Sivaji boys pkm Profile picture
Sep 23, 2020 18 tweets 3 min read Read on X
#ഹിന്ദുവംശഹത്യദിനം
#TheUntold1921_Part1

ആസ്സാമിലെ രേഖയായില്ലാതെ അനധികൃതമായി താമസിക്കുന്നവരെ തിരിച്ചയക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളിൽ ഒഴുകുന്ന കണ്ണുനീരുകൾ എപ്പോഴും ഓർമ്മിപ്പിക്കുക കാശ്മീരി പണ്ഡിറ്റുകളെ കുറിച്ചാണ്. കണ്ണടച്ച് തുറക്കും മുൻപ് വീടും , ജീവനും , മാനവും,
1/n
സർവ്വതും നഷ്ടപ്പെട്ടു പള്ളികളിൽ നിന്ന് മുഴങ്ങുന്ന ഭീഷണികൾക്കിടയിലൂടെ ഭയന്നോടുന്ന ചില ആത്മാക്കളും , നിരന്നു കിടക്കുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള കുറെ ജഢങ്ങളും. അതാണ് മനസ്സിലെത്തുക .അസ്വസ്ഥമാക്കുന്ന മനസ്സ് പിന്നീട് ചെന്നെത്തുക 1921 ലേക്കാണ്.
2/n
തൊണ്ണൂറ്റി ഏഴു(2018) വര്ഷങ്ങള്ക്കു മുമ്പ് ഓഗസ്റ്റ് മാസത്തിൽ തുടങ്ങി മാസങ്ങളോളം മലബാറിൽ നീണ്ടു നിന്ന ഭീകരതയുടെ തേരോട്ടം. ഭാരതത്തിൽ കലാപങ്ങളും വംശ ഹത്യയും എന്നോർക്കുമ്പോൾ ഓർക്കുന്നത് കാശ്മീരും , ഗോധ്രയുമൊക്കെയാണ്. പക്ഷെ അതിനേക്കാൾ വലിയ ഭീകരത നടമാടിയ കേരളത്തെ കുറിച്ചോ ,
3/n
മലബാർ കലാപത്തെ കുറിച്ചോ പറയുന്നത് വർഗീയതയാണ്. ആയിരമോ രണ്ടായിരമോ അല്ല , ഒരു
ലക്ഷത്തോളം ഹിന്ദുക്കളാണ് ലഹളകളിൽ ഇരയായത്. ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപെടുന്ന ഈ പുത്തൻ നാളുകളിൽ , ആ ധൈര്യത്തിൽ ചിലതൊക്കെ പറയാമെന്നു കരുതുന്നു.ഒന്നിനും വേണ്ടിയല്ല, ഹിന്ദുവായതിന്റെ പേരിൽ മാത്രം
4/n
കൂട്ടബലാത്സംഗത്തിനിരയായ,ഭൂമിയിലേക്കെത്തും മുൻപ് വെട്ടി മുറിക്കപ്പെട്ട, സർവ്വതും നഷ്ടപ്പെട്ട , കൊന്നു കിണറ്റിൽ തള്ളപ്പെട്ട കുറെ ആത്മാക്കൾക്ക് വേണ്ടി. തകർന്നു വീണ ക്ഷേത്രങ്ങൾക്കും , കത്തിയമർന്ന ഭവനങ്ങൾക്കും വേണ്ടി.
പറയാൻ ഒരുപാടുള്ളത് കൊണ്ട് ഘട്ടം ആയി, പറയാം. മാപ്പിള ലഹള എന്ന് പറയുമ്പോൾ 1921 ഇനും ഒരുപാട് മുൻപേ പോണം. എന്നാലേ പൂർണത കിട്ടൂ. മാപ്പിള ലഹളയല്ല, ലഹളകൾ ആണ്. ആ ലഹള തുടർച്ചകളുടെ അവസാനം മാത്രമാണ് 1921 .
