Sivaji boys pkm Profile picture
Sep 24, 2020 48 tweets 7 min read Read on X
#ഹിന്ദുവംശഹത്യാദിനം
#TheUntold1921_Part7

മലബാർ കലാപം എന്നത് നോക്കി കാണുന്നത് നാല് ഘട്ടങ്ങളായാണ് .ഹൈദർ അലിയുടെ ആക്രമണം , അതിലേറെ നാശം വിതച്ച ടിപ്പുവിന്റെ മലബാർ പടയോട്ടം , പിന്നീട് 1836 തൊട്ടു തുടങ്ങിയ മാപ്പിളമാരുടെ ഹാലിളക്കങ്ങൾ എന്ന് വിശേഷിപ്പിക്കുന്ന ക്രൂരതകൾ ,
1
ഏറ്റവുമൊടുക്കം ഖിലാഫത് എന്ന എണ്ണ ഒഴിച്ച് ഗാന്ധി ആളി കത്തിച്ച 1921 മാപ്പിള കലാപം . ആദ്യത്തെ രണ്ടു ഘട്ടങ്ങൾ വളരെ വിശദമായി പറഞ്ഞുവല്ലോ . മൂന്നാം ഘട്ടത്തിന്റെ ഉള്ളടക്കം ആദ്യഭാഗത്ത് പ്രതിപാദിച്ചിരുന്നു .ഈ ഭാഗത്തു പരിശോധിക്കുന്നത് ,

2
മൂന്നാം ഘട്ടമെങ്ങനെ മാപ്പിള കലാപത്തിലേക്ക്ക്കു എത്തി എന്നതും , അതിന്റെ സാമൂഹ്യ വിശകലനങ്ങളും ആണ്.അതിലേക്കു കടക്കുന്നതിനു മുൻപ് , അന്നത്തെ സ്ഥിതി വിശേഷങ്ങൾ കുറച്ചൊക്കെ ചുരുക്കി പറയാം .മാപ്പിളമാർ കപ്പലിൽ വന്ന അറബ് കച്ചവടക്കാരുടെയും ,
ബാർബറി പൈറേറ്റ്സ് എന്ന (ഓട്ടോമൻ പൈറേറ്റ്സ് )കടൽ കൊള്ളക്കാരുടെയും പിന്ഗാമികളാണ് .കേരളത്തിന്റെ വടക്കു തീരപ്രദേശത്തെത്തിയ ഇവർ തദ്ദേശീയരായ ഹിന്ദു കുടുംബങ്ങളുമായും സ്ത്രീകളുമായി അടുക്കുകയും മതം മാറ്റുകയും അതിൽ ജനിച്ച കുട്ടികൾ മാപ്പിളമാരായി തുടരുകയും ചെയ്തു .

4
വടക്കൻ കേരളത്തിൽ മാപ്പിള എന്നാൽ മരുമകൻ എന്നും അർത്ഥമുണ്ടെന്നത് ഇതിനോട് ചേർത്ത വായിക്കുമ്പോൾ കൗതുകകരമാണ് . അറബ് കച്ചവടക്കാരും കടൽ കൊള്ളക്കാരും തങ്ങളുടെ ധനാഢ്യത്തം കൊണ്ട് ഉയർന്ന സ്ഥാനം ഹിന്ദുക്കൾക്കിടയിൽ അലങ്കരിച്ചിരുന്നു എന്ന് ഇബിൻ ബത്തൂത്ത തന്റെ വിവരണത്തിൽ പറയുന്നു .

5
സാമൂതിരിയാവട്ടെ അവരിലും അവരുടെ സമ്പത്തിലും ആകൃഷ്ടനായിരുന്നു. ഇവരുടെ പിൻഗാമികളായ മാപ്പിളമാർ പിന്നീട് കച്ചവടത്തിനും കടൽ കൊള്ളക്കുമായി കപ്പലുകളിൽ ജോലി ചെയ്തു ഉപജീവനം കണ്ടെത്തി .

6
മലബാർ പൈറേറ്റ്സ് എന്ന് വിളിച്ചിരുന്ന അവർ പോര്ടുഗിസുകാരുടെ പേടി സ്വപ്നമായിരുന്നു .കൃഷിയില്ലാത്ത സമയങ്ങളിൽ ഇവർ കപ്പലുകളിൽ കയറി കടൽ കൊള്ളക്കായി പുറപ്പെട്ടിരുന്നു (Pillaging the Empire: Global Piracy on the high seas,1500-1700, pg 159)

