ബാലരമ ഡൈജസ്റ്റ് ഒക്കെ ഓർമ്മ വച്ച അന്ന് മുതൽ കൂടെയുണ്ട് എന്നു പറയാം, ഒരു 6,7 വയസ്സ് മുതൽ തുടങ്ങിയ ഡൈജസ്റ്റ് വായന ഇന്നും ഉണ്ട്. വലിയ നിലയിൽ എന്നെ സ്വാധീനിച്ചിട്ടും ഉണ്ട് ഡൈജസ്റ്റ് വായന, ഏറ്റവും പ്രിയപ്പെട്ട ശേഖരം ആയി ഡൈജസ്റ്റ് കളക്ഷൻ കൂടെയും ഉണ്ട്.
ഇന്റർനെറ്റ് ഇല്ലാത്ത കാലത്ത് അറിവുകൾ പകർന്നു തന്നതിൽ, വിശാലമായ മറ്റൊരു ലോകത്തിലേക്ക് ഡൈജസ്റ്റ് കൈപിടിച്ച് നടത്തിയിട്ടുണ്ട്. കുട്ടികൾക്ക് ലളിതമായി കാര്യങ്ങൾ മനസ്സിലാക്കാൻ രസകരമായി കാര്യങ്ങൾ അവതരിപ്പിക്കുക ആണ് ഡൈജസ്റ്റ് ചെയ്യുക,
പല ഗൗരവകരമായ കാര്യങ്ങളും എന്റെ തലമുറയിൽ ഉള്ള പലരെയും പോലെ ഞാൻ ആദ്യം അറിയുന്നത് ഡൈജസ്റ്റിലൂടെ ആണ്.
നിലവിൽ പുതിയ ലക്കം ഡൈജസ്റ്റ് കൈകാര്യം ചെയ്യാൻ എടുത്ത വിഷയം തന്നെയാണ് ഈ കുറിപ്പ് എഴുതാൻ കാരണം. 'ലോകപ്രശസ്ത പരമ്പരകൾ' എന്ന പേരിൽ ലോകപ്രസിദ്ധമായ ടെലിവിഷൻ, വെബ് സീരീസുകൾ പരിചയപ്പെടുത്തുക ആണ് ഇവിടെ. ഉറപ്പായിട്ടും കുട്ടികൾ കൂടി കാണേണ്ട, അറിയേണ്ട വിഷയം ആണ് ഇത്,
'Vikings, Breaking Bad, Game of Thrones, Lost, Stranger Things, Sherlock, Money Heist' എന്നീ ഏഴു സീരീസുകളിൽ നിന്നുള്ള രംഗങ്ങൾ ആണ് ഡൈജസ്റ്റിന്റെ കവർ ചിത്രം. ഈ ഏഴിൽ ആദ്യം പറഞ്ഞ നാലു സീരീസും,അവർ തന്നെ 18 വയസ്സിനു മുകളിൽ ഉള്ളവർ കണ്ടാൽ മതി എന്നു പറയുന്ന സീരീസുകൾ ആണ് എന്നത് ആണ് വിഷയം.
ഒരർത്ഥത്തിൽ കവറിൽ കൊടുത്ത Stanger Things, Sherlock സീരീസുകൾ അല്ലാതെ മറ്റൊന്നും കുട്ടികൾ കാണുന്നത് നല്ലത് ആണോ എന്നത് ആണ് ചോദ്യം. അതേപോലെ ഈ ലക്കത്തിൽ പരിചയപ്പെടുത്തുന്ന പല സീരീസുകളും Walking Dead മുതൽ Banshee വരെ പലതും കുട്ടികളെ ഉദ്ദേശിച്ച് കൊണ്ട് എടുത്ത സീരീസ് അല്ല,
ഇതിൽ പലതിലും വയലൻസ്, സെക്വഷൽ കണ്ടന്റ്,മയക്കുമരുന്ന് ഉപയോഗം, അഡൾട്ടറി, അഭ്യൂസ് തുടങ്ങി പലതും ഉള്ളതിനാൽ തന്നെ ഇന്ന പ്രായം കഴിഞ്ഞവർ മാത്രം കണ്ടാൽ മതി എന്നു വ്യക്തമായി നിർദേശിക്കുന്ന സീരീസുകൾ ആണ്. ഇവിടെയാണ് ഇത്തരം സീരീസുകൾ കുട്ടികൾക്ക് പരിചയപ്പടുത്തേണ്ടത് ആണോ എന്ന ചോദ്യം വരുന്നത്.
