My Authors
Read all threads
ഹിഡിംബി : രക്ഷസിൽ നിന്ന് ദേവിയായി പരിണമിച്ചവൾ😍

കൊടും കാട്ടിലെ ആൽമരത്തിന്റെ കൊമ്പിൽ തന്റെ ഇരയെ കാത്തിരുന്ന ഹിഡിംബൻ മനുഷ്യഗന്ധം വരുന്ന ദിശയിലേക്കു നോക്കിയപ്പോൾ കണ്ടത് ഒന്നല്ല ആറുപേരെയാണ്. അരക്കില്ലത്തിൽ നിന്നു രക്ഷപ്പെട്ടു കാട് കയറിയ പാണ്ഡവരും കുന്തിയുമാണ്.
ഭീമസേനന്റെ സംരക്ഷണയിൽ സ്‌ഥലം മറന്നുറങ്ങുകയാണ് അഞ്ചു പേരും. നരമാംസ ഭോജിയായ ഹിഡിംബന്റെ നാവിൽ വെള്ളമൂറി. ആൽമരത്തിന്റെ ശിഖരങ്ങളെ അനുസ്മരിപ്പിക്കുന്ന ഭുജങ്ങളും ഇടിഞ്ഞു തൂങ്ങിയ ഭീമൻ വയറുമുള്ളവനുമായ ആ ഭീകര സത്വം തന്റെ അനുജത്തിയെവിളിച്ച് അവർ ആരാണെന്ന് അന്വേഷിച്ചു വരാൻ ആവശ്യപ്പെട്ടു.
ഇരകളെ അന്വേഷിച്ചു പോയ യൗവ്വന യുക്തയായ ഹിഡിംബി യുവ കോമളനായ ഭീമനിൽ അനുരുക്തയായി ജ്യേഷ്ഠന്റെ ആജ്ഞ മറന്നു. അനുരാഗവിലോചനയായി ഭീമസേനന്റെ സമീപമണഞ്ഞ അവൾ അവരെ സമീപിച്ചിരിക്കുന്ന അപകടത്തെ കുറിച്ചു മുന്നറിയിപ്പ് നൽകുകയും കാമഗയായ തന്നോടൊപ്പം രക്ഷപ്പെടാൻ ഭീമനോട് അപേക്ഷിക്കുകയും ചെയ്തു.
തന്റെ ശരീര ശക്തിയിൽ വിശ്വാസം ഉണ്ടായിരുന്ന ഭീമസേനൻ അവളുടെ മുന്നറിയിപ്പിനെ തെല്ലും വക വച്ചില്ല. ഏറെ സമയം കഴിഞ്ഞും അനിയത്തി മടങ്ങി വരാത്തതിൽ ക്ഷുഭിതനായി നേരിട്ടെത്തിയ ഹിഡിംബൻ അവൾ ഭീമനിൽ അനുരുക്തയായി തന്നെ ധിക്കരിക്കുകയാണെന്നു മനസ്സിലാക്കി കോപാക്രാന്തനായി അവളെ ആക്രമിക്കാനടുത്തു.
അതിനെ ചെറുത്ത ഭീമൻ ഹിഡിംബനുമായി ഏറ്റുമുട്ടി. കൂറ്റൻ മത്തഗജങ്ങളെ പോലെ പരസ്പരം ഏറ്റുമുട്ടിയ അവരുടെ ശക്തിയിൽ കാട് കുലുങ്ങി. പരിഭ്രമിച്ചുണർന്ന കുന്തിയോടും മക്കളോടും ഹിഡിംബി കാര്യം പറഞ്ഞു. ഘോരമായ ദ്വന്ദയുദ്ധത്തിനൊടുവിൽ ഭീമൻ ഹിഡിംബന്റെ നട്ടെല്ല് ചവിട്ടി ഒടിച്ചു അവനെ വകവരുത്തി.
ദുര്യോധന ചാരന്മാരിൽ നിന്നും പരമാവധി ദൂരേക്ക്‌ പോകേണ്ടതുണ്ടായിരുന്ന പാണ്ഡവർ അവിടെ നിന്നു പുറപ്പെട്ടപ്പോൾ ഹിഡിംബി അവരെ പിന്തുടർന്നു. എന്നാൽ സഹോദര സ്നേഹത്താൽ അവൾ തങ്ങളെ ദ്രോഹിക്കാൻ ശ്രമിക്കും എന്നു ശങ്കിച്ച ഭീമൻ അവളെ ഒഴിവാക്കാൻ ശ്രമിച്ചു.
അവൾ കുന്തിയുടെ അഭയം യാചിക്കുക മാത്രമല്ല മകനെ തനിക്ക് ഭർത്താവായി നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഒടുവിൽ എന്നും ഇരുട്ടുമ്പോൾ തിരിച്ചെത്തിച്ചോളാം എന്ന ഉറപ്പിന്മേൽ ഭീമനെ ഹിഡിംബിയെ ഏൽപ്പിച്ചു . വന നിഗൂഢതകളിലും പർവത ശിഖരങ്ങളിലും മനോഹരങ്ങളായ താഴ്വരകളിലും നദീതീരങ്ങളിലും അവർ നടന്നു.
യഥാകാലം ഗർഭിണിയായ ഹിഡിംബി അതിശക്തനായ ഒരു പുത്രനെ പ്രസവിച്ചു. കലം പോലെ മിനുസമാർന്ന തലയുണ്ടായിരുന്ന അവനെ അവന്റെ പിതാവ് ഘടോൽക്കചൻ എന്നു വിളിച്ചു. മകനോടൊപ്പം ഹിഡിംബിയെ കാട്ടിൽ വിട്ടശേഷം ഭീമൻ മറ്റു പാണ്ഡവരോടും കുന്തിയോടും ഒപ്പം ബ്രാഹ്മണ വേഷത്തിൽ ഏകചക്രയിലേക്കു തിരിച്ചു.
മകനെ യാഥാവിധം വളർത്തി വലുതാക്കിയ ശേഷം ഹിഡിംബി കഠിന വൃതങ്ങളിലൂടെയും തപസ്സിലൂടെയും ദൈവിക ശക്തി കൈവരിച്ചു. മരണാനന്തരം നാട്ടുകാർ അവളെ ഹിഡിംബി ദേവിയായി ആരാധിച്ചു. ഹിമാചൽ പ്രദേശിലെ മണാലിയിൽ അവൾക്കായി കാട്ടിനു നടുവിൽ ഒരു ക്ഷേത്രം പണിതു.
മറ്റെല്ലായിടത്തും നവരാത്രി വേളയിൽ ദുർഗയെ ആരാധിക്കുമ്പോൾ അവർ ഹിഡിംബി ദേവിയെ (ഹഡിംബ മാതാ എന്നും വിളിക്കുന്നു) ആരാധിക്കുന്നു. മണാലി ബസ് സ്റ്റാൻഡിൽ നിന്നും ഇരുപത് മിനിറ്റ് കൊണ്ട് കാൽനടയായി എത്താവുന്ന ദൂരമേ ഉള്ളൂ ഹിഡിംബി ദേവി ക്ഷേത്രത്തിലേക്ക്.
Missing some Tweet in this thread? You can try to force a refresh.

Enjoying this thread?

Keep Current with ഗൗതമൻ

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!