കേരള സംസ്ഥാനം രൂപീകൃതമായതിൽപ്പിന്നെ നടന്ന തീവെട്ടിക്കൊള്ളയാണ് പിണറായി വിജയന്റെ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ധൂർത്തിന്റെ ചില കണക്കുകൾ നമുക്ക് നോക്കാം.
അധികാരത്തിലേറിയ സമയത്ത് ഇപ്പോഴത്തെ ധനമന്ത്രി ഡോക്ടർ തോമസ് ഐസക്ക് പറഞ്ഞത്, 'ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണ്' എന്നാണ്.
ഇന്ത്യൻ എക്സ്പ്രസും ടൈംസ് ഓഫ് ഇന്ത്യയും ഹിന്ദുസ്ഥാൻ ടൈംസും മലയാളത്തിലെ ദിനപ്പത്രങ്ങളുമടക്കം, പ്രമുഖ പത്രങ്ങളുടെയെല്ലാം മുൻപേജിൽ പത്തു കോടി മുടക്കി പരസ്യം ചെയ്തു കൊണ്ടാണ് പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. അവിടെ തുടങ്ങുന്നു പിണറായി സർക്കാരിന്റെ അഴിമതിപ്പരമ്പര
ഇലക്ഷൻ കാലത്ത് മാത്രം സിപിഎമ്മുകാർ പൊടിതട്ടിയെടുക്കുന്നൊരു നേതാവുണ്ട്. സഖാവ് VS അച്യുതാനന്ദൻ. വിഎസ്സിനെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പ് ജയിച്ച പിണറായി വിജയൻ മുഖ്യമന്ത്രിയായി. വിഎസ്സിന് വേണ്ടി 'ഭരണപരിഷ്ക്കാര കമ്മീഷൻ' എന്നൊരു കമ്മീഷനുണ്ടാക്കി, വിഎസ്സിനെ അതിന്റെ ചെയർമാനുമാക്കി.
ഈ ഭരണപരിഷ്ക്കാര കമ്മീഷനിലെ 17 സ്റ്റാഫുകളിൽ 12 പേരും, മുമ്പ് വിഎസ്സിന്റെ പേഴ്‌സണൽ സ്റ്റാഫുകളായിരുന്നു. 2019 ഡിസംബർ 31 വരെ ഭരണപരിഷ്ക്കാര കമ്മീഷന് വേണ്ടി സർക്കാർ തുലച്ചത് 17,36,36666/- (പതിനേഴ് കോടി മുപ്പത്തിയാറ് ലക്ഷത്തി മുപ്പത്താറായിരത്തി അറുന്നൂറ്റി അറുപത്തിയാറ്) രൂപയാണ്.
ഇക്കാലയളവിൽ വെറും നാലേനാല് റിപ്പോർട്ടുകളാണ് ഭരണപരിഷ്ക്കാര കമ്മീഷൻ, സർക്കാരിന് സമർപ്പിച്ചത്. പക്ഷേ, ഒരു റിപ്പോർട്ടിൽപ്പോലും സർക്കാർ നടപടി എടുത്തിട്ടില്ല എന്നതാണ് ഏറ്റവും രസകരമായ കാര്യം. അല്ലെങ്കിൽത്തന്നെ 'ചത്ത കിളിക്കെന്തിനാണ് കൂട്.?'
ധനകാര്യ വകുപ്പിന്റെ കീഴിലുള്ള കിഫ്ബിയുടെ CEO ആയി KM അബ്രഹാമിനെ നിയമിച്ചത് ധനകാര്യമന്ത്രി തോമസ് ഐസക്കാണ്. ഈ മഹാന്റെ പ്രതിമാസ ശമ്പളം 350000/- മൂന്നര ലക്ഷം) രൂപയാണ്. മുമ്പ് സർക്കാർ സർവ്വീസിൽ സേവനമനുഷ്ഠിച്ചതിനാൽ, 150000/- (ഒന്നര ലക്ഷം) പെൻഷൻ വേറെയും.
അങ്ങനെ ആകെ മൊത്തം 5,000,00 (അഞ്ചു ലക്ഷം) രൂപയാണ് ഇദ്ദേഹത്തിന് വേണ്ടി സംസ്ഥാന സർക്കാർ പ്രതിമാസം ചെലവാക്കുന്നത്. തീർന്നില്ല... കിഫ്ബിയുടെ ചീഫ് പ്രൊജക്ട് എക്സാമിനറായി ഒരാൾ കൂടിയുണ്ട്. വിജയദാസ്. ഇദ്ദേഹത്തിന്റെ പ്രതിമാസ ശമ്പളം 3,00,000/- (മൂന്നു ലക്ഷം) രൂപയാണ്.
