My Authors
Read all threads
കൊടുംക്രൂരനായിരുന്നു നായനാർ

ഇന്നലെ കുറിച്ചിടണമെന്ന് കരുതിയതാണ്‌..

പക്ഷേ ശ്രീ.ഇ.കെ.നായനാരുടെ ചരമദിനത്തിൽ അത്തരമൊരു കൊടിയ ഇമോഷണൽ വയലൻസ് നടത്തിയാൽ ഞാനും ഇ.കെ നായനാരും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ലാതായ്‌ പോകുമല്ലൊ എന്ന ചിന്തയാണ്‌ ദീർഘിപ്പിച്ചത്‌.

~1~
മസാല സിനിമകളിലൂടെയും മ-പ്രസിദ്ധീകരണങ്ങളിലൂടെയും കമ്മ്യൂണിസത്തെ മനസ്സിലാക്കിയവരും,പ്രത്യയശാസ്ത്രത്തിനു മുകളിൽ വ്യക്തിപൂജ നടത്തുന്ന സഖാക്കളും, അരാഷ്ട്രീയ ബാലൻസിംഗ്‌ ആർട്ടിസ്റ്റുകളും ,സുരേഷ്‌ ഗോപി ഫാൻസും നെറ്റി ചുളിക്കാൻ വരട്ടേ..

~2~
ഇന്നും എന്നും ലോകത്തിലേറ്റവും മാനുഷിക മുഖമുള്ള കമ്മ്യൂണിസം ഉണ്ടായിട്ടുള്ളത് കേരളത്തിലാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു വിഭാഗം മനുഷ്യരെ വർഗ്ഗശത്രുക്കളായ് കരുതി നിഷ്കരുണം കൊന്നു തള്ളുന്ന യഥാർത്ഥ ആഗോള കമ്മ്യൂണിസം അല്ല കേരളത്തിൽ ബാലറ്റിലൂടെ പിറന്നത്.

~3~
മറിച്ച് പേരിൽ കമ്യൂണിസവും പ്രവർത്തിയിൽ ലിബറൽ ജനാധിപത്യ മൂല്യങ്ങൾ അനുസരിച്ചുള്ള പ്രവർത്തന രീതിയാണ് ഇന്ത്യയിലും വിശേഷിച്ച് കേരളത്തിലും കമ്മ്യൂണിസ്റ്റ്‌ പാർട്ടി എന്നറിയപ്പെട്ടിരുന്ന മുഖ്യധാരാ കമ്മ്യൂണിസ്റ്റ്‌/മാർക്സിസ്റ്റ്‌ പാർട്ടികൾ കൈക്കൊണ്ടത് .

~4~
അതു കൊണ്ടാണ്‌ കനലൊരു തരിയായി ഈ വേർഷൻ "കമ്മ്യൂണിസം" ഇവിടെ നിലനിൽക്കുന്നതും.

മനുഷ്യ രക്തത്തിൽ മദിച്ച ലെനിൻ,തികഞ്ഞ സൈക്കോപ്പാത്തായ സ്റ്റാലിൻ, ശത്രു ടൂത്ത്പേസ്റ്റിൽ വിഷം കലർത്തി കൊല്ലും എന്ന പാരനോയയിൽ കുളിയും പല്ലുതേപ്പും ഉപേക്ഷിച്ച ഭ്രാന്തൻ മാവോ,

~5~
തലയോട്ടി കൊണ്ട് വൻ മതിലുകൾ പടുത്തുയർത്തിയ പോൾ പോട്ട് , റൊമാനിയയുടെ ചേഷസ്ക്യൂ , വടക്കൻ കൊറിയയിലെ കിം ഇൽ ജുങ്ങ്‌ കമ്മ്യൂണിസ്റ്റ് കുടുംബവാഴ്ച ..അങ്ങനെ ഈ ഉട്ടോപ്പിയൻ ഭ്രാന്തൻ സിദ്ധാന്തം ഉണ്ടാക്കിയ എണ്ണമറ്റ കിരാതന്മാർക്കിടയിൽ തികച്ചും വിഭിന്നരായി ‌ തലയുയർത്തി
~6~
ജ്വലിച്ച നക്ഷത്രങ്ങളാണ്‌ പി.കൃഷ്ണപിള്ള ഏ.കെ.ജി ,ഇ.എം.എസ്‌,നൃപൻ ചക്രവർത്തി ,അച്ച്യുത മേനൻ,വി.എസ്‌. അച്യുതാനന്ദൻ,പാച്ചേനി കുഞ്ഞുരാമൻ,സുരേഷ്‌ കുറുപ്പ്‌ എന്നി കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ.
ചെയർമാൻ മാവോ എന്ന സിദ്ധാന്തത്തിൽ വെള്ളം ചേർക്കാത്ത 916കമ്മ്യൂണിസ്റ്റ്‌
~7~
ഇവരെ കണ്ടുമുട്ടിയിരുന്നെങ്കിൽ ലിബറൽ ഡെമോക്രാറ്റ്‌ പട്ടം ചാർത്തി വെട്ടിമൂടിയേനെ.

