പ്രളയ ദുരിത പുനരധിവാസ പ്രവർത്തനങ്ങൾക്ക് വേണ്ടി രൂപീകരിക്കപ്പെട്ട 'റീബിൽഡ് കേരള ഇൻഷ്യേറ്റീവിന്റെ' ഓഫീസിന് വേണ്ടി ലക്ഷ്മി നായരുടെ കെട്ടിടം അഞ്ചു വർഷത്തേക്ക് പാട്ടത്തിനെടുത്തു. ഈ കെട്ടിടം മോടി പിടിപ്പിക്കാനായി 86,00,000/- (എൺപത്തിയാറ് ലക്ഷം) രൂപ ചെലവാക്കി.
ആരാണ് ഈ ലക്ഷ്മി നായരെന്നല്ലേ.? മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് NK ജയകുമാറിന്റെ അനന്തിരവളും, കൈരളി ടിവിയിൽ പാചകപരിപാടി അവതരിപ്പിക്കുന്നവളും, സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണൻനായരുടെ ജ്യേഷ്ഠൻ നാരായണൻ നായരുടെ മകളുമാണ് ഈ ലക്ഷ്മി നായർ.
കേരള ലോ അക്കാഡമിക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടി സർക്കാർ വിട്ടുകൊടുത്ത ഭൂമിയിലാണ് ലക്ഷ്മി നായർ സ്വകാര്യ ബിൽഡിംഗ് കമ്പനിയുമായിച്ചേർന്ന് ഫ്ലാറ്റ് പണിതത്. ഇത് അനധികൃത നിർമ്മാണമായത് കൊണ്ടുതന്നെ വിറ്റു പോയില്ല.
അപ്പോഴാണ് പിണറായി വിജയന്റെ സഹായഹസ്തം റീബിൽഡ് കേരളയുടെ ഓഫീസ് രൂപത്തിൽ ലക്ഷ്മിക്ക് നേരെ നീണ്ടത്.
ഇതുകൂടാതെ, നവോത്ഥാന സമുച്ചയം നിർമ്മിക്കാൻ 700,000,0000/- (എഴുന്നൂറ് കോടി) രൂപ വകയിരുത്തിയിട്ടുണ്ട്.
കണ്ണൂർ പെരളശ്ശേരിയിൽ എകെജി മ്യൂസിയം നിർമ്മിക്കുന്നത് 10,00,00,000/- (പത്തു കോടി) രൂപ മുടക്കിയാണ്. ഈ നേതാക്കന്മാർക്കൊക്കെ സ്മാരകം നിർമ്മിക്കാനുള്ള ബാധ്യത പാവം പൊതുജനങ്ങൾക്കാണോ എന്ന് ചോദിക്കരുത്. ഇവരെയൊക്കെ അധികാരത്തിൽ കയറ്റിയത് കൊണ്ടുതന്നെ നമുക്കാ ബാധ്യതയുണ്ട്.
സംസ്ഥാന സർക്കാരിന്റെ കേസ് നടത്തിപ്പുകൾക്കായി അഡ്വക്കേറ്റ് ജനറലും, ഡയറക്ടർ ജനറലും, ഗവൺമെന്റ് പ്ലീഡർമാരുമടക്കം 142 പേർ ഹൈക്കോടതിയിലുണ്ട്. അപ്പോഴാണ് മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരനായ A വേലപ്പൻ നായരെ ലെയ്സൺ ഓഫീസറായി നിയമിച്ചത്. 76000/- രൂപയാണ് ഇദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളം.
ഇന്റർനെറ്റ്, ഫോൺ അലവൻസ് 1000/- രൂപയും, പത്രമാസികകൾ വാങ്ങാനായി 14000/- രൂപയും പ്രതിമാസം വേറെയും കൊടുക്കുന്നുണ്ട്. മലയാളത്തിലെ ' മ' പ്രസിദ്ധീകരണങ്ങളും, മുത്തുച്ചിപ്പിയും, ഫയറുമടക്കം എല്ലാ മാസികകളും വാങ്ങിയാലും പ്രതിമാസം 14000/- രൂപ ചെലവാകുന്നത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ല.
സിപിഎമ്മുകാർ വെട്ടിക്കൊലപ്പെടുത്തിയ കാസർഗോഡ് പെരിയയിലെ ശരത്ത് ലാലിന്റെയും, കൃപേഷിന്റെയും കൊലപാതകക്കേസ് അന്വേഷണം സിബിഐക്ക് വിടാതിരിക്കാൻ പിണറായി വിജയൻ, തന്റെ കാരണവന്മാർ സമ്പാദിച്ചതെന്ന പോലെ പൊതുഖജനാവിൽ നിന്ന് ചെലവാക്കിയത് ഒരു 1,18,000,00/- (ഒരുകോടി പതിനെട്ട് ലക്ഷം) രൂപയാണ്.