പ്രൈവറ്റ് സെക്രട്ടറിയും, അഡീഷണൽ - അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരും, പാചകക്കാരനും, തോട്ടക്കാരനും, ഡ്രൈവറുമടക്കം 20 മന്ത്രിമാർക്കും കൂടി 480 പേഴ്‌സണൽ സ്റ്റാഫുകളാണുള്ളത്.
ഇവരുടെ ശമ്പള സ്കെയിൽ ഇങ്ങനെയാണ്. പ്രൈവറ്റ് സെക്രട്ടറിക്കും, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കും 77400/- മുതൽ 117200/- വരെ. പാചകക്കാരന് 16500/- മുതൽ 35700/- വരെ. യാത്രാബത്തയും, മെഡിക്കൽ റീഇംപേഴ്സ്മെന്റും വേറെ.
ഒരു മന്ത്രിക്ക് 30 പേഴ്‌സണൽ സ്റ്റാഫാണെങ്കിലും, പാവങ്ങളുടെ പടത്തലവൻ പിണറായി വിജയൻ അത് 37 ആയി വർദ്ധിപ്പിച്ച് 'മാനുഷിക പരിഗണന' കാണിച്ചു. ഇവർക്ക് ആജീവനാന്ത പെൻഷൻ ഉള്ളതുകൊണ്ട്, ഓരോ രണ്ടുവർഷം കൂടുമ്പോഴും, പാർട്ടിയുടെ വേണ്ടപ്പെട്ടവർക്ക് വേണ്ടി പേഴ്‌സണൽ സ്റ്റാഫുകൾ സ്ഥാനമൊഴിഞ്ഞു കൊടുക്കും
പോലീസ് ആസ്ഥാനത്ത് സന്ദർശകരെ സ്വീകരിക്കാൻ ഒരുകോടി രൂപ മുടക്കി ഒരു റോബോട്ടിനെ വാങ്ങി,കൊട്ടിഘോഷിച്ച് ഉദ്ഘാടനവും നടത്തി. റോബോട്ടിന് തന്നെ ഇത് ഇഷ്ടപ്പെടാത്തത് കൊണ്ടായിരിക്കണം,ഉദ്ഘാടനപ്പിറ്റേന്ന് തന്നെ റോബോട്ട് പണിമുടക്കി പോലീസ് ആസ്ഥാനത്തിന്റെ മൂലയിലെവിടെയോ അത് പൊടിപിടിച്ച് കിടപ്പുണ്ട്
കേരള ചരിത്രത്തിലാദ്യമായി ഉപദേശകരെ വച്ച് ഭരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. തൊഴിലാളിപ്പാർട്ടിയുടെ മുഖ്യമന്ത്രിക്ക് 7 ഉപദേശകരാണ് ഉണ്ടായിരുന്നത്. മാന്യയായത് കൊണ്ട്, സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് കുറച്ചു ദിവസങ്ങൾക്ക് ശേഷം സ്ഥലംവിട്ടു.
മറ്റ് ആറു ഉപദേഷ്ടാക്കൾ ഇവരാണ്. മുൻ ഡിജിപിയായിരുന്ന രമൺ ശ്രീവാസ്തവയാണ് മുഖ്യമന്ത്രിയുടെ ആഭ്യന്തര ഉപദേഷ്ടാവ്. ഈ സർക്കാരിന്റെ കാലത്ത്, ലോക്കപ്പിനകത്തും പുറത്തുമായി പോലീസുകാർ പ്രതിയായ കൊലക്കേസുകൾ 22 എണ്ണമാണ്. പിന്നെന്തിനാണീ ആഭ്യന്തര ഉപദേഷ്ടാവ് എന്നൊന്നും ചോദിക്കരുത്.
ജോൺ ബ്രിട്ടാസ് മാധ്യമ ഉപദേഷ്ടാവും, വികസന ഉപദേഷ്ടാവ് M രഞ്ജിത്തുമാണ്. ഇവരുടെ സേവനം സൗജന്യമാണത്രേ. ശമ്പളം മാത്രമേ ഇല്ലെന്നുള്ളൂ. ചീഫ്‌സെക്രട്ടറി റാങ്കിലുള്ള ഇവർക്ക്‌ മറ്റാനുകൂല്യങ്ങളും, ആജീവനാന്ത പെൻഷനുമൊക്കെയുണ്ട്. ഇലക്ഷൻ അടുത്തതോടെ ഇവർ കഴിഞ്ഞയാഴ്ച തൽസ്ഥാനങ്ങൾ ഒഴിഞ്ഞു
ശാസ്ത്ര ഉപദേഷ്ടാവ് M ചന്ദ്രദത്തനും, നിയമോപദേഷ്ടാവ് NK ജയകുമാറും, പ്രസ് അഡ്വൈസർ പ്രഭാ വർമ്മയുമാണ്. മാധ്യമ ഉപദേഷ്ടാവും, പ്രസ് അഡ്വൈസറും തമ്മിൽ എന്താണ് വ്യത്യാസമെന്ന് ചോദിക്കരുത്.
