My Authors
Read all threads
#സനാതനധർമ്മം

ചിലർക്ക് യോഗ, ആർഷഭാരത സംസ്കാരം മഹർഷിമാർ എഴുതിയത്, ലോകത്തിനു ഭാരതം നൽകിയ സമ്മാനം എന്നൊക്കെ കേൾക്കുമ്പോൾ എന്തൊക്കെയോ വിളിച്ചു കൂവുന്നു. സത്യത്തിൽ ഇക്കൂട്ടർക്ക് അറിയാത്തതാണോ അതോ അറിഞ്ഞിട്ടും മണ്ടത്തരങ്ങൾ വിളമ്പുന്നതാണോ അതോ പൈതൃകത്തെ അപമാനിച്ചാൽ

~1~
ബുജിയായി മാറുമെന്ന അബദ്ധധാരണകൾ ഉള്ളതുകൊണ്ടോ അതുമല്ലെങ്കിൽ മാമുനികൾ, മഹർഷിമാർ അവതരിപ്പിച്ച ഒന്നിനോടുള്ള പുച്ഛമാണോ എന്നൊക്കെ ഇതൊക്കെ കാണുമ്പോൾ തോന്നി പോകുന്നു. അതവിടെ നിൽക്കട്ടെ..

ഞാൻ വായിച്ചറിഞ്ഞതും പല പണ്ഡിതന്മാരിൽ നിന്നും കേട്ടറിഞ്ഞതുമായ ചിലതിവിടെ പറയുന്നു.

~2~
ഹിന്ദു മതമെന്ന ഒരു വള്ളിക്കെട്ടിൽ മാത്രം ഇനി പറയുന്ന കാര്യങ്ങളെ ഗണിച്ചു കാണുന്നവരോട് ഒന്നും പറയാനില്ല എന്നു ആദ്യമേ പറയട്ടെ. പതഞ്ജലി മഹർഷിയുടെ യോഗശാസ്ത്രം പോലെ അനേകം ശാസ്ത്രങ്ങൾ ഹൈന്ദവ ഗ്രന്ഥപ്പുരയിൽ ഉണ്ട്.

ഭരതമുനിയുടെ നാട്യശാസ്ത്രം, വാത്സ്യായന മഹർഷിയുടെ കാമശാസ്ത്രം,
~3~
ധർമ്മ ശാസ്ത്രം, ഗന്ധർവ്വവേദം എന്നറിയപ്പെടുന്ന സംഗീതശാസ്ത്രം, 64 രാഗങ്ങൾ, ആയുർവ്വേദത്തിലെ ശാസ്ത്രമായ അഷ്ടാംഗഹൃദയം, തച്ചു ശാസ്ത്രം, രാജ്യ തന്ത്രം, കൗടല്യന്റെ അർത്ഥശാസ്ത്രം, ലീലാവതി, ആര്യാഭടീയം തുടങ്ങി അനേകം ശാസ്ത്രങ്ങളും മറ്റും ഉണ്ട്.

~4~
ഒരു മനുഷ്യായുസ്സ് കൊണ്ടു പഠിയ്ക്കാനോ എന്തിന് വായിച്ചു തീർക്കാനോ സാധിയ്ക്കാത്ത അത്ര ഗ്രന്ഥങ്ങൾ ഇന്നും ഉണ്ട്. അവയിൽ ചിലതും കാലഗണന, സമയം, സംഖ്യാഗണന തുടങ്ങിയവ പറയാം. അതിനു മുൻപ് എന്താണ് ഹിന്ദു അല്ലെങ്കിൽ ഹൈന്ദവദർശനം എന്നൊന്ന് ചുരുക്കി പറയാം.