7
സുഗന്ധ വ്യഞ്ജനങ്ങൾ കയറ്റി പോയിരുന്ന Portuguese കപ്പലുകൾ ആയിരുന്നു ഇവരുടെ ഇര . ഇവർക്ക് കടലിലും കപ്പലിലുമുള്ള നിപുണത കണ്ട സാമൂതിരി മാപ്പിളമാരെ തന്റെ നാവിക സേനയുടെ ഭാഗമാവുകയും ചെയ്തു.സേനക്ക് ആൾബലം കൂട്ടാനായി ഓരോ മുക്കുവ കുടുംബത്തിൽ നിന്നും ഒരു പുരുഷനെങ്കിലും മുസ്ലീമായി വളരണമെന്ന്
8
, സാമൂതിരി ഉത്തരവ് പുറപ്പെടുവിച്ചു(District Gazetteer ) എന്നത് ഞെട്ടലോടെ മാത്രമേ വായിക്കാനാവൂ.
ഇവിടെ ഓർത്തു പോകുന്നത് അറക്കൽ അലിയും മാപ്പിള സൈന്യവും ഹൈദറിനോടൊപ്പം സാമൂതിരിയെ ആക്രമിച്ചതും അന്നത്തെ സാമൂതിരി കൊട്ടാരത്തിനും ആയുധപ്പുരക്കും തീയിട്ട്‌ ആത്മഹത്യ ചെയ്തതുമാണ്.

9
മാപ്പിളമാർക്കു മലയാളം
അവിശ്വാസികളുടെ ഭാഷയായിരുന്നു .അറബിയോട് ഏറ്റവുമടുത്തു നിൽക്കുന്ന മലയാളത്തിന്റെ വകഭേദമായ ഒരു ഭാഷ അവർ വികസിപ്പിച്ചു . പഴയ മാപ്പിള പാട്ടുകൾ കേട്ടാൽ അത് വ്യക്തമായി മനസ്സിലാവും .

10
മദ്രസ്സകളിലും മതപഠനവുമായി അവരുടെ വിദ്യാഭ്യാസം ഒതുങ്ങി . പിന്നീട് മൈസൂർ അധിനിവേശം സംഭവിക്കുകയും രാജ്യവും രാജാക്കന്മാരും വീഴുകയും അനേക ലക്ഷം ഹിന്ദുക്കൾ കൊല്ലപ്പെടുകയും , പലായനം ചെയ്യുകയും , നിർബന്ധിത മതം മാറ്റത്തിന് ഇരയാവുകയും ചെയ്തു . ഇവിടെയൊക്കെ ഹൈദറോടൊപ്പം പോരാടിയ

11
മാപ്പിളമാർ ഹിന്ദുക്കളുടെ നിലവും സ്വത്തുക്കളും കൈക്കലാക്കി .മൂന്നാമത്തെ ആംഗ്ലോ - മൈസൂർ യുദ്ധത്തിൽ പരാജിതനായ ടിപ്പു 1792 ഇൽ ശ്രീരംഗപട്ടണം ഉടമ്പടിയിൽ മലബാറിന്റെ പൂർണമായ അധികാരം ഒഴിയുന്നതായി രേഖാമൂലം സമ്മതിച്ചു . പിന്നീട് ബ്രിട്ടീഷുകാരോടൊപ്പം നാട്ട് രാജാക്കന്മാർ അധികാരം
12
തിരിച്ചെടുത്തു മലബാറിനെ മോചിപ്പിച്ചു എന്നതും കഴിഞ്ഞ ഭാഗങ്ങളിൽ പറഞ്ഞതാണ് .അതോടെ തിരിച്ചെത്തിയ ഹിന്ദുക്കൾ തങ്ങളുടെ സ്വത്തും നിലവും ബ്രിട്ടീഷ് നിയമങ്ങളുടെ പ്രബലതയോടെ തിരിച്ചു പിടിച്ചു . ബ്രിട്ടീഷുകാർ കൊണ്ടുവന്ന പെര്മനന്റ് ലാൻഡ് സെറ്റിൽമെന്റ് നിയമങ്ങൾ ജൻമികൾക്കു യൂറോപ്യൻ

13
പ്രഭുക്കന്മാരുടെ സ്ഥാനം കൊടുക്കുന്നവയായിരുന്നു .സ്വാഭാവികമായും മാപ്പിളമാർ അസ്വസ്ഥനായിരുന്നു . അത് വരെ കൈവശപ്പെടുത്തിയതെല്ലാം അവർക്കു നഷ്ടപ്പെട്ടു . മാത്രമല്ല ശത്രുക്കളോടൊപ്പം ചേർന്ന് തങ്ങളെ ആക്രമിച്ച മാപ്പിളമാർക്കെതിരെ ഒരു സാമൂഹിക വികാരവും ഉയർന്നു