പിണറായിത്തമ്പുരാന്റെ ഭരണകാലത്ത് ആ ചോദ്യത്തിന് പ്രസക്തിയില്ല.
പ്രഭാ വർമ്മയുടെ ശമ്പളം 93000/- മുതൽ 120000/- രൂപ വരെയാണ്. NK ജയകുമാറിന്റേത് 77400/- മുതൽ 115200/- വരെയും. യാത്രാബത്തയും, ഓഫീസ് ചെലവുകളും വേറെ. വികസന ഉപദേഷ്ടാവ് M രഞ്ജിത്തിന്റെ ഡ്രൈവർമാരുടെ ശമ്പളം 37737/- രൂപയാണ്.
പുഷ്പനെയറിയാമോ ഞങ്ങടെ പുഷ്പനെയറിയാമോ...' പുഷ്പനെ അറിയില്ലേ.?
പാർട്ടിക്ക് വേണ്ടി ബലിയാടായി ഇന്നും കിടക്കയിൽത്തന്നെ കിടന്ന് നരകിച്ച് ജീവിക്കുന്ന പുതുക്കുടി പുഷ്പൻ. ആ പുഷ്പന് വേണ്ടി പൊതുഖജനാവിൽ നിന്ന് കൊടുത്തത് 5 ലക്ഷം രൂപയും, ഒരു വീൽചെയറുമാണ്.
പ്രതിമാസം 8000/- രൂപ പെൻഷൻ വേറെയും. വീൽ ചെയർ കൊടുത്തതിന് പൊതുജനങ്ങൾക്കാർക്കും പരിഭവമുണ്ടാകുമെന്ന് തോന്നുന്നില്ല. പക്ഷേ, പാർട്ടിക്ക് വേണ്ടി ബലിയാടായവനെ പോറ്റേണ്ടത് പാർട്ടിയാണല്ലോ. അതല്ലേ, ന്യായം.? അതിന് പാവപ്പെട്ട പൊതുജനങ്ങൾ എന്തുപിഴച്ചു.?
ധൂർത്തിന്റെ ഒന്നാം കാണ്ഡം കഴിഞ്ഞിട്ടേയുള്ളൂ. ഇനിയും കിടക്കുകയാണ് കാണ്ഡം കാണ്ഡമായി. NCP സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂർ വിജയന്റെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കൊടുത്തത് 25 ലക്ഷം രൂപയാണ്.
ചെങ്ങന്നൂർ എംഎൽഎയായിരുന്ന KK രാമചന്ദ്രന്റെ ബാങ്ക് വായ്പ അടച്ചു തീർത്തത്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 867000/- (എട്ടുലക്ഷത്തി അറുപത്തി ഏഴായിരം) രൂപ ചെലവാക്കിയാണ്.
പിണറായി സർക്കാരിന്റെ 100 ദിവസത്തെ ആഘോഷത്തിന് 9,5700000/- (ഒൻപത് കോടി അമ്പത്തിയേഴ് ലക്ഷം) രൂപ മുടക്കിയെന്ന് പിണറായി വിജയൻ തന്നെ നിയമസഭയിൽ സമ്മതിച്ചിട്ടുള്ളതാണ്.
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉപദേശകനായി അയർലണ്ടുകാരനായ വില്യം ഹാളിനെ കരാറടിസ്ഥാനത്തിൽ നിയമിച്ചു. വില്യം ഹാളിന്റെ ഓരോ വരവിനും സർക്കാർ ഖജനാവിൽ നിന്ന് ചെലവാകുന്നത്, 1021000/- (പത്തു ലക്ഷത്തി ഇരുപത്തി ഒന്നായിരം) രൂപയാണ്.
ഓരോ ദുരന്തങ്ങളും ഇടതുപക്ഷ സർക്കാരിന് ചാകരയാണ്.
കഴിഞ്ഞ പ്രളയകാലത്താണ് സർക്കാരിന്റെ സ്ഥിരം ഹോർഡിങുകൾ സ്ഥാപിക്കാനായി 5 കോടി രൂപ ചെലവാക്കിയത്. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെയും, വെബ്സൈറ്റുകളുടെയും പരിപാലനത്തിനായി 12 അംഗ സംഘമാണുള്ളത്.
സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെയും,വെബ്സൈറ്റുകളുടെയും പരിപാലനത്തിനായി ചെലവാക്കുന്നത് പ്രതിവർഷം 1,10,000,00/- ഇവരെയെല്ലാം ഇക്കഴിഞ്ഞ മാസം സ്ഥിരപ്പെടുത്തി. സർക്കാരിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ 25 അംഗ സംഘമുണ്ട്.ഇതിന്റെ തലവന്റെ ശമ്പളം പ്രതിവർഷം 25,00,000/-രൂപ മാത്രം
അങ്ങ് കാസർഗോഡ് മുതൽ ഇങ്ങ് തിരുവനന്തപുരം വരെ 624 കിലോമീറ്റർ നവോത്ഥാന മതിൽ നിർമ്മിക്കാൻ പൊതുഖജനാവിൽ നിന്ന് മുടിച്ചത് 50,00,000,00/- (അമ്പത് കോടി) രൂപയാണ്.
പ്രളയ ദുരിത പുനരധിവാസ പ്രവർത്തനങ്ങൾക്ക് വേണ്ടി രൂപീകരിക്കപ്പെട്ട 'റീബിൽഡ് കേരള ഇൻഷ്യേറ്റീവിന്റെ' ഓഫീസിന് വേണ്ടി ലക്ഷ്മി നായരുടെ കെട്ടിടം അഞ്ചു വർഷത്തേക്ക് പാട്ടത്തിനെടുത്തു. ഈ കെട്ടിടം മോടി പിടിപ്പിക്കാനായി 86,00,000/- (എൺപത്തിയാറ് ലക്ഷം) രൂപ ചെലവാക്കി.
ആരാണ് ഈ ലക്ഷ്മി നായരെന്നല്ലേ.? മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് NK ജയകുമാറിന്റെ അനന്തിരവളും, കൈരളി ടിവിയിൽ പാചകപരിപാടി അവതരിപ്പിക്കുന്നവളും, സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണൻനായരുടെ ജ്യേഷ്ഠൻ നാരായണൻ നായരുടെ മകളുമാണ് ഈ ലക്ഷ്മി നായർ.
കേരള ലോ അക്കാഡമിക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടി സർക്കാർ വിട്ടുകൊടുത്ത ഭൂമിയിലാണ് ലക്ഷ്മി നായർ സ്വകാര്യ ബിൽഡിംഗ് കമ്പനിയുമായിച്ചേർന്ന് ഫ്ലാറ്റ് പണിതത്. ഇത് അനധികൃത നിർമ്മാണമായത് കൊണ്ടുതന്നെ വിറ്റു പോയില്ല.
അപ്പോഴാണ് പിണറായി വിജയന്റെ സഹായഹസ്തം റീബിൽഡ് കേരളയുടെ ഓഫീസ് രൂപത്തിൽ ലക്ഷ്മിക്ക് നേരെ നീണ്ടത്.

ഇതുകൂടാതെ, നവോത്ഥാന സമുച്ചയം നിർമ്മിക്കാൻ 700,000,0000/- (എഴുന്നൂറ് കോടി) രൂപ വകയിരുത്തിയിട്ടുണ്ട്.
കണ്ണൂർ പെരളശ്ശേരിയിൽ എകെജി മ്യൂസിയം നിർമ്മിക്കുന്നത് 10,00,00,000/- (പത്തു കോടി) രൂപ മുടക്കിയാണ്. ഈ നേതാക്കന്മാർക്കൊക്കെ സ്മാരകം നിർമ്മിക്കാനുള്ള ബാധ്യത പാവം പൊതുജനങ്ങൾക്കാണോ എന്ന് ചോദിക്കരുത്. ഇവരെയൊക്കെ അധികാരത്തിൽ കയറ്റിയത് കൊണ്ടുതന്നെ നമുക്കാ ബാധ്യതയുണ്ട്.
സംസ്ഥാന സർക്കാരിന്റെ കേസ് നടത്തിപ്പുകൾക്കായി അഡ്വക്കേറ്റ് ജനറലും, ഡയറക്ടർ ജനറലും, ഗവൺമെന്റ് പ്ലീഡർമാരുമടക്കം 142 പേർ ഹൈക്കോടതിയിലുണ്ട്. അപ്പോഴാണ് മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരനായ A വേലപ്പൻ നായരെ ലെയ്സൺ ഓഫീസറായി നിയമിച്ചത്. 76000/- രൂപയാണ് ഇദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളം.