കാസർഗോഡ് പെരിയയിലെ ശരത്ത് ലാലിന്റെയും, കൃപേഷിന്റെയും കൊലപാതകക്കേസ്
നടത്താനായി അഡ്വക്കേറ്റ് രഞ്ജിത്ത്, അഡ്വക്കേറ്റ് മനീന്ദർ സിങ്ങ്, അഡ്വക്കേറ്റ് പ്രഭാസ് ബജാജ് എന്നിവരെയാണ് സുപ്രീംകോടതിയിൽ നിന്ന് ഇറക്കുമതി ചെയ്തത്.
മട്ടന്നൂരിൽ സിപിഎമ്മുകാർ വെട്ടിക്കൊന്ന ഷുഹൈബിന്റെ കൊലപാതക അന്വേഷണം സിബിഐക്ക് വിടാതിരിക്കാൻ സുപ്രീംകോടതി അഡ്വക്കേറ്റുമാരായ വിജയ് ഹൻസാരിയയ്ക്കും, അമരേന്ദ്ര ശരണിനും വേണ്ടി ചെലവഴിച്ചത് 86,00,000/- (എൺപത്തിയാറ് ലക്ഷം) രൂപയാണ്.
സ്പ്രിൻക്ലർ കേസ് വാദിക്കാൻ സുപ്രീംകോടതിയിലെ സൈബർ എക്സ്പർട്ട്സ് അഡ്വക്കേറ്റ് നാപ്പിനയ്ക്ക് വേണ്ടി ചെലവഴിച്ചത് ലക്ഷങ്ങളാണ്. സർക്കാരിന്റെ കേസുകൾ കൈകാര്യം ചെയ്യാൻ 142 അഡ്വക്കേറ്റുമാർ ഉള്ളപ്പോഴാണ് ഈ ധൂർത്തെന്നോർക്കണം.
ഒരുപക്ഷേ രണ്ടുകൊല്ലത്തിനിടയിൽ ഒരു വാഹനത്തിന് ഏറ്റവും കൂടുതൽ ടയർ മാറിയത് നമ്മുടെ മണിയാശാനായിരിക്കും. അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനമായ 2017 മോഡൽ ഇന്നോവ ക്രിസ്റ്റയ്ക്ക് രണ്ടു കൊല്ലത്തിനിടയിൽ മണിയാശാൻ മാറിയത് 34 ടയറുകളാണ് .ടയറൊന്നിന് 10000/- രൂപ വച്ച് കൂട്ടിയാൽപ്പോലും 340000/- രൂപ.
കേരളം പ്രളയക്കെടുതിയിൽ നട്ടംതിരിഞ്ഞു നിൽക്കുമ്പോഴാണ് സിപിഐയുടെ ഒല്ലൂർ എംഎൽഎ K രാജനെ ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പായി നിയമിച്ചത്. K രാജന്റെയും, പേഴ്‌സണൽ സ്റ്റാഫുകളുടെയും ശമ്പളം, ഔദ്യോഗിക വാഹനം, വസതി ഉൾപ്പെടെ ഏഴരക്കോടി രൂപയുടെ അധികബാധ്യതയാണ് കേരള സർക്കാരിന് ഉണ്ടായത്.
ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നു എന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക് സർക്കുലർ ഇറക്കിയതിന്റെ പിറ്റേ ആഴ്ച, അതായത്, ഈ ലോക്ക്ഡൗൺ കാലത്ത് സംസ്ഥാന സർക്കാർ വാങ്ങിയത് 8 ഇന്നോവ ക്രിസ്റ്റകളാണ്.
ഗതാഗതമന്ത്രി AK ശശീന്ദ്രന്റെ സെക്രട്ടറിയുടെ ഓഫീസ് അണുവിമുക്തമാക്കാൻ ചെലവാക്കിയത് 5 ലക്ഷം രൂപയാണ്.
ആറ്റിങ്ങൽ മണ്ഡലത്തിൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 30000 വോട്ടിന് ജനങ്ങൾ തോറ്റു തുന്നം പാടിപ്പിച്ച എക്സ് എംപി A സമ്പത്തിനെ, സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി, ക്യാബിനറ്റ് റാങ്കോടെ ദില്ലിയിലെ കേരള ഹൗസിലേയ്ക്കയച്ചു. ഈ മഹാന് അഞ്ച് പേഴ്‌സണൽ സ്റ്റാഫുകളാണുള്ളത്.
