ഭാരതത്തിൽ മാതാപിതാക്കളെയോ
ഗുരുക്കന്മാരെയോ കാണുമ്പോൾ പാദനമസ്കാരം ചെയ്യാറുണ്ട്.
കല്യാണത്തിനു മുൻപ് എല്ലാ ബന്ധുജനങ്ങളെയും വരനും, വധുവും കാലു തൊട്ട് അനുഗ്രഹം വാങ്ങാറുണ്ട്.
പക്ഷെ പലർക്കും താൻ എന്തിനു ഇത് ചെയ്യുന്നു എന്ന് അറിയാതെ ആണ് ചെയ്യുന്നത്.
ഋഷിമാർ മനുഷ്യ ശരീരത്തെ സ്ഥാനപരമായി വിഭജിച്ചിരിക്കുന്നു. അതിൽ “തല” എന്നത് ‘അഹങ്കാര സ്ഥാനം’ ആണ്. ലോകത്ത് എല്ലായിടത്തും ‘തല’ അധികാരസ്ഥാനം തന്നെ. “തലക്കനം” എന്നും അഹങ്കാരത്തിനു പേര് ഉണ്ട്.
ഹൃദയഭാഗത്ത് ആണ് “ഞാൻ”എന്ന ബോധം പൊന്തുന്ന ആത്മസ്ഥാനം.
ലോകത്ത് എല്ലായിടത്തും നമ്മൾ “ഞാൻ, എന്നെ” എന്ന് പറഞ്ഞു കൊണ്ട് ചൂണ്ടു വിരൽ കൊണ്ട് ചൂണ്ടുന്നത് ആ ഭാഗത്തേയ്ക്കാണ്. ആരും തലയിൽ തൊട്ടു “ഞാൻ ” എന്ന് പറയാറില്ല…വയറിൽ തൊട്ടും പറയാറില്ല…
“കണ്ണ്” ആണ് ആത്മാവിന്റെ ദൃശ്യസ്ഥാനം. അത് കൊണ്ടാണ് നമ്മൾ ഓരോരുത്തരുടെയും കണ്ണ് നോക്കി സംസാരിക്കുന്നത്. അപ്പോൾ പെട്ടെന്ന് സംസാരിക്കുന്നത് മന സ്സിലാവുന്നത്.
മൃതദേഹത്തിന്റെ കണ്ണ് അടച്ചു വയ്ക്കുന്നത് ആത്മലോഭം സംഭവിച്ചത് കൊണ്ടാണ്.
“കൈ” വഴി ആണ് ആത്മബോധം അതായത് ശാന്തി പ്രവഹിക്കുന്നത്.
ദേവി ദേവന്മാർ കൈ ഉയർത്തി അനുഗ്രഹിക്കുന്നത് – “ആത്മ ബോധം ഉണ്ടാവട്ടെ; ശാന്തിലഭിക്കട്ടെ” എന്നാണ്.
ഗുരുവിന്റെ പാദം ആണ് ഒരു മനുഷ്യന്റെ അഹങ്കാരത്തിന്റെ നാശസ്ഥാനം. ചിദംബരം നടരാജ മൂർത്തി ഇടതു കാൽ തൂക്കി അത് കൈ കൊണ്ട് ചൂണ്ടി കാണിച്ച് വലതു കൈ കൊണ്ട് ശാന്തി അരുളി ആണ് നടനം ചെയ്യുന്നത്.
നോക്കൂ ഇവിടെ ആണ് നിന്റെ ശാന്തി മാർഗ്ഗം..അതാണ് അതിന്റെ അർത്ഥം.
ഒരു ഗുരുവിന്റെ കാൽ തൊട്ടു തലയിൽ വയ്ക്കുന്നതോടെ” ‘എന്റെ സ്വന്തം അഹങ്കാരം ഞാൻ ഇവിടെ സമർപ്പിക്കുന്നു’ എന്നാണ് അർത്ഥം. അപ്പോൾ ഗുരു തലയിൽ കൈ വച്ച് അനുഗ്രഹിക്കുന്നു .
നിന്റെ അഹങ്കാരം എന്റെ കാൽകീഴിൽ അർപ്പിച്ചത് മൂലം നിനക്ക് ശാന്തി ഉണ്ടാവട്ടെ” എന്നാണ് തലയിൽ കൈവച്ച് ഹസ്ത ദീക്ഷ നല്‍കുന്നതിന്റെ അർത്ഥം.
വളരേ അപൂർവ്വം ആയി കണ്ടു വരുന്ന ഒന്നാണ്
“പാദദീക്ഷ. ഗുരുവിന്റെ പാദം ശിഷ്യന്റെ ശിരസ്സിൽ വയ്ക്കുന്നതാണ് പാദദീക്ഷ.
പൂർണമായ അഹങ്കാര നാശവും, ആത്മ സുഖവും ആണ് “പാദ ദീക്ഷ”യുടെ അർത്ഥം .
“ഹസ്തദീക്ഷ” എന്നാൽ ശിഷ്യൻ ഗുരുവിനോട് ചോദിച്ച് വാങ്ങുന്നതും.
“പാദദീക്ഷ” എന്നാൽ ഗുരു ശിഷ്യന് സ്വയം നൽകുന്നതും ആണ് ‘അഹങ്കാരം ഒടുങ്ങി ആത്മനിർവൃതി നേടുക, ശാന്തി നേടുക എന്നതാണ് ഓരോ മനുഷ്യകര്മ്മത്തിന്റെയും ലക്ഷ്യം.