ഇന്റർനെറ്റ്, ഫോൺ അലവൻസ് 1000/- രൂപയും, പത്രമാസികകൾ വാങ്ങാനായി 14000/- രൂപയും പ്രതിമാസം വേറെയും കൊടുക്കുന്നുണ്ട്. മലയാളത്തിലെ ' മ' പ്രസിദ്ധീകരണങ്ങളും, മുത്തുച്ചിപ്പിയും, ഫയറുമടക്കം എല്ലാ മാസികകളും വാങ്ങിയാലും പ്രതിമാസം 14000/- രൂപ ചെലവാകുന്നത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ല.
സിപിഎമ്മുകാർ വെട്ടിക്കൊലപ്പെടുത്തിയ കാസർഗോഡ് പെരിയയിലെ ശരത്ത് ലാലിന്റെയും, കൃപേഷിന്റെയും കൊലപാതകക്കേസ് അന്വേഷണം സിബിഐക്ക് വിടാതിരിക്കാൻ പിണറായി വിജയൻ, തന്റെ കാരണവന്മാർ സമ്പാദിച്ചതെന്ന പോലെ പൊതുഖജനാവിൽ നിന്ന് ചെലവാക്കിയത് ഒരു 1,18,000,00/- (ഒരുകോടി പതിനെട്ട് ലക്ഷം) രൂപയാണ്.
കാസർഗോഡ് പെരിയയിലെ ശരത്ത് ലാലിന്റെയും, കൃപേഷിന്റെയും കൊലപാതകക്കേസ്
നടത്താനായി അഡ്വക്കേറ്റ് രഞ്ജിത്ത്, അഡ്വക്കേറ്റ് മനീന്ദർ സിങ്ങ്, അഡ്വക്കേറ്റ് പ്രഭാസ് ബജാജ് എന്നിവരെയാണ് സുപ്രീംകോടതിയിൽ നിന്ന് ഇറക്കുമതി ചെയ്തത്.
മട്ടന്നൂരിൽ സിപിഎമ്മുകാർ വെട്ടിക്കൊന്ന ഷുഹൈബിന്റെ കൊലപാതക അന്വേഷണം സിബിഐക്ക് വിടാതിരിക്കാൻ സുപ്രീംകോടതി അഡ്വക്കേറ്റുമാരായ വിജയ് ഹൻസാരിയയ്ക്കും, അമരേന്ദ്ര ശരണിനും വേണ്ടി ചെലവഴിച്ചത് 86,00,000/- (എൺപത്തിയാറ് ലക്ഷം) രൂപയാണ്.
സ്പ്രിൻക്ലർ കേസ് വാദിക്കാൻ സുപ്രീംകോടതിയിലെ സൈബർ എക്സ്പർട്ട്സ് അഡ്വക്കേറ്റ് നാപ്പിനയ്ക്ക് വേണ്ടി ചെലവഴിച്ചത് ലക്ഷങ്ങളാണ്. സർക്കാരിന്റെ കേസുകൾ കൈകാര്യം ചെയ്യാൻ 142 അഡ്വക്കേറ്റുമാർ ഉള്ളപ്പോഴാണ് ഈ ധൂർത്തെന്നോർക്കണം.
ഒരുപക്ഷേ രണ്ടുകൊല്ലത്തിനിടയിൽ ഒരു വാഹനത്തിന് ഏറ്റവും കൂടുതൽ ടയർ മാറിയത് നമ്മുടെ മണിയാശാനായിരിക്കും. അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനമായ 2017 മോഡൽ ഇന്നോവ ക്രിസ്റ്റയ്ക്ക് രണ്ടു കൊല്ലത്തിനിടയിൽ മണിയാശാൻ മാറിയത് 34 ടയറുകളാണ് .ടയറൊന്നിന് 10000/- രൂപ വച്ച് കൂട്ടിയാൽപ്പോലും 340000/- രൂപ.
കേരളം പ്രളയക്കെടുതിയിൽ നട്ടംതിരിഞ്ഞു നിൽക്കുമ്പോഴാണ് സിപിഐയുടെ ഒല്ലൂർ എംഎൽഎ K രാജനെ ക്യാബിനറ്റ് റാങ്കോടെ ചീഫ്‌ വിപ്പായി നിയമിച്ചത്. K രാജന്റെയും, പേഴ്‌സണൽ സ്റ്റാഫുകളുടെയും ശമ്പളം, ഔദ്യോഗിക വാഹനം, വസതി ഉൾപ്പെടെ ഏഴരക്കോടി രൂപയുടെ അധികബാധ്യതയാണ് കേരള സർക്കാരിന് ഉണ്ടായത്.
ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നു എന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക് സർക്കുലർ ഇറക്കിയതിന്റെ പിറ്റേ ആഴ്ച, അതായത്, ഈ ലോക്ക്ഡൗൺ കാലത്ത് സംസ്ഥാന സർക്കാർ വാങ്ങിയത് 8 ഇന്നോവ ക്രിസ്റ്റകളാണ്.