ഇതിൽ, പ്രൈവറ്റ് സെക്രട്ടറിക്ക് 21850/- രൂപയും, രണ്ട് അസിസ്റ്റന്റ് സെക്രട്ടറിമാർക്ക് 30385/- രൂപ വീതവും, ഓഫീസ് അറ്റന്റർക്ക് 18030/- രൂപയും, ഡ്രൈവർക്ക് 19760/- രൂപയുമാണ് ശമ്പളം. സമ്പത്തിന് 90000/- രൂപ പ്രതിമാസ ശമ്പളത്തിന് പുറമേ, യാത്രാബത്തയും, ഔദ്യോഗിക വാഹനവും, വസതിയുമുണ്ട്.
ഇക്കഴിഞ്ഞ കൊറോണക്കാലത്ത് ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്ക് 72" എൽഇഡി ടിവിയും, മ്യൂസിക് സിസ്റ്റവും വാങ്ങിയത് 289000/- രൂപ ചെലവാക്കിയാണ്. ഈ കൊറോണക്കാലത്ത് തന്നെ മന്ത്രി പുംഗവന്മാർക്ക് കൈ തുടയ്ക്കാൻ 75000/- രൂപ മുടക്കി 250 ടൗവ്വൽ വാങ്ങി.
എയർ ആംബുലൻസിനെന്ന പേരിൽ പ്രതിമാസം 63 ലക്ഷത്തി 73000/- രൂപ വാടക കൊടുത്ത് ഒരു ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിട്ട് കൊല്ലം ഒന്നു തികഞ്ഞു. ഒരു മാസം 20 മണിക്കൂറിൽ കൂടുതൽ പറന്നാൽ അധിക നിരക്ക് നൽകണം.
ഇതിനേക്കാൾ കുറഞ്ഞ നിരക്കിൽ ഹെലികോപ്റ്റർ തരാമെന്ന മറ്റു രണ്ടു കമ്പനികളുടെ വാഗ്ദാനം നിരസിച്ചു കൊണ്ടാണ്, ടെൻഡർ പോലുമില്ലാതെ ബാംഗ്ലൂർ ആസ്ഥാനമായ പവൻഹംസ് ഏവിയേഷൻ കമ്പനിയിൽ നിന്ന് ഈ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്.
ഇതേ മോഡൽ ഹെലികോപ്റ്റർ, ഇതേ കമ്പനിയിൽ നിന്ന് ഝാർഖണ്ഡ് സർക്കാർ വാടകയ്ക്ക് എടുത്തിരിക്കുന്നത് പ്രതിമാസം 86 ലക്ഷം രൂപയ്ക്കാണ്.ഇതിനാകട്ടെ, പറക്കുന്നതിന് സമയപരിധിയോ,ദൂരപരിധിയോ ഇല്ലതാനും. ഈ ഒരു കൊല്ലത്തിനിടയിൽ മൂന്നോ നാലോ തവണ മാത്രമേ പറക്കാനുള്ള ഭാഗ്യം ഈ ഹെലികോപ്റ്ററിന് ഉണ്ടായിട്ടുള്ളൂ
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ തിരുവനന്തപുരത്ത് മരണപ്പെട്ട അഡ്വക്കേറ്റ് നീലകണ്ഠ ശർമ്മയുടെ ഹൃദയവുമായി എറണാകുളത്തേക്ക് ഒരു വാടക ഹെലികോപ്റ്റർ പറന്നതിന് ചെലവ് വെറും ഒരു ലക്ഷം രൂപയിൽ താഴെയാണെന്നോർക്കണം.
'നാം മുന്നോട്ട്' സംപ്രേക്ഷണം ചെയ്യാൻ പ്രതിവർഷം ചെലവഴിക്കുന്നത് 6 കോടി 37 ലക്ഷം രൂപയാണ്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ സി ഡിറ്റും, പിആർഡിയും ചേർന്ന് ഒരുരൂപ പോലും സാമ്പത്തിക ബാധ്യതയില്ലാതെ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത പരിപാടിക്കാണ് വിജയൻ 6 കോടി 37 ലക്ഷം രൂപ ചെലവാക്കുന്നത്
ഇനി ചെറിയൊരു ഇടനാഴിക്കഥ. ഒരുപാട് നാറിയ കഥകൾ പറയാനുള്ളത് കൊണ്ടായിരിക്കണം, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടനാഴി മോടി പിടിപ്പിച്ചത്. ഇതിനായി ചെലവാക്കിയത് 2 ലക്ഷത്തിലധികം രൂപയാണ്.