6/n
ഇതിന്റെ എല്ലാം തുടക്കം തേടി പോവുകയാണെങ്കിൽ പതിനേഴാം നൂറ്റാണ്ടിലേക്കാണ് ചെല്ലേണ്ടത്. മൈസൂർ പടയോട്ടത്തിന്റെ ഭാഗമായി ( 1788 -1792 ) കേരളത്തിലെത്തിയ ടിപ്പു അത് വരെ നിലനിന്നിരുന്ന സാമൂഹിക , സാംസ്‌കാരിക , സാമ്പത്തിക വ്യവസ്ഥകളെല്ലാം തകിടം മറിച്ചു.
7/n
ജന്മികളും ഭൂഉടമസ്ഥരുമായ ഹിന്ദുക്കളെ എല്ലാം ആക്രമിച്ച് , അവരെ മതം മാറാനും പലായനം ചെയ്യാനും നിര്ബന്ധിതരാക്കി. ഹിന്ദുക്കളായ മിക്കവാറും ജന്മികളും മറ്റു ഭൂമിയുടമകളും പലായനം ചെയ്തു .ചെറുത്തു നിൽക്കാൻ കഴിയാത്ത നമ്പൂതിരി ജന്മികളെയും നായന്മാരടങ്ങുന്ന കാര്യസ്ഥന്മാരെയും
8/n
നിർബന്ധപൂർവം മതം മാറ്റി. അങ്ങനെ മതംമാറിയവരുടെ കൂറോടെ ഇസ്ലാമിക സുൽത്താനേറ്റ് സ്ഥാപിച്ചു. വിളവിന്റെ ഒരു വലിയ ഭാഗം കപ്പമായി നൽകണം എന്ന വ്യവസ്ഥ കൊണ്ട് വന്നു. പക്ഷെ അഞ്ചു വർഷത്തിനുള്ളിൽ തന്നെ ബ്രിട്ടീഷ് പട്ടാളം ടിപ്പുവിനെ തോൽപ്പിച്ചു ഭരണം കൈക്കലാക്കി. അതോടെ തിരിച്ചു വന്ന
9/n
ഹിന്ദുക്കളായ ഭൂഉടമസ്ഥർ തങ്ങളുടെ ഭൂമിയും അവകാശങ്ങളും തിരിച്ചു വേണമെന്ന് ബ്രിട്ടീഷുകാരോടു അഭ്യര്ത്ഥിച്ചു.ടിപ്പുവിന്റെ ആക്രമണത്തിന് മുൻപ് നിലനിന്നിരുന്ന സംവിധാനത്തിൽ ജന്മികൾക്കും, കാര്യസ്ഥന്മാർക്കും, പാട്ടക്കാർക്കും, കൃഷിചെയ്യാത്ത മറ്റുള്ളവർക്കും വിളവിൽ അവകാശമുണ്ടായിരുന്നു.
10/n
ജന്മികൾക്കു സർവ്വാധികാരമുണ്ടായിരുന്നില്ല.പാട്ടക്കാർക്കു അവകാശങ്ങൾ നിലനിന്നിരുന്നു. എന്നാൽ ബ്രിട്ടീഷുകാർ വ്യവസ്ഥിതി ഒന്നും പഠിക്കാതെ യൂറോപ്യൻ പ്രോപ്പർട്ടി ലീഗൽ സംവിധാനങ്ങൾ ഏർപ്പെടുത്തി. ജന്മികൾക്കു അത് ഭൂമിയുടെമേൽ സർവ്വാധികാരം നൽകി. യഥേഷ്ടം പാട്ടമൊഴിപ്പിക്കാനും ,
11/n
പാട്ടക്കാരുടെ അവകാശമായ മൂന്നിലൊന്നെന്ന വിളവിലുള്ള അധികാരം നഷ്ടപ്പെടാനും ഈ ബ്രിട്ടീഷ് സിവിൽ കോർട്ട് വഴി സംരക്ഷണം ലഭിക്കുന്ന സർവ്വാധികാര നിയമങ്ങൾ വഴിയൊരുക്കി.

