സുരത സമയത്ത്(Sexual Intercourse) പുരുഷന്മാരാല്‍ പ്രഹരിക്കപ്പെടുന്നതുകൊണ്ട് ഈ ഭാഗത്തിന് ജഘനം എന്ന് പേരുവന്നു.
This happens when having Sex in the Missionary Position(Men-On-Top).
-2
ജഘനഭാരംകൊണ്ട് ശകുന്തളയുടെ ഉപ്പൂറ്റിയുടെ ഭാഗം താണിരുന്നു എന്ന് കാളിദാസന്‍ ശാകുന്തളം നാടകത്തിന്‍റെ മൂന്നാമങ്കത്തില്‍ വിശദീകരിക്കുന്നു.
മുന്നിടമഭ്യുന്നതമായ്
സന്നതമായ് പിന്നിടം ജഘനഭാരാല്‍
പെണ്മണിയുടെ ചുവടിവിടേ
വെണ്മണലില്‍ കാണ്മതുണ്ടു...
(വിവ. കേരളവർമ വലിയകോയിത്തമ്പുരാന്‍)
-3
"നിഭൃതം തമ്യതേ കാമുകൈഃ ഇതി നിതംബം"
അർഥം: കാമുകന്മാരാല്‍ രഹസ്യമായി കാംക്ഷിക്കപ്പെടുന്നതുകൊണ്ട് നിതംബം. (തമ്=കാംക്ഷിക്കുക അഥവാ ആഗ്രഹിക്കുക).
തടിച്ച നിതംബമുള്ള സ്ത്രീയ്ക്ക് സംസ്കൃതത്തില്‍ 'പൃഥു നിതംബിനി' എന്നാണ് പ്രയോഗം.
-4
സ്ത്രീ നടക്കുമ്പോള്‍ പിന്നില്‍ കാമറ വെച്ചാല്‍, കാഴ്ച ''ഗജ-രാജ-വിരാജിത-മന്ദ-ഗതീ'' എന്ന മട്ടിലാകണമെന്നാണ് കവികല്പിതം.
ലക്ഷണമൊത്ത ആനനടത്തം. (ആനയുടെ Back Shot ശ്രദ്ധിക്കുക).
ചെറുശ്ശേരി എഴുതിയ കൃഷ്ണഗാഥയില്‍ ഇത്തരമൊരു Back shot കാഴ്ചയുടെ വർണന രസനീയമാണ്.
രംഗം രുക്മീണീ സ്വയംവരം.
-5
രുക്മിണിയുടെ സൌന്ദര്യത്തില്‍ അനുരാഗപരവശരായ രാജാക്കന്മാർ വിദർഭ രാജകൊട്ടാരത്തിനു സമീപത്തായി തമ്പടിച്ചു. സ്വയംവരത്തിന് മുന്നോടിയായി രുക്മിണി, തന്‍റെ പരദേവതാ ക്ഷേത്രത്തില്‍ ദർശനത്തിനു പോകുന്ന അവസരം. ചെറുശ്ശേരി കാമറ രുക്മിണിയുടെ പിന്‍ഭാഗത്താണ് വെച്ചരിക്കുന്നത്.
-6
പൃഥു നിതംബിനിയായ രുക്മിണിയുടെ കുഴഞ്ഞ നടപ്പുനോക്കി രാജാക്കന്മാർ വെള്ളമിറക്കി. ഇതുകണ്ട് ചെറുശ്ശേരി പറയുകയാണ്:
"കാമുകന്മാരുടെ കണ്മുനയായൊരു
കൂരമ്പു ചെന്നു തറയ്ക്കയാലേ
ഭിന്നമായെന്ന കണക്കു വിളങ്ങുന്നു
രമ്യമായുള്ള നിതംബബിംബം"
രുക്മിണിയുടെ Back Shot കണ്ട് ചെറുശ്ശേരി പറയുന്നത്:
-7
"രുക്മിണിയുടെ സൌന്ദര്യത്തില്‍ മോഹിതരായ രാജാക്കന്മാരായ കാമുകന്മാരുടെ കണ്മുനയാകുന്ന ക്രൂരശരമേറ്റ് അവളുടെ മനോഹരമായ നിതംബിംബം രണ്ട് കഷണമായി മാറിയ മട്ടില്‍ ഇളകിക്കളിക്കുന്നു" എന്നാണ്.
വാസ്തവത്തിൽ വാല്മീകി ദളിതനല്ല; വ്യാസനും ദളിതനല്ല. ഇവരെ ദളിതരാക്കിയത്, പില്ക്കാല ബ്രാഹ്മണമതക്കാരുടെ താല്പര്യപ്രകാരമായിരുന്നു. അധഃകൃതൻ ബ്രാഹ്മണാനുഗ്രഹത്താൽ കേമനായി മാറുന്ന ബ്രാഹ്മണകഥന തന്ത്രം. അതുപോലെയാണ് എഴുത്തച്ഛൻ്റെ കഥയും.
-1
വാല്മീകി രാമായണത്തിൽ, വാല്മീകി രാമനോടു പറയുന്നത് (ഉത്തരരാമായണം, സർഗം-90) വാല്മീകി എന്നു പേരുള്ള ഞാൻ, മഹാബ്രാഹ്മണനായ പ്രചേതസ്സിൻ്റെ പത്ത് പുത്രന്മാരിൽ ഒരാളാണ് എന്നാണ്. അതായത് വാല്മീകി കറകളഞ്ഞ ബ്രാഹ്മണനാണെന്നർഥം. അധ്യാത്മരാമായണം പോലുള്ള വികലകൃതികളിലാണ് വാല്മീകിയെ ദളിതനാക്കിയത്.
-2
വ്യാസൻ്റെ പിതാവ് പരാശരൻ ബ്രാഹ്മണനാണ്. മനുസ്മൃതിപ്രകാരം ബ്രാഹ്മണരുടെ മക്കൾ(ക്ഷത്രിയൻ്റേയും) പിതാവിന്റെ കുലനാമത്തിലാണ് അറിയപ്പെടുക. അതാണ്, കുന്തിയിലും മാദ്രിയിലും വ്യത്യസ്തരായ അഞ്ചുപേർ ഗർഭാധാനം നടത്തിയിട്ടും പിതാവിന്റെ പേരിൽ പാണ്ഡവർ എന്നറിയപ്പെട്ടത്.
-3