത് പരദാരാണി

(അന്യസ്ത്രീകളെ അമ്മയായിക്കാണണം -- വീര്യനഷ്ടം കുറയ്ക്കാനായി )

ചിന്താ വ്യാധിപ്രകാശായ

(മനസ്സുപുണ്ണാക്കിയാൽ ശമിച്ച രോഗം പുറത്തുവരും)

വ്യായാമശ്ച ശനൈഃ ശനൈഃ

(വ്യായാമം പതുക്കനെ വർദ്ധിപ്പിയ്ക്കണം.
4/ പതുക്കനെ ചെയ്യണം -- അമിതവേഗം പാടില്ല.)

അജവത് ചർവ്വണം കുര്യാത്

(ആഹാരം നല്ലവണ്ണം -- ആടിനെപ്പോലെ -- ചവയ്ക്കണം.
5/ ഉമിനീരാണ്, ആദ്യത്തെ ദഹനപ്രക്രിയ)

സ്നാനം നാമ മനഃപ്രസാദനകരം ദുസ്സ്വപ്നവിദ്ധ്വംസനം

(കുളി വിഷാദം മാറ്റും, പേക്കിനാക്കളെ പറപറത്തും)

ന സ്നാനം ആചരേത് ഭുക്ത്വാ

(ഊണുകഴിഞ്ഞയുടനെ കുളി പാടില്ല. ദഹനം സ്തംഭിയ്ക്കും)

നാസ്തി മേഘസമം തോയം

(മഴവെള്ളം പോലെ ശുദ്ധമായ വേറെ…
6/ …വെള്ളം ഇല്ല.)

അജീർണ്ണേ ഭേഷജം വാരി

(തെറ്റിയ ദഹനത്തെ പച്ചവെള്ളം പച്ചവെള്ളം ശരിയാക്കും.)

സർവ്വത്ര നൂതനം ശസ്തം സേവകാന്നേ പുരാതനം
(എല്ലാറ്റിലും പുതിയതാണ് നല്ലത്, പഴയരിയിലും പഴകിയ വേലക്കാരനിലും ഒഴികെ_)

നിത്യം സർവ്വ രസാഭ്യാസ:

(ദിവസവും ആറ് രസവും ചേർന്ന…
7/ …ഭക്ഷണം കഴിക്കണം -- ഉപ്പ്, കയ്പ്പ്, ഇനിപ്പ്, ചവർപ്പ്, പുളിപ്പ്, കഷായം)

ജഠരം പൂരയേദർദ്ധം അന്നൈ:

(ആഹാരം കൊണ്ട് വയറിന്റെ പാതിമാത്രം നിറയ്ക്കുക -- ബാക്കിയിൽ കാൽഭാഗം വെള്ളം, ബാക്കി ശൂന്യം )

ഭുക്ത്വോപവിശതസ്തന്ദ്രാ

(ഉണ്ടിട്ട് ഇരുന്നാൽ ക്ഷീണം വരും -- ഉണ്ടാൽ അരക്കാതം…
8/ …നടക്കുക )

വൃദ്ധസ്യ തരുണീ വിഷം

ക്ഷുത് സ്വാദുതാം ജനയതി

(വിശപ്പ് രുചി വർദ്ധിപ്പിക്കും - Hunger is the best sauce.)

ചിന്താ ജരാണാം മനുഷ്യാണാം

(മനസ്സു പുണ്ണാക്കുന്നത് ജരയെ ത്വരിപ്പിയ്ക്കും -- Worrying ages men and women.)

ശതം വിഹായ ഭോക്തവ്യം

(നൂറു…
9/ …കാര്യം നിർത്തണമെങ്കിലും ഊണ് സമയത്തു കഴിയ്ക്കണം. )

സർവ്വധർമ്മേഷു മദ്ധ്യമാം

(എല്ലാറ്റിലും ഇടയ്ക്കുള്ള വഴിയേ പോകുക -- Via media is the best)

നിശാന്തേ ച പിബേത് വാരി:

(ഉണർന്നാലുടൻ ഒരു വലിയ അളവ് പച്ചവെള്ളം കുടിയ്ക്കണം.
10/ മലബന്ധം ഒഴിയും, ശരീരത്തിലെ toxins കഴുകിക്കളയും)

വൈദ്യാനാം ഹിതഭുക് മിതഭുക് രിപു:

(ഹിതാഹാരം മിതമായിക്കഴിയ്ക്കുന്നവൻ വൈദ്യന്റെ ശത്രു -- കാരണം, അവനു രോഗം വരില്ല.
11/ രോഗമില്ലാതെ വൈദ്യനെന്തു വരുമാനം ?)

