ഭയം ആണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആയുധം,ഒരു ഉദാഹരണം പറയാം ലക്ഷദ്വീപിനു താങ്ങാവുന്നതിനും അപ്പുറം കൊറോണ കേസുകൾ ദ്വീപ് നിലവിൽ നേരിടുക ആണ്,വന്ന ഉടനെ ഒരു ആലോചനയും ഇല്ലാതെ,ഉപദേശം കേൾക്കാതെ SOP മാറ്റിയ അടിമിനിസ്ട്രേറ്റർ ആണ് അതിനു കാരണക്കാരൻ ആരെന്ന് എല്ലാവർക്കും അറിയാം.#SaveLakshadweep
SOP മാറ്റിയതിനു എതിരെ സമരം ചെയ്ത പഞ്ചായത്ത് മെമ്പർമാരെ അടക്കം അറസ്റ്റ് ചെയ്ത കഥ ഒക്കെ നിൽക്കട്ടെ പക്ഷെ ഈ കെട്ട കാലത്ത് എല്ലാ നിലക്കും കൊറോണക്ക് എതിരെ സകല പരിമിതികൾക്ക് ഇടയിലും പൊരുതുക ആണ് ദ്വീപ് ജനത, ആശുപത്രി മറ്റ് ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ ഒക്കെ ഇതിലുണ്ട്. #SaveLakshadweep
ദ്വീപിലെ ആശുപത്രികളിൽ ഭൂരിഭാഗം താൽക്കാലിക ഡോക്ടർമാർ, നേഴ്സ്മാർ ആണ്. ഇതിൽ നേഴ്സ്മാരുടെ പ്രതിഫലം എന്നത് തുച്ഛമാണ്, ഇതിനു എതിരെ പലപ്പോഴും അവർ പ്രതിഷേധം ഉയർത്തിയതും ആണ്. #SaveLakshadweep
സംഘടനപരമായി അത്ര ശക്തർ അല്ലാത്ത നേഴ്സ്മാർ 4,5 ദിവസം മുമ്പ് മാന്യമായ പ്രതിഫലത്തിനു ആയി സമരത്തിലേക്ക് പോവുക ആണെന്ന് പറഞ്ഞു സൂചന സമരം നടത്തി ഉടൻ അവരെ പിരിച്ചു വിട്ടേക്ക്, വേണ്ടി വന്നാൽ അറസ്റ്റ് ചെയ്യുക എന്ന ഉത്തരവ് ലക്ഷദ്വീപ് അടിമിനിസ്ട്രേഷനിൽ നിന്നു വന്നു. #SaveLakshadweep
പേടി കാരണം ഭൂരിഭാഗം നേഴ്സ്മാരും സമരത്തിൽ നിന്നു പിന്മാറി, ആലോചിച്ചു നോക്കുക, ജനാധിപത്യ രാജ്യം തന്നെയല്ലേ ഇത്! ഈ മഹാമാരി കാലത്ത് സുരക്ഷ വക വക്കാതെ ജോലി ചെയ്യുന്നവർ മാന്യമായ പ്രതിഫലം നൽകാൻ ആവശ്യപ്പെട്ടപ്പോൾ അവരെ ഒന്നു കേൾക്കാൻ പോലും ഭരണകൂടത്തിനു പറ്റില്ല! #SaveLakshadweep
• • •
Missing some Tweet in this thread? You can try to
force a refresh
ബാലരമ ഡൈജസ്റ്റ് ഒക്കെ ഓർമ്മ വച്ച അന്ന് മുതൽ കൂടെയുണ്ട് എന്നു പറയാം, ഒരു 6,7 വയസ്സ് മുതൽ തുടങ്ങിയ ഡൈജസ്റ്റ് വായന ഇന്നും ഉണ്ട്. വലിയ നിലയിൽ എന്നെ സ്വാധീനിച്ചിട്ടും ഉണ്ട് ഡൈജസ്റ്റ് വായന, ഏറ്റവും പ്രിയപ്പെട്ട ശേഖരം ആയി ഡൈജസ്റ്റ് കളക്ഷൻ കൂടെയും ഉണ്ട്.
ഇന്റർനെറ്റ് ഇല്ലാത്ത കാലത്ത് അറിവുകൾ പകർന്നു തന്നതിൽ, വിശാലമായ മറ്റൊരു ലോകത്തിലേക്ക് ഡൈജസ്റ്റ് കൈപിടിച്ച് നടത്തിയിട്ടുണ്ട്. കുട്ടികൾക്ക് ലളിതമായി കാര്യങ്ങൾ മനസ്സിലാക്കാൻ രസകരമായി കാര്യങ്ങൾ അവതരിപ്പിക്കുക ആണ് ഡൈജസ്റ്റ് ചെയ്യുക,
പല ഗൗരവകരമായ കാര്യങ്ങളും എന്റെ തലമുറയിൽ ഉള്ള പലരെയും പോലെ ഞാൻ ആദ്യം അറിയുന്നത് ഡൈജസ്റ്റിലൂടെ ആണ്.