14
വന്നിരിക്കാം എന്നത് ചിന്തിക്കാവുന്നതാണ് .മാപ്പിളമാർ അക്രമങ്ങൾ അഴിച്ചു വിടാൻ തുടങ്ങി .അന്ന് മലബാർ എന്നത് പത്തു താലൂക്കുകളായാണ് തിരിച്ചിരുന്നത് .ചിറക്കൽ , കോട്ടയം , കുറുമ്പനാട് , വയനാട് , കോഴിക്കോട് ,ഏറനാട്, പൊന്നാനി,വള്ളുവനാട് ,പാലക്കാട്
,ബ്രിട്ടീഷ് കൊച്ചിൻ എന്നവയയായിരുന്നു ഭരണ
15
സംവിധാനങ്ങൾ .ഇതിൽ മാപ്പിളമാർ അധികമുള്ള ഏറനാട് , പൊന്നാനി ,കോഴിക്കോട് എന്നീ മൂന്നു താലൂക്കുകളാണ് ലാഹളയുടെ അധീനതയിലായത്. ഏറനാട് 966 sq. മൈൽസ് വിസ്‌തീർണമുള്ള 94 അംശങ്ങളും 37,402 മാപ്പിളമാരും , 163,328 ഹിന്ദുക്കളും 317 ക്രിസ്ത്യാനികളും ഉള്ളതായിരുന്നു .
16
അതിൽ എല്ലാ അംശങ്ങളും ലഹളയുടെ ഭാഗമാവുകയും ചെയ്തു .കോഴിക്കോട്ടു അറുപത്തിയഞ്ച് അംശങ്ങളിൽ ഇരുപത്തി മൂന്നും ,വള്ളുവനാട്ടിലെ നൂറ്റിപതിനെട്ടു അംശങ്ങളിൽ പതിനെട്ടെണ്ണവും ലഹക്കാരുടെ വിളയാട്ടങ്ങൾക്കു ഇരയായി എന്ന് റിട്ടയേർഡ് ദിവാൻ ബഹാദൂർ സി ഗോപാലൻ നായർ തന്റെ മാപ്പിള

17
ലഹള എന്ന പുസ്‌തകത്തിൽ കുറിക്കുന്നു .മൂന്നാം ഘട്ട കലാപങ്ങൾ പൊട്ടി പുറപ്പെടുന്നത് 1836 ലാണ് .ഇതിന്റെ വിശദാംശങ്ങൾ പരിശോധിക്കുമ്പോഴാണ് ഇത്തരം ലഹളകൾ ജന്മികൾക്കു നേരെയുള്ളവയല്ല , ഹിന്ദുക്കൾക്കു നേരെയാണെന്നുള്ള സത്യം മറ നീക്കി പുറത്തു വരുന്നത് . അതിനു രണ്ടു തെളിവുകൾ നിരത്താം .

18
ആദ്യത്തേത് ആക്രമിക്ക പെട്ടവരിൽ സവർണ ജന്മികൾ മാത്രമല്ല , തീയരും , ചെറുമക്കൾ എന്ന വിഭാഗവും ഉണ്ടായിരുന്നു എന്നതാണ് മുപ്പത്തിയാറിൽ സെപ്റ്റംബർ 9 ന് വള്ളുവനാട് ,മേലത്തൂരിൽ മൈസൂർ അധിനിവേശത്തിൽ മതം മാറേണ്ടി വന്ന ഒരു പുലയ യുവാവ് , ഇസ്ലാം ഉപേക്ഷിച്ച് സ്വധർമത്തിലേക്കു തിരിച്ചു വന്നു .
19
അതിനു ശിക്ഷയായി മുഹമ്മദ് അലി എന്ന മാപ്പിള അദ്ദേഹത്തെ കഴുത്തറുത്തു കൊന്നു .മെയ് 29 1849 ഇന് വള്ളുവനാട്ടിൽ കൊല്ലപ്പെട്ട കണ്ണഞ്ചേരി ചേരു ,ഓഗസ്റ്റ് 25 ഇന് കൊല്ലപ്പെട്ട പേടിത്തൊടി തെയ്യുണ്ണി . തോരങ്കൽ ഉണ്ണ്യാൻ എന്നിവരെല്ലാം തൊഴിലാളികളായിരുന്നു .

20
ജൂൺ 18 1884 ഇന് ഇസ്ലാം മതം ഉപേക്ഷിച്ച കണ്ണഞ്ചേരി രാമൻ എന്ന തീയനെ രണ്ടു മാപ്പിളമാർ വെട്ടി പരിക്കേൽപ്പിച്ചു.8 സെപ്സംബർ 1883 കുഞ്ഞാപ്പ മുസലിയാർ തൂത്തക്കിൽ ദേവീക്ഷേത്രത്തിലെ വെളിച്ചപ്പാടിടിനെ ആക്രമിച്ചു.അത് പോലെ തന്നെ എൺപത്തി അഞ്ചു മെയ് ഒന്നിന് ടി. വി വീരാന്കുട്ടിയുടെ നേതൃത്വത്തിൽ
21
പതിനൊന്നും മാപ്പിളമാർ കുട്ടി കരിയൻ എന്ന ദരിദ്ര ചെറുമ വിഭാഗത്തിൽ പെട്ട ആളുടെ വീടാക്രമിച്ച ശേഷം അദ്ദേഹത്തെയും ഭാര്യയെയും നാലു മക്കളെയും വധിച്ച ശേഷം വീടിനും അടുത്തുള്ള കുല ദേവതയുടെ ക്ഷേത്രത്തിനും തീയിട്ടു . ഇതിനു പുറമെ അനേകം നായന്മാരും , നംബൂതിതിരിമാരും , ചെറുമക്കളും , തീയരും ,
22
വാര്യന്മാരും ,പണിക്കന്മാരും , വിദേശീയരും ,തഹസിൽദാർ മുതൽ അംശം അധികാരി വരെ ഉള്ളവരും കൊല്ലപ്പെട്ടിട്ടുണ്ട് .പറയാൻ പേരില്ലാത്തതുകൊണ്ടല്ല , സ്ഥലമില്ലാത്തത് കൊണ്ടാണ്. തിരുരങ്ങാടി അംശം അധികാരിയെ മാപ്പിളമാർ വധിച്ചതും , പോലീസ് സ്റ്റേഷൻ ഉപരോധിച്ചതും ആദ്യത്തെ ഭാഗത്തു പറഞ്ഞിട്ടിരുന്നു .
23
കൂടാതെ അനേകം ക്ഷേത്രങ്ങളും മാപ്പിളമാർ തകർത്തു , തീയിടുകയും കൊള്ളയടിക്കുകയും ചെയ്തു .സവർണ ഹിന്ദുക്കളുടെ കുടുമയടക്കം നിര്ബന്ധപൂർവ്വം മുറിച്ചെന്നു ലോഗൻ മലബാർ മാന്വലിൽ രേഖപ്പെടുത്തുന്നു .ഇവിടെ ജന്മികൾക്കെതിരെ ഉള്ള പാവം മാപ്പിളമാരുടെ ഉപരോധമല്ല കാണുന്നത് .,

