സ്ത്രീധനത്തിന് സമാന്തരമായി ‘കന്യാശുൽക്കം’ എന്നോരു സമ്പ്രദായം ഭാരതത്തിൽ നിലവിലിരുന്നു. പുരുഷനോ വീട്ടുകാരോ സന്തോഷപൂർവ്വം സ്ത്രീക്ക് നല്കുന്ന സ്വത്തായിരുന്നു കന്യാശുല്ക്കം. കാലക്രമേണ ഈ ആചാരം മറഞ്ഞു പോകുകയും സ്ത്രീധന സമ്പ്രദായം മാത്രം ശക്തി പ്രാപിക്കുകയും ചെയ്തു.
സ്ത്രീധന സമ്പ്രദായത്തെക്കുറിച്ച് സനാതന ധർമ്മം പറയുന്നത്:

ഉത്തമം സ്വാര്‍ജിതം വിത്തം,
മധ്യമം പിതുരാര്‍ജിതം
അധമം മാതുലാര്‍ജിതം വിത്തം
സ്ത്രീ വിത്തം അധമാധാമം.
സ്വന്തമായി സമ്പാദിക്കുന്ന പണം ഏറ്റവും ഉത്തമം, പാരമ്പര്യമായി കിട്ടുന്നത് (പിതാവില്‍ നിന്ന്) മദ്ധ്യമം, മാതുലന്മാരില്‍ (അമ്മാവന്മാരില്‍) നിന്ന് ലഭിക്കുന്നത് അധമവും, അധമാധമം (ഏറ്റവും മോശമായിട്ടുള്ളത്) ആയിട്ടുള്ളത് സ്ത്രീധനവും ആണ്.
സ്ത്രീധനം കൊണ്ട് ജീവിതം കെട്ടിപ്പടുക്കുന്ന പുരുഷനെ വിലകുറച്ച് കാണുന്ന രീതി വ്യക്തമാണ്. സ്ത്രീയുടെ കുടുബാംഗങ്ങൾ സസന്തോഷം സ്ത്രീക്ക് നല്കിയിരുന്ന സമ്മാനമായിരുന്നു സ്ത്രീ ധനം. ഇതിന്റെ കൈകർത്താക്കൾ സ്ത്രീകൾ മാത്രമായിരുന്നു. സ്ത്രീധന വിഷയത്തിൽ ബലപ്രയോഗം നിഷിദ്ധമായിരുന്നു.
ബ്രിട്ടീഷ്‌ നിയമങ്ങൾ സ്വത്തവകാശങ്ങൾ സ്ത്രീകളിൽ നിന്നെടുത്തു മാറ്റിയതോടെയാണ് സ്ത്രീധന മരണങ്ങൾ തുടങ്ങിയതെന്ന് വീണഓൾഡെൻ ബർഗ് തന്റെ Dowry murder എന്ന പുസ്തകത്തിലൂടെയും, രാജീവ് മൽഹോത്ര, അരവിന്ദൻ നീലകണ്ഠൻ എന്നിവർ Breaking India എന്ന പുസ്തകത്തിലൂടെയും വ്യക്തമാക്കുന്നുണ്ട്.
യൂറോപ്യൻ ചരിത്രത്തിലുടനീളം സ്ത്രീധനസമ്പ്രദായം ആചരിച്ചു പോന്നിരുന്നു.
തങ്ങളുടെ സാംസ്കാരികമായ പോരായ്മകളെ മറച്ചു വെക്കുവാൻ ബ്രിട്ടിഷുകാർ ഭാരതത്തിലെ ജാതി വ്യവസ്ഥയെയാണ് കൂട്ട്പിടിച്ചത്. സ്ത്രീകളിൽ നിന്നും സ്വത്തവകാശം ഇല്ലാതായതോടെ അവർ ചൂഷണങ്ങൾക്ക് ഇരയാകുകയും ദ്രോഹിക്കപ്പെടുകയുംചെയ്തു.
ഇന്ന് കാണുന്ന ഓരോ സ്ത്രീധന മരണവും കൊളോണിയൽ ഭരണത്തിന്റെ ബാക്കി പത്രങ്ങളാണ്.
ഇന്ന് ഭാര്യയെ സുഹൃത്തായി കാണണം എന്ന് പറഞ്ഞു നടക്കുന്ന ആധുനികതയുടെ വക്താക്കൾ വേദ മന്ത്രങ്ങളിലോന്നായ പാണിഗ്രഹണ മന്ത്രം എന്ത് പറയുന്നു എന്ന് കൂടി അറിയേണ്ടതാണ്.
“എന്നോടൊപ്പം നീ ഏഴു പദം നടന്നു. ഇനി നീ എന്റെ സുഹൃത്തായിരിക്കുക. ഞാനും നിന്റെ സുഹൃത്തായി മാറിയിരിക്കുന്നു. ഈ സൗഹൃദം ഞാന്‍ ഒരിക്കലും നശിപ്പിക്കില്ല. നീയും നശിപ്പിക്കരുത്. നമുക്ക് ഒരു പോലെ ചിന്തിക്കാം, പ്രവര്‍ത്തിക്കാം. പരസ്പര സ്നേഹത്തോട് കൂടിയ ഒരു ജീവിതം നമുക്ക് അനുഷ്ടിക്കാം"