ശക്യതേऽപ്യന്നമാത്രേണ
നര: കർത്തും നിരാമയ:

(ആഹാരം മാത്രം ക്രമീകരിച്ചു രോഗങ്ങളില്ലാതെയാക്കാം.)

ആരോഗ്യം ഭാസ്കരാദിച്ഛേത്

ദാരിദ്ര്യം പരമൗഷധം

(ദാരിദ്ര്യത്തിൽ പല രോഗങ്ങളും മാറും.
12/ അതായത്, അമിതഭക്ഷണത്തിൽ നിന്നും വ്യായാമക്കുറവിൽനിന്നും അമിതസുഖഭോഗത്തിൽ നിന്നുമാണ്, രോഗങ്ങൾ ജനിയ്ക്കുന്നത്)

ആഹാരോ മഹാഭൈഷജ്യമുച്യതേ

(ആഹാരമാണ് മഹാമരുന്ന്)

രുഗബ്‌ധിതരണേ ഹേതും
തരണീം ശരണീകുരു !

സുഹൃർദ്ദർശനമൗഷധം

(സ്നേഹിതരെക്കണ്ടാൽ രോഗത്തിന് ആശ്വാസം വരും.
13/ Healing power of love and friendship.)

ജ്വരനാശായ ലംഘനം

(പനിയുണ്ടെങ്കിൽ ഉണ്ണരുത് )

പിബ തക്രമഹോ നൃപ രോഗഹരം

(ഹേ, രാജാവേ, മോരു കുടിയ്ക്കൂ -- രോഗം മാറും. പാലിലും വെണ്ണയിലും മറ്റുമുള്ള കൊഴുപ്പു മോരിലില്ല, അവയിലെ മറ്റെല്ലാ ഗുണങ്ങളും ഉണ്ടുതാനും.)

ന ശ്രാന്തോ…
14/ …ഭോജനം കുര്യാത്

(തളർന്നിരിയ്ക്കുമ്പോൾ ഉണ്ണരുത്.)

ഭുക്ത്വോപവിശത: സ്ഥൗല്യം

(ഉണ്ടിട്ടു നടന്നില്ലെങ്കിൽ തടിയ്ക്കും)

ദിവാസ്വാപം ന കുര്യാതു

(പകലുറങ്ങരുത് -- കാരണം, മേദസ്സു കൂടും, രാത്രിയിലെ ഉറക്കം തടസ്സപ്പെടും,)

ലാഭാനാം ശ്രേഷ്ഠമാരോഗ്യം

(ഏറ്റവും…
15/ …മുന്തിയ നേട്ടം -- ആരോഗ്യം. അതിനുവേണ്ടി മറ്റെല്ലാം കൈവെടിയണം)

സർവ്വമേവ പരിത്യജ്യ
ശരീരം അനുപാലയേത്

(മറ്റെല്ലാം കൈവിട്ടാണെങ്കിലും ദേഹം കാത്തുരക്ഷിയ്ക്കണം)

പ്രാണായാമേന യുക്തേന
സർവ്വരോഗക്ഷയോ ഭവേൽ

(ശ്വാസോച്ഛ്വാസം പ്രാണായാമരീതിയിൽ ചെയ്‌യുന്നവനെ രോഗം…
16/ …ബാധിയ്ക്കില്ല.)

വിനാ ഗോരസം കോ രസം ഭോജനാനാം ?

(അൽപ്പം തൈരോ മോരോ ഇല്ലാത്ത ഊണ് ഊണാണോ ?)

ആരോഗ്യം ഭോജനാധീനം

(ആരോഗ്യം വേണമെങ്കിൽ എന്ത്, എങ്ങിനെ ആഹരിയ്ക്കുന്നു ശ്രദ്ധിയ്ക്

മിതഭോജനേ സ്വാസ്ഥ്യം

(ആരോഗ്യത്തിന്റെ അടിസ്ഥാനം അളവു മിതമായ ആഹാരത്തിലാണ്.)

17/ …സർവ്വരോഗഹരീ ക്ഷുധാ

(ഉപവാസം കൊണ്ട് അനവധി രോഗങ്ങൾ മാറ്റാം. ശരീരത്തിന് സ്വന്തം രോഗനാശന ശക്തിയുണ്ട്. അത് ഉപവസിയ്ക്കുമ്പോൾ ഉണർന്നു പ്രവർത്തിയ്ക്കും.)
Missing some Tweet in this thread? You can try to force a refresh.

Enjoying this thread?

Keep Current with Sreehari V

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just three indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!