24
ധനികരായവരോ ദരിദ്രരോ എന്ന വ്യത്യാസമില്ലാതെ കാഫിറുകളെ ആണ് കത്തിക്കിരയാക്കിയത് ., അവരുടെ ഒക്കെ വീടാണ് , ജീവിതമാണ് നശിപ്പിച്ചത് . കൂടാതെ മതം ഉപേക്ഷിച്ചവരെ തിരഞ്ഞു പിടിച്ചു ശിക്ഷിച്ചിരുന്നു എന്നതും ഇത് തന്നെ തെളിയിക്കുന്നു .1836 മുതൽ 1919 വരെ ഉള്ള ഹാലിളക്കങ്ങളിൽ ആയിരക്കണക്കിന്

25
ഹിന്ദുക്കളാണ് മരിച്ചതും അക്രമങ്ങൾക്കിരയായതും .

ഇത് കർഷകരുടെ സമരമല്ല , മതതീവ്രവാദം തന്നെയാണെന്നതിലേക്കുള്ള സുപ്രധാനമായ തെളിവാണ് അക്രമങ്ങൾ സ്ഥിരം കഥയായതോടെ അതിനെ കുറിച്ച് പഠിക്കാൻ നിയുക്തനായ സ്പെഷ്യൽ കമ്മീഷണർ T.L Strange സമർപ്പിച്ച റിപ്പോർട്ട് .

26
അദ്ദേഹത്തിന്റെ റിപ്പോർട്ട് അനുസരിച്ചു ,നടന്ന അക്രമങ്ങളൊന്നും ജന്മി വ്യവസ്ഥയുമായി ബന്ധപ്പെട്ടതല്ല .ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാൽ ഹിന്ദുക്കളായ ജന്മികൾ മാപ്പിളമാരോട് ക്രൂരതകളൊന്നും പ്രവർത്തിക്കുന്നതൊന്നും കാണാനാവുന്നില്ലെന്നും, അവരുടെ പരാതികൾ വസ്തുതാപരമല്ലെന്നും ,മാപ്പിളമാരുടെ
27
മതഭ്രാന്തും അക്രമവാസനയും തന്നെ അക്രമങ്ങൾക്ക് കാരണമായി അനുമാനിക്കാമെന്നും അദ്ദേഹം സ്പഷ്ടമായി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു .ഹിന്ദുക്കൾ അനുഭവിക്കുന്ന ഭയവും പറഞ്ഞാണ് അദ്ദേഹം റിപ്പോർട്ട് അവസാനിപ്പിക്കുന്നത് .പ്രസക്ത ഭാഗം താഴെ ചേർക്കുന്നു.

28
" It is apparent that in no instance can any outbreak or threat of outbreak that has risen be attributed to the oppression of tenants by landlords. • A great clamour is now raised on this regard, prominently in the southern taluks visited by me,

29
the Moplah population seeking to throw the blame of these outbreaks upon the landlords by thus charging them with being the cause thereof. I have I given the subject evety attention, and am convinced that though instances may and do arise of individual hardship to a tenant,

30
the general character of the dealings of the Hindu landlords towards their tenantry, whether moplah or Hindu, is mild, equitable and forbearing. I am further convinced that where stringent measures are taken, the conduct of the tenants is in the vast majority of cases,
31
the cause thereof and that,the Moplah tenantry, especially of the Taluks in South Malabar, where the outbreaks have been so common, are very prone to evade their obligations and to resort to false and litigious pleas." He added,

32
" A feature that has been manifestly common to the whole of these affairs is that they have been one arid all marked by the most decided fanaticism, and thus there can be no "doubt, has furnished the true incen- tive to them."