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with ഗൗതമൻ

ഗൗതമൻ Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @Purusho92480129

27 Jun
കുറേ വർഷങ്ങൾക്ക് മുമ്പ് ദില്ലിയിൽ പോകാൻ എറണാകുളത്ത് എത്തിയ അച്യുതാനന്ദന് തന്റെ വിട്ടുമാറാത്ത നടുവേദന കലശലായി. വേദന കൊണ്ട് പുളയുന്ന വിഎസിനോട് ഒരു സഖാവ് ചെവിയിൽ പറഞ്ഞു - പള്ളുരുത്തിയിൽ യോഗാചാര്യൻ ചിദംബരനുണ്ട്. പുള്ളിയെ വിളിച്ചോണ്ട് വന്നാൽ ഈ ദുരിതം തീർക്കാം. പക്ഷേ പാർട്ടി...
പാർട്ടിയും കുന്തവും! താനേത് ചെകുത്താനെ വേണമെങ്കിലും വിളിച്ചോണ്ടു വാ.. എനിക്കിതു സഹിക്കാൻ വയ്യ! - എന്നായി വിഎസ്!
ചിദംബരം വന്ന് വേദന മാറ്റി. പിറ്റേ ആഴ്ച ഇറങ്ങിയ 'വനിത'യിൽ യോഗാചാര്യൻ ചിദംബരത്തിന്റെ പരസ്യം! വിഎസും വൃന്ദാ കാരാട്ടും ഫോട്ടോ സഹിതം സാക്ഷ്യപത്രം കൊടുത്തിരിക്കുന്നു!
പാർട്ടിയിൽ വൻ പ്രതിഷേധമുണ്ടായി. പരസ്യം ഇനി കൊടുക്കരുത് എന്ന് ചിദംബരനോട് അഭ്യർത്ഥിച്ചു. അദ്ദേഹം മാന്യനായതിനാൽ പരസ്യം പിന്നെ കൊടുത്തില്ല. പക്ഷേ സിപിഎമ്മിൽ പലരും തലയിൽ മുണ്ടിട്ട് യോഗ പരിശീലനത്തിന് പോയിത്തുടങ്ങി. പിന്നീടാണ് മോദി യോഗദിനം കൊണ്ടുവരുന്നത്.
Read 10 tweets
25 Jun
ട്രെയിനിൽ കയറുന്നതിനിടെ സന്യാസിയുടെ ചെരിപ്പുകളിലൊന്ന് പാളത്തിൽ വീണു. ട്രെയിൻ നീങ്ങിത്തുടങ്ങിയതിനാൽ അദ്ദേഹത്തിന് അതെടുക്കാൻ സാധിച്ചില്ല. അദ്ദേഹം മറ്റേ ചെരിപ്പുകൂടി പാളത്തിലേക്കിട്ടു. അതു കണ്ട സഹയാത്രികൻ ചോദിച്ചു:
"താങ്കൾ എന്തിനാ ആ ചെരിപ്പുകൂടി എറിഞ്ഞു കളഞ്ഞതു്?"
സന്യാസി : "ഒരു ചെരിപ്പുകൊണ്ട് എനിക്കൊരു പ്രയോജനവും ഇല്ല. എന്നാൽ, പാളത്തിൽ വീണ ചെരിപ്പു കിട്ടുന്നയാൾക്ക്‌ ഇതു കൂടി കിട്ടിയാൽ ഉപകാരപ്പെടും."
വീക്ഷണത്തിലെ വ്യത്യസ്ഥതയാണ് പ്രതികരണങ്ങളിലെ വ്യത്യസ്ഥതക്ക്‌ നിദാനം. എനിക്കുപകരിച്ചില്ലെങ്കിൽ മറ്റാർക്കും ഉപകരിക്കരുത് എന്നു കരുതുന്നവരുണ്ട്.
എനിക്കുപകരിച്ചില്ലെങ്കിലും മറ്റാർക്കെങ്കിലും ഉപകരിക്കട്ടെ എന്നു ചിന്തിക്കുന്നവരുമുണ്ട്.
ഇഷ്ടം കൊണ്ട് ഒരാൾ വാങ്ങിക്കൂട്ടുന്നതെല്ലാം ഉപകരിക്കപ്പെടണമെന്നില്ല. അത് ഉപകരിക്കപ്പെടാൻ സാദ്ധ്യതയുള്ളവർക്കു നൽകുന്നതിലെ നന്മ ഏറെയാണ്.