~5~
നാലു വേദങ്ങള്‍, ആറു വേദാംഗങ്ങള്‍, പതിനെട്ടു പുരാണങ്ങള്‍, നൂറ്റിയെട്ടു ഉപപുരാണങ്ങള്‍, നൂറ്റിയെട്ടു ഉപനിഷത്തുകള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, സംഹിതകള്‍, ഇതിഹാസങ്ങള്‍, തത്വങ്ങള്‍; ന്യായം, വൈശേഷികം, സാംഖ്യം, യോഗം, മീമാംസ, വേദാന്തം എന്നിങ്ങനെയുള്ള ഷഡ്‌ദർശനങ്ങൾ;
~6~
പതിനാറായിരത്തി ഒരുന്നൂറ്റിയെട്ട്‌ ശക്തികള്‍, ത്രിമൂര്‍ത്തികള്‍; സൃഷ്‌ടി, സ്ഥിതി, സംഹാരം എന്ന അവസ്ഥാ ത്രയം.

ഉൽപത്തിശാസ്‌ത്രം, സൃഷ്‌ടിക്രമരഹസ്യം, അധ്യാത്മശാസ്‌ത്രം, മന്ത്രശാസ്‌ത്രം, തന്ത്രശാസ്‌ത്രം, മോക്ഷശാസ്‌ത്രം, ധര്‍മശാസ്‌ത്രം, യോഗശാസ്‌ത്രം, തര്‍ക്കശാസ്‌ത്രം,

~7~
രാഷ്‌ട്രമീമാംസ, നരവംശശാസ്‌ത്രം, ജന്തുശാസ്‌ത്രം, വൈദ്യശാസ്‌ത്രം, ശബ്‌ദശാസ്‌ത്രം, ജ്യോതിശാസ്‌ത്രം, ഗോളശാസ്‌ത്രം, ഭൂമിശാസ്‌ത്രം, ശരീരശാസ്‌ത്രം, മനഃശാസ്‌ത്രം, കാമശാസ്‌ത്രം, തച്ചുശാസ്‌ത്രം, ഗണിതശാസ്‌ത്രം, വ്യാകരണശാസ്‌ത്രം, ആണവശാസ്‌ത്രം, വൃത്തശാസ്‌ത്രം, അലങ്കാരശാസ്‌ത്രം,
~8~
നാട്യശാസ്ത്രം, ഗാന്ധർവവേദം (സംഗീതശാസ്ത്രം), അലങ്കാരശാസ്ത്രം, ഛന്ദഃശാസ്ത്രം, ധനുർവേദം, രസതന്ത്രം, ഊര്‍ജതന്ത്രം, അഷ്ടാംഗഹൃദയം, ചരകസംഹിത, വ്യാമനിക ശാസ്ത്രം, മേഘോല്‍പ്പത്തി-പ്രകരണം, ശക്തിതന്ത്രം, ആകാശതന്ത്രം, തൈലപ്രകരണം, ദര്‍പ്പണപ്രകരണം, സൗദാമിനികല, യന്ത്രശാസ്ത്രം,

~9~
കൗടിലീയ അര്‍ത്ഥശാസ്ത്രം, ലീലാവതി എന്നിങ്ങനെ എണ്ണമറ്റ ശാസ്‌ത്രശാഖകളെ പ്രതിപാദിയ്ക്കുന്ന ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ രചിയ്ക്കപ്പെട്ട അസംഖ്യം കൃതികള്‍.

ഭൂമി, ജലം, തേജസ്സ്, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങള്‍. മൂക്ക്, നാക്ക്, ത്വക്ക് തുടങ്ങിയ ജ്ഞാനേന്ദ്രിയങ്ങള്‍.
~10~
വാക്ക്, പാണി, പാദാദികളായ കര്‍മ്മേന്ദ്രിയങ്ങള്‍. വചനം, ആദാനം, യാനം,വിസര്‍ജ്ജനം,ആനന്ദനം എന്നീ കര്‍മ്മേന്ദ്രിയ വിഷയങ്ങള്‍. പ്രാണാപാനാദികളായ പഞ്ചപ്രാണനുകള്‍. നാഗന്‍, കൂര്‍മ്മന്‍, ദേവദത്തന്‍, ധനഞ്ജയന്‍, കൃകലന്‍ എന്നീ ഉപപ്രാണന്‍മാര്‍. മൂലാധാരം, സ്വാധിഷ്ഠാനം തുടങ്ങിയ ഷഡാധാരങ്ങള്‍