33
" The Hindus, in the parts where 'the outbreaks have 'been most frequent, stand in such fear of the the moplahs as most of of them not to dare to press for their rig'hts against them, arid there is many a Moplah tenant who does not pay his rent, and cannot,

34
so imminent are the risks, be evicted. Other injuries are also put up with, uncomplained of." (T.L.Strange, Special Commissioner, Report on the Moplah
Outrages in Malabar. 25 September, 1852, Also reproduced by Willaim Logan in Malabar Manual , page 570-571 )

35
സി എ ഇന്നീസ് തന്റെ ഗസറ്റിൽ ഇതേ വാദം ശരി വക്കുന്നു .( Madras District Gazetteer: Malabar. 1908, pp.79-80.)മാപ്പിള ലഹളയുടെ കാരണം തീർത്തും മതപരമാണെന്നു സാമ്പത്തികമല്ലെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം .അത് തന്നെയാണ് സ്റ്റീഫൻ ഡെയ്ൽ തന്റെ "The Islamic Society on the South Asian Frontier"
എന്ന പുസ്തകത്തിലും പറയുന്നത് .
മാപ്പിള ലഹള , ഇസ്ലാം അപകടത്തിലാണ് എന്നുള്ള ഖിലാഫത് മത തീവ്രവാദ സന്ദേശത്തിന്റെ ബാക്കി പത്രമാണെന്നു അദ്ദേഹം സമഗ്രമായി വിലയിരുത്തുന്നു .(പേജ് 84. )ഇതിൽ നിന്നും വ്യത്യസ്‍തമായ ഒരു അഭിപ്രായം കൊണ്ട് വന്നത് വില്യം ലോഗൻ ആണ് .

37
എഴുപത്തി അഞ്ചിൽ അദ്ദേഹത്തിന്റെ പഠനപ്രകാരം ബ്രിട്ടീഷുകാർ കൊണ്ട് വന്ന ഭൂപരിഷ്കരണം സാമ്പത്തിക വ്യവസ്ഥയെ ബാധിച്ചിട്ടുണ്ടെന്നും ചൂഷണങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ടെന്നു പറയുന്നു.അദ്ദേഹത്തിന്റെ പഠന വിഷയം പക്ഷെ ഭൂപരിഷ്കരണവും റെവന്യൂ ചരിത്രവും അതിന്റെ സാമ്പത്തിക വശങ്ങളും മാത്രമായിരുന്നു
38
എന്നതാണ് ശ്രദ്ധിക്കേണ്ടത് .ഇ. എം .സ് നമ്പൂതിരിപ്പാട് മാപ്പിള ലഹളയെ കുറിച്ച് 1943ഇൽ എഴുതിയ ലേഖനമാണ് മാപ്പിള ലഹളയെ കേരളത്തിൽ വെള്ളപൂശിയ ആദ്യത്തെ ഉദ്യമം എന്ന് പറയാം . അതിശയമെന്നു പറയട്ടെ , അദ്ദേഹം സൗകര്യപൂർവം ഉദ്ധരിച്ചത് ലോഗന്റെ പഠനം മാത്രമാണ് .

39
അദ്ദേഹത്തിന്റെ വാക്കുകളിൽ തികച്ചും സാമ്പത്തിക പചോദനമുള്ള ലഹളയും അക്രമങ്ങളും , നൈമിഷികമായ വികാരങ്ങൾ കൊണ്ട് സംഭവിച്ചവയാണ് .(E.M.S. Namboodiripad, A short history of the peasant movement '
in Kerala. 1943. )

40
എത്ര വലിയ ചതിയാണെന്നു ഓർത്തു നോക്കണം . ജന്മികളും ,തീയരും, പുലയരും , ക്ഷേത്രങ്ങളും , വിദേശീയരും , അധികാരികളും , ഉദ്യോഗസ്ഥരുമെല്ലാം അക്രമത്തിനിരയായിട്ടും , അന്വേഷണ കമ്മീഷൻ മത തീവ്രവാദമെന്നു റിപ്പോർട്ട് സമർപ്പിച്ചിട്ടും , ഗസറ്റിൽ അതെ അഭിപ്രായം വന്നിട്ടും , ഒരു സാമ്പത്തിക പഠനത്തെ
41
ആണ് ഇ. എം. എസ് ഉയർത്തി കാട്ടിയത് . ഇതേ അന്വേഷണ commission റിപ്പോർട്ട് ലോഗൻ തന്റെ മേന്വലിൽ കൊടുത്തിട്ടുമുണ്ട് .തൊഴിലാളികളെ ആകർഷിച്ചു വളർച്ച നേടേണ്ട ഒരു പാർട്ടി , അതിനു ചേർന്ന പ്രത്യയ ശാസ്ത്രം അവതരിപ്പിച്ചു എന്നതാണ് സത്യം .അതോടൊപ്പം തന്നെ അക്രമത്തിനിരയായ ഒരു സമൂഹത്തെ ആത്മനിന്ദയുടെ
പടുകുഴിയിലേക്ക് തള്ളിയിടുകയും തങ്ങൾ ഇത് അർഹിച്ചതല്ലേ എന്ന് ചിന്തിപ്പിക്കുകയും ചെയ്തു . അതിന്നും അങ്ങനെ എന്ന് കരുതുന്നവർ അനേകം . അങ്ങനെ കുറ്റബോധത്തിലൂടെ ഒരു ജനതയെ അടിമകളാക്കി . മറ്റൊരു വിഭാഗത്തെ , അവരുടെ അക്ഷന്തവ്യമായ തെറ്റുകൾ പ്രോത്സാഹിപ്പിച്ചും ,