ഗതാഗതമന്ത്രി AK ശശീന്ദ്രന്റെ സെക്രട്ടറിയുടെ ഓഫീസ് അണുവിമുക്തമാക്കാൻ ചെലവാക്കിയത് 5 ലക്ഷം രൂപയാണ്.
ആറ്റിങ്ങൽ മണ്ഡലത്തിൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 30000 വോട്ടിന് ജനങ്ങൾ തോറ്റു തുന്നം പാടിപ്പിച്ച എക്സ് എംപി A സമ്പത്തിനെ, സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി, ക്യാബിനറ്റ് റാങ്കോടെ ദില്ലിയിലെ കേരള ഹൗസിലേയ്ക്കയച്ചു. ഈ മഹാന് അഞ്ച് പേഴ്‌സണൽ സ്റ്റാഫുകളാണുള്ളത്.
ഇതിൽ, പ്രൈവറ്റ് സെക്രട്ടറിക്ക് 21850/- രൂപയും, രണ്ട് അസിസ്റ്റന്റ് സെക്രട്ടറിമാർക്ക് 30385/- രൂപ വീതവും, ഓഫീസ് അറ്റന്റർക്ക് 18030/- രൂപയും, ഡ്രൈവർക്ക് 19760/- രൂപയുമാണ് ശമ്പളം. സമ്പത്തിന് 90000/- രൂപ പ്രതിമാസ ശമ്പളത്തിന് പുറമേ, യാത്രാബത്തയും, ഔദ്യോഗിക വാഹനവും, വസതിയുമുണ്ട്.
ഇക്കഴിഞ്ഞ കൊറോണക്കാലത്ത് ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്ക് 72" എൽഇഡി ടിവിയും, മ്യൂസിക് സിസ്റ്റവും വാങ്ങിയത് 289000/- രൂപ ചെലവാക്കിയാണ്. ഈ കൊറോണക്കാലത്ത് തന്നെ മന്ത്രി പുംഗവന്മാർക്ക് കൈ തുടയ്ക്കാൻ 75000/- രൂപ മുടക്കി 250 ടൗവ്വൽ വാങ്ങി.
എയർ ആംബുലൻസിനെന്ന പേരിൽ പ്രതിമാസം 63 ലക്ഷത്തി 73000/- രൂപ വാടക കൊടുത്ത് ഒരു ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിട്ട് കൊല്ലം ഒന്നു തികഞ്ഞു. ഒരു മാസം 20 മണിക്കൂറിൽ കൂടുതൽ പറന്നാൽ അധിക നിരക്ക് നൽകണം.
ഇതിനേക്കാൾ കുറഞ്ഞ നിരക്കിൽ ഹെലികോപ്റ്റർ തരാമെന്ന മറ്റു രണ്ടു കമ്പനികളുടെ വാഗ്ദാനം നിരസിച്ചു കൊണ്ടാണ്, ടെൻഡർ പോലുമില്ലാതെ ബാംഗ്ലൂർ ആസ്ഥാനമായ പവൻഹംസ് ഏവിയേഷൻ കമ്പനിയിൽ നിന്ന് ഈ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്.
ഇതേ മോഡൽ ഹെലികോപ്റ്റർ, ഇതേ കമ്പനിയിൽ നിന്ന് ഝാർഖണ്ഡ് സർക്കാർ വാടകയ്ക്ക് എടുത്തിരിക്കുന്നത് പ്രതിമാസം 86 ലക്ഷം രൂപയ്ക്കാണ്.ഇതിനാകട്ടെ, പറക്കുന്നതിന് സമയപരിധിയോ,ദൂരപരിധിയോ ഇല്ലതാനും. ഈ ഒരു കൊല്ലത്തിനിടയിൽ മൂന്നോ നാലോ തവണ മാത്രമേ പറക്കാനുള്ള ഭാഗ്യം ഈ ഹെലികോപ്റ്ററിന് ഉണ്ടായിട്ടുള്ളൂ
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ തിരുവനന്തപുരത്ത് മരണപ്പെട്ട അഡ്വക്കേറ്റ് നീലകണ്ഠ ശർമ്മയുടെ ഹൃദയവുമായി എറണാകുളത്തേക്ക് ഒരു വാടക ഹെലികോപ്റ്റർ പറന്നതിന് ചെലവ് വെറും ഒരു ലക്ഷം രൂപയിൽ താഴെയാണെന്നോർക്കണം.