ഇന്റർനെറ്റ് കാലത്ത് പലപ്പോഴും മാതാപിതാക്കൾ ഒരു നിയന്ത്രണവും ഇല്ലാത്ത വിധം ഇന്റർനെറ്റ് ഉപയോഗത്തിൽ അഴിച്ചു വിടുന്ന കുട്ടികൾക്ക് ഇതൊക്കെയും ഇതിന്റെ അപ്പുറവും അറിയാം അല്ലെങ്കിൽ അവർ ഇതൊക്കെ കാണുന്നുണ്ട് എന്നാണ് ഉത്തരം എങ്കിൽ കൂടി....
ഒരു ബാലപ്രസിദ്ധീകരണം എന്ന നിലയിൽ ഇത്തരം ഒരു വിഷയം കൈകാര്യം ചെയ്യുന്നതിൽ ബാലരമ ഡൈജസ്റ്റ് വീഴ്ച വരുത്തി എന്നു തന്നെ പറയണം. പരിചയപ്പെടുത്തി കൊടുത്തത് മാത്രം ആണല്ലോ കാണാൻ പറഞ്ഞില്ലല്ലോ എന്നു പറഞ്ഞാലും ആ വാദം വലിയ അബദ്ധം തന്നെയാവും.
അതിനാൽ തന്നെ ഡൈജസ്റ്റിന്റെ പുതിയ ലക്കം തയ്യാറാക്കുന്നതിൽ പ്രസാധകർക്ക് വീഴ്ച പറ്റി എന്നു തന്നെ പറയേണ്ടി വരും.
പിന്നെ മുതിർന്ന ശേഷം ഉറപ്പായിട്ടും കാണേണ്ട ഒരുപാട് സീരീസുകൾ ആണ് ഇവർ പരിചയപ്പെടുത്തിയത് എന്നത് വാസ്തവം ആണ് പക്ഷെ അത് കാണാൻ മുതിരുന്നത് വരെ ഇത് വായിക്കുന്ന കുട്ടികൾ കാത്തിരിക്കില്ല എന്നത് ആണ് വിഷയം.
• • •
Missing some Tweet in this thread? You can try to
force a refresh
ഭയം ആണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആയുധം,ഒരു ഉദാഹരണം പറയാം ലക്ഷദ്വീപിനു താങ്ങാവുന്നതിനും അപ്പുറം കൊറോണ കേസുകൾ ദ്വീപ് നിലവിൽ നേരിടുക ആണ്,വന്ന ഉടനെ ഒരു ആലോചനയും ഇല്ലാതെ,ഉപദേശം കേൾക്കാതെ SOP മാറ്റിയ അടിമിനിസ്ട്രേറ്റർ ആണ് അതിനു കാരണക്കാരൻ ആരെന്ന് എല്ലാവർക്കും അറിയാം.#SaveLakshadweep
SOP മാറ്റിയതിനു എതിരെ സമരം ചെയ്ത പഞ്ചായത്ത് മെമ്പർമാരെ അടക്കം അറസ്റ്റ് ചെയ്ത കഥ ഒക്കെ നിൽക്കട്ടെ പക്ഷെ ഈ കെട്ട കാലത്ത് എല്ലാ നിലക്കും കൊറോണക്ക് എതിരെ സകല പരിമിതികൾക്ക് ഇടയിലും പൊരുതുക ആണ് ദ്വീപ് ജനത, ആശുപത്രി മറ്റ് ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ ഒക്കെ ഇതിലുണ്ട്. #SaveLakshadweep
ദ്വീപിലെ ആശുപത്രികളിൽ ഭൂരിഭാഗം താൽക്കാലിക ഡോക്ടർമാർ, നേഴ്‌സ്മാർ ആണ്. ഇതിൽ നേഴ്‌സ്മാരുടെ പ്രതിഫലം എന്നത് തുച്ഛമാണ്, ഇതിനു എതിരെ പലപ്പോഴും അവർ പ്രതിഷേധം ഉയർത്തിയതും ആണ്. #SaveLakshadweep