TG Mohandas Profile picture
Sep 28, 2020 6 tweets 1 min read Read on X
2019 ഡിസംബർ 6 ന്റെ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ അഡ്വ ജയശങ്കർ ഒരു വെളിപ്പെടുത്തൽ നടത്തി. വാളയാർ കേസിലെ പ്രതികളെ പാലക്കാട് മുൻ എംപി @MBRajeshCPM ഉം അദ്ദേഹത്തിന്റെ ബന്ധുവായ നിഥിൻ കണിച്ചേരിയും ചേർന്ന് രക്ഷിച്ചെടുത്തു എന്നതായിരുന്നു വെളിപ്പെടുത്തൽ.
1/6
മറ്റെവിടെയോ ഇരുന്ന് ചർച്ച കണ്ട രാജേഷ് ക്ഷുഭിതനായി ഫോണിൽ ചർച്ചയിൽ കയറി. ജയശങ്കറിനെതിരെ നിയമ നടപടി എടുക്കുമെന്ന് ഭീഷണിപ്പെടുത്തി. പേടിപ്പിക്കണ്ടെന്നും ആരോപണത്തിൽ ഉറച്ച് നിൽക്കുന്നു എന്നും ജയശങ്കർ വ്യക്തമാക്കി. തുടർന്ന് രാജേഷ് മാനനഷ്ടക്കേസിനുള്ള നോട്ടീസ് ജയശങ്കറിന് അയച്ചു
2/6
ഇവിടെ പ്രശ്നം അതല്ല. വാളയാർ കേസ് അട്ടിമറിച്ചവരുടെ പേരുകൾ ഒരു ഹൈക്കോടതി വക്കീൽ വിളിച്ചു പറഞ്ഞിരിക്കുന്നു! ഒരു കൊലപാതക - ബലാത്സംഗക്കേസിലെ പ്രതികളെ രക്ഷിക്കാൻ തെളിവുകൾ നശിപ്പിക്കണം, സാക്ഷികളെ സ്വാധീനിക്കണം... അങ്ങനെ എന്തെല്ലാം ചെയ്യണം! ഇതിൽപരം കുറ്റകൃത്യം വേറെ എന്താണ്?
3/6
ആരോപണം ഉന്നയിച്ച ആളും ആരോപിതനും രാഷ്ട്രീയത്തിലെ പ്രമുഖരാണ്. രണ്ടു പേരും ഭരണകക്ഷിക്കാർ! രണ്ടു പിഞ്ചു കുട്ടികളെ പീഡിപ്പിച്ച ദാരുണമായ കേസാണ്! എന്തു കൊണ്ട് കേരളാ പോലീസ് ഈ സംഭവം അന്വേഷിക്കുന്നില്ല? ഞാൻ ഈ വിവരമെല്ലാം അറിഞ്ഞ് നിയമ നടപടിക്ക് ഒരുങ്ങുമ്പോൾ ലോക്ക് ഡൗൺ തുടങ്ങി
4/6
ഇതിന് ആദ്യം പരാതി കൊടുക്കേണ്ടത് പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ടിനാണ്. ഒരു പതിനഞ്ചു ദിവസത്തിനകം നടപടിയുണ്ടായില്ല എങ്കിൽ പാലക്കാട് പോക്സോ കോടതിയിൽ ഹർജി നൽകണം. ആരുണ്ട് ഇവിടെ അതിന് തയാറായിട്ട്? സാധാരണ ഇത്തരം കാര്യങ്ങൾ ഞാൻ തന്നത്താനാണ് ചെയ്യാറ്.
5/6
പക്ഷേ ഇപ്പോൾ എന്നെ യാത്ര ചെയ്യുന്നതിൽ നിന്ന് എല്ലാവരും തടയുന്നു. പെട്ടു പോയിരിക്കുന്നു! വാളയാർ കേസിൽ ജാഥ റാലി മാർച്ച് ഏപ്രിൽ തുടങ്ങിയ കാര്യങ്ങൾ ചെയ്തവരെ കാണുന്നുമില്ല! ഹൈക്കോടതിയിൽ പോ സുപ്രീം കോടതിയിൽ പോ അവിടെപ്പറ ഇവിടെപ്പറ എന്നൊക്കെ ദയവായി എന്നെഉപദേശിക്കരുത്. ചെയ്യാനാരുണ്ട്?
6/6