ഇത് ചൂഷണങ്ങൾക്കും ,ഭൂമിയില്ലാത്തവരിൽ ദാരിദ്ര്യത്തിനും അസ്വാരരസ്യങ്ങൾക്കും കാരണമായി.
12/n
പാട്ടക്കാരായിരുന്ന ഹിന്ദു സമുദായങ്ങൾ ശാന്തരായിരുന്നപ്പോഴും മാപ്പിളമാർ അക്രമത്തിലൂടെ പ്രതികരിച്ചു തുടങ്ങി. വില്യം ലോഗൻ ഇത്തരം അക്രമങ്ങളെ ഹാലിളക്കങ്ങൾ എന്ന് വിശേഷിപ്പിക്കുന്നുണ്ട്.

1836 ഇൽ ആണ് ആദ്യത്തെ സംഭവം. മഞ്ചേരിയിൽ കല്ലിങ്ങൽ കുഞ്ഞോളൻ എന്ന മാപ്പിള ചാക്കു പണിക്കരെ
13/n
കുത്തിക്കൊന്ന ശേഷം അദ്ധേഹത്തിന്റെ മൂന്നു സഹോദരന്മാരെ പരിക്കേൽപ്പിച്ചു . അടുത്ത നാലുകൊല്ലത്തിൽ നടന്ന പല ലഹളകളിൽ ആറോളം ഹിന്ദുക്കൾ കൊല്ലപ്പെട്ടു. നാല്പത്തി ഒന്നിൽ , എട്ടോളം വരുന്ന മാപ്പിളമാർ പള്ളിപ്പുറത്തുള്ള പെരുമ്പാലി നമ്പൂതിരിയെ വധിച്ച ശേഷം ഇല്ലത്തിനു തീയിട്ടു.
14/n
കുറ്റവാളികളെയെല്ലാം പോലീസ് വധിച്ചു. ഏഴുപേരടങ്ങുന്ന ഒരു സംഘം തോട്ടശേരി താച്ചുപണിക്കാരെന്നയാളെയും അയാളുടെ കാര്യസ്ഥനെയും വധിച്ചു.
പള്ളിയിലൊളിച്ച ഭീകരരെ പോലീസ് കണ്ടെത്തി വധിച്ചു. അവരുടെ ശവമടക്ക് കശ്മീർ മോഡൽ പ്രക്ഷോഭമായി. നാല്പത്തിമൂന്നിൽ ഏഴുപേരടങ്ങുന്ന മാപ്പിള സംഘം തിരുരങ്ങാടി
15/n
അധികാരിയെ വധിച്ചു.തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ മൂന്നു ഗവർമെന്റ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.ലഹളക്കാർ നായകന്മാരായി വാഴ്ത്തപ്പെട്ടു.

ഇരുപത്തൊന്നിലെ കലാപം ഒരു സുപ്രഭാതത്തിൽ തുടങ്ങിയതല്ല എന്ന് വേണം മനസ്സിലാക്കാൻ. ടിപ്പുവിന്റെ ആക്രമണവും , മതം മാറ്റവും തുടക്കമിട്ട അഗ്നിപർവതം
16/n
മെല്ലെ പുകഞ്ഞാണ് ഇരുപത്തൊന്നിൽ പൊട്ടിത്തെറിച്ചത്.

(തുടരും )

#TheUntold1921
References :
Panikkar, K. N., Against Lord and State: Religion and Peasant .Uprisings in Malabar 1836–1921

Malabar Manual , William Logan

A Comprehensive History of India. Sterling Publishers

17/n

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Sivaji boys pkm

Sivaji boys pkm Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @BoysPkm

Nov 29, 2020
കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ശുചി മുറിയുടെ ശോചനീയമായ അവസ്ഥ തുറന്ന് കാണിച്ച് FB ലൈവ് വന്നതാണ് കുമരംപുത്തൂർ പള്ളിക്കുന്നത് കൊടുവള്ളി വീട്ടിൽ ജംഷാദ് എന്ന യുവാവ് ചെയ്ത തെറ്റ് ..

