ഉറപ്പാവണം LDF....

ഇനിയൊരു അഞ്ചു കൊല്ലം കൂടി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉള്ള കമ്മ്യൂണിസ്റ്റ്‌ പാർട്ടി തന്നെ കേരളം ഭരിക്കണം.
കാലാ കാലങ്ങളിലായി ഇരു കാലിലും മാറി മാറി വരുന്ന മന്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സ ഒരു കാല് മുറിച്ച് മാറ്റിയിട്ട് ഒരു കാലിന് ചികിൽസിക്കുക എന്നതാണ്.. കേരള രാഷ്ട്രീയവും അങ്ങനെയേ മാറൂ..
പ്രബുദ്ധ മലയാളികളുടെ ചില പഴ മനസ്സുകളിൽ അടിഞ്ഞു കൂടിയ കമ്മ്യൂണിസം എന്ന കാലഹരണപ്പെട്ട സൂക്കേടിനെ അടിവെരോടെ പിഴുതെറിയാൻ അഞ്ചോ പത്തോ കൊല്ലം കൂടി കമ്മ്യൂണിസ്റ്റ്‌ പാർട്ടി തന്നെ കേരളം ഭരിക്കണം...
ത്രിപുരയും ബംഗാളും ഉൾപ്പെടെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി തുടരെ ഭരിച്ച സംസ്ഥാനങ്ങളുടെ അവസ്ഥ മലയാളികൾക്ക് നേരിട്ട് മനസ്സിലാക്കി കൊടുക്കാൻ ഏറ്റവും ബെസ്റ്റ് അതാണ്‌...
കള്ളും ലോട്ടറിയും ഇന്ധന വില്പനയും മാത്രം വരുമാനമാർഗം ആക്കി, സംസ്ഥാനത്തെ പിറന്നു വീഴുന്ന കുഞ്ഞുങ്ങളെപ്പോലും ലക്ഷക്കണക്കിന് രൂപ കടബാധ്യത വലിച്ചു വെച്ചു, എല്ലാത്തരം കള്ളക്കടത്തും അഴിമതിയും നടത്തി മുടിപ്പിച്ചിട്ട്, വളരെ സിംപിൾ ആയി ഭരണം മറ്റൊരുത്തന്റെ തലയിൽ വെച്ചു തടി ഊരാൻ ഉള്ള അവസരം
ഇത്തവണ ഉണ്ടാവരുത്.
അഥവാ കോൺഗ്രസ്‌ അധികാരത്തിൽ എത്തിയാൽ കേരളം നാളിതുവരെ കണ്ടിട്ടില്ലാത്ത തരം പ്രതിപക്ഷ പ്രക്ഷോഭ അക്രമങ്ങൾക്ക് കേരള ജനത ബലിയാടാവേണ്ടി വരും, ഹർത്താൽ, ബന്ദ്, വഴിതടയൽ, തീയിടൽ, തുടങ്ങി നിയമസഭ വരെ ഇവന്മാർ തല്ലി പൊളിക്കും
മലയാളിക്ക് മാസത്തിൽ രണ്ടു ഹർത്താൽ വരെ ആവറേജ് പ്രതീക്ഷിക്കാം. കൊറോണ അല്ല, അതിന്റെ അപ്പൻ വന്നാലും, അതിലും ഭയക്കേണ്ടത് ഭരണം നഷ്ടപ്പെട്ട കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ ആണ്.
അയ്യപ്പനും കോശിയും സിനിമയിൽ പറയുന്ന പോലെ പിണറായി വിജയൻ എന്ന അയ്യപ്പൻ നായർ ഒരുങ്ങണമെങ്കിൽ ഔദ്യോഗിക കുപ്പായത്തിൽ കേറിയേ പറ്റൂ... അല്ലെങ്കിൽ കണ്ടറിയണം മലയാളീസ് നിനക്കെന്താണ് സംഭവിക്കാൻ പോകുന്നതെന്ന്.
ഒടുവിൽ തലസ്ഥാസ്ഥാന നഗരിയിൽ തൂറൽ സമരം വരെ സംഘടിപ്പിച്ച ശേഷം സരിതയുടെ പതിനാറാമത്തെ ക്ലിപ്പ് കാണിക്കാമെന്നു പറഞ്ഞു പ്രബുദ്ധ മലയാളിയെ മൂഞ്ചിച്ചു അടുത്ത തവണ ഇവന്മാർ വീണ്ടും കേറും.

ഈ പാച്ചു കോവാലൻ കളിക്ക് ഒരു മാറ്റം വേണ്ടേ..
കമ്മ്യൂണിസ്റ്റ്‌ പാർട്ടി തന്നെ ഇത്തവണ ഭരിക്കണം.

കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാവും, തുടർ ഭരണം ലഭിച്ച സംസ്ഥാനങ്ങളിൽ നിന്നും വേര് പറിഞ്ഞാൽ പിന്നെ പിടിച്ചു നിന്നിട്ടില്ല...
കോൺഗ്രസ്‌ ചരിത്രം നേരെ തിരിച്ചാണ്, തുടർച്ചയായി ഭരണം നഷ്ടപ്പെടുന്ന സംസ്ഥാനങ്ങളിലേക്ക് പിന്നെ തിരിച്ചു കേറാനും പറ്റിയിട്ടില്ല 😁.
ഈ രണ്ടു വസ്തുതകൾ എടുത്തു വെച്ചാൽ തന്നെ NDA യ്ക്ക് അനുകൂലം ഇത്തവണ LDF ഭരണം തന്നെയാണ്...
ഒരേ സമയം രണ്ടു പേരോട് യുദ്ധം ചെയ്യുന്നതിലും നല്ലത് ഒരുത്തനെ മൈൻഡ് ചെയ്യാതെ മറ്റവനെ തല്ലിക്കൊന്നിട്ട് ധീരമായി ഒന്നാമനോട് യുദ്ധം ചെയ്യുന്നതാണ്. പുറകിൽ നിന്നുള്ള കുത്ത് എങ്കിലും പേടിക്കാതെ ഇരിക്കാം.
കോൺഗ്രസ്‌ എന്ന രാഷ്രീയ പാർട്ടിയോട് മൃദു സമീപനം തുടരുന്ന സംഘികളോടാണ്, ആദ്യ NDA സർക്കാരിന് മുന്നോടിയായുള്ള പ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമായും ഉയർത്തിക്കാട്ടിയ വാചകം "കോൺഗ്രസ്‌ മുക്ത ഭാരതം" എന്നതാണ്.. എന്തുകൊണ്ട് മറ്റു പാർട്ടികളെ പരാമർശിച്ചില്ല..??
അദ്ദേഹത്തിനറിയാം കോൺഗ്രസ്‌ എന്ന വൃക്ഷത്തിൽ ഇത്തിൾ കണ്ണിയായി പടർന്നിരിക്കുന്നതാണ് ബാക്കിയുള്ള സകലമാന രാഷ്ട്രീയ പാർട്ടികളും. കേരളത്തിൽ മലയാളിയുടെ കണ്ണിൽ പൊടിയിടാൻ മാത്രം തമ്മിലടിക്കുന്നു എന്ന് മാത്രം.കമ്മ്യൂണിസ്റ്റ്‌ പാർട്ടി മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു വരട്ടെ...
അവർ കിഫ് ബി വഴിയും മസാല ബോണ്ട് വഴിയും ഒക്കെ എടുത്ത കടം അവർ തന്നെ അടച്ച് തീർക്കട്ടെ എന്റെ ഒരു സംശയം ഇതാണ് അടുത്ത സാമ്പത്തിക ശാസ്ത്രഞ്ജൻ ആരാവും മുഹമ്മദ് റിയാസ്, ഷംസീർ ,mm മണി , അതോ ഡബിളോ
എന്തായാലും അടിപൊളിയാവും
ഇനി മോദി ജീയോട് ഒരു അപേക്ഷ
ലോട്ടറി നിരോധിക്കണം മദ്യം ,ഇന്ധനം ഇവ GST യുടെ പരുധിയിൽ കൊണ്ടുവരണം
അത്ര മാത്രം ചെയ്താൽ മതി പിന്നെ ചലഞ്ചോട് ചലഞ്ചാവും മാവേലി നാട്ടിൽ....

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Sanjo(പ്രസ്ഥാനത്തോടൊപ്പം, മനസ്സു വിഷമിച്ചവരോടൊപ്പ)

Sanjo(പ്രസ്ഥാനത്തോടൊപ്പം, മനസ്സു വിഷമിച്ചവരോടൊപ്പ) Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @Sanjo1989jan1

2 May
SDPl ഗ്രൂപ്പിൽ വന്നത്⬇️⬆️

ബി.ജെ.പിക്കെതിരെ നിലപാട് സ്വീകരിച്ചതിന് ഒരുപാട് പഴികേട്ട പാര്‍ട്ടിയാണ് എസ്.ഡി.പി.ഐ. അതിലൊന്ന് നേമമായിരുന്നു. കെ.മുരളീധരന്റെ ഷോ വര്‍ക്ക് കണ്ട് എല്ലാവരും മുരളിക്ക് പിന്തുണ നല്‍കിയപ്പോള്‍ കൃത്യമായ സര്‍വേയുടെ അടിസ്ഥാനത്തില്‍
എസ്.ഡി.പി.ഐ ഇടതുപക്ഷത്തെ പിന്തുണച്ചു. എസ്.ഡി.പി.ഐ കൂടി മുരളിയെ പിന്തുണച്ചിരുന്നെങ്കില്‍ ഫലം തന്നെ മറ്റൊന്നാകുമായിരുന്നു.

സമാനമാണ് പൂഞ്ഞാറിലേയും പാലക്കാട്ടേയും മഞ്ചേശ്വരത്തെയും അവസ്ഥ. കൃത്യമായ സര്‍വേയുടെ അടിസ്ഥാനത്തില്‍ പൂഞ്ഞാറില്‍ ഇടതിനെയും പാലക്കാട് യു.ഡി.എഫിനെയും
മഞ്ചേശ്വരത്ത് ലീഗിനെയും പിന്തുണച്ചു. എല്ലാ മണ്ഡലങ്ങളിലും ഫലം അനുകൂലമായിരിക്കുന്നു. പരസ്യമായി നിലപാട് പ്രഖ്യാപിക്കാതെ പിന്തുണച്ചത് വേറെയും.

കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തോല്‍ക്കേണ്ട സ്ഥാനാര്‍ത്ഥിക്കെതിരെ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു അത്.
Read 4 tweets
1 May
Read 8 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!