പാത്തു പുറകിൽ നിന്നും വിളിച്ചു പറഞ്ഞു.
"ങ്ങാ ശരി" തിരിഞ്ഞു നോക്കാതെ ഞമ്മൾ നേരേ കടയിൽ ചെന്ന് ലിസ്റ്റ് മൊയ്തുവിനെഏൽപ്പിച്ചു.
സാധനങ്ങൾഎല്ലാം എടുത്തുവെച്ച് മൊയ്തുപറഞ്ഞു "ഇക്കാ ഒന്നുരണ്ട് സാധങ്ങൾഇല്ല.ബാക്കി എടുത്തിട്ടുണ്ട്"
പൈസകൊടുത്തിട്ട് ഞാൻപറഞ്ഞു
ആ ലിസ്റ്റ് ഇങ്ങ് തരൂ.
വേറേ ഏതെങ്കിലും കടയിൽ കിട്ടുമോന്ന് നോക്കട്ടെ"
മൊയ്‌ദുവിന്റെ കൈയ്യിൽ
നിന്നും ലിസ്റ്റ് വാങ്ങി നോക്കി.
മൈദപ്പൊടി - 5 കിലോ
സോഡാപ്പൊടി -250 ഗ്രാം
രണ്ടും ലിസ്റ്റിൽ മുകളിലുള്ള സാധങ്ങൾ.
പടച്ചോനേ !!!
പക്ഷേ ഈ സാധങ്ങൾമാത്രം ഇല്ല.
അവസാന കടക്കാരനോട് ഞാൻ ചോദിച്ചു"എന്താ ചങ്ങായി ഈസാധങ്ങൾ എവിടെയും കിട്ടാത്തെ"
യൂ ട്യൂബ് കാരണമാണ് സാർ ഈ സാധനങ്ങൾക്ക് ക്ഷാമം.
യൂ ട്യൂബോ?
യൂ ട്യൂബിൽ കുക്കറി ഷോ നടത്താൻ പെണ്ണുങ്ങൾ മത്സരമാണ്.
അതിന് വേണ്ടി ആണുങ്ങൾ ഈസ്റ്റും പെണ്ണുങ്ങൾ മൈദയും സോഡാപൊടിയും വാരിക്കൊണ്ടുപോകുന്നു.
ഈസാധനങ്ങൾ കിട്ടാൻ ബുദ്ധിമുട്ടായിരിക്കും.
കടക്കാരന്റെ വാക്ക്കേട്ട് ഞമ്മ സ്തബ്ധനായി നിന്നു.
അപ്പോഴും ഇടിനാദംപോലെ പാത്തുവിന്റെവാക്കുകൾ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു
" ഇക്കാ മറ്റൊന്നും കിട്ടിയില്ലെങ്കിലും ആദ്യത്തെ രണ്ട് സാധങ്ങളും അത്യാവിശ്യമായി വാങ്ങണം"
😀😀😀