ജംഷാദും ഭാര്യ ലൈലയും ഇന്ന് BJP സ്ഥാനാർത്ഥികളാണ് ..,
BJP സ്വതന്ത്രൻ, പരോക്ഷ പിന്തുണ, നിഷ്പക്ഷ പിന്തുണ എന്നിങനെയൊന്നുമല്ല സാക്ഷാൽ നരേന്ദ്ര മോദിയും, അമിത് ഷായും, യോഗിയുമൊക്കെ മത്സരിച്ച BJP യുടെ താമര ചിഹ്നത്തിൽ തന്നെയാണ് ജംഷാദും ഭാര്യ ലൈലയും മത്സരിക്കുന്നത് ..

കഴിഞ്ഞ കോവിഡ് കാലത്ത് ജംഷാദ് രോഗബാധിതനായി മാങ്ങോട് മെഡിക്കൽ കോളേജിൽ കഴിയവേ
അവിടുത്തെ പരിമിതികളെക്കുറിച്ചും, ശുചി മുറിയുടെയും മറ്റും വൃത്തിയില്ലായ്മയെക്കുറിച്ചും ഫേസ് ബുക്ക് ലൈവിൽ ചൂണ്ടിക്കാണിച്ചു.. അതാണ് വഴിത്തിരിവായത്, അത് സർക്കാരിനെതിരായി വിമർശനമായി കണക്കാക്കി സജീവ CPI പ്രവർത്തകനായിരുന്ന ജംഷാദിനും കുടുംബത്തിനുമെതിരെ വ്യാപകമായ
Read 8 tweets
Nov 29, 2020
അമിത് ഷാ, സ്മൃതി ഇറാനി, തേജസ്വി സൂര്യ ... ഹൈദരാബാദ് ലോക്കൽ ബോഡി തിരഞ്ഞെടുപ്പിന് ബിജെപിക്ക് വേണ്ടി രംഗത്തിറങ്ങിയത് മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ ദേശീയ നേതാക്കളുടെ നീണ്ട നിരയാണ്. പലരും അത്ഭുതപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വസ്തുതയാണ്.
എന്നാൽ അതെന്ത് എന്തുകൊണ്ടാണ് എന്നുള്ള ചോദ്യം വരുമ്പോൾ അവരെല്ലാം തട്ടി തടഞ്ഞു എന്തെങ്കിലുമൊക്കെ പറഞ്ഞു പോവുകയും ചെയ്യുന്നു. ഇന്ന് അതേക്കുറിച്ച് രാവിലെ വാർത്തയിൽ ഏഷ്യാനെറ്റിന്റെ അബ്‌ജ്യോത് വർഗീസ് ലോക്കൽ ലേഖകനോട് ചോദിച്ചപ്പോൾ കിടന്ന് ബ ബ ബ്ബ പറയുന്നത് കേട്ട് ചിരിയാണ് വന്നത്..
രാഷ്ട്രീയം എന്ന് പറഞ്ഞാൽ ചുക്കെന്ത് ചുണ്ണാമ്പെന്ത് എന്ന് വേർതിരിച്ചറിയാൻ കഴിയാത്ത ഊളകളെയാണ് കേരളത്തിന് പുറത്ത് എല്ലാ ചാനലുകളും റിപൊട്ടന്മാരായി അയക്കുന്നത് എന്നത് ഏത് കൊച്ചു കുട്ടിക്കും അറിയാവുന്ന സത്യമാണ്.
Read 14 tweets
Nov 28, 2020
ജ്യോത്സ്നാ ജോസ്.

2018 ജനുവരി 28നാണ് ഈ പെണ്കുട്ടിയെ പറ്റി ലോകം ആദ്യമായി കേൾക്കുന്നത്.