43
വെള്ള പൂശിയും തങ്ങളിലേക്കടുപ്പിക്കാൻ ശ്രമിച്ചു.ആ ശ്രമങ്ങളൊക്കെ വിജയം കണ്ടു. ഹിന്ദുവായതിന്റെ പേരിൽ ആരുമറിയാതെ വീണു പിടഞ്ഞ അനേകം ദരിദ്രരായ പാട്ടക്കാർ തന്നെ ആണ് ഇന്നും അഭിമന്യുവായി നമ്മുടെ മുന്നിലുള്ളത്.തീ കൊണ്ട് കളിച്ചു അത് കൊണ്ട് അവസാനിച്ച സാമൂതിരിയാണ് ഭാവിയിൽ കാത്തിരിക്കുന്നത്
44
ഇനിയും കലാപങ്ങളുണ്ടാവുമ്പോൾ പുതിയ പ്രത്യയ ശാസ്തങ്ങൾ കൊണ്ട് വന്നു അത് ഞങ്ങൾ അർഹിച്ചതാണ് എന്ന് വരും തലമുറയെ കൊണ്ട് പറയിപ്പിക്കാൻ നമ്പൂതിരിപ്പാടുകൾ ഇനിയും വന്നേക്കാം . ഈ കുറുപ്പിനോടൊപ്പമുള്ള ചിത്രം നോക്കൂ.

45
അങ്ങനെ ഉള്ള അനേകം മനുഷ്യരാണ് ആക്രമണത്തിന് ഇരയായത്. സിനിമകളിൽ കണ്ട നായകനും ,മനസ്സിൽ ഉണ്ടാക്കിയെടുത്ത ജന്മിയും, തമ്പുരാന്മാരുമൊന്നുമല്ല. ആ ദയനീയതയും മുറിവുകളും ഒട്ടിയ വയറുമൊക്കെ കണ്ട് നിങ്ങൾ അത് അർഹിച്ചതാണ് എന്ന് നിങ്ങള്ക്ക് പറയാനാവുമെങ്കിൽ ,

46
ഇതൊക്കെ പറയേണ്ട സമയം കഴിഞ്ഞു പോയി എന്നെ പറയാനുള്ളു.

തുടരും

#TheUntold1921 #Part 7 #

References
Malabar Manual , Logan
Malabar Gazetteer
1921, Mappila Riot , C Gopalan Nair
Pic courtesy : Hindu Post
Article written by Bodhi Dutta

47.

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Sivaji boys pkm

Sivaji boys pkm Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @BoysPkm

Nov 29, 2020
കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ശുചി മുറിയുടെ ശോചനീയമായ അവസ്ഥ തുറന്ന് കാണിച്ച് FB ലൈവ് വന്നതാണ് കുമരംപുത്തൂർ പള്ളിക്കുന്നത് കൊടുവള്ളി വീട്ടിൽ ജംഷാദ് എന്ന യുവാവ് ചെയ്ത തെറ്റ് ..

ജംഷാദും ഭാര്യ ലൈലയും ഇന്ന് BJP സ്ഥാനാർത്ഥികളാണ് ..,
BJP സ്വതന്ത്രൻ, പരോക്ഷ പിന്തുണ, നിഷ്പക്ഷ പിന്തുണ എന്നിങനെയൊന്നുമല്ല സാക്ഷാൽ നരേന്ദ്ര മോദിയും, അമിത് ഷായും, യോഗിയുമൊക്കെ മത്സരിച്ച BJP യുടെ താമര ചിഹ്നത്തിൽ തന്നെയാണ് ജംഷാദും ഭാര്യ ലൈലയും മത്സരിക്കുന്നത് ..