~11~
രാഗം, ദ്വേഷം, കാമം, ക്രോധം, മാത്സര്യം, മോഹം, ലോഭം, മദം എന്നീ അഷ്ടരാഗാദികൾ. മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം എന്നിങ്ങനെ നാല് അന്തഃകരണങ്ങള്‍. സങ്കല്പം, നിശ്ചയം, അഭിമാനം, അവധാരണം എന്ന നാല് അന്തഃകരണവൃത്തികള്‍. ഇഡ, പിംഗള, സുഷുമ്ന എന്നീ മൂന്നു നാഡികള്‍.
~12~
അഗ്നിമണ്ഡലം, അര്‍ക്കമണ്ഡലം, ചന്ദ്രമണ്ഡലം എന്ന മൂന്ന് മണ്ഡലങ്ങള്‍. അര്‍ഥേഷണ, ദാരേഷണ, പുത്രേഷണ എന്ന ഏഷണത്രയം. ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകള്‍. സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ ദേഹങ്ങള്‍.

വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍ എന്നീ മൂന്ന് ദേഹനാഥന്‍മാര്‍.
~13~
ത്വക്ക്, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്ന സപ്തധാതുക്കള്‍. അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്ന പേരുകളാലറിയപ്പെടുന്ന പഞ്ചകോശങ്ങള്‍. ആദ്ധ്യാത്മികം, ആധിഭൗതികം, ആധിദൈവികം എന്നിങ്ങനെയുള്ള താപത്രയം എന്നിങ്ങനെ മൊത്തം 96 തത്വഭേദങ്ങള്‍.

~14~
അകാര ഉകാര മകാരാദി പ്രതീകങ്ങള്‍ തുടങ്ങി അനന്തമായ വിജ്ഞാനശാഖകള്‍ ഒരുമിച്ചു ചേര്‍ന്ന വിശ്വപ്രകൃതിയില്‍ മനുഷ്യന്‍, പിതൃക്കള്‍, ഗന്ധര്‍വന്മാര്‍, ദേവന്മാര്‍, സിദ്ധന്മാര്‍, ചാരണന്മാര്‍, കിന്നരന്മാര്‍, അപ്‌സരസ്സുകള്‍, ദേവേന്ദ്രന്‍,

(അടുത്ത യുഗ ഇന്ദ്രൻ മഹാബലി
വ്യാസൻ ~ അശ്വധാമാവ്)

~15~
ഉപബ്രഹ്മാക്കള്‍ എന്നിപ്രകാരം ഉള്ള സൂക്ഷ്‌മലോക വ്യക്തിത്വങ്ങള്‍, അവയുടെ അനന്തശക്തികള്‍, അവയ്‌ക്കാധാരമായ തത്വങ്ങള്‍.
പതിനാലു അനുഭവമണ്‌ഡലങ്ങള്‍ അഥവാ ലോകങ്ങള്‍ (അതലം, വിതലം,സുതലം, (മഹാബലി ഉള്ളിടം) രസാതലം, തലാതലം, മഹാതലം, പാതാളം,ഭൂലോകം, ഭുവര്‍ലോകം, സ്വര്‍ലോകം, മഹര്‍ലോകം, ജനലോകം