അന്ന് 4.5 മാസം ഗര്ഭിണിയായിരുന്ന ഈ പെണ്കുട്ടിയുടെ വയറ്റിൽ ചവിട്ടി സിപിഎം ബ്രാഞ്ച് സെക്രട്ടറി നടത്തിയ കൊലപാതകം ഒരു കമ്മി ലിബറലിന്റെയും പ്രതികരണഫലകങ്ങളിൽ നിങ്ങൾക്ക് കണ്ടെത്താനാവില്ല.
രാത്രി പത്തുമണിക്ക് വീട്ടിൽ കയറി വന്ന സിപിഎം ക്രിമിനലുകൾ അവളുടെ കുട്ടികളെ വലിച്ചെറിഞ്ഞു. ഒരു ദയയുമില്ലാതെ ആ പെണ്കുട്ടിയുടെ നാഭിക്ക് ബ്രാഞ്ച് സെക്രട്ടറി കൂടിയായ ക്രിമിനൽ ആഞ്ഞു തൊഴിച്ചുകൊണ്ടിരുന്നു. ഒടുവിൽ രക്തസ്രാവം നിലയ്കാതെ ആശുപതിയിൽ പ്രവേശിക്കപ്പെട്ട് നരകവേദനയോടെ
അവളൊരു ആണ്കുട്ടിയെ പ്രസവിച്ചിരുന്നു. പുറത്തു വന്നത് മരിച്ചു രണ്ടു നാളായ ഒരു കുഞ്ഞു ശരീരം.

അവളൊരു കമ്യൂണിസ്റ്റ് കുടുംബത്തിൽ നിന്നും വളർന്നു വന്നവളായിരുന്നു. അവളുടെ അവസ്ഥയിൽ ആ കുടുംബത്തിന് ധൈര്യം നൽകാനും നിയമ സഹായം നൽകാനും തയാറായത് അവിടുള്ള ബിജെപി പ്രവർത്തകരാണ്.
Read 10 tweets
Nov 28, 2020
മാപ്പ് മാറ്റി വരയ്ക്കുന്നു, ബോർഡർ അടയ്ക്കുന്നു, പത്രസമ്മേളനം വിളിച്ച് വിരട്ടുന്നു. അങ്ങനെ ആകെ ഇന്ത്യയ്ക്ക് എതിരെ ജഗപൊക ആയിരുന്നു നേപ്പാളിന്റെ ഭാഗത്ത് നിന്ന് കുറച്ച് കാലം. ചൈനയോട് അടുപ്പം കാണിക്കലും.
നേപ്പാൾ പോലും ഇന്ത്യയെ വെല്ലുവിളിക്കുന്നു എന്നൊക്കെ പറഞ്ഞ് മോദി സർക്കാറിനെതിരെ പ്രതിപക്ഷം ഇന്ത്യയിലും ഇറങ്ങി. ഇന്ത്യൻ വിദേശകാര്യ വകുപ്പ് പക്ഷെ പരസ്യപ്രസ്താവന ഒന്നും തന്നെ ഈ വിഷയത്തിൽ നടത്തിയില്ല.
ഒക്ടോബർ അവസാനം RAW ചീഫ് നേപ്പാളിൽ എത്തി പ്രധാനമന്ത്രിയുമായി ഒരു കൂടിക്കാഴ്ച്ച നടത്തുന്നു. അപ്പോൾ മുതൽ നേപ്പാൾ യു ടേണ് നടത്തുക ആണ്. കുറച്ച് ദിവസം കഴിഞ്ഞ് ഇന്ത്യൻ ആർമി ചീഫ് നേപ്പാൾ സന്ദർശിക്കുന്നു. വൻസ്വീകരണം ആണ് അദ്ദേഹത്തിന് ലഭിച്ചത്.
Read 5 tweets
Nov 28, 2020
കർഷകവേഷത്തിൽ തലയിലൊരു ടർബനും കെട്ടി ആൾക്കൂട്ടത്തിൽ കുത്തിത്തിരുപ്പുണ്ടാക്കാൻ നുഴഞ്ഞു കയറി ഈ ഒരോളത്തിന് കത്തിയ്ക്കലും കലാപവുമായി ഇറങ്ങുന്ന കൂട്ടത്തിൽ തലയ്ക്ക് മുകളിൽ കറങ്ങുന്ന ഡ്രോണുകളുടെ പവർഫുളായ കാമറാക്കണ്ണുകൾ ഒന്നോർത്ത് വെയ്ക്കുന്നത് നന്നാണ്.
കഴിഞ്ഞ ഷാഹീൻബാഗിലെ കലാപരിപാടിയുടെ സംഘാടകർ ഒക്കെ ഒന്നൊഴിയാതെ പണിയുമായി ശിഷ്ടകാലം തീസ് ഹസാരിയുടെ പടി കയറി ഇറങ്ങാനുള്ള വകുപ്പ് ഒക്കെ കിട്ടിയ പോലെ, അണ്ണന്മാർക്കും പണി പാലും വെള്ളത്തിൽ വരും. അർബൻ നക്സലുകളോട് ഒരു ഉപേക്ഷയും അമിത് ഷാജിയുടെ കയ്യിൽ ഇല്ല.
ഓരോ മുഖവും ഒപ്പിയെടുത്ത് തറവാടിന്റെ അടിവേരും ചൂഴ്ത്തി എടുക്കും.. അത് എൺപത് കഴിഞ്‍ അട്ടം നോക്കി കിടന്നായാലും നാട് കത്തിക്കാൻ കനവ് കണ്ട് നടക്കുന്ന ഏത് സ്വാമിയപ്പൂപ്പനെ ആയാലും ശരി .. അഴിയെണ്ണിച്ചേ വിടൂ.. അത് കട്ടായം.
Read 4 tweets
Nov 27, 2020
പഞ്ചാബിലേയും ഡൽഹിയിലേയും കർഷക സമരത്തെ കുറിച്ച് എന്താണ് അഭിപ്രായം ?