'നാം മുന്നോട്ട്' സംപ്രേക്ഷണം ചെയ്യാൻ പ്രതിവർഷം ചെലവഴിക്കുന്നത് 6 കോടി 37 ലക്ഷം രൂപയാണ്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ സി ഡിറ്റും, പിആർഡിയും ചേർന്ന് ഒരുരൂപ പോലും സാമ്പത്തിക ബാധ്യതയില്ലാതെ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത പരിപാടിക്കാണ് വിജയൻ 6 കോടി 37 ലക്ഷം രൂപ ചെലവാക്കുന്നത്
ഇനി ചെറിയൊരു ഇടനാഴിക്കഥ. ഒരുപാട് നാറിയ കഥകൾ പറയാനുള്ളത് കൊണ്ടായിരിക്കണം, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടനാഴി മോടി പിടിപ്പിച്ചത്. ഇതിനായി ചെലവാക്കിയത് 2 ലക്ഷത്തിലധികം രൂപയാണ്.
ഇക്കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് ചീഫ് സെക്രട്ടറിയുടെയും, സെക്രട്ടറിമാരുടെയും ഓഫീസിലെ ജീവനക്കാരും അതിഥികളും ചായ കുടിച്ച വകയിൽ ഖജനാവിൽ നിന്നെടുത്തത് 14 ലക്ഷത്തി 11000/- രൂപയാണ്. ഇത് ചീഫ്‌സെക്രട്ടറിയുടെയും, സെക്രട്ടറിമാരുടെയും മാത്രം കണക്കാണെന്നോർക്കണം.!
നാലഞ്ചു മാസങ്ങളായി പ്രമുഖ മലയാളം - ഇംഗ്ലീഷ് ദിനപ്പത്രങ്ങളിലും, സായാഹ്‌ന പത്രങ്ങളിലും, സ്വകാര്യ ചാനലുകളിലും പിണറായി വിജയന്റെ ഇല്ലാത്ത ഭരണനേട്ടങ്ങൾ പരസ്യം ചെയ്യാനായി ദിവസേന ധൂർത്തടിക്കുന്നത് കോടികളാണ്. ഒരു ദിവസത്തെ ഏകദേശക്കണക്കാണ് കണക്കില്ലാത്ത ഈ കോടികൾ.
കട്ടുമുടിച്ചിട്ടേ പിണറായി വിജയനും, കിങ്കരന്മാരും സെക്രട്ടറിയേറ്റിന്റെ പടിയിറങ്ങൂ. ഈ ധൂർത്തൊക്കെ കാണുമ്പോൾ, ഒരു നേരം ആഹാരം കഴിക്കാൻ വകയില്ലാത്തവനും, തലചായ്ക്കാനൊരു കിടപ്പാടമില്ലാത്തവനുമൊക്കെ രോഷം തോന്നുന്നത് സ്വാഭാവികമാണ്.
പക്ഷേ, വിജയനെപ്പോലെയുള്ള കോർപ്പറേറ്റ് നേതാക്കൾക്ക് കമ്മ്യൂണിസം ഒരു വിൽപ്പനച്ചരക്ക് മാത്രമാണ്. പൊതുജനങ്ങൾ ഇനിയും ഇതൊന്നും കണ്ടില്ലെന്ന് നടിക്കരുത്. ഇനിയൊരിക്കൽക്കൂടി വിജയന് എന്ന കേരളത്തിന്റെ ഭരണം കിട്ടിയാൽ, ഇപ്പോഴത്തേതിനേക്കാൾ പതിന്മടങ്ങ് നാശത്തിലേക്ക് കൂപ്പു കുത്തുമെന്നുറപ്പാണ്.
ആർ ബാലകൃഷ്ണപിള്ള എന്ന എഴുന്നേറ്റു നിൽക്കാൻ ശേഷിയില്ലാത്ത ആളിനെ ക്യാബിനറ്റ് റാങ്കിൽ 'മുന്നോക്ക വികസന കോർപ്പറേഷൻ' എന്ന തട്ടിക്കൂട്ട് പ്രസ്ഥാനമുണ്ടാക്കി, പേഴ്‌സണൽ സ്റ്റാഫുകളെയും, ഔദ്യോഗിക വാഹനവും, യാത്രാബത്തയും, വൻശമ്പളവും കൊടുത്തു.
കെ എ രതീഷ് എന്ന 500 കോടി രൂപയുടെ കശുവണ്ടി അഴിമതിക്കേസിലെ പ്രതിയെ ഖാദിബോർഡ് ചെയർമാനാക്കി. 83000/-രൂപ ശമ്പളം, 185000/- ആക്കി കഴിഞ്ഞ മാസം വർദ്ധിപ്പിച്ചു.
നവോത്ഥാന മതിൽ നിർമ്മിക്കാൻ കൂട്ടുനിന്ന വെള്ളാപ്പള്ളി നടേശൻ മേസ്തിരിക്ക്, അയാൾ പ്രസിഡന്റായ കണിച്ചുകുളങ്ങര ദേവസ്വം പുനരുദ്ധാരണത്തിനെന്ന പേരിൽ നാല് കോടി നൽകി.