~16~
തപോലോകം, സത്യലോകം). സ്വായംഭുവന്‍, സ്വാരോചിഷന്‍, ഔത്തമി, താമസന്‍, രൈവതന്‍, ചാക്ഷുഷന്‍, വൈവസ്വതന്‍, (ഇപ്പോൾ) സാവര്‍ണി, (അടിത്തത്) ദക്ഷസാവര്‍ണി, ബ്രഹ്മസാവര്‍ണി, ധര്‍മസാവര്‍ണി, രുദ്രസാവര്‍ണി, ദൈവസാവര്‍ണി, ഇന്ദ്രസാവര്‍ണി എന്നിങ്ങനെയുള്ള മനുക്കള്‍.
~17~
ഏകം, ദശം, ശതം, സഹസ്രം, അയുതം, ലക്ഷം, ദശലക്ഷം, കോടി, മഹാകോടി, ശംഖം, മഹാശംഖം, വൃന്ദം, മഹാവൃന്ദം, പദ്‌മം, മഹാപദ്‌മം, ഖര്‍വം, മഹാഖര്‍വം, സമുദ്രം, ഓഘം, ജലധി, എന്നിങ്ങനെ സംഖ്യാനത്തിലെ പത്തിരട്ടിക്കുന്ന സ്ഥാനസംജ്ഞകള്‍.

~18~
കമ്പ്യൂട്ടറിനു പോലും കണക്കു കൂട്ടാൻ കഴിയാത്ത അത്രയും ഗഹനമായ വേദഗണിതത്തിലെ സംഖ്യാസമ്പ്രദായം നമുക്ക് പരിശോധിയ്ക്കാം.

ഏകം, 1
ദശം, 10
ശതം, 100
സഹസ്രം, 1000
അയുതം, 10,000
ലക്ഷം, 1,00000
ദശലക്ഷം, 10,00000

~19~
കോടി, 1,0000000
മഹാകോടി, 10,0000000
ശംഖം, 100,0000000
മഹാശംഖം, 1000,0000000
വൃന്ദം, 10,000,0000000
മഹാവൃന്ദം, 1,00000,0000000
പദ്‌മം, 10,00000,0000000
മഹാപദ്‌മം, 1,0000000,0000000

~20~
ഖര്‍വം, 10,0000000,0000000
മഹാഖര്‍വം, 100,0000000,0000000
സമുദ്രം, 1000,0000000,0000000
ഓഘം, 10,000,0000000,0000000
ജലധി, 100,000,0000000,0000000

എന്നിങ്ങനെ സംഖ്യാനത്തിലെ പത്തിരട്ടിയ്ക്കുന്ന സ്ഥാനസംജ്ഞകള്‍

~21~
ദിനം, മാസം, വത്സരം, ദേവവത്സരം, ചതുര്‍യുഗങ്ങള്‍, മന്വന്തരങ്ങള്‍, കല്‌പം, മഹാകല്‌പം എന്നിങ്ങനെ അനവധി കാലപരിഗണനകള്‍, അവയില്‍ പ്രപഞ്ചത്തിനു സംഭവിക്കുന്ന അവസ്ഥാന്തരങ്ങള്‍; അനന്തകോടി ജന്മാന്തരങ്ങളിലൂടെ ജീവനുണ്ടാകുന്ന സംസ്‌കാരപദവികള്‍,
~22~
എല്ലാം വിശദമായി വര്‍ണിച്ച്‌ അവസാനമായി ഇവയ്‌ക്കെല്ലാം ഉത്‌പത്തിലയനകേന്ദ്രമായ ബ്രഹ്മം, അതിന്റെ തന്നെ ശിവന്‍ എന്ന അന്തഭാവം ഇവയെല്ലാം കാട്ടിത്തരുന്ന അനുസ്യൂതവും അപ്രമേയവുമായ ഒരദ്‌ഭുതശാസ്‌ത്രമാണ്‌ ഹിന്ദുമതം.

~23~
ഇതൊന്നും മനസ്സിലാക്കാതെ ആർഷഭാരതം എന്നു കേൾക്കുമ്പോൾ വെളിച്ചപ്പാട് തുള്ളുന്നവരോട്,ലോകത്തിനു ഭാരതം എന്തു നൽകി എന്നു ചോദിയ്ക്കുന്നവരോട് സഹതാപം മാത്രം. അറിയണം എന്നുള്ളവർ ഗൂഗിളിൽ എങ്കിലും നോക്കി മനസ്സിലാക്കുക.

24/24

©
Missing some Tweet in this thread? You can try to force a refresh.

Keep Current with അറക്കൽ മാധവനുണ്ണി®🇮🇳

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!