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with TG Mohandas

TG Mohandas Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @mohandastg

Aug 19, 2023
ശുചീന്ദ്രത്തിനടുത്ത് അടലാക്കുടി എന്ന സ്ഥലത്തെ ജയിലിൽ വെച്ചാണ് പി കൃഷ്ണപിള്ള ഒരു സ്ത്രീയുമായി ലോഹ്യത്തിലാകുന്നത്. ജയിലിൽ നിന്ന് ഇറങ്ങി അവരെയും കൂട്ടി കൃഷ്ണപിള്ള നാട്ടിൽ വന്നു. കമ്മ്യുണിസ്റ്റ് പാർട്ടിക്ക് ഇത് വലിയ നാണക്കേടായി.
1/6
കാരണം ആ സ്ത്രീ ദേവദാസി സമ്പ്രദായത്തിൽ പെടുന്നവളായിരുന്നത്രേ! അവരും വിട്ടുകൊടുത്തില്ല. വീട്ടിൽ വന്ന എം എൻ ഗോവിന്ദൻ നായരേയും മറ്റും ആ സ്ത്രീ അപമാനിച്ച് വിട്ടു.. പാർട്ടി കൃഷ്ണ പിള്ളയോട് ബന്ധം ഒഴിയാൻ ആവശ്യപ്പെട്ടു. അങ്ങേര് അനുസരിച്ചില്ല
2/6
(പുന്നപ്ര വയലാർ സമരത്തിലും മറ്റും പിള്ളേച്ചന് എന്തായിരുന്നു റോൾ എന്ന് ചോദിച്ചാൽ കമ്മ്യൂണിസ്റ്റുകൾക്ക് ഇന്നും മറുപടി ഇല്ല എന്ന് ഓർക്കണം)

വിഷപ്പാമ്പുകളേയില്ലാത്ത സ്ഥലമാണ് ചേർത്തല പ്രദേശം (ഇപ്പോഴുള്ള പാമ്പുകൾ കിഴക്കൻ പൂഴി ബുൾഡോസറിന് വാരി ടിപ്പറിൽ കൊണ്ടുവരുമ്പോൾ വരുന്നതാണ്)
3/6
Read 6 tweets
May 3, 2023
ശ്രീ പി പരമേശ്വരനെയും ഫാദർ അലവിയെയും കൊല ചെയ്യാൻ മദനി ഗൂഢാലോചന നടത്തിയതിന് തെളിവുമായി ഞാൻ മജിസ്ട്രേറ്റ് കോടതിയിൽ എത്തി. പോലീസിനെക്കൊണ്ട് ഒരു എഫ്ഐആർ ഇട്ട് അന്വേഷണം നടത്തണം എന്ന് ഞാൻ.. പരമേശ്വർജിയെ കൊല്ലാനായി തടിയൻ്റവിടെ നസീർ കന്യാകുമാരി വരെ പോയതിന്റെ തെളിവും ഹാജരാക്കി
1/12
ഒന്നര വർഷം എടുത്തു മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് അനുകൂല വിധി കിട്ടാൻ. എഫ്ഐആർ ഇട്ടെങ്കിലും കേരള പോലീസ് കാര്യമായ അന്വേഷണം ഒന്നും നടത്തിയില്ല. മദനിയാണെങ്കിൽ പരപ്പന അഗ്രഹാര ജയിലിലും..
2/12
ആ സമയത്താണ് മദനി ബാംഗ്ലൂർ കേസിൽ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയിൽ എത്തുന്നത്

ജാമ്യാപേക്ഷയിൽ ഒരു കാരണവശാലും കോടതികൾ third party intervention അനുവദിക്കുകയില്ല. എന്നാലും ജാമ്യാപേക്ഷയെ എതിർക്കാൻ ഞാൻ തീരുമാനിച്ചു. ഒരു കൈ നോക്കാം..
3/12
Read 12 tweets
May 2, 2023
ലൗ ജിഹാദ് എന്ന ഒരു സംഘടനയോ പ്രസ്ഥാനമോ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടോ?