Read 5 tweets
21 Jun
കഴിഞ്ഞ ദിവസം തീർത്തും അസാധാരണമായാണ് ഡൽഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ അർദ്ധരാത്രിയോടെ ആ യോഗം ആരംഭിച്ചത്.
അങ്ങേയറ്റം രഹസ്യാത്മക സ്വഭാവം പുലർത്തിയിരുന്ന ആ യോഗത്തിൽ പ്രധാനമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും, കരസേനാ മേധാവിയും, റോ മേധാവിയുംമാത്രമാണ് പങ്കെടുത്തിരുന്നത്.
അൽപ്പം പരിഭ്രമം കലർന്ന സ്വരത്തോടെ റോ മേധാവിയാണ് ആദ്യം സംസാരിച്ചത്.
"അതിർത്തിയിൽ നിന്നും അൽപ്പം ബുദ്ധിമുട്ടുളവാക്കുന്ന ഒരു സന്ദേശമുണ്ട്. അതായത് ചൈന നമ്മളുമായുള്ള അവരുടെ അതിർത്തിയിൽ ഷാവോലിൻ ടെമ്പിളിൽ പരിശീലനം കഴിഞ്ഞെത്തിയ അവരുടെ സൈനികരെയാണ് പുതിയതായി വിന്യസിക്കുന്നത്"
പ്രതിരോധമന്ത്രിയുടെ നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു. ഇന്ത്യാ ചൈനാ അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർ പരസ്പരമുള്ള ഏറ്റുമുട്ടലുകളിൽ ആയുധം ഉപയോഗിക്കരുതെന്ന് ഇരു രാജ്യങ്ങളും ചേർന്നെടുത്ത വ്യവസ്ഥയാണ്.
Read 8 tweets
20 Jun
രാജ്യത്തെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 3.22 ശതമാനമാണ്. രോഗമുക്തി നിരക്ക് 96.27 ശതമാനവും. പ്രതിദിന കൊവിഡ് രോഗികള്‍ ഇപ്പോൾ 60,000 ൽ താഴെയാണ്. അതായത് കൊവിഡിന്റെ രണ്ടാം തരംഗത്തേയും ഇന്ത്യ ശക്തമായി തന്നെ പ്രതിരോധിച്ചു എന്നതുതന്നെ.
കേരളത്തിലെ കാര്യമെടുത്താൽ 10.8 ആണ് ഇന്നലത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. പ്രതിദിന രോഗികളുടെ എണ്ണം എന്ന് പറയുന്നത് 12,443 ആയിരുന്നു. ഈ രണ്ടു കാര്യത്തിലും രാജ്യത്തിപ്പൊ കേരളമാണ് ഒന്നാം സ്ഥാനത്ത്.
ഇനി ലോകത്തെ കാര്യമെടുത്താല്‍ കോവിഡിന്റെ ആദ്യ തരംഗത്തെ തരക്കേടില്ലാതെ അതിജീവിച്ച ഇന്ത്യ, കേന്ദ്ര സർക്കാരിന്റെ അലംഭാവവും പിടിപ്പുക്കേടും കാരണം രണ്ടാം തരംഗത്തിൽ മറ്റുള്ളവരെക്കാൾ ബഹുദൂരം പിന്നിലായി എന്നൊക്കെയായിരുന്നു ലോക മാധ്യമങ്ങളിലടക്കം വന്നിരുന്നത്.
Read 10 tweets
20 Jun
പ്രസിദ്ധ എഴുത്തുകാരനായ ജോർജ് ഓർവെൽ വിവരിക്കുന്ന ഒരു സംഭവം ഇപ്രകാരമാണ്.