ലിസ്റ്റ് അപൂർണ്ണം.
ന്യൂനപക്ഷപ്രീണനത്തിനും മതപരിവർത്തന മാഫിയകൾക്കും വേണ്ടി ചെലവാക്കുന്ന നികുതിദായകരുടെ പണത്തിന്റെ കണക്ക് വേറെ.സ്വപ്ന, ആഴക്കടൽ വില്പന എന്നിവയുടെ കണക്കുകൾ പുറത്തു വരാനിരിക്കുന്നതേയുള്ളൂ...

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with മാണിക്യൻ 💎

മാണിക്യൻ 💎 Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @Maanikyann

28 Feb
നാലഞ്ചു മാസങ്ങളായി പ്രമുഖ മലയാളം - ഇംഗ്ലീഷ് ദിനപ്പത്രങ്ങളിലും, സായാഹ്‌ന പത്രങ്ങളിലും, സ്വകാര്യ ചാനലുകളിലും പിണറായി വിജയന്റെ ഇല്ലാത്ത ഭരണനേട്ടങ്ങൾ പരസ്യം ചെയ്യാനായി ദിവസേന ധൂർത്തടിക്കുന്നത് കോടികളാണ്. ഒരു ദിവസത്തെ ഏകദേശക്കണക്കാണ് കണക്കില്ലാത്ത ഈ കോടികൾ.
കട്ടുമുടിച്ചിട്ടേ പിണറായി വിജയനും, കിങ്കരന്മാരും സെക്രട്ടറിയേറ്റിന്റെ പടിയിറങ്ങൂ. ഈ ധൂർത്തൊക്കെ കാണുമ്പോൾ, ഒരു നേരം ആഹാരം കഴിക്കാൻ വകയില്ലാത്തവനും, തലചായ്ക്കാനൊരു കിടപ്പാടമില്ലാത്തവനുമൊക്കെ രോഷം തോന്നുന്നത് സ്വാഭാവികമാണ്.
പക്ഷേ, വിജയനെപ്പോലെയുള്ള കോർപ്പറേറ്റ് നേതാക്കൾക്ക് കമ്മ്യൂണിസം ഒരു വിൽപ്പനച്ചരക്ക് മാത്രമാണ്. പൊതുജനങ്ങൾ ഇനിയും ഇതൊന്നും കണ്ടില്ലെന്ന് നടിക്കരുത്. ഇനിയൊരിക്കൽക്കൂടി വിജയന് എന്ന കേരളത്തിന്റെ ഭരണം കിട്ടിയാൽ, ഇപ്പോഴത്തേതിനേക്കാൾ പതിന്മടങ്ങ് നാശത്തിലേക്ക് കൂപ്പു കുത്തുമെന്നുറപ്പാണ്.
Read 7 tweets
28 Feb
പ്രളയ ദുരിത പുനരധിവാസ പ്രവർത്തനങ്ങൾക്ക് വേണ്ടി രൂപീകരിക്കപ്പെട്ട 'റീബിൽഡ് കേരള ഇൻഷ്യേറ്റീവിന്റെ' ഓഫീസിന് വേണ്ടി ലക്ഷ്മി നായരുടെ കെട്ടിടം അഞ്ചു വർഷത്തേക്ക് പാട്ടത്തിനെടുത്തു. ഈ കെട്ടിടം മോടി പിടിപ്പിക്കാനായി 86,00,000/- (എൺപത്തിയാറ് ലക്ഷം) രൂപ ചെലവാക്കി.
ആരാണ് ഈ ലക്ഷ്മി നായരെന്നല്ലേ.? മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് NK ജയകുമാറിന്റെ അനന്തിരവളും, കൈരളി ടിവിയിൽ പാചകപരിപാടി അവതരിപ്പിക്കുന്നവളും, സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണൻനായരുടെ ജ്യേഷ്ഠൻ നാരായണൻ നായരുടെ മകളുമാണ് ഈ ലക്ഷ്മി നായർ.
കേരള ലോ അക്കാഡമിക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടി സർക്കാർ വിട്ടുകൊടുത്ത ഭൂമിയിലാണ് ലക്ഷ്മി നായർ സ്വകാര്യ ബിൽഡിംഗ് കമ്പനിയുമായിച്ചേർന്ന് ഫ്ലാറ്റ് പണിതത്. ഇത് അനധികൃത നിർമ്മാണമായത് കൊണ്ടുതന്നെ വിറ്റു പോയില്ല.
Read 25 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!