ഇല്ല എന്നാണ് എൻഐഎ സുപ്രീംകോടതിക്കും വകുപ്പുമന്ത്രി ലോക്സഭയിൽ ബെന്നി ബഹനാനും കൊടുത്ത ഉത്തരം. ഇതാണ് ഇപ്പോൾ വലിയ തുറുപ്പ് ചീട്ടായി പലരും കൊണ്ടുനടക്കുന്നത്!
1/6
എന്നാൽ എൻഐഎ സുപ്രീംകോടതിയിൽ മറ്റൊരു കാര്യം കൂടി പറഞ്ഞു - പ്രണയം നടിച്ച് മതം മാറ്റി നാടുകടത്തി തീവ്രവാദപ്രവർത്തിന് നിയോഗിക്കപ്പെട്ട ചില പെൺകുട്ടികളുടെ കേസുകൾ അന്വേഷിച്ചു വരുന്നു!!

ഇത്തരം കേസുകളെയാണ് സാധാരണക്കാർ ലൗ ജിഹാദ് എന്ന് വിളിക്കുന്നത്
2/6
ചുരുക്കത്തിൽ ലൗ ജിഹാദ് എന്ന പേരിൽ ഒരു സംഘടനയില്ല, അതിന് പ്രസിഡണ്ടോ സെക്രട്ടറിയോ കമ്മിറ്റിയോ ഓഫീസോ ഒന്നുമില്ല. തീർത്തും അനൗദ്യോഗികമായ ഒരു ഏർപ്പാടാണ് ലൗ ജിഹാദ്

ലൗ ജിഹാദ് മുൻകൂട്ടി മനസ്സിലാക്കാനും പറ്റില്ല. ജിഹാദിന് വേണ്ടിയാണ് ഞാൻ പ്രണയിക്കുന്നത് എന്ന് ഒരു ചെറുക്കനും പറയില്ല
3/6
Read 6 tweets
Apr 25, 2023
എൻ്റെ കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കളോട് ഞാൻ സ്വകാര്യമായി പറയാറുള്ള കാര്യം ഇന്ന് ഞാൻ പരസ്യമായി പറയട്ടെ:

നിങ്ങൾക്ക് മോദിയെ എതിർക്കണമെങ്കിൽ പരാജയപ്പെടുത്തണമെങ്കിൽ ആദ്യം അദ്ദേഹത്തെ ഗൗരവമായി എടുക്കുക.
1/11
മോദി ഒരു ബുദ്ധിയില്ലാത്തവനാണ് എന്ന് കളിയാക്കി കളിയാക്കി അത് സത്യമാണ് എന്ന് നിങ്ങൾ തന്നെ വിശ്വസിച്ചുവശായിരിക്കുന്നു! ഭാരതം പോലെ ഇത്രയധികം unpredictable ആയ വോട്ടർമാർ ഉള്ള രാജ്യത്ത് രണ്ടു തവണ പ്രധാനമന്ത്രിയായ ഒരാൾ അസാമാന്യമായ ബുദ്ധിയുള്ള ആളാണ് എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക
2/11
ശത്രുവിനെ underestimate ചെയ്യുക എന്ന അടിസ്ഥാനപരമായ അബദ്ധമാണ് നിങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നത്. നിങ്ങൾ പറഞ്ഞു നടക്കുന്ന വലിയൊരു നുണയാണ് മതനിരപേക്ഷത. അതിലൂടെ റാഡിക്കൽ ഇസ്ലാമിനെ നിങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. തൽഫലമായി നിങ്ങളുടെ പാർട്ടി തന്നെ അവരുടെ കാൽക്കീഴിൽ ആയിരിക്കുന്നു
3/11
Read 11 tweets
Mar 12, 2023
@24onlive ൽ നിന്ന് @parvathy_sujaya @sujayaparvathy സസ്പെൻഡ് ചെയ്യപ്പെടാൻ മൂലകാരണം @vinuvjohn ആണ് എന്ന് പറഞ്ഞാൽ എത്ര പേർ വിശ്വസിക്കും?! എന്നാൽ അതാണ് സത്യം!