അദ്ദേഹം പോലീസ് ഓഫീസറായി ജോലി ചെയ്തിരുന്ന സ്ഥലത്തിനു തൊട്ടടുത്ത ഗ്രാമത്തിൽ ഒരു ആനക്ക്‌ മദമിളകി ഏറെ നാശനഷ്ടങ്ങൾ വരുത്തി. നാട്ടുകാർ ഓർവെലിനെ വിളിച്ചു വരുത്തി. ആനയെ മയക്കുവെടിവെച്ചു വീഴ്ത്തുകയായിരുന്നു ദൗത്യം.
അദ്ദേഹമെത്തിയപ്പോൾ ആന ശാന്തനായി നിൽക്കുകയായിരുന്നു. ആനയെ വെടിവെക്കുന്നതു കാണാൻ ധാരാളം പേർ എത്തിയിരുന്നു. അവർ വെടിവെക്കാൻ മുറവിളി കൂട്ടിക്കൊണ്ടിരുന്നു. ആനയെ വെടിവെച്ചില്ലെങ്കിൽ താനൊരു ഭീരുവാണെന്നു ജനം കരുതും? അവസാനം ആളുകൾക്കു മുന്നിൽ ധൈര്യം തെളിയിക്കാൻ അദ്ദേഹം ആനയെ വെടിവെച്ചു!
നാളുകൾക്കു ശേഷം അദ്ദേഹം സ്വയം തിരുത്തിക്കൊണ്ട് ഇങ്ങിനെ എഴുതി "ആനയെ വെടിവെച്ച നിമിഷമാണ് ഞാൻ യഥാർത്ഥത്തിൽ ഭീരുവായത്."
വികാരങ്ങളുടെ മേൽ നിയന്ത്രണം ഇല്ലാത്തവർ അന്യരുടെ കൈകളിലെ കളിപ്പാവകൾ ആയി മാറും. ആളുകൾ നൽകുന്ന അംഗീകാരങ്ങൾക്കു വേണ്ടി അവർ എന്തും ചെയ്യും.
Read 6 tweets
19 Jun
രാഘവൻ തിരുമുൽപ്പാട്‌

മലയാളിയായ ഒരു ആയുർവേദ വൈദ്യനായിരുന്നു രാഘവൻ തിരുമുൽപ്പാട് എന്ന വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാട്. ചാലക്കുടി സ്വദേശിയായ തിരുമുൽപ്പാട് ആയുർവേദരംഗത്തെ ആചാര്യന്മാരിൽ ഒരാളാണ്. ചികിത്സകനായും പണ്ഡിതനായും അറിയപ്പെടുന്ന അദ്ദേഹം നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
ചികിത്സാ വൃത്തിയോടൊപ്പം യുവ വൈദ്യന്മാർക്ക് ശിക്ഷണം നൽകുന്നതിലും വ്യാപൃതനായിരുന്നു. 2010-ൽ ഭാരതം ഇദ്ദേഹത്തിനു മരണാനന്തര ബഹുമതിയായി പത്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചു.
1920 ജൂൺ 20 ന്‌ ഡി. നാരായണയ്യരുടേയും ലക്ഷ്മിക്കുട്ടി നമ്പിഷ്ഠാതിരിയുടേയും മൂത്ത പുത്രനായി ജനിച്ചു.
ഉയർന്ന നിലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം നാലുവർഷം സംസ്കൃതവ്യാകരണം, തർക്കം, ജ്യോതിഷം എന്നിവ വിവിധ ഗുരുക്കന്മാരിൽ നിന്നും പഠിച്ചു. പിന്നീട് മദിരാശിയിൽ റെയിൽവേ ക്ലർക്കായി ജോലി നോക്കി. ഈ അവസരത്തിൽ അദ്ദേഹത്തിന്‌ രോഗപീഢ ഉണ്ടാവുകയും അതിനായി ആയുർ‌വേദ ചികിത്സ തേടുകയും ചെയ്തു.
Read 6 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!

:(