ബി.ജെ.പിക്കെതിരെ നിലപാട് സ്വീകരിച്ചതിന് ഒരുപാട് പഴികേട്ട പാര്‍ട്ടിയാണ് എസ്.ഡി.പി.ഐ. അതിലൊന്ന് നേമമായിരുന്നു. കെ.മുരളീധരന്റെ ഷോ വര്‍ക്ക് കണ്ട് എല്ലാവരും മുരളിക്ക് പിന്തുണ നല്കിയപ്പോള് കൃത്യമായ സര്‍വേയുടെ അടിസ്ഥാനത്തില്‍
എസ്.ഡി.പി.ഐ ഇടതുപക്ഷത്തെ പിന്തുണച്ചു. എസ്.ഡി.പി.ഐ കൂടി മുരളിയെ പിന്തുണച്ചിരുന്നെങ്കില്‍ ഫലം തന്നെ മറ്റൊന്നാകുമായിരുന്നു.
സമാനമാണ് പൂഞ്ഞാറിലേയും പാലക്കാട്ടേയും മഞ്ചേശ്വരത്തെയും അവസ്ഥ. കൃത്യമായ സര്‍വേയുടെ അടിസ്ഥാനത്തില്‍ പൂഞ്ഞാറില്‍ ഇടതിനെയും പാലക്കാട് യു.ഡി.എഫിനെയും
മഞ്ചേശ്വരത്ത് ലീഗിനെയും പിന്തുണച്ചു. എല്ലാ മണ്ഡലങ്ങളിലും ഫലം അനുകൂലമായിരിക്കുന്നു. പരസ്യമായി നിലപാട് പ്രഖ്യാപിക്കാതെ പിന്തുണച്ചത് വേറെയും.
കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തോല്ക്കേണ്ട സ്ഥാനാര്‍ത്ഥിക്കെതിരെ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു അത്.
എല്ലായിടത്തും എസ്ഡിപിഐയുടെ പഠനവും, നിലപാടുമായിരുന്നു ശരിയെന്ന് ഫലങ്ങള്‍ സൂചിപ്പിക്കുന്നു..
ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിൽ എന്നും ഒരു പടി മുന്നിൽ 💚
ഇർഷാദ് മൊറയൂർ
• • •
Missing some Tweet in this thread? You can try to
force a refresh
ഇനിയൊരു അഞ്ചു കൊല്ലം കൂടി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉള്ള കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ കേരളം ഭരിക്കണം.
കാലാ കാലങ്ങളിലായി ഇരു കാലിലും മാറി മാറി വരുന്ന മന്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സ ഒരു കാല് മുറിച്ച് മാറ്റിയിട്ട് ഒരു കാലിന് ചികിൽസിക്കുക എന്നതാണ്.. കേരള രാഷ്ട്രീയവും അങ്ങനെയേ മാറൂ..
പ്രബുദ്ധ മലയാളികളുടെ ചില പഴ മനസ്സുകളിൽ അടിഞ്ഞു കൂടിയ കമ്മ്യൂണിസം എന്ന കാലഹരണപ്പെട്ട സൂക്കേടിനെ അടിവെരോടെ പിഴുതെറിയാൻ അഞ്ചോ പത്തോ കൊല്ലം കൂടി കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ കേരളം ഭരിക്കണം...