വേൾഡ് കപ്പ് മത്സരം കണ്ട് മടങ്ങുന്ന ബ്രസീൽ കോച്ച് റ്റിറ്റെ യുടെ ഫാമിലി. അതിൽ ഇച്ചിരി ഭാരകൂടുതൽ ഉള്ള പേരക്കുട്ടി (മാത്യൂസ് ബാച്ചിയുടെ മകൻ). അവനെ എടുത്ത് ദീർഘദൂരം നടക്കാൻ പ്രയാസമുള്ള തന്റെ കുടുംബത്തോട് പേരും നാളും അറിയാത്ത ഒരു അറബ് യുവാവ്
സഹായിക്കട്ടെ എന്ന അഭ്യർത്ഥനയോടെ ആ കുഞ്ഞിനെ എടുത്തു ദീർഘദൂരം കൂടെ നടന്നു സഹായിച്ചെന്ന് നിറകണ്ണുകളോടെ റ്റിറ്റെ. ആ യുവാവിനേ നേരിൽ കാണാൻ ആഗ്രഹമുണ്ടെന്നും റ്റിറ്റെ.
ഗൾഫ് രാജ്യങ്ങളിൽ ഇതൊരു സാധാരണ സംഭവം ആണെന്ന് അറബ് ലോകത്ത് ജീവിച്ചവർക്ക് അറിയാം. അറബികളുടെ കാരുണ്യവും ദയയും എന്താണെന്ന് ഈ വേൾഡ്കപ്പ് മാമാങ്കം കഴിയുന്നതോടെ പാശ്ചാത്യലോകത്തിന് തിരിച്ചറിയും എന്ന് നമുക്ക് പ്രത്യാഷിക്കാം.
ഇത് പോലെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു സമൂഹം ലോകത്ത് വേറെ ഉണ്ടാവില്ല..