വാസവദത്ത എന്ന താന്തോന്നിയും അഹങ്കാരിയുമായ സ്ത്രീയുടെ കഥ..
നാളെ ഇല്ലാതെ ആകുന്ന ഒന്ന് എന്ന തോന്നൽ ഏതും ഇല്ലാതെ നഗരത്തിലെ പ്രമുഖയാവാൻ അവൾ പരിശ്രമിച്ചു
~1~
മദാലസമായ നോട്ടവും ഭാവവും വർത്തമാനവും അവളുടെ അനുചരൻമാരുടെ പുകഴ്ത്താലും
കേട്ട് വളരെ പേര് അവളുടെ അടിമകൾ ആയി
~2~
സഭയിൽ പ്രമുഖർ എല്ലാം തന്നെ പുകഴ്ത്തണമെന്നും തന്റെ അടുത്തു വരണം എന്നും ഒരു നിയമം പോലെ അവൾ തീരുമാനിച്ചു തുടങ്ങി
~3~
അവളുടെ അടുത്തു പ്രമുഖർ വന്നു പോയി
~4~
സുന്ദരൻ ആയ കൊച്ചു സന്യാസി..
ലൗകിക സുഖങ്ങളിൽ അലിഞ്ഞു ജീവിതം നശിപ്പിച്ച ഒരുപാട് പേരെ അവൻ പിടിച്ചു ഉയർത്തി.. രാജ്യ സ്നേഹികളും വിശ്വാസികളും ആക്കി മാറ്റി
~5~
യുവത്വം തുളുമ്പി നടന്ന വാസവ ദത്തയെ
സന്യാസി ബഹുമാനിക്കുന്നു..
മര്യാദ കാണിക്കുന്നു.. അഭിവാദ്യം ചെയ്യുന്നു
~6~
നാളുകൾ കടന്നു പോയി.. അവൻ മാത്രം വരുന്നില്ല.. എന്തേ.. ഒരു അമാന്തം..
അനുചരൻമാരെ പറഞ്ഞു വിട്ടു..
വരാൻ ആയില്ല എന്നു മറുപടി..
.~7~
വളരെ പേര് അവൾക്ക് വേണ്ടി ഉപഗുപ്തനെ ക്ഷണിക്കാൻ പോയി..
അവൻ പിന്നെ എന്നു പറഞ്ഞു വഴുതി മാറുന്നു..
വാസവ ദത്തയുടെ അഹത്തിന് അടിയേറ്റപോലെ...
~8~
~9~
യൗവനമെന്ന അഹങ്കാരത്തിൽ അവൾ അവനെ ഷണ്ഡൻ എന്നു ഉളിഞ്ഞും തെളിഞ്ഞും വിളിച്ചു സംതൃപ്തിയടഞ്ഞു..
എതിർക്കുന്നവരെ ഒക്കെ അവൾ നാക്ക് കൊണ്ടു അടക്കി
.~10~
"അവൻ വന്നില്ല"
വരാൻ ആയില്ല എന്നു മാത്രം സന്ദേശം..
വായിട്ട് അലച്ചു നാൾ ഏറെ കടന്നു പോയി..
വൈരാഗിക്ക് എന്ത് സ്ത്രീ പുരുഷഭേദം എല്ലാം ഈശ്വരന്റെ..
~11~
നാടിന്റെ സൗന്ദര്യ ധാമം.. കാട്ടിൽ കൈകാൽ ഇല്ലാതേ രക്തം വാർന്നു കിടക്കുന്നു..
സൗന്ദര്യം എന്നു അവൾ മനസിൽ കണ്ട മാംസ പിണ്ഡങ്ങൾ അതാ ചിതറി കിടക്കുന്നു
ചോരയും കണ്ണുനീരും വാർന്നു..
ജീവിതം ആകെ വൃഥാവിൽ ആയിരുന്നു എന്നവൾ മനസിലാക്കുന്നു
~12~
ആരാധകർ പുച്ഛിച്ചു മാറിപ്പോയി
അനുചരർമാർ ഉപേക്ഷിച്ചു...
യൗവ്വനമെന്ന കാലം ആഘോഷം പോലെ പോയ് മറഞ്ഞു..
വേദനകളുടെ വേനൽ..
ദൂരെ കാലൊച്ച..
~13~
"ഉപഗുപ്തൻ"
ഒരുപാട് വൈകി പോയി..
ചോര തുപ്പി അവൾ ചിരിച്ചു.. വേദനയുടെ ചിരി..
ഇല്ല, ഞാൻ താമസിച്ചുപോയില്ലെടൊ സരളശീലേ-
യല്ലൽ നീയിന്നെന്നെച്ചൊല്ലിയാർന്നിടായ്കെടോ,
~14~
അല്ല...
നിന്റെ ധന ദാഹവും ആർത്തിയും പോയി മറഞ്ഞിരിക്കുന്നു..
ഇനി ആണ് നിനക്ക് എന്റെ ആവശ്യം..
വാസവ ദത്ത അവളോട് തന്നെ പുച്ഛിച്ചു ചിരിച്ചു ...
~15~
പ്രതിനവരസങ്ങളാൽ ഭൂരിശക്തികൾ.
ഗതിയെന്തു ജന്തുക്കൾക്കി-രതിരോഷമോഹങ്ങളാൽ
ജിതലോകമാ'മവിദ്യ' ജയിച്ചീടുന്നു.
~16~
.ഉപചയിച്ചംഗംഎൽലാമുടനവർ കൊണ്ടുപോയ-
ങ്ങുപനദീതടമൊരു ചിതമേൽ വെച്ചു.
നിമിഷങ്ങൾ കൊണ്ട്.. മോഹവും കാമവും ദാഹവും അഹവും അടക്കം എല്ലാം
ഒരു പിടി ചാരം..
~17~
അവനൊരു വൈരാഗി..
ലോകമേ തറവാട്...!!
അന്നും ഇന്നും ഉണ്ട് വാസവാദത്തമാർ
ഒന്നുകിൽ അടിമപ്പെടുക.
അല്ലെങ്കിൽ
അർഹിക്കുന്ന അവഗണനയോടെ തളളിക്കളയുക.. .
ശുഭം
....
അറക്കൽ മാധവനുണ്ണി..
18/18