കഴിഞ്ഞ കോവിഡ് കാലത്ത് ജംഷാദ് രോഗബാധിതനായി മാങ്ങോട് മെഡിക്കൽ കോളേജിൽ കഴിയവേ
അവിടുത്തെ പരിമിതികളെക്കുറിച്ചും, ശുചി മുറിയുടെയും മറ്റും വൃത്തിയില്ലായ്മയെക്കുറിച്ചും ഫേസ് ബുക്ക് ലൈവിൽ ചൂണ്ടിക്കാണിച്ചു.. അതാണ് വഴിത്തിരിവായത്, അത് സർക്കാരിനെതിരായി വിമർശനമായി കണക്കാക്കി സജീവ CPI പ്രവർത്തകനായിരുന്ന ജംഷാദിനും കുടുംബത്തിനുമെതിരെ വ്യാപകമായ
Read 8 tweets
Nov 29, 2020
അമിത് ഷാ, സ്മൃതി ഇറാനി, തേജസ്വി സൂര്യ ... ഹൈദരാബാദ് ലോക്കൽ ബോഡി തിരഞ്ഞെടുപ്പിന് ബിജെപിക്ക് വേണ്ടി രംഗത്തിറങ്ങിയത് മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ ദേശീയ നേതാക്കളുടെ നീണ്ട നിരയാണ്. പലരും അത്ഭുതപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വസ്തുതയാണ്.
എന്നാൽ അതെന്ത് എന്തുകൊണ്ടാണ് എന്നുള്ള ചോദ്യം വരുമ്പോൾ അവരെല്ലാം തട്ടി തടഞ്ഞു എന്തെങ്കിലുമൊക്കെ പറഞ്ഞു പോവുകയും ചെയ്യുന്നു. ഇന്ന് അതേക്കുറിച്ച് രാവിലെ വാർത്തയിൽ ഏഷ്യാനെറ്റിന്റെ അബ്‌ജ്യോത് വർഗീസ് ലോക്കൽ ലേഖകനോട് ചോദിച്ചപ്പോൾ കിടന്ന് ബ ബ ബ്ബ പറയുന്നത് കേട്ട് ചിരിയാണ് വന്നത്..
രാഷ്ട്രീയം എന്ന് പറഞ്ഞാൽ ചുക്കെന്ത് ചുണ്ണാമ്പെന്ത് എന്ന് വേർതിരിച്ചറിയാൻ കഴിയാത്ത ഊളകളെയാണ് കേരളത്തിന് പുറത്ത് എല്ലാ ചാനലുകളും റിപൊട്ടന്മാരായി അയക്കുന്നത് എന്നത് ഏത് കൊച്ചു കുട്ടിക്കും അറിയാവുന്ന സത്യമാണ്.
Read 14 tweets
Nov 28, 2020
ജ്യോത്സ്നാ ജോസ്.

2018 ജനുവരി 28നാണ് ഈ പെണ്കുട്ടിയെ പറ്റി ലോകം ആദ്യമായി കേൾക്കുന്നത്.

അന്ന് 4.5 മാസം ഗര്ഭിണിയായിരുന്ന ഈ പെണ്കുട്ടിയുടെ വയറ്റിൽ ചവിട്ടി സിപിഎം ബ്രാഞ്ച് സെക്രട്ടറി നടത്തിയ കൊലപാതകം ഒരു കമ്മി ലിബറലിന്റെയും പ്രതികരണഫലകങ്ങളിൽ നിങ്ങൾക്ക് കണ്ടെത്താനാവില്ല.
രാത്രി പത്തുമണിക്ക് വീട്ടിൽ കയറി വന്ന സിപിഎം ക്രിമിനലുകൾ അവളുടെ കുട്ടികളെ വലിച്ചെറിഞ്ഞു. ഒരു ദയയുമില്ലാതെ ആ പെണ്കുട്ടിയുടെ നാഭിക്ക് ബ്രാഞ്ച് സെക്രട്ടറി കൂടിയായ ക്രിമിനൽ ആഞ്ഞു തൊഴിച്ചുകൊണ്ടിരുന്നു. ഒടുവിൽ രക്തസ്രാവം നിലയ്കാതെ ആശുപതിയിൽ പ്രവേശിക്കപ്പെട്ട് നരകവേദനയോടെ
അവളൊരു ആണ്കുട്ടിയെ പ്രസവിച്ചിരുന്നു. പുറത്തു വന്നത് മരിച്ചു രണ്ടു നാളായ ഒരു കുഞ്ഞു ശരീരം.