🙏🏻
• • •
Missing some Tweet in this thread? You can try to
force a refresh
ദക്ഷിണ ഭാരതത്തിലെ അതി പുരാതനമായ ശിവക്ഷേത്രങ്ങളിൽ ഒന്നായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ
വൈക്കത്തപ്പന് ഭക്തര്‍ക്കു ദര്‍ശനം നല്കുന്നതു മൂന്നു ഭാവങ്ങളിലാണെന്നാണു സങ്കല്‍പ്പം.
രാവിലെ പന്തീരടി പൂജവരെയുള്ള സമയത്തു നിഖില ദേവാസുര ഗന്ധര്‍വ കിന്നരാദികളാലും സകല മുനിജന വൃന്ദങ്ങളാലും വന്ദിതനായ ജ്ഞാനസ്വരൂപനായ ദക്ഷിണാമൂര്‍ത്തി രൂപത്തിലാണു ഭക്തര്‍ ഭഗവാനെ ദര്‍ശിക്കുന്നത്.
വിദ്യാഭ്യാസ വിഷയത്തില്‍ ശ്രേഷ്ഠത കൈവരുന്നതിനും സല്‍ബുദ്ധിയും ശുദ്ധജ്ഞാനവും ലഭിക്കുന്നതിനും
രാവിലെ ദര്‍ശനം നടത്തുന്നതു നല്ലതത്രേ.
പന്തീരടി പൂജയ്ക്കു ശേഷം ഉച്ചപൂജയോട് അനുബന്ധിച്ചു കിരാതമൂര്‍ത്തി സങ്കല്‍പ്പത്തിലാണു ഭക്തര്‍ ഭഗവാനെ ദര്‍ശിക്കുന്നത്.
ഓരോ ക്ഷേത്രങ്ങളും നിർമ്മിക്കപ്പെടുന്നതിന് പിന്നിൽ, കൃത്യമായ ആസൂത്രങ്ങളും ആചാര പദ്ധതികളും ഉണ്ട്. വിവിധ ആചാര സമ്പ്രദായങ്ങളെ വിശദീകരിക്കുന്ന, ആയിരക്കണക്കിന് തന്ത്ര ഗ്രന്ഥങ്ങൾ, നമ്മുടെ ഭാരതത്തിൽ ഉണ്ട്.
താന്ത്രിക ദൃഷ്ടിയിൽ, ഭൂപ്രകൃതി അനുസരിച്ചു ഭാരതത്തെ, 3 ആയി തരം തിരിച്ചിരിക്കുന്നു.
അശ്വ ക്രാന്ത
വിഷ്ണു ക്രാന്ത
രഥ ക്രാന്ത
വിന്ധ്യന് തെക്ക് ഭാഗമുള്ള കേരളവും, അനുബന്ധ പ്രദേശങ്ങളും രഥക്രാന്തയിൽ പെടുന്നു.മറ്റ് രണ്ടിനേയും അപേക്ഷിച്ചു, ഇവുടുത്തേക്ക് ഒരുപാട് വിശേഷതകൾ ഉണ്ട്.
നമ്മൾ പിന്തുടരുന്നത് തന്ത്ര സമുച്ചയം എന്നൊരു ഗ്രന്ഥത്തെ ആണ്. അത്, ഒട്ടനവധി തന്ത്ര ഗ്രന്ഥങ്ങളുടെ സംക്ഷിപ്ത രൂപം ആണ് താനും. ഏതൊരു ക്ഷേത്രത്തിലും, ബിംബം പ്രതിഷ്ഠിക്കുന്നതിന്, അനവധി സങ്കീർണ്ണ പ്രക്രീയകൾ പറഞ്ഞു വച്ചിട്ടുണ്ട്.
ശബരിമല തീർത്ഥാടകർ നേരിട്ടും അല്ലാത്തവർ ചിത്രങ്ങളിലൂടെയും മറ്റ് മാദ്ധ്യമങ്ങളിലൂടെയും മാത്രം കണ്ടിട്ടുള്ള സ്വാമി അയ്യപ്പന്റെ ജീവ സമാധി എന്നറിയപ്പെടുന്ന ഇടം.
സത്യത്തിൽ ശബരിമല തീർത്ഥാടകരായ വലിയൊരു വിഭാഗം ഭക്തർക്കും ഇരുമുടിയിൽ നിറച്ചു പോകുന്ന ഭസ്മം തൂവുന്നതിനുള്ള ഇടം എന്നതിൽ കവിഞ്ഞുള്ള പരിജ്ഞാനം വളരെ കുറവായിരുന്നു എന്നതായിരുന്നു പരമാർത്ഥം.
ശബരിമല തീർത്ഥാടനം എന്നത് ഗുരുസ്വാമിമാരിൽ നിന്നും ആരംഭിക്കാത്തതിന്റെ കുറവ് ഇന്നത്തെ തലമുറ
അനുഭവിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് പുതിയ ആശയങ്ങളുടെ കടന്നുവരവ് .ശബരിമല എന്നത് വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും സമ്മിശ്ര വികാരമാണ്.
ശബരിമല തീർത്ഥാടനംഎന്നത് .തീർത്ഥാടന വേളയിലെ പ്രധാനപ്പെട്ട ഇടമാണ് മാളികപ്പുറത്തെ മണിമണ്ഡപം.
കലാവിന്റെ പ്രൊമോഷന്റെ ഭാഗമായി RJ സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ മുസ്ലിം നാമദാരികളുടെ വൻ സൈബർ ആക്രമം . facebook.com/rjsoorajpage/p…
ഫേസ്ബുക്ക് പോസ്റ്റിനു താഴെ വന്ന കമെന്റുകൾ നോക്കുക . ഇജ്ജാതി വിഷങ്ങൾ #Kaval