#സ്വകാര്യവൽക്കരണം എന്തിന് എന്നു ചോദിക്കുന്നവർക്ക് കൊടുക്കാൻ ഉള്ള ക്ലാസിക് മറുപടി ആണ് ഇന്നത്തെ എയർ ഇന്ത്യ - ടാറ്റ ഡീൽ...
2010 - 2020 വരെ സർക്കാരിന്റെ സ്വന്തമായ എയർ ഇന്ത്യക്ക് ജീവശ്വാസം കൊടുക്കാൻ കേന്ദ്ര സർക്കാരുകൾ ചെലവിട്ടത് 1.10 ലക്ഷം കോടി രൂപയാണ്....
55000 കോടി ശമ്പളം അടക്കം കൊടുക്കാൻ പണമായിട്ടും 55000 കോടിക്ക് അടുത്തു ഇന്ധനം ലഭ്യമാക്കാൻ എണ്ണ കമ്പനികൾക്കു ഗ്യാരന്റി നിൽക്കാൻ ആയി കൊടുത്തതും... ഓരോ ദിവസവും , ഓരോ ദിവസവും സർക്കാരിന് കോടികളുടെ നഷ്ടം ഉണ്ടാക്കി ആണ് ഈ സർക്കാരിന്റെ " വെള്ളാന" ഓടിക്കൊണ്ടിരിക്കുന്നത്.
ആരുടെ പണമാണ് ഇങ്ങനെ നഷ്ടമാവുന്നത്...? എന്റെ, നമ്മുടെ പണം. !!!
സാധാരണക്കാരന്റെ നികുതി പണമാണ് സാർ ഇങ്ങനെ എയർ ഇന്ത്യക്ക് ഇന്ധനം നിറക്കാനും നഷ്ടം നികത്താനും സർക്കാരിന് ചിലവിടേണ്ടി വരുന്നത്.. വേറെ നിവൃത്തി ഇല്ലല്ലോ...
ഈ വെള്ളാന ആയ എയർ ഇൻഡ്യയെ ഒഴിവാക്കുന്നത് വഴി 15- 20 കോടി വരെ ആണ് സർക്കാർ പ്രതീക്ഷിക്കുന്ന ദിവസേന ഉള്ള സേവിങ്‌സ്... ടാറ്റ എന്ന സ്വകാര്യ കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ സംരംഭകരിൽ ഒരു ഗ്രൂപ്പും മുൻപത്തെ എയർ ഇന്ത്യയുടെ ഒറിജിനൽ ഉടമയും ആണ്...
അവരുടെ കൈവശം ഇരുന്ന ഈ " വെള്ളാനയെ " അറിയാത്ത വിഡ്ഢിത്തം ആയ സോഷ്യലിസ്റ്റ് സാമ്പത്തിക പരിഷ്‌കാരം നടത്തി ചതിയിലൂടെ നെഹ്‌റുജി ഇന്ത്യയുടെ പിടലിക്ക് വച്ചു തന്നതാണ് ഈ എയർ ഇന്ത്യ വെള്ളാന...
ഒരിക്കൽ കൂടി പറയട്ടെ...
എയർ ഇന്ത്യ നല്ല കമ്പനി തന്നെ...
ഒരുപാട് വിമാന കമ്പനികൾ നല്ല ലാഭത്തിൽ പ്രവത്തിക്കുന്നില്ലേ ? ഉണ്ടല്ലോ..
അപ്പോൾ എയർ ഇന്ത്യ എന്താണ് ലാഭത്തിൽ അല്ലാത്തത്. ?
കാരണം ഒന്നേ ഉള്ളൂ...
സർക്കാരിന്റെ ജോലി രാജ്യഭരണം ആണ്...
കച്ചവടം ചെയ്യൽ അല്ല, കച്ചവടം ചെയ്യാൻ അത് അറിയുന്നവരെ ഏൽപ്പിക്കണം. സർക്കാരിനെ ജനങ്ങൾ ജയിപ്പിച്ചു വിട്ടത് വിമാന കമ്പനി നടത്താൻ അല്ലല്ലോ.. ? അപ്പോൾ ജനങ്ങളുടെ നികുതി കാശ് എടുത്തു എണ്ണ കമ്പനിക്ക് വിമാന കമ്പനി കൊടുക്കാൻ ഉള്ള കാശ് കൊടുത്തു കൊണ്ടിരുന്നാൽ നമുക്ക് വികസനം നടക്കില്ല..
ജലജീവൻ മിഷൻ വഴി രാജ്യത്തെ എല്ലാവർക്കും കുടിവെള്ളം എത്തിക്കണം.
2024 ഓടെ ഏവർക്കും വീട് എന്ന സ്വപ്നം യാഥാർത്ഥ്യം ആക്കണം.
രാജ്യം മുഴുവൻ റോഡും തൊഴിലും വരണം..
ദിവസേന കോടികൾ മേൽപറഞ്ഞ കാര്യങ്ങൾക്ക് ഒക്കെ ചെലവിടാൻ ആണ് ജനങ്ങൾ മോദിക്ക് വോട്ട് ചെയ്തത്.
അല്ലാതെ എയർ ഇന്ത്യ പോലെ ഉള്ള വെള്ളാനകളുടെ കടം വീട്ടാൻ ലക്ഷക്കണക്കിന് കോടി രൂപ എറിഞ്ഞു കളയാൻ അല്ല...
ഇനിയും ഇത് പോലെ ചോര ഊറ്റി കടിക്കുന്ന വെള്ളാനകളെ തൂക്കി എടുത്തു അത് നടത്തി കൊണ്ടു പോകാൻ അറിവും കെൽപ്പും പാങ്ങും വൈഭവവും ഉള്ളവർക്ക് കൊടുത്താൽ അത് കൊണ്ട് ജനങ്ങൾക്കും രാജ്യത്തിനും ലാഭം ഉണ്ടാവും....