അവളൊരു കമ്യൂണിസ്റ്റ് കുടുംബത്തിൽ നിന്നും വളർന്നു വന്നവളായിരുന്നു. അവളുടെ അവസ്ഥയിൽ ആ കുടുംബത്തിന് ധൈര്യം നൽകാനും നിയമ സഹായം നൽകാനും തയാറായത് അവിടുള്ള ബിജെപി പ്രവർത്തകരാണ്.
Read 10 tweets
Nov 28, 2020
മാപ്പ് മാറ്റി വരയ്ക്കുന്നു, ബോർഡർ അടയ്ക്കുന്നു, പത്രസമ്മേളനം വിളിച്ച് വിരട്ടുന്നു. അങ്ങനെ ആകെ ഇന്ത്യയ്ക്ക് എതിരെ ജഗപൊക ആയിരുന്നു നേപ്പാളിന്റെ ഭാഗത്ത് നിന്ന് കുറച്ച് കാലം. ചൈനയോട് അടുപ്പം കാണിക്കലും.
നേപ്പാൾ പോലും ഇന്ത്യയെ വെല്ലുവിളിക്കുന്നു എന്നൊക്കെ പറഞ്ഞ് മോദി സർക്കാറിനെതിരെ പ്രതിപക്ഷം ഇന്ത്യയിലും ഇറങ്ങി. ഇന്ത്യൻ വിദേശകാര്യ വകുപ്പ് പക്ഷെ പരസ്യപ്രസ്താവന ഒന്നും തന്നെ ഈ വിഷയത്തിൽ നടത്തിയില്ല.
ഒക്ടോബർ അവസാനം RAW ചീഫ് നേപ്പാളിൽ എത്തി പ്രധാനമന്ത്രിയുമായി ഒരു കൂടിക്കാഴ്ച്ച നടത്തുന്നു. അപ്പോൾ മുതൽ നേപ്പാൾ യു ടേണ് നടത്തുക ആണ്. കുറച്ച് ദിവസം കഴിഞ്ഞ് ഇന്ത്യൻ ആർമി ചീഫ് നേപ്പാൾ സന്ദർശിക്കുന്നു. വൻസ്വീകരണം ആണ് അദ്ദേഹത്തിന് ലഭിച്ചത്.
Read 5 tweets
Nov 28, 2020
കർഷകവേഷത്തിൽ തലയിലൊരു ടർബനും കെട്ടി ആൾക്കൂട്ടത്തിൽ കുത്തിത്തിരുപ്പുണ്ടാക്കാൻ നുഴഞ്ഞു കയറി ഈ ഒരോളത്തിന് കത്തിയ്ക്കലും കലാപവുമായി ഇറങ്ങുന്ന കൂട്ടത്തിൽ തലയ്ക്ക് മുകളിൽ കറങ്ങുന്ന ഡ്രോണുകളുടെ പവർഫുളായ കാമറാക്കണ്ണുകൾ ഒന്നോർത്ത് വെയ്ക്കുന്നത് നന്നാണ്.
കഴിഞ്ഞ ഷാഹീൻബാഗിലെ കലാപരിപാടിയുടെ സംഘാടകർ ഒക്കെ ഒന്നൊഴിയാതെ പണിയുമായി ശിഷ്ടകാലം തീസ് ഹസാരിയുടെ പടി കയറി ഇറങ്ങാനുള്ള വകുപ്പ് ഒക്കെ കിട്ടിയ പോലെ, അണ്ണന്മാർക്കും പണി പാലും വെള്ളത്തിൽ വരും. അർബൻ നക്സലുകളോട് ഒരു ഉപേക്ഷയും അമിത് ഷാജിയുടെ കയ്യിൽ ഇല്ല.
ഓരോ മുഖവും ഒപ്പിയെടുത്ത് തറവാടിന്റെ അടിവേരും ചൂഴ്ത്തി എടുക്കും.. അത് എൺപത് കഴിഞ്‍ അട്ടം നോക്കി കിടന്നായാലും നാട് കത്തിക്കാൻ കനവ് കണ്ട് നടക്കുന്ന ഏത് സ്വാമിയപ്പൂപ്പനെ ആയാലും ശരി .. അഴിയെണ്ണിച്ചേ വിടൂ.. അത് കട്ടായം.
Read 4 tweets
Nov 27, 2020
പഞ്ചാബിലേയും ഡൽഹിയിലേയും കർഷക സമരത്തെ കുറിച്ച് എന്താണ് അഭിപ്രായം ?

ഏത് കർഷകൻ ?

കുറച്ചു കാലം പഞ്ചാബ് മുഴുവനായി കറങ്ങിയ അനുഭവം വെച്ചു പറയാം , പഞ്ചാബിൽ പോയ എന്റെ സുഹൃത്തുക്കൾക്ക് ഇത് വായിക്കുമ്പോൾ കൂടുതൽ അത് മനസിലാക്കാൻ കഴിയും.
വാസ്തവത്തിൽ 1984 ന് ശേഷം ഖാലിസ്ഥാൻ വാദം ഇല്ലാതെയാവുകയല്ല ചെയ്തത്,കൂടുതൽ ശക്തമാവുകയാണ് ചെയ്തത് . ആനന്ദപ്പുർ റിസല്യൂഷൻ പൂർത്തിയാക്കി പഞ്ചാബിനെ ഭാരതത്തിൽ നിന്നും വിഘടിപ്പിച്ചു കൊണ്ട് ഖാലിസ്ഥാൻ ഉണ്ടാക്കാൻ പാകിസ്ഥാൻ ഫണ്ടഡ് ആയ തീവ്രവാദ സംഘടനകൾ നടത്തിയ ശ്രമം അറിയാമല്ലോ ?
വാസ്തവത്തിൽ ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് ശേഷം ഈ വിഘടനവാദം കൂടുതൽ ശക്തമാവുകയാണ് ചെയ്തത്.1984 ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ട സിഖ്ക്കാർക് നീതി കിട്ടിയില്ല എന്ന ചിന്തയിലാണ് ഈ വാദത്തിന് പഞ്ചാബിൽ ശക്തി കൂടിയത് . ഭിന്ദ്രവാലയുടെ ചിത്രമില്ലാത്ത ഒറ്റ തെരുവും അമൃത്സറിൽ നിങ്ങൾക്ക് കാണാൻ സാധിക്കില
Read 12 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Don't want to be a Premium member but still want to support us?

Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal

Or Donate anonymously using crypto!

Ethereum

0xfe58350B80634f60Fa6Dc149a72b4DFbc17D341E copy

Bitcoin

3ATGMxNzCUFzxpMCHL5sWSt4DVtS8UqXpi copy

Thank you for your support!

Follow Us!

:(