@vinuvjohn നെതിരെ കുറച്ചു നാൾ മുൻപ് കേസും പോലീസുമൊക്കെ വന്നിരുന്നല്ലോ. (അത് ഇപ്പോഴും തീർന്നിട്ടില്ല)
1/12
ആ സമയത്ത് @24onlive ൻ്റെ ഡെസ്കിൽ ഒരു സീനിയർ മാധ്യമ പ്രവർത്തകൻ "നന്നായി! ആ -- മോൻ്റെ കുര നിർത്തേണ്ട സമയമായി" എന്നും മറ്റും ആവർത്തിച്ച് മോശമായ ഭാഷയിൽ കമൻ്റുകൾ പറഞ്ഞു. സഹികെട്ട സുജയ പറഞ്ഞു - എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്?
2/12
ആ"കുര" ഇഷ്ടപ്പെടുന്നവർ ധാരാളമുണ്ട്. അതുകൊണ്ടാണല്ലോ അതിന് റീച്ച് ഉള്ളത്! എനിക്കോ താങ്കൾക്കോ അങ്ങനെ "കുരയ്ക്കാൻ" കഴിയാത്തതിന് വിനുവിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..

ഇതോടെ മാധ്യമ പ്രവർത്തകൻ്റെ ദേഷ്യം സുജയയോടായി. "നിന്റെ കുരയും ഞാൻ നിർത്തിക്കുമെടീ --മോളേ" എന്നായി അദ്ദേഹം!
3/12
Read 12 tweets
Jan 18, 2023
കൊച്ചി തിരുമല ക്ഷേത്രത്തിൽ എട്ട് വർഷം മുമ്പ് ഞാൻ ഒരു ആചാരം തുടങ്ങി - പ്രവേശന ഗോപുരത്തിന്റെ പടിതൊട്ട് നെറുകയിൽ വെയ്ക്കുക. ഇപ്പോൾ 70 വയസ്സിന് താഴെയുള്ള ഏകദേശം എല്ലാവരും അത് ചെയ്യുന്നുണ്ട്. 70+ മെല്ലെ മരിച്ചുപോകും. ഈ പരിപാടി പണ്ട് ഉണ്ടായിരുന്നില്ല എന്ന് പറയാൻ ആരുമുണ്ടാവില്ല!
1/4
അങ്ങനെ ഈ ആചാരത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട് എന്ന വിശ്വാസം വരും. കൊച്ചി അമ്പലം പണിഞ്ഞിട്ട് ആയിരം വർഷം ആയില്ലല്ലോ എന്ന് ആരെങ്കിലും പറഞ്ഞാൽ അയാൾക്ക് തല്ല് കിട്ടും 😀
പടി തൊട്ട് തൊഴാതെ കയറുന്നവനെ കുത്തിന് പിടിച്ചു നിർത്തും!
2/4
പടി തൊട്ട് തൊഴുതില്ലെങ്കിൽ മൂർത്തിയെ തൊഴുതിട്ട് ഫലമില്ല എന്ന് പറഞ്ഞ് പരത്തും. പടി ആദ്യം ചെമ്പ് കൊണ്ടും പിന്നെ സ്വർണം കൊണ്ടും പൊതിയും. ആണ്ടിലൊരിക്കൽ പടി പൂജ തുടങ്ങും. പിന്നെ വന്ന് വന്ന് ദിവസവും പടി പൂജയുണ്ടാവും. കൊങ്ങിണിമാർക്ക് ശാപ്പാട് നിർബന്ധം. അതിനാൽ സദ്യയുമുണ്ടാവും
3/4
Read 4 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Don't want to be a Premium member but still want to support us?

Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal

Or Donate anonymously using crypto!

Ethereum

0xfe58350B80634f60Fa6Dc149a72b4DFbc17D341E copy

Bitcoin

3ATGMxNzCUFzxpMCHL5sWSt4DVtS8UqXpi copy

Thank you for your support!

Follow Us!

:(