ഒപ്പം,മറിജ്ച്ചാപ്പി ദളിത് കൂട്ടക്കൊലയുടെ രക്തം കയ്യിൽ പുരണ്ട ജ്യോതിബസു, കൽക്കട്ടാ തീസിസിലൂടെ യഥാർത്ഥ കമ്മ്യൂണിസ്റ്റ് പേയ്‌വിഷം ഇന്ത്യയിൽ പടർത്താൻ ശ്രമിച്ച രണദിവെ എന്നിവരിൽ നിന്ന് പോലും

~8~
വ്യത്യസ്തരായ്‌രുന്നു ഹൃദയംകൊണ്ട് ചിന്തിച്ച കേരളത്തിലെ ഒരുപിടി "കമ്മ്യൂണിസ്റ്റ്" പാർട്ടി നേതാക്കൾ

ബാലറ്റിലൂടെ അധികാരത്തിലേറിയ കേ.കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ നേരെ വിമർശനങ്ങൾ അനവധി ഉണ്ടായിരുന്നിട്ടും അഴിമതിക്കാരായ്‌ പ്രതിപക്ഷം പോലും കരുതിയിരുന്നില്ല

~9~
ലളിത ജീവിതം മുഖമുദ്രയാക്കിയവരായിരുന്നു കേ.കമ്മ്യൂണിസ്റ്റ്‌ പാർട്ടി നേതാക്കൾ . പാർട്ടി കൊടുത്ത 5 മുണ്ടിൽ രണ്ടെണ്ണം എടുത്തിട്ട് മൂന്നെണ്ണം മടക്കിക്കൊടുത്തു എന്ന ഇഎംഎസ് കഥകളൊക്കെ പ്രശസ്തമാണല്ലോ.

~10~
എന്നാൽ കേരള ചരിത്രത്തിലാദ്യമായി അഴിമതിക്ക്‌ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക്‌ നടന്നുകയറാൻ ഒരു പാലം കൊടുത്തത് ഇ.കെ നായനാരുടെ രണ്ടാം മന്ത്രിസഭ കാലത്താണ്. കള്ളവാറ്റുകാരൻ മണിച്ചന്റെ ആഡംബര കാറ്‌
പ്രഥമ വനിതയുടെ അമ്പലദർശനത്തിനായ്‌ ഒരുങ്ങി.‌

~11~
അച്ഛന്റെ സ്വാധീനമുപയോഗിച്ച്‌ മകൻ ഗർഫ്‌ നാടുകളിൽ വ്യവസായ സാമ്രാജ്യം ഒരുക്കാൻ വിഫല ശ്രമം നടത്തി.
അഴിമതിക്കാരനായിരുന്നു നായനാർ !

ലീഗുമായിയുള്ള സഖ്യം രാഷ്ട്രീയമുന്നേറ്റമുണ്ടാക്കുമെന്ന് എം വി രാഘവന്റെ ബദൽ രേഖ പറഞ്ഞപ്പോൾ MVRന്റെ ഒപ്പം നിന്നവരിൽ പ്രമുഖനായിരുന്നു ഇ കെ നായനാർ.
~12~
പിന്നീട് രാഘവനെ നൈസായി തേച്ച് പിന്നിൽനിന്ന് ആഞ്ഞടിച്ച്‌ നിലത്തിട്ടതും നായനാർ ആയിരുന്നു.
ചതി ചെയ്തു നായനാർ !

നളിനി നെറ്റോ,പ്രകൃതി ശ്രീവാസ്തവ തുടങ്ങിയ ഉന്നതരായ ഉദ്യോഗസ്ഥരെ പീഡിപ്പിച്ച മന്ത്രി നീലലോഹിത ദാസൻ നാടാരെ രക്ഷിക്കാനായ്‌,

~13~
'അമേരിക്കയിൽ ചായകുടി പോലെയാണ്‌ ബലാത്സംഗം അതുകൊണ്ട്‌ ഇതൊന്നും വല്ല്യ ഇഷ്യു ആക്കണ്ട' എന്ന നടുക്കുന്ന സ്ത്രീവിരുദ്ധ പരാമർശം അദ്ദേഹത്തിന്റെ പൊട്ടത്തരത്തിന്റെ അക്കൗണ്ടിലിട്ട്‌ നമുക്ക്‌ തള്ളിക്കളയാം .

നായനാരുടെ യഥാർത്ഥ മുഖം കേരളം മറ്റൊരവസരത്തിൽ ആണ് കണ്ടത്,
~14~
1996 സെപ്റ്റംബർ മാസം പതിനേഴാം തീയതിയാണ്‌ പരുമല പമ്പാ കോളജിലെ സുജിത്ത് ,അനൂപ്, കിം കരുണാകരൻ എന്നീ വിദ്യാർത്ഥികൾ ക്രൂരമായി കൊല ചെയ്യപ്പെടുന്നത്.അന്ന് നിയമസഭയിൽ ടി എം ജേക്കബ്ബ് അടിയന്തിര പ്രമേയം അവതരിപ്പിച്ചപ്പോൾ മുഖ്യമന്ത്രിയായിരുന്ന നായനാർ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു:
~15~
- “മരിച്ചത്‌ ആര്‍എസ്‌എസ്‌ പിള്ളേരല്ലേ. അതില്‍ ഓനെന്താ കാര്യം ?”

കൊടുംക്രൂരനായിരുന്നു നായനാർ !

ഇനി ചോദ്യം ആരായിരുന്നു അദ്ദേഹം എന്നതാണ്‌ .

~16~
എനിക്ക്‌ പോൾ പോട്ട്‌,സ്റ്റാലിൻ ,മാവോ,കിം ഉൽ ജുങ്ങ്‌ തുടങ്ങിയവരുടെ ശ്രേണിയിലുള്ള ഒരു കമ്മ്യൂണിസ്റ്റാണ്‌ അദ്ദേഹമെന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌ .

സഹൃദയനായ മനുഷ്യനാണെന്ന് അദ്ദേഹം എന്ന് കരുതിയുള്ള നിങ്ങളുടെ ആരാധനയോടാണ്‌ എന്റെ വിയോജിപ്പ്‌ ..

© ശക്തികുമാർജി.

17/17
Missing some Tweet in this thread? You can try to force a refresh.

Enjoying this thread?

Keep Current with അറക്കൽ മാധവനുണ്ണി®🇮🇳⛳️

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!