ഇക്കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് ചീഫ് സെക്രട്ടറിയുടെയും, സെക്രട്ടറിമാരുടെയും ഓഫീസിലെ ജീവനക്കാരും അതിഥികളും ചായ കുടിച്ച വകയിൽ ഖജനാവിൽ നിന്നെടുത്തത് 14 ലക്ഷത്തി 11000/- രൂപയാണ്. ഇത് ചീഫ്‌സെക്രട്ടറിയുടെയും, സെക്രട്ടറിമാരുടെയും മാത്രം കണക്കാണെന്നോർക്കണം.
• • •
Missing some Tweet in this thread? You can try to
force a refresh
നാലഞ്ചു മാസങ്ങളായി പ്രമുഖ മലയാളം - ഇംഗ്ലീഷ് ദിനപ്പത്രങ്ങളിലും, സായാഹ്‌ന പത്രങ്ങളിലും, സ്വകാര്യ ചാനലുകളിലും പിണറായി വിജയന്റെ ഇല്ലാത്ത ഭരണനേട്ടങ്ങൾ പരസ്യം ചെയ്യാനായി ദിവസേന ധൂർത്തടിക്കുന്നത് കോടികളാണ്. ഒരു ദിവസത്തെ ഏകദേശക്കണക്കാണ് കണക്കില്ലാത്ത ഈ കോടികൾ.
കട്ടുമുടിച്ചിട്ടേ പിണറായി വിജയനും, കിങ്കരന്മാരും സെക്രട്ടറിയേറ്റിന്റെ പടിയിറങ്ങൂ. ഈ ധൂർത്തൊക്കെ കാണുമ്പോൾ, ഒരു നേരം ആഹാരം കഴിക്കാൻ വകയില്ലാത്തവനും, തലചായ്ക്കാനൊരു കിടപ്പാടമില്ലാത്തവനുമൊക്കെ രോഷം തോന്നുന്നത് സ്വാഭാവികമാണ്.
പക്ഷേ, വിജയനെപ്പോലെയുള്ള കോർപ്പറേറ്റ് നേതാക്കൾക്ക് കമ്മ്യൂണിസം ഒരു വിൽപ്പനച്ചരക്ക് മാത്രമാണ്. പൊതുജനങ്ങൾ ഇനിയും ഇതൊന്നും കണ്ടില്ലെന്ന് നടിക്കരുത്. ഇനിയൊരിക്കൽക്കൂടി വിജയന് എന്ന കേരളത്തിന്റെ ഭരണം കിട്ടിയാൽ, ഇപ്പോഴത്തേതിനേക്കാൾ പതിന്മടങ്ങ് നാശത്തിലേക്ക് കൂപ്പു കുത്തുമെന്നുറപ്പാണ്.
കേരള സംസ്ഥാനം രൂപീകൃതമായതിൽപ്പിന്നെ നടന്ന തീവെട്ടിക്കൊള്ളയാണ് പിണറായി വിജയന്റെ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ധൂർത്തിന്റെ ചില കണക്കുകൾ നമുക്ക് നോക്കാം.
അധികാരത്തിലേറിയ സമയത്ത് ഇപ്പോഴത്തെ ധനമന്ത്രി ഡോക്ടർ തോമസ് ഐസക്ക് പറഞ്ഞത്, 'ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണ്' എന്നാണ്.
ഇന്ത്യൻ എക്സ്പ്രസും ടൈംസ് ഓഫ് ഇന്ത്യയും ഹിന്ദുസ്ഥാൻ ടൈംസും മലയാളത്തിലെ ദിനപ്പത്രങ്ങളുമടക്കം, പ്രമുഖ പത്രങ്ങളുടെയെല്ലാം മുൻപേജിൽ പത്തു കോടി മുടക്കി പരസ്യം ചെയ്തു കൊണ്ടാണ് പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. അവിടെ തുടങ്ങുന്നു പിണറായി സർക്കാരിന്റെ അഴിമതിപ്പരമ്പര
ഇലക്ഷൻ കാലത്ത് മാത്രം സിപിഎമ്മുകാർ പൊടിതട്ടിയെടുക്കുന്നൊരു നേതാവുണ്ട്. സഖാവ് VS അച്യുതാനന്ദൻ. വിഎസ്സിനെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പ് ജയിച്ച പിണറായി വിജയൻ മുഖ്യമന്ത്രിയായി. വിഎസ്സിന് വേണ്ടി 'ഭരണപരിഷ്ക്കാര കമ്മീഷൻ' എന്നൊരു കമ്മീഷനുണ്ടാക്കി, വിഎസ്സിനെ അതിന്റെ ചെയർമാനുമാക്കി.