ഏത് കർഷകൻ ?

കുറച്ചു കാലം പഞ്ചാബ് മുഴുവനായി കറങ്ങിയ അനുഭവം വെച്ചു പറയാം , പഞ്ചാബിൽ പോയ എന്റെ സുഹൃത്തുക്കൾക്ക് ഇത് വായിക്കുമ്പോൾ കൂടുതൽ അത് മനസിലാക്കാൻ കഴിയും.
വാസ്തവത്തിൽ 1984 ന് ശേഷം ഖാലിസ്ഥാൻ വാദം ഇല്ലാതെയാവുകയല്ല ചെയ്തത്,കൂടുതൽ ശക്തമാവുകയാണ് ചെയ്തത് . ആനന്ദപ്പുർ റിസല്യൂഷൻ പൂർത്തിയാക്കി പഞ്ചാബിനെ ഭാരതത്തിൽ നിന്നും വിഘടിപ്പിച്ചു കൊണ്ട് ഖാലിസ്ഥാൻ ഉണ്ടാക്കാൻ പാകിസ്ഥാൻ ഫണ്ടഡ് ആയ തീവ്രവാദ സംഘടനകൾ നടത്തിയ ശ്രമം അറിയാമല്ലോ ?
വാസ്തവത്തിൽ ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് ശേഷം ഈ വിഘടനവാദം കൂടുതൽ ശക്തമാവുകയാണ് ചെയ്തത്.1984 ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ട സിഖ്ക്കാർക് നീതി കിട്ടിയില്ല എന്ന ചിന്തയിലാണ് ഈ വാദത്തിന് പഞ്ചാബിൽ ശക്തി കൂടിയത് . ഭിന്ദ്രവാലയുടെ ചിത്രമില്ലാത്ത ഒറ്റ തെരുവും അമൃത്സറിൽ നിങ്ങൾക്ക് കാണാൻ സാധിക്കില
Read 12 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Don't want to be a Premium member but still want to support us?

Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal

Or Donate anonymously using crypto!

Ethereum

0xfe58350B80634f60Fa6Dc149a72b4DFbc17D341E copy

Bitcoin

3ATGMxNzCUFzxpMCHL5sWSt4DVtS8UqXpi copy

Thank you for your support!

Follow Us!

:(