ഓരോ ക്ഷേത്രങ്ങളും നിർമ്മിക്കപ്പെടുന്നതിന് പിന്നിൽ, കൃത്യമായ ആസൂത്രങ്ങളും ആചാര പദ്ധതികളും ഉണ്ട്. വിവിധ ആചാര സമ്പ്രദായങ്ങളെ വിശദീകരിക്കുന്ന, ആയിരക്കണക്കിന് തന്ത്ര ഗ്രന്ഥങ്ങൾ, നമ്മുടെ ഭാരതത്തിൽ ഉണ്ട്.
താന്ത്രിക ദൃഷ്ടിയിൽ, ഭൂപ്രകൃതി അനുസരിച്ചു ഭാരതത്തെ, 3 ആയി തരം തിരിച്ചിരിക്കുന്നു.
അശ്വ ക്രാന്ത
വിഷ്ണു ക്രാന്ത
രഥ ക്രാന്ത
വിന്ധ്യന് തെക്ക് ഭാഗമുള്ള കേരളവും, അനുബന്ധ പ്രദേശങ്ങളും രഥക്രാന്തയിൽ പെടുന്നു.മറ്റ് രണ്ടിനേയും അപേക്ഷിച്ചു, ഇവുടുത്തേക്ക് ഒരുപാട് വിശേഷതകൾ ഉണ്ട്.
നമ്മൾ പിന്തുടരുന്നത് തന്ത്ര സമുച്ചയം എന്നൊരു ഗ്രന്ഥത്തെ ആണ്. അത്, ഒട്ടനവധി തന്ത്ര ഗ്രന്ഥങ്ങളുടെ സംക്ഷിപ്ത രൂപം ആണ് താനും. ഏതൊരു ക്ഷേത്രത്തിലും, ബിംബം പ്രതിഷ്ഠിക്കുന്നതിന്, അനവധി സങ്കീർണ്ണ പ്രക്രീയകൾ പറഞ്ഞു വച്ചിട്ടുണ്ട്.
ബിംബം പണിയാനുള്ള ശില തിരഞ്ഞെടുക്കുന്ന വിധം മുതൽ ,ബിംബം ഉപേക്ഷിക്കുന്നതിനുള്ള വിധി വരെ, അതിൽ സവിസ്തരം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.
ഒരു ദേവനെ എല്ലായിടത്തും, ഒരേ ധ്യാനത്തിലോ ഭാവത്തിലോ അല്ല പ്രതിഷ്ഠിക്കാറ്.
ഉദാ: ശിവൻ തന്നെ പഞ്ചാക്ഷരം, ഉമാ മഹേശ്വരൻ, മൃത്യുഞ്ജയൻ, അഘോരം,
എന്നിങ്ങനെ പലതുണ്ട്. അതിലെ, ഒരു മൃത്യുഞ്ജയനെ എടുത്താൽ പോലും ത്ര്യക്ഷരി, മഹാമൃത്യുഞ്ജയം, ത്രയംബകാനുഷ്ടുപ്പ് എന്നിങ്ങനെ ധ്യാനവും വിധാനങ്ങളും വേറെ വേറെ വരും.
ഇനി ശബരിമലയിലേക്ക് വരാം..
ശാസ്താവ് തന്നെ, പല ധ്യാനത്തിൽ ഉണ്ട്.
രണ്ട് ഭാര്യമാരോട് കൂടിയത് ( ശ്രീ പൂർണ്ണാപുഷ്കലാഭ്യാം ), ഭാര്യയോടും മകനോടും കൂടിയത് ( പ്രഭാ സത്യക ), തലയോട്ടി/താമരപ്പൂ/കലശം കയ്യിൽ വച്ചത്, എന്നിങ്ങനെ പല വക.
ശബരിമലയിൽ, ഇതൊന്നും അല്ല പ്രതിഷ്ഠ.
ബ്രഹ്മചാരിയായി ജീവിച്ച, അവതാര മൂർത്തിയെ ആണ് പ്രതിഷ്ഠിച്ചത്. താപസൻ ആണ് ഭാവം. ധ്യാനവും, അപ്രകാരം തന്നെ. ജ്ഞാന മുദ്രയും യോഗ പട്ടവും അണിഞ്ഞ്.
ഓരോ ദേവതയുടെ ധ്യാനവും, ഭാവവും അനുസരിച്ചാണ്, പടിത്തരവും മറ്റ് വ്യവസ്ഥകളും നിശ്ചയിക്കുന്നത്. അത് പ്രതിഷ്ഠിക്കുന്ന നാളിൽ, ആണ് സങ്കല്പിക്കുന്നത്. അതിന് " ഉക്ത വാസര വ്യവസ്ഥ" എന്നാണ് പറയാറ്. അപ്പൊ നിശ്ചയിക്കുന്ന കാര്യങ്ങൾ, ഒരിക്കലും മാറ്റാൻ പാടില്ല എന്നാണ് നിഷ്കർഷ.
അങ്ങനെയാണ് ഗുരൂപദേശവും. ശബരിമലയിൽ യോഗി ആയത് കൊണ്ട് ആണ്, ഭസ്മാഭിഷേകത്തിനും ഭസ്മസഞ്ചി വച്ച ശേഷം നട അടയ്ക്കൽ, എന്നിങ്ങനെ ഉള്ള ആചരണങ്ങൾ നിശ്ചയിക്കപ്പെട്ടത്.
ഒരു യോഗിയുടെ നിയമങ്ങൾക്ക് കോട്ടം തട്ടാതെ ഉള്ള ആചാരങ്ങൾ ആണ്, അവിടെ ഉള്ളത്.
കാമ്യ കർമ്മങ്ങൾക്ക് പകരം, മുക്തി ഇച്ഛിക്കുന്നവർക്ക് വേണ്ടത് ആണ് അവിടെയുള്ള എല്ലാം. നെയ്യാകുന്ന ആത്മാവ്, അയ്യനിൽ അഭിഷേചിക്കുകയും, ശരീരം ആകുന്ന നാളീകേരത്തെ ആഴിയിൽ ദാഹിപ്പിക്കുന്നതും, ഒക്കെ വളരെ ഗഹനമായ അർത്ഥതലങ്ങൾ ഉള്ള ആചാരങ്ങൾ ആണ്.
യോഗിക്ക് യമം,നിയമം എന്ന് തുടങ്ങി സമാധി വരെ അനവധി നിയമങ്ങൾ ഉണ്ട്. അതിൽ ഒരു ഭാഗത്തു, "അഷ്ട വിധ മൈഥുന ത്യാഗം " എന്നൊരു കാര്യം പറയുന്നു. ഒറ്റയ്ക്കിരിക്കുമ്പോൾ,യൗവന യുക്തയായ സ്ത്രീയെ പറ്റി ചിന്തിക്കുന്നത് മുതൽ കാണുന്നത് മുതൽ അങ്ങേയറ്റം ലൈംഗിക ബന്ധം വരെ 8 കാര്യങ്ങൾ നിഷിദ്ധമായി പറയുന്നു
ഈ ഒരു നിയമത്തെ അടിസ്ഥാനപെടുത്തിയാണ്, യൗവ്വന യുക്തകളായ സ്ത്രീകൾ അവിടേക്ക് വരരുത് എന്ന് നിശ്ചയിക്കപ്പെട്ടത്. ഭാവം എന്നത്, നിവേദ്യം നിശ്ചയിക്കുന്നത് മുതൽ ഉത്സവം വരെയുള്ള കാര്യങ്ങളിൽ സ്വാധീനം ചെലുത്തുന്ന വിഷയം ആണ്. അല്ലാതെ, തന്ത്ര ശാസ്ത്രം സ്ത്രീയോട് വിരോധം വച്ച് സൂക്ഷിക്കുന്നതല്ല.
ഒരു പക്ഷെ, ലോകത്തു തന്ത്ര ശാസ്ത്രത്തോളം, സ്ത്രീകളെ ബഹുമാനിക്കുന്ന മറ്റൊരു ശാഖയും കാണില്ല. ഇത്തരത്തിലുള്ള അനവധി വസ്തുതകളെ മനസ്സിലാകാതെ, വിപ്ലവം വരുത്താനും സ്ത്രീ പുരുഷ സമത്വം സ്ഥാപിക്കാനും, ചട്ടങ്ങൾ മാറ്റി കളിക്കാനും, ഉള്ള വേദിയായി ശബരിമലയെ മാറ്റരുത്.
സ്വാമിയേ ശരണമയ്യപ്പാ...🙏
• • •
Missing some Tweet in this thread? You can try to
force a refresh
ദക്ഷിണ ഭാരതത്തിലെ അതി പുരാതനമായ ശിവക്ഷേത്രങ്ങളിൽ ഒന്നായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ
വൈക്കത്തപ്പന് ഭക്തര്‍ക്കു ദര്‍ശനം നല്കുന്നതു മൂന്നു ഭാവങ്ങളിലാണെന്നാണു സങ്കല്‍പ്പം.
രാവിലെ പന്തീരടി പൂജവരെയുള്ള സമയത്തു നിഖില ദേവാസുര ഗന്ധര്‍വ കിന്നരാദികളാലും സകല മുനിജന വൃന്ദങ്ങളാലും വന്ദിതനായ ജ്ഞാനസ്വരൂപനായ ദക്ഷിണാമൂര്‍ത്തി രൂപത്തിലാണു ഭക്തര്‍ ഭഗവാനെ ദര്‍ശിക്കുന്നത്.
വിദ്യാഭ്യാസ വിഷയത്തില്‍ ശ്രേഷ്ഠത കൈവരുന്നതിനും സല്‍ബുദ്ധിയും ശുദ്ധജ്ഞാനവും ലഭിക്കുന്നതിനും
രാവിലെ ദര്‍ശനം നടത്തുന്നതു നല്ലതത്രേ.
പന്തീരടി പൂജയ്ക്കു ശേഷം ഉച്ചപൂജയോട് അനുബന്ധിച്ചു കിരാതമൂര്‍ത്തി സങ്കല്‍പ്പത്തിലാണു ഭക്തര്‍ ഭഗവാനെ ദര്‍ശിക്കുന്നത്.
ഭാരതത്തിൽ മാതാപിതാക്കളെയോ
ഗുരുക്കന്മാരെയോ കാണുമ്പോൾ പാദനമസ്കാരം ചെയ്യാറുണ്ട്.
കല്യാണത്തിനു മുൻപ് എല്ലാ ബന്ധുജനങ്ങളെയും വരനും, വധുവും കാലു തൊട്ട് അനുഗ്രഹം വാങ്ങാറുണ്ട്.
പക്ഷെ പലർക്കും താൻ എന്തിനു ഇത് ചെയ്യുന്നു എന്ന് അറിയാതെ ആണ് ചെയ്യുന്നത്.
ഋഷിമാർ മനുഷ്യ ശരീരത്തെ സ്ഥാനപരമായി വിഭജിച്ചിരിക്കുന്നു. അതിൽ “തല” എന്നത് ‘അഹങ്കാര സ്ഥാനം’ ആണ്. ലോകത്ത് എല്ലായിടത്തും ‘തല’ അധികാരസ്ഥാനം തന്നെ. “തലക്കനം” എന്നും അഹങ്കാരത്തിനു പേര് ഉണ്ട്.
ഹൃദയഭാഗത്ത് ആണ് “ഞാൻ”എന്ന ബോധം പൊന്തുന്ന ആത്മസ്ഥാനം.
ലോകത്ത് എല്ലായിടത്തും നമ്മൾ “ഞാൻ, എന്നെ” എന്ന് പറഞ്ഞു കൊണ്ട് ചൂണ്ടു വിരൽ കൊണ്ട് ചൂണ്ടുന്നത് ആ ഭാഗത്തേയ്ക്കാണ്. ആരും തലയിൽ തൊട്ടു “ഞാൻ ” എന്ന് പറയാറില്ല…വയറിൽ തൊട്ടും പറയാറില്ല…
ശബരിമല തീർത്ഥാടകർ നേരിട്ടും അല്ലാത്തവർ ചിത്രങ്ങളിലൂടെയും മറ്റ് മാദ്ധ്യമങ്ങളിലൂടെയും മാത്രം കണ്ടിട്ടുള്ള സ്വാമി അയ്യപ്പന്റെ ജീവ സമാധി എന്നറിയപ്പെടുന്ന ഇടം.
സത്യത്തിൽ ശബരിമല തീർത്ഥാടകരായ വലിയൊരു വിഭാഗം ഭക്തർക്കും ഇരുമുടിയിൽ നിറച്ചു പോകുന്ന ഭസ്മം തൂവുന്നതിനുള്ള ഇടം എന്നതിൽ കവിഞ്ഞുള്ള പരിജ്ഞാനം വളരെ കുറവായിരുന്നു എന്നതായിരുന്നു പരമാർത്ഥം.
ശബരിമല തീർത്ഥാടനം എന്നത് ഗുരുസ്വാമിമാരിൽ നിന്നും ആരംഭിക്കാത്തതിന്റെ കുറവ് ഇന്നത്തെ തലമുറ
അനുഭവിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് പുതിയ ആശയങ്ങളുടെ കടന്നുവരവ് .ശബരിമല എന്നത് വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും സമ്മിശ്ര വികാരമാണ്.
ശബരിമല തീർത്ഥാടനംഎന്നത് .തീർത്ഥാടന വേളയിലെ പ്രധാനപ്പെട്ട ഇടമാണ് മാളികപ്പുറത്തെ മണിമണ്ഡപം.
കലാവിന്റെ പ്രൊമോഷന്റെ ഭാഗമായി RJ സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ മുസ്ലിം നാമദാരികളുടെ വൻ സൈബർ ആക്രമം . facebook.com/rjsoorajpage/p…
ഫേസ്ബുക്ക് പോസ്റ്റിനു താഴെ വന്ന കമെന്റുകൾ നോക്കുക . ഇജ്ജാതി വിഷങ്